സ്വവര്‍ഗാനുരാഗത്തിന് നിയമപരിരക്ഷ ലഭിക്കുമ്പോള്‍

‘വര്‍ഷങ്ങളായി തുല്യമായ  അവകാശങ്ങള്‍ നല്‍കാത്തതിന് എല്‍.ജി.ബി.ടി സമൂഹത്തിലെ അംഗങ്ങളോടും അവരുടെ കുടുംബക്കാരോടും സമൂഹം മാപ്പു പറയാന്‍ കടപ്പെട്ടിരിക്കുന്നു.’ 2018 സെപ്റ്റംബര്‍ ആറിന് സ്വവര്‍ഗരതിക്കുള്ള നിയമപരമായ വിലക്ക് എടുത്ത് കളഞ്ഞുകൊണ്ടുള്ള  തന്റെ വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞ വരികളിലുള്ളതാണിത്. ശരിയാണ്.  മാപ്പു പറയേണ്ടതുണ്ട്. ലൈംഗികന്യൂനപക്ഷമായ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ആരെങ്കിലും മാറ്റിനിര്‍ത്തിയിട്ടുïെങ്കില്‍ അവര്‍ മാപ്പു പറയേണ്ടതുണ്ട്. കേവലമൊരു ലൈംഗികവൈകല്യം മാത്രമായ നപുംസകത്വത്തെ അറപ്പോടെ ആരെങ്കിലും നോക്കിക്കണ്ടിട്ടുïെങ്കില്‍ അവരും മാപ്പു പറയേണ്ടതുണ്ട്. ട്രാസ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയോ  മൗനം പാലിക്കുകയോ ചെയ്തവരുïെങ്കില്‍ അവരും  മാപ്പു പറയേണ്ടതുണ്ട്. ഒരു ജന്മവൈകല്യമായ അപരലൈംഗികതയെ ശാപവും മുജ്ജന്മപാപവുമെല്ലാം ആയിക്കണ്ട് അവരെ അപഹസിച്ചവരുïെങ്കില്‍ അവരും മാപ്പു പറയേണ്ടതുണ്ട്. ഈ മാപ്പു പറച്ചിലുകളെല്ലാം ട്രാന്‍സ്‌ജെന്‍ഡറുകളോട് മാത്രമുള്ളതാണ്. അവരുടെ ചെലവില്‍ ലൈംഗികതയുടെ മഴവില്‍ വര്‍ണങ്ങള്‍ മുഴുവന്‍ ആസ്വദിക്കാന്‍ പറ്റുന്ന ഇടമായി ലോകത്തെ മുഴുവന്‍ മാറ്റിത്തതീര്‍ക്കുവാന്‍ തന്ത്രങ്ങള്‍ മെനയുന്ന ലെസ്ബിയനുകളോടോ ഗേകളോടോ ബൈസെക്ഷ്വലുകളോടോ ഉള്ളതല്ല. ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് അതാണ്. പാവം ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങളവതരിപ്പിച്ച് അതിന്റെ മറവില്‍ എല്ലാ തരാം ലൈംഗികതകളും ഏത് സമയത്തും ആസ്വദിക്കുവാന്‍ പറ്റുന്ന ഇടങ്ങളായി ലോകത്തിന്റെ മുക്കുമൂലകളെല്ലാം മാറ്റിത്തതീര്‍ക്കുന്നതിനു വേണ്ടിയുള്ള ഗൂഢതന്ത്രങ്ങള്‍! പ്രസ്തുത തന്ത്രങ്ങള്‍ അറിഞ്ഞാലേ എല്‍.ജി.ബി.ടി അവകാശപ്പോരാട്ടങ്ങളുടെ രാഷ്ട്രീയം എത്രമാത്രം ജുഗുപ്‌സാവഹമാണെന്ന് മനസ്സിലാവൂ.
