ഇസ്ലാമും മാനവമൈത്രിയും

ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശത്രുക്കളുടെ പരിശ്രമം നിരന്തരം വര്‍ധിക്കുകയാണ്. ക്വുര്‍ആനില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നും ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വരികളും ശകലങ്ങളും മുറിച്ചെടുത്ത് തെറ്റിദ്ധരിപ്പിക്കുക എന്നതാണ് അവര്‍ സ്ഥിരം പയറ്റുന്ന തന്ത്രം. അല്‍പജ്ഞാനികളായ മുസ്‌ലിംകളുടെ മനസ്സിലടക്കം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇസ്‌ലാം വിരുദ്ധ ശക്തികള്‍ക്ക് സാധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതില്‍പ്പെട്ട ഒരു പ്രധാന ആരോപണമാണ് ഇസ്‌ലാം മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ശത്രുതാമനോഭാവത്തോടെയാണ് കാണുന്നതെന്നും തക്കം കിട്ടിയാല്‍ അമുസ്‌ലിംകളെ കശാപ്പ് ചെയ്യുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമാണ് എന്നുമുള്ള പ്രചരണം. ഇസ്‌ലാമിനെക്കുറിച്ച് കേവല ധാരണയുള്ളവര്‍ പോലും പറയാന്‍ മടിക്കുന്ന ഇത്തരം ദുരാരോപണങ്ങള്‍ക്ക് എന്തുകൊïോ പൊതുസ്വീകാര്യത ലഭിക്കുന്നു എന്നത് സഗൗരവം ചര്‍ച്ച നടത്തേïതും പ്രതിവിധികള്‍ കïെത്തേïതുമായ വിഷയമാണ്.
മറ്റെല്ലാ മതതത്വങ്ങളെക്കാളും പ്രത്യയശാസ്ത്രങ്ങളെക്കാളും ഇസ്‌ലാം മനുഷ്യന് വിലകല്‍പിക്കുന്നുï്. പïെങ്ങാïോ ഒരു ആള്‍ക്കുരങ്ങിന്റെ വാല് മുറിഞ്ഞപ്പോഴുïായ ബൗദ്ധിക ശാരീരിക സാംസ്‌കാരിക വ്യതിരിക്തതയില്‍ നിന്നും ഉല്‍ഭൂതമായ കേവലം ചില അവയവങ്ങളുടെ സമ്മേളികയായി മാത്രം ഓരോ മനുഷ്യനെയും വിലയിരുത്തുവാന്‍ ഇസ്‌ലാം തയ്യാറാകുന്നില്ല. മറിച്ച് ഈ ഭൂമിയില്‍ മറ്റു ജീവജാലങ്ങള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വം ഉത്തരവാദിത്തമായി സ്വീകരിച്ച സകലമാന മേഖലകളിലും അനുദിനം വികാസം പ്രാപി
ക്കുന്ന കെട്ടുറപ്പുള്ള ഒരു ഉല്‍കൃഷ്ട വിഭാഗമായാണ് ഇസ്‌ലാം മനുഷ്യനെ കാണുന്നത്.
പരിശുദ്ധ ക്വുര്‍ആനിലെ അല്ലാഹു മനുഷ്യകുലത്തെ മുഴുവന്‍ ഒരാണിന്റെയും പെണ്ണിന്റെയും മക്കളായാണ് പരിചയപ്പെടുത്തുന്നത്. ”മനുഷ്യരെ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.”(1) ”അല്ലയോ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം
ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോ
ന്യം അറിയേïതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”(2) നബി (സ) പറഞ്ഞതും ജീവിച്ചു മാതൃക കാണിച്ചതും ഇപ്രകാരമാണ്. ”മനുഷ്യരെ നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്; ആദമാകട്ടെ മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടത്. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിങ്ങളില്‍ ഏറ്റവും നല്ലവരാണ് ഏറ്റവും ഉന്നതര്‍. അറബി അനറബിയെക്കാളോ വെളുത്തവന്‍ കറുത്തവനെക്കാളോ ശ്രേഷ്ഠനല്ല. ശ്രേഷ്ഠത കൈവരിക്കുന്നത് ധര്‍മനിഷ്ഠ വഴി മാത്രമാണ്.”(3)
മേല്‍പ്രസ്താവിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നും ഒരു മുസ്‌ലിമിന് തന്റെ ചുറ്റുമുള്ള മനുഷ്യനെ ജാതി മത വര്‍ണ ദേശ ഭാഷാ വ്യത്യാസമന്യേ സഹോദരനായി പരിഗണിക്കല്‍ നിര്‍ബന്ധമാവുകയാണ്. കാരണം അവനും അവനു ചുറ്റുമുള്ളവരും ഒരേ പൂ
ര്‍വ പിതാക്കളില്‍നിന്നും ജന്മം കൊïവരാണ്. ആയതിനാല്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അന്യായമായി ഒരു അമുസ്‌ലിമിനെ വധിക്കുവാനോ വെറുക്കുവാനോ പാടുള്ളതല്ല. അപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാകുന്നു.
മനുഷ്യന് അല്ലാഹു നല്‍കിയ ആദരവിന്റെ ഭാഗമാണ് അവന് ഇന്നുïായിട്ടുള്ള സകല വികസനങ്ങളുമെന്ന് അല്ലാഹു പറയുന്നുï്. ”തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(4) ഇപ്രകാരം സ്രഷ്ടാവും യജമാനനുമായ ദൈവം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അപമാനിക്കലും വെറുക്കലും അനീതി പ്രവര്‍ത്തിക്കലും ദൈവശാസനക്ക് വിരുദ്ധമാകുന്നു. ഇതെല്ലാം ഉള്‍ക്കൊï ഒരു മുസ്‌ലിമിന് തനിക്കു ചുറ്റുമുള്ള അമുസ്‌ലിംകളെ, ഇസ്‌ലാമിന്റെ പ്രതിയോഗികളുടെ ജല്‍പനം പോലെ, ഉപദ്രവിക്കാനോ വധിക്കാനോ കഴിയുകയില്ല.
ഇത്ര വിശാലമായ കാഴ്ചപ്പാടില്‍ ലോകത്തുള്ള സകലമാന മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്ന് ആവര്‍ത്തിച്ചു പറയാന്‍ ഇസ്‌ലാമിനല്ലാതെ മറ്റൊരു ആശയത്തിനും സാധിക്കുകയില്ല. സ്വന്തം മതത്തിനുള്ളില്‍ പോലും ജാതിയുടെ വന്‍മതില്‍കെട്ടി ചിലരെ അധമരെന്ന് മുദ്രകുത്തി മേല്‍ജാതിയുടെ അധീശത്വം അംഗീകരിക്കലും, അവരുടെ പാദസേവയും ഉച്ഛിഷ്ട ഭോജനവുമാണ് ശ്രേഷ്ഠ യോനികളില്‍ വരുംകാലങ്ങളില്‍ പിറന്നുവീഴുവാനുള്ള ഒരേയൊരു മാനദണ്ഡമെന്ന് വിശ്വസിപ്പിച്ച് അവരെ അടിമകളാക്കിയവരാണ് ഇന്ന് ഇസ്‌ലാമിനെ മനുഷ്യത്വത്തിന്റെ പേരില്‍ അപമാനിക്കാനിറങ്ങിയിരിക്കുന്നത്. തങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുന്നതോടെ ആദിപാപവും അന്തിപാ
പവുമെല്ലാം ഇല്ലാതെയാകുമെന്ന് പറയുന്നവര്‍ വെളുത്തവനും സൗന്ദര്യമുള്ളവനും
ഒരു സ്ഥാനവും കറുത്തവനും വിരൂപനും പു
തുതായി മതത്തില്‍ ചേര്‍ന്നവനും അതിനു താഴെ മാത്രം സ്ഥാനവും നല്‍കുന്നതിലെ ധര്‍മം എന്താണെന്ന് വിവരിക്കേïതുï്. ദൈവനിന്ദയെ പ്രത്യയശാസ്ത്രമായും മതനിരാസത്തെ അടിസ്ഥാന ആശയമായും സ്വകരിച്ചവരില്‍ പോ
ലും അവര്‍ ഉപേക്ഷിച്ചുവന്ന ജാതിയുടെയും മതത്തിന്റെയും പേരിലും തൊലിനിറത്തിന്റെ പേരിലും വിവേചനം നിലനില്‍ക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.
ഇവിടെയാണ് കാപ്പിരി അടിമയായിരുന്ന ബിലാലിന് മക്കാവിജയ വേളയില്‍ ഏറ്റവും പവിത്രമായ ദൈവഭവനത്തിനു മുകളില്‍നിന്ന് അത്യുന്നതനാണ് ദൈവമെന്ന ഇസ്‌ലാമിന്റെ വിജയപ്രഖ്യാപനം നിര്‍വഹിക്കാനുള്ള അനുമതി നല്‍കിയതും, അശരണരായിരുന്ന അമ്മാറിനും യാസറിനും അവരുടെ കുടുംബത്തിനും ത്യാഗനിര്‍ഭരമായ ആദര്‍ശജീവിതം നിമിത്തം സ്വര്‍ഗം കൊï് സുവിശേഷമറിയിച്ചതും, സല്‍മാനുല്‍ ഫാരിസിയെന്ന അധമകുലജാതന്റെ അഭിപ്രായങ്ങളെ സുപ്രധാന യുദ്ധതന്ത്രമായി ആവിഷ്‌കരിച്ചതും, അടിമക്കുട്ടിയായ സെയ്ദിനെ സ്വന്തം മകനെപ്പോലെ സ്‌നേഹിച്ചതും പോലെയുള്ള നബിജീവിതസന്ദര്‍ഭങ്ങള്‍ മാനവസാഹോദര്യത്തിന്റെ ഉദാത്ത മാതൃകകളായി ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ ആലേപനം ചെയ്ത ഇസ്‌ലാമിന്റെ സവിശേഷത ശ്രദ്ധേയമാകുന്നത്.
മക്കയിലെയും മദീനയിലെയും മുസ്‌ലിംകളുടെ ജീവിതം സഹിഷ്ണുതാപരമായ സാഹോദര്യത്തിലധിഷ്ഠിതമായ ഒന്നായിരുന്നു. ഉക്കാളയിലെ അതികായകനായ ഉമര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുപോലും സായുധമായ ഒരു കലാപത്തിന് മക്ക സാക്ഷിയാകാഞ്ഞത് എന്തുകൊïാണെന്ന് വിലയിരുത്തേïതുï്. ഇസ്‌ലാമികേതര രാജ്യത്ത് ജീവിക്കുന്ന ഒരു മുസ്‌ലിം പാലിക്കേï മര്യാദകള്‍ക്കാണ് മുസ്‌ലിംകളുടെ മക്കാജീവിതം മാതൃക കാണിക്കുന്നത്. മുസ്‌ലിംകള്‍ മക്കയില്‍ പീഡിതരായി ജീവിക്കുമ്പോള്‍ തന്നെ അങ്ങേയറ്റം മാന്യന്‍മാരും സ്‌നേഹനിധികളുമായിരുന്നു. മക്കയിലെ സാധാരണക്കാര്‍ മുസ്‌ലിംകളെ സ്‌നേഹിച്ചതും ആദരിച്ചതും ആ കാരണത്താലാണ്.
‘അല്‍-അമീന്‍’ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ അഭിസംബോധന ചെയ്ത മുഹമ്മദ് നബി (സ) കള്ളനും സമുദായത്തെ ഭിന്നിപ്പിക്കാന്‍ വന്നവനുമാണെന്ന് മക്കയിലെ ചൂഷകപ്രമാണിമാര്‍ വ്യാജപ്രചരണം നടത്തി. എന്നിട്ടുപോ
ലും ബഹുഭൂരിഭാഗം മനുഷ്യരും തങ്ങളുടെ ഉരുപ്പടികളും പണവും സൂക്ഷിക്കാന്‍ പ്രവാചകന്റെ അടുക്കല്‍ തന്നെയാണ് നല്‍കിയിരുന്നത്. പ്രസ്തുത വസ്തുക്കള്‍ തിരിച്ചേല്‍പിക്കാന്‍ അലി(റ)യെ നിയോഗിച്ച ശേഷമാണ് മദീനയിലേക്ക് നബി (സ) പലായനം ചെയ്തതുപോ
ലും. തന്റെ ഉമ്മയുടെ നാടായ ത്വാഇഫില്‍ നിന്ന് നബി(സ)യെ മര്‍ദ്ദിച്ചവശനാക്കി എറിഞ്ഞോടിച്ചിട്ടും അവരോട് പകരം വീട്ടാനുള്ള അവസരം വന്നിട്ടും മാപ്പുനല്‍കിയ പ്രവാചകനെ ഒരു ഈന്തപ്പന തോട്ടത്തില്‍ സല്‍ക്കരിച്ച് ഭക്ഷണം നല്‍കി ആശ്വസിപ്പിച്ച് മടക്കി അയച്ചത് നൈനവക്കാരനായ ക്രിസ്ത്യന്‍ അടിമ ഉദ്ദാസ് ആയിരുന്നു. മക്കക്കാരുടെ പീഡനങ്ങളില്‍ മനംനൊന്ത് നാടുവിടാനൊരുമ്പെട്ട അബൂബക്കറിനെ (റ) അമുസ്‌ലിമായ ഇബ്‌നു ദുഖിന്ന തടഞ്ഞു. ശേഷം അയാള്‍ പറഞ്ഞു, ”നിങ്ങളെപ്പോലെയൊരാള്‍ ഒരിക്കലും ഇവിടം വിട്ടു പോകേïയാളല്ല. നിങ്ങള്‍ അഗതികളെ സഹായിക്കുകയും, കുടുംബബന്ധം പുലര്‍ ത്തുകയും, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും, അതിഥികളെ ആദരിക്കുകയും, ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ആലംബമാവുകയും ചെയ്യുന്നയാളാണ്.”(5) പനിബാധിതനായി മരണശയ്യയില്‍ കിടക്കുന്ന ജൂതക്കുട്ടിയെ സന്ദര്‍ശിച്ച പ്രവാചകന്‍ (സ) അവനോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ തന്റെ പിതാവിനെ നോക്കി. ആ പിതാവ് പറഞ്ഞു: ”അബുല്‍ ഖാസിമിനെ (നബിയെ) അനുസരിക്കു മോനേ.” ഇത്രമാത്രം ആത്മബന്ധമായിരുന്നു മുസ്‌ലിംകളും അമുസ്‌ലിംകളും പരസ്പരം പുലര്‍ത്തിയിരുന്നത്. ലോകത്തുള്ള എല്ലാ മുസ്‌ലിംകളും മാതൃകയാക്കുന്നതും ഇതുതന്നെയാണ്.
മുസ്‌ലിംകള്‍ക്ക് മറ്റുള്ളവരെല്ലാം ശത്രുക്കളാണെങ്കില്‍ ഒരിക്കലും നബി (സ) തന്റെ അനുചരന്‍മാരെ ക്രൈസ്തവരാജാവായ നജ്ജാശി
യുടെ എത്യോപ്യയിലേക്ക് അയക്കുമായിരുന്നില്ല. മുസ്‌ലിംകള്‍ അവിടെ ആളുകളെ വഴിതെറ്റിക്കാനും കൊല്ലാനുമാണ് എത്തിയിട്ടുള്ളത് എന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മക്കയിലെ ഇസ്‌ലാംവിരോധികളുടെ ആരോപണം തള്ളുകയും അവരുടെ സമ്മാനങ്ങള്‍ നിരാകരിക്കുകയും മുസ്‌ലിംകള്‍ക്ക് രാജ്യത്ത് പരിപൂ
ര്‍ണ മതസ്വാതന്ത്രം നല്‍കുകയും ചെയ്തു നജ്ജാശി രാജാവ്. മുസ്‌ലിംകള്‍ക്ക് സ്വന്തമായി രാഷ്ട്രം ഉïായിട്ടുപോലും മടങ്ങിവരാതെ അവിടെ ജീവിക്കുവാനുള്ള ആത്മബന്ധമാണ് ആ നാട്ടില്‍ നിലനിന്നിരുന്നത്. നജ്ജാശി രാജാവ് മുസ്‌ലിമായി എങ്കില്‍പോ
ലും ക്രൈസ്തവ ഭരണമായിരുന്നു പി
ന്നീടും അദ്ദേഹം തുടര്‍ന്നത് എന്നും അതിനെതിരായി പ്രവാചകനോ (സ) എത്യോപ്യ
യിലെയോ മറ്റുള്ള രാജ്യങ്ങളിലെയോ മുസ്‌ലിംകളോ നിസ്സഹകരണം പ്രഖ്യാപിച്ചിട്ടില്ല എന്നതും ഇസ്‌ലാമിന്റെ മനുഷ്യസൗഹാര്‍ദ്ദത്തിന്റെ ഉദ്‌ഘോഷണമായി ഗ്രഹിക്കാവുന്നതാണ്.
ജൂതന്റെ മയ്യിത്ത് കൊïുപോകുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുകയും അവനുവേïി കണ്ണീര്‍ പൊഴിക്കുകയും ചെയ്ത പ്രവാചകന്‍, ജൂതസ്ത്രീയുടെ ആതിഥ്യം സ്വീകരിച്ച് ഭക്ഷണം കഴിച്ച പ്രവാചകന്‍, അമുസ്‌ലിമിന്റെ സാമ്പത്തിക ഇടപാടില്‍ അവന് ന്യായം വാങ്ങി നല്‍കിയ പ്രവാചകന്‍ അങ്ങനെ അനവധി നിരവധി ഉദാഹരണങ്ങള്‍ ഇതിനുï്.
നബി (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചിട്ടുï് എന്നും അതിനുമുമ്പ് മുഹമ്മദിന്റെ തലയെടുക്കുന്നവര്‍ക്ക് ഇരുന്നൂറ് ഒട്ടകം ഇനാം ഉïെന്നും ഖുറൈശികള്‍ പ്രഖ്യാപി
ക്കുകയുïായി. ഈ സാഹചര്യത്തില്‍ രഹസ്യമായി നാടുവിടാന്‍ തീരുമാനിച്ച പ്രവാചകന്‍ അമുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെയാണ് വഴികാട്ടിയായി നിശ്ചയിച്ചിരുന്നത്. പ്രധാന വഴികളിലെല്ലാം അപകടം പതിയിരിക്കുന്നതിനാല്‍ വിജനമായ അതീവ ദുര്‍ഘടമായ വഴികളിലൂടെയാണ് ആ മനുഷ്യന്‍ പ്രവാചകനെ കൊïുപോയത്. ഇരുന്നൂറ് ഒട്ടകമെന്ന മനം മോഹിപ്പിക്കുന്ന സമ്മാനം നേടാന്‍ തന്റെ തലയുമായി ഉറൈഖത്ത് പോകുമെന്ന് നബി (സ) വിശ്വസിച്ചില്ല എന്നു മാത്രമല്ല ആ മനുഷ്യന്റെ കയ്യില്‍ തന്റെ സര്‍വസുരക്ഷിതത്വവും ഏല്‍പിച്ചു എന്നതാണ് സാഹോദര്യത്തിന്റെ ഇസ്‌ലാമിക മാനം.
മദീനയിലെ പ്രവാചകജീവിതം മനുഷ്യസൗഹാര്‍ദ്ദത്തിന്റെ അനുപമമായ മാതൃകകള്‍ വിളിച്ചോതുന്ന നാളുകളായിരുന്നു. വ്യത്യസ്ത മതവിശ്വാസികളും കപടന്‍മാരും നിറഞ്ഞുനിന്ന ആ മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ തമ്മിലുള്ള കലഹങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ഏകീകൃത നിയമനിര്‍മാണം നടത്തി ഒരു ബഹുമത ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ച് അതിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത മാതൃകായോഗ്യനായ നേതാവായിരുന്നു നബി (സ). തന്റെ രാജ്യത്തിന്റെ കീഴിലുള്ള മനുഷ്യര്‍ക്കെല്ലാം ഒരേ നിയമം അനുശാസിച്ചു. സുശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ചു. രാജ്യത്തെ ആക്രമിക്കുന്നവര്‍ ആരായിരുന്നാലും ഒറ്റക്കെട്ടായി നേരിടുമെന്നും യുദ്ധമുതലുകള്‍ തുല്യമായി വീതിക്കുമെന്നും കരാര്‍ വ്യവസ്ഥയുïാക്കി. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യവും മറ്റ് പൗരാവകാശങ്ങളും വകവെച്ചു നല്‍കി.
മദീനയിലെ മുസ്‌ലിംകളോട് തങ്ങളുടെ മതത്തെ മറ്റുള്ളവരോട് പ്രബോധനം നടത്താന്‍ ഇസ്‌ലാം ബാധ്യതപ്പെടുത്തി. എന്നാല്‍ അവിടെയൊരിക്കലും മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പ്രസ്താവിച്ചു. ആരെയും മുസ്‌ലിമാക്കല്‍ ഒരു മുസ്‌ലിമിന്റെ ബാധ്യതയല്ല. ഇസ്‌ലാം എന്താണ് എന്ന് കേള്‍ക്കാന്‍ താല്‍പര്യമുള്ളവരോട് പറയുക എന്നത് മാത്രമാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. ക്വുര്‍ആന്‍ പറയുന്നു: ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.”(6) ഇസ്‌ലാമിക രാഷ്ട്രമായ മദീനയില്‍ അധിവസിക്കുന്ന മുസ്‌ലിംകളോടാണ് ക്വുര്‍ആനിന്റെ ഈ ആഹ്വാനം എന്നത് ശ്രദ്ധേയമാണ്. ജൂതന്‍മാരായ ചിലരെ മുസ്‌ലിംകളായ മാതാപിതാക്കള്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് പ്രസ്തുത വചനം അവതീര്‍ണമായത് എന്നാണ് ചില തഫ്‌സീറുകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌ലാമിക ഭരണാധികാരികയുടെ കീഴില്‍ ഇസ്‌ലാമല്ലാത്ത മതങ്ങള്‍പോലും സുരക്ഷിതമായിരുന്നു എന്നതിനുള്ള തെളിവുകളാണ് ഈ വചനത്തിലുള്ളത്.
പരസ്പരം കലഹിച്ചിരുന്ന ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു അഭിസംബോധന ചെയ്യുന്നത് നോക്കുക. ”യഹൂദന്‍മാര്‍ പറഞ്ഞു; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും.
അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുï്. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പി
ക്കുന്നതാണ്.”(7) ഇവിടെ മുസ്‌ലിംകള്‍ ഏറെ സ്‌നേഹിക്കുന്ന വേദഗ്രന്ഥത്തിന്റെ ആളുകള്‍ എന്ന പ്രത്യേക പരിഗണന നല്‍കിയ രïു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയും ശത്രുതയും അന്യായമാണെന്ന് ക്വുര്‍ആന്‍ പ്രഖ്യാപിക്കുകയാണ്. ”(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്)”(8) വളരെ സ്പഷ്ടമായ രീതിയില്‍ ഇസ്‌ലാം അവരെ അവര്‍ക്കുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിക്കുകയാണ്.
വേദക്കാരായ ആളുകള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും അവരുടെ ദൂതന്‍മാരിലും വിശ്വസിക്കല്‍ ഒരു മുസ്‌ലിമിന് ആറ് അടിസ്ഥാനവിശ്വാസ സംഹിതകളില്‍പെട്ടതാണ്. ”വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ
നിങ്ങള്‍ സംവാദം നടത്തരുത്-അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാകുമെന്നും ഞങ്ങള്‍ അവന് കീഴ്‌പെട്ടവരുമാകുന്നു.”(9) ഒരേയൊരു ദൈവത്തെ ആരാധിക്കുന്നതിലൂടെ മനുഷ്യര്‍ മുഴുവനും ഒന്നാകുമെന്നും ലോകസമാധാനം ഉïാകുമെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാതയാണ് ഇസ്‌ലാം തുറന്നിടുന്നത്.
വേദക്കാര്‍ക്ക് പുറമെ മുസ്‌ലിംകള്‍ക്കൊപ്പം ജീവിക്കുന്ന മറ്റ് അമുസ്‌ലിംകളെ പരിഗണിക്കാനും ഇസ്‌ലാം അനുശാസിക്കുന്നുï്. ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്.”(10) അവരുമായി സൗഹൃദന്ധം സ്ഥാപിക്കുന്നതിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുï്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പു
റത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”(11) കരാര്‍ ലംഘിക്കുകയും രാഷ്ട്രീയ ഐക്യത്തിലിരിക്കെ ഒറ്റുകൊടുക്കുകയും രാജ്യം ശത്രുക്കളില്‍ നി
ന്ന് സായുധ ഭീഷണി നേരിടുകയും ചെയ്ത സാഹചര്യത്തില്‍ മാത്രമാണ് നബി (സ) ആയുധമെടുക്കാന്‍ അനുചരന്‍മാരോട് നി
ര്‍ദ്ദേശിച്ചത്. നബി(സ)യുടെ വിയോഗത്തിനുശേഷം ഇസ്‌ലാമിക സാമ്രാജ്യം വികസിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ചെയ്തത്. അതിക്രമികളും ചൂഷകരുമായ ഭരണാധികാരികളില്‍ നിന്നും ഇസ്‌ലാമിന്റെ സുന്ദരമായ നീതിയുക്തമായ ഭരണക്രമത്തിലേക്ക് മറ്റു രാജ്യങ്ങളെ കൊïുവരിക എന്നത് ചരിത്രപരമായ ആവശ്യകതയായിരുന്നു. രാജാക്കന്‍മാരുടെ തേരോട്ടം അക്കാലത്ത് സാധാരണ രാഷ്ട്രീയം കൂടിയായിരുന്നു. മുസ്‌ലിം ഭരണത്തിനുകീഴില്‍ അമുസ്‌ലിമിന് പൂര്‍ണ മതസ്വാതന്ത്ര്യത്തോടെയും പൗരാവകാശത്തോടെയും മത, കുടുംബ, അനന്തരാവകാശ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുവാനും അനുവാദമുïായിരുന്നു.
മുസ്‌ലിം ഭരണത്തിന്റെ കീഴിലുള്ള അമുസ്‌ലിംകളെ ‘ദിമ്മി’കള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ദിമ്മികളില്‍ നിന്നും ജിസിയ ഈടാക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ധാരാളമാണ്. പക്ഷേ ഇസ്‌ലാമിക ഭരണകൂടത്തിന്റെ കീഴില്‍ ഓരോ പ്രായപൂര്‍ത്തിയായ മുസ്‌ലിം പൗരനും നിര്‍ബന്ധമായി സകാത്ത് നല്‍കുന്നതുപോലെ ഓരോ അമുസ്‌ലിമായ പ്രായപൂര്‍ത്തിയായ ആണും ഇസ്‌ലാമിക ഭരണനേതൃത്വത്തിന് നല്‍കേï നികുതി മാത്രമാണ് ജിസിയ. കുറഞ്ഞ വേതനമുള്ള അമുസ്‌ലിം പ്രതിവര്‍ഷം 12 ദിര്‍ഹവും, അല്‍പം വേതനം കൂടുതലുള്ളവര്‍ 24 ദിര്‍ഹവും, അതിസമ്പന്നര്‍ 48 ദിര്‍ഹവുമായിരുന്നു നികുതി ഇനത്തില്‍ നല്‍കിയിരുന്നത്.(12) മാത്രമല്ല സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍, അംഗവൈകല്യമുള്ളവര്‍, ദരിദ്രര്‍, മറ്റ് ജനവിഭാഗങ്ങളിലെ മതനേതാക്കള്‍ എന്നിവരെ പ്രസ്തുത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുï്.(13) മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സുരക്ഷയും അല്‍പം പോ
ലും കുറയാതെ ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിമിനും ലഭിക്കണമെന്ന് പ്രവാചകന്‍ (സ) നിര്‍ബന്ധിച്ചിട്ടുï്.(14) മുസ്‌ലിംകളുമായി കരാറിലുള്ള അമുസ്‌ലിംകളെ ആക്രമിക്കുന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കില്ലെന്നും നബി (സ) കാര്‍ക്കശ്യത്തോടെ തന്നെ പറഞ്ഞിട്ടുï്.(15)
അറബ് മുസ്‌ലിം ഭരണത്തിനു കീഴില്‍ അമുസ്‌ലിംകള്‍ അനുഭവിച്ച സ്വാതന്ത്ര്യം പേര്‍ഷ്യന്‍ റോമാ സാമ്രാജ്യങ്ങള്‍ക്കുകീഴില്‍ അവര്‍ക്ക് ലഭിച്ചതിനെക്കാള്‍ എത്രയോ വലുതായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുï്. പില്‍ക്കാല രാജഭരണത്തിനുകീഴില്‍ ചില അപവാദങ്ങള്‍ സംഭവിച്ചിട്ടുïെങ്കിലും പൊതുവെ മഹത്തായ സ്ഥാനമാണ് അമുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടുള്ളത്. അബ്ബാസിയ ഭരണകാലത്ത് രാഷ്ട്രീയതലത്തില്‍ വരെ അവര്‍ക്ക് ശക്തമായ സ്വാധീനമുïായിരുന്നു. ഹാറൂന്‍ റശീദിന്റെയും ഖലീഫാ മന്‍സൂറിന്റെയുമൊക്കെ കാലത്ത് വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം നല്‍കിയവരില്‍ ക്രൈസ്തവരും യഹൂദരും ഹിന്ദുക്കളുമടക്കം അമുസ്‌ലിംകളുടെ വലിയ നിര തന്നെയുï്. പഠനമനനങ്ങള്‍ക്കുള്ള അവാന്തര സാധ്യതകള്‍ മനസ്സിലാക്കി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിജ്ഞാനദാഹികള്‍ മതഭേദമന്യേ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയിലേക്ക് ഒഴുകിയെത്തി. ഇതേകാലഘട്ടത്തില്‍ തന്നെ മുസ്‌ലിം സ്‌പെയിന്‍ വൈജ്ഞാനിക പു
രോഗതിയുടെ ഉച്ചസ്ഥായിയിലെത്തി. അബ്ദുറഹിമാന്‍ ഭാഖില്‍ എന്നറിയപ്പെടുന്ന സമുന്നതനായ ഉമവി നേതാവ് അടിത്തറ പാകിയ നവോത്ഥാനം ഏറ്റെടുത്തവരില്‍ പ്രമുഖര്‍ അമുസ്‌ലിംകളായിരുന്നു. ആളുകള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാം ആശ്ലേഷിക്കാന്‍ തുടങ്ങി. അവര്‍ തങ്ങളുടെ ഭാഷ മറന്ന് അറബി ഭാഷയെ ഉള്‍ക്കൊള്ളാനും
സ്‌നേഹിക്കാനും തുടങ്ങി. കൊര്‍ദോവയടക്കമുള്ള മുസ്‌ലിം കലാലയങ്ങളിലും മതഭേദമന്യേ വൈജ്ഞാനിക വിപ്ലവത്തിനു സാക്ഷികളാകാന്‍ ആയിരക്കണക്കിന് വിജ്ഞാനകുതുകികള്‍ എത്തിക്കൊïിരുന്നു.
പിന്നീടുള്ള ചരിത്രത്തിലും മുസ്‌ലിംകളുടെ മനുഷ്യസ്‌നേഹത്തിന്റെ പ്രകടമായ വശങ്ങള്‍ കാണാം. നൂറുകണക്കിന് യുദ്ധങ്ങള്‍ നയിച്ച ഇരുപത് വര്‍ഷങ്ങള്‍ കുരിശുപടയാളികളോട് ചെറുത്തുനിന്ന സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി തന്റെ ബദ്ധശത്രുവായ റിച്ചാര്‍ഡ് ലയണ്‍ ഹാര്‍ട്ട് എന്ന ഇംഗ്ലീഷ് രാജാവിനെ സഹായിച്ച ചരിത്രം ഏറെ പ്രശസ്തമാണ്. കുരിശുപടയാളികളുടെ ആ നേതാവ് രോഗാതുരനായപ്പോള്‍ ആ സൈന്യത്തെ കീഴ്‌പ്പെടുത്തുന്നതിനുപകരം തന്റെ വൈദ്യനെ അയച്ചുകൊï് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ച്, ശത്രുക്കളെ പോലും അമ്പരപ്പിച്ച ഒരു യഥാര്‍ത്ഥ മുസ്‌ലിമായിരുന്നു അയ്യൂബി.
പതിമൂന്നാം നൂറ്റാïിന്റെ തുടക്കത്തില്‍ ഡമാസ്‌കസ് ആക്രമിച്ച് കീഴടക്കിയ താര്‍ത്താരികളുമായി ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയ ഇസ്‌ലാമിക നായകനും പണ്ഡിതനുമായിരുന്നു ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ. അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനുമുന്നില്‍ പതറിയ താര്‍ത്താരികള്‍ ഒടുവില്‍ മുസ്‌ലിംകളെ മോചിപ്പിക്കാമെന്നു സമ്മതിച്ചു. പക്ഷേ തങ്ങള്‍ക്കൊപ്പം ജീവിച്ച ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും കൂടി വിട്ടയക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു അദ്ദേഹം.(16) തന്റെ സമുദായത്തിന് വീണുകിട്ടിയ സൗഭാഗ്യത്തെ സാഹോദര്യത്തിന്റെ പേരില്‍ തട്ടിമാറ്റിയ മഹാനായ ഇമാം ഇബ്‌നു തൈമിയ (റ) മുസ്‌ലിംകളുടെ മാതൃകാപുരുഷനാണ്.
ഒരു കാലത്ത് അജ്ഞതയിലാïുപോയ മുസ്‌ലിം സമൂഹത്തെ പതിനേഴാം നൂറ്റാïിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാïിന്റെ തുടക്കത്തിലും കൈപിടിച്ചുയര്‍ത്തി അച്ചടി വിദ്യയും ഉപകരണങ്ങളും സമ്മാനിച്ചവര്‍ സിറിയയിലെ ക്രിസ്ത്യാനികളും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടുമായിരുന്നു. ഈജിപ്തില്‍ തുടങ്ങിയ മുസ്‌ലിം നവോത്ഥാനം ഏറ്റെടുത്തത് സ്വദേശികളും വിദേശികളുമായ വലിയൊരു ശതമാനം അമുസ്‌ലിം അറബികളായിരുന്നു. അറബ് സാഹിത്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഖലീല്‍ ജിബ്രാനും മീഖായേല്‍ നുഐമയും മുസ്‌ലിംകളായിരുന്നില്ല. അത്ര വിശുദ്ധമല്ലെങ്കിലും ആധുനിക ലോകത്തിനെ ഇസ്‌ലാമിക ചരിത്രം പഠിപ്പിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ജോര്‍ജ്ജ് സൈദാനും മുസ്‌ലിമായിരുന്നില്ല. ഗുണവും ദോഷവും ഇസ്‌ലാമിന് നല്‍കിയ ഓറിയന്റലിസ്റ്റുകളും ലോകജനതക്കിടയില്‍ ഇസ്‌ലാം ഒരു ചര്‍ച്ചയാകുവാനും അതുവഴി പലര്‍ക്കും ഇസ്‌ലാം ആശ്ലേഷിക്കുവാനുമുള്ള വഴി തുറക്കാന്‍ നിമിത്തമായിട്ടുï്. ഇന്നും ലോകത്ത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്നവരില്‍ ബഹുഭൂരിഭാഗവും അമുസ്‌ലിംകള്‍ തന്നെയാണ് എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് ഒരിക്കലും അമുസ്‌ലിമിനെ ശത്രുവായി കാണാനോ വെറുക്കാനോ പതിയിരുന്നു ചതിച്ച് കൊല്ലാനോ സാധിക്കുകയില്ല. അങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ഇസ്‌ലാമിനെ പറ്റിയുള്ള അജ്ഞത മാത്രമാണ് എന്ന് മനസ്സിലാക്കേïിയിരിക്കുന്നു.
ഇന്‍ഡ്യയെ ആക്രമിച്ച പല മധ്യകാല മുസ്‌ലിം രാജാക്കന്മാരും അന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ വക്താക്കള്‍ മാത്രമായിരുന്നു. ഇന്‍ഡ്യയില്‍ നിലനിന്നിരുന്ന നാട്ടുരാജാക്കന്‍മാരുടെ തമ്മിലടിക്ക് ഒരു മതത്തിന്റെ പി
ന്‍ബലമില്ലെങ്കില്‍ മുസ്‌ലിം ഭരണസ്ഥാപനവും മതത്തിന്റെ പിന്‍ബലത്തോടെയല്ലാത്ത കേവല രാഷ്ട്രീയ മുന്നേറ്റം മാത്രമായിരുന്നു. ഡല്‍ഹി സുല്‍ത്താന്‍മാരായിരുന്ന വ്യത്യസ്ത വംശജര്‍ തികഞ്ഞ ഇസ്‌ലാമിക വിശ്വാസികളായിരുന്നു എന്നോ അവര്‍ നടത്തിയത് ഇസ്‌ലാമിക ഭരണമായിരുന്നു എന്നോ ആരും വാദിക്കാറില്ല.
തങ്ങളുടെ അറബി, പേര്‍ഷ്യന്‍ ഭാഷകളെ മാറ്റിനിര്‍ത്തി ഭാരതത്തിന്റെ സ്വന്തം ഭാഷയായ ഹിന്ദുസ്ഥാനിയെ സ്വീകരിച്ച് ഉറുദു എന്ന മതേതരഭാഷ ഉïാക്കിയത് ഇന്‍ഡ്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ ആണ്. തങ്ങളുടെ കോടതികളില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ മുഫ്തിമാരെയും, ഹിന്ദുക്കള്‍ക്ക് അവരുടെ സിവില്‍ നിയമം അനുശാസിക്കുംവിധം വിധി പുറപ്പെടുവിക്കാന്‍ ഹിന്ദു പണ്ഡിറ്റുകളെയും സര്‍ക്കാര്‍ ചെലവില്‍ നിയമിച്ച അന്നത്തെ മുസ്‌ലിം ഭരണാധികാരികള്‍ വര്‍ഗീയവാദികളായിരുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇന്‍ഡ്യയിലെ മുസ്‌ലിം ഭരണകാലം രക്തച്ചൊരിച്ചിലുകളുടെ നാളുകളായിരുന്നു എന്ന് തെറ്റിദ്ധാരണ പരത്തുന്നവര്‍ ചരിത്ര വസ്തുതകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരാണ്.
ഹിന്ദുഭൂരിപക്ഷ രാജ്യമായിരുന്നിട്ടുപോ
ലും പാശ്ചാത്യന്റെ കയ്യില്‍ അകപ്പെട്ട മാതൃരാജ്യത്തെ രക്ഷിക്കാന്‍ സ്വന്തം രക്തം നല്‍കാന്‍ മുസ്‌ലിംകള്‍ തയ്യാറായി. സയ്യിദ് ശഹീദ് അഹമ്മദിനെപ്പോലെ, റഹ്മത്തുള്ള ഖൈറാനവിയെപ്പോലെ ബഹദൂര്‍ഷാ സഫറിനെപ്പോലെ ബീഗം ഹസ്രത് മഹലിനെപ്പോലെ ഷേര്‍ അലിഖാനെപ്പോലെ അനേകം മുസ്‌ലിം പണ്ഡിതന്‍മാരും ഭരണാധികാരികളും സാധാരണക്കാരും പിന്നീട് പോരാട്ടത്തിനു നേതൃത്വം നല്‍കി. തികഞ്ഞ മുസ്‌ലിംകളായിരുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനും
അലി സഹോദരന്‍മാരും  ഹിന്ദുവിനൊപ്പം നിന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേïി പോരാടിയവരാണ്. ഇന്‍ഡ്യയെ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ പിറന്ന മണ്ണ് വിട്ടുപോകാതെ ഈ രാജ്യത്തിന്റെ  നേതൃത്വം ഏറ്റെടുത്ത മുസ്‌ലിം പണ്ഡിതന്‍ അബുല്‍ കലാം ആസാദ് മനസ്സിലാക്കിയ സൗഹൃദത്തിന്റെ മതമാണ് ഇസ്‌ലാം. ഇന്‍ഡ്യയുടെ പു
രോഗതിക്കായി ഇന്നും അഹോരാത്രം പണിയെടുക്കുന്ന ആയിരക്കണക്കിന് മുസല്‍മാന്‍മാര്‍, ഈ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന മുസ്‌ലിം ഭടന്‍മാര്‍, ഇവരാരും മനസ്സിലാക്കിയിട്ടില്ലാത്ത അസഹിഷ്ണുതയെ ശൂന്യതയില്‍നിന്നു സൃഷ്ടിച്ച് മുസ്‌ലിംകളുടെ പേരില്‍ അടിച്ചേല്‍പ്പിച്ച് മറ്റ് മതസ്ഥര്‍ക്കിടയില്‍ വര്‍ഗീയത പരുത്തുന്നവര്‍ വളരെ വൃത്തിഹീനമായ ചതിയുടെ പദ്ധതികളാണ് തയ്യാറാക്കുന്നത്.
ഇന്‍ഡ്യയിലാദ്യമായി ഒരു മുസ്‌ലിം പള്ളി നിര്‍മിതമായത് കേരളത്തിലെ കൊടുങ്ങല്ലൂരിലായിരുന്നു. അതും അമുസ്‌ലിംകളുടെ ധനത്തില്‍നിന്നും സസന്തോഷം നല്‍കിയതായിരുന്നു. ചേരമാന്‍ പെരുമാള്‍ എന്ന കേരളത്തിലെ രാജാവ് പ്രവാചകനെ കാണാന്‍ പോ
വുകയും മടങ്ങിയെത്താന്‍ കഴിയാതെ, പകരം സന്ദേശമയക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് പള്ളി ഉïാക്കിയതെന്നു പറയപ്പെടുന്നു.                
കേരളത്തിലെ വ്യത്യസ്ത ഭരണാധികാരികളുടെ കീഴില്‍ മുസ്‌ലിംകള്‍ നല്ല പ്രജകളായി തികഞ്ഞ മതസ്വാതന്ത്ര്യത്തോടെ ജീവിച്ചുപോ
ന്നു. പോര്‍ച്ചുഗീസുകാരുടെ ആക്രമണം ചെറുക്കാന്‍ സാമൂതിരി രാജാവിനൊപ്പം യുദ്ധം ചെയ്യാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ഗ്രന്ഥം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ചു, പിന്നീട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രïാമന്‍ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥത്തിലൂടെയും സമാന നിലപാടാണ് മുസ്‌ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചത്. തന്നിമിത്തം കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ കടല്‍തീരങ്ങളില്‍ സുശക്തമായ പോ
രാട്ടങ്ങള്‍ നടത്താനും വൈദേശിക ആധിപത്യത്തെ ഒരു പരിധിവരെ
ചെറുത്തുനിര്‍ത്താനും സാധിച്ചു.
ശേഷം ഇന്നുവരെയും ഈ നാടിന്റെ പുരോഗതിക്കുവേïി അശ്രാന്തപരിശ്രമം നടത്തിയ നൂറുകണക്കിന് മുസ്‌ലിം നേതാക്കളെയും അനുയായികളെയും നമുക്ക് കാണാം. ഇവരൊക്കെ മനസ്സിലാക്കിയ ഇസ്‌ലാമില്‍ അന്യമതസ്ഥന്റെ മാറ് പിളര്‍ക്കാനും
നശിപ്പിക്കാനും എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് അവരെ സംരക്ഷിക്കാനും സ്‌നേഹിക്കാനും
തോളോടുതോള്‍ ചേര്‍ന്ന് മനുഷ്യകുലത്തിന്റെ നന്മക്കായി പോരാടാനുമാണ്. ഇവിടെയുള്ള ഓരോ മുസ്‌ലിമിന്റെയും പരമ്പരയില്‍ ഈ രാജ്യത്തുജീവിച്ച അമുസ്‌ലിമായ പൂര്‍വികരുടെ തലമുറ കൂടി ഉïായിരുന്നു എന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോള്‍ കെട്ടുറപ്പുള്ള ഭാവി സൃഷ്ടിക്കാനും കുബുദ്ധികളായ ഇസ്‌ലാം വിരുദ്ധര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കാനും നമുക്ക് സാധിക്കും.

കുറിപ്പുകള്‍

1. ക്വുര്‍ആന്‍ 4:1
2. ക്വുര്‍ആന്‍ 49:13
3. അഹ്മദ്, തിര്‍മിദി
4. ക്വുര്‍ആന്‍ 17:70
5. ബുഖാരി
6. ക്വുര്‍ആന്‍ 2:250
7. ക്വുര്‍ആന്‍ 2:113
8. ക്വുര്‍ആന്‍ 3:64
9. ക്വുര്‍ആന്‍ 29:46
10. ക്വുര്‍ആന്‍ 6:108
11. ക്വുര്‍ആന്‍ 60:8
12. ബൈഹക്വി -13. ഹിദായ –
14. ബൈഹക്വി, സുനന്‍
15. ബുഖാരി: 3166
16. അല്‍ബിദായ വന്നിഹായ –

Leave a Reply

Your email address will not be published. Required fields are marked *