എല്‍.ജി.ബി.ടി എന്ന പേരില്‍ തുടങ്ങുന്നതാണ് പാശ്ചാത്യന്‍ ലൈംഗികാസക്തിയുടെ സൃഗാലരാഷ്ട്രീയം. സ്വവര്‍ഗാനുരാഗിയായ പു
രുഷനും സ്ത്രീയുമുണ്ടാകുന്നത് സ്വാഭാവികമായിട്ടാണെന്ന വാദം നൂറുശതമാനം ശരിയാണെന്നു വെക്കുക. അങ്ങനെയാണെങ്കില്‍ പോലും എങ്ങിനെയാണ് ആ ഗണത്തിലേക്ക് ഉഭയവര്‍ഗപ്രണയിയെ ചേര്‍ക്കാന്‍ കഴിയുക? പുരുഷനെയും സ്ത്രീയെയും ഒരുപോലെ പ്രണയിക്കാനും
രണ്ടുപേരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുവാനും കഴിയുന്നയാളാണല്ലോ ഉഭയവര്‍ഗപ്രണയി. സ്വവര്‍ഗപ്രണയിക്ക് പെണ്ണുമായി സംതൃപ്തമായ ബന്ധം സാധ്യമല്ലാത്തതിനാല്‍ പുരുഷനെ പ്രണയിക്കാന്‍ അനുവദിക്കണമെന്നും സ്വവര്‍ഗപ്രണയിനിക്ക് പുരുഷനെ പ്രാപി
ക്കാന്‍ കഴിയാത്തതിനാല്‍ പെണ്ണിനെ പ്രേമിക്കാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ക്ക് മനുഷ്യാവകാശത്തിന്റെ മേല്‍മൂടിയിട്ടയുടനെ പിന്നെ പറയുവാനുള്ളത് രണ്ടു കൂട്ടരേയും പ്രേമിക്കുവാനും ബന്ധപ്പെടുവാനും കഴിയുന്നവര്‍ക്ക് അതിനുമുള്ള അവകാശം അനുവദിച്ചുകൊടുക്കണമെന്നാണ്! ഉഭയവര്‍ഗപ്രണയിക്ക് എതിര്‍ലിംഗത്തിലുള്ളവരുമായി മനസ്സും ശരീരവും പങ്കുവെക്കാനാകുമെന്ന് ഇവരുടെ ഗവേഷണങ്ങള്‍ തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക് സ്വവര്‍ഗത്തിലുള്ളവരെ മാത്രം വേള്‍ക്കുവാന്‍ കഴിയുന്നതിനാല്‍ സമൂഹത്തിന്റെ എതിര്‍പ്പുകൊണ്ട് പ്രയാസങ്ങളനുഭവിച്ച് കഷ്ടപ്പെടുന്ന സ്വവര്‍ഗപ്രണയികളുടെയും പ്രണയിനികളുടെയും ഗണത്തില്‍ ഇവരെക്കൂടിപെടുത്തി ഇവരുടെ അവകാശങ്ങള്‍ തമ്മില്‍ കൂട്ടിക്കുഴക്കുന്നതിന്റെ സാംഗത്യമെന്താണ്? ഉത്തരം വ്യക്തം. സ്വവര്‍ഗാനുരാഗികളുടെ ചെലവില്‍ ആര്‍ക്കും ആരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുവാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കുകയാണ് ഈ കോലാഹലങ്ങളുടെയെല്ലാം ലക്ഷ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ നാലു ശതമാനമാണ് എല്‍.ജി.ബി.ടിയെന്നാണ് 2006ലെ കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ഉഭയവര്‍ഗപ്രണയികളാണ്; മറ്റു രണ്ടുവിഭാഗത്തേയും അപേക്ഷിച്ച് വളരെ കൂടുതല്‍! സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമല്ലെന്ന് വരുത്തിത്തീര്‍ക്കുക വഴി ന്യൂനപക്ഷം വരുന്ന ഗേലെസ്ബിയന്‍ മനോവ്യതിയാനക്കാരെ മുന്നില്‍ നിര്‍ത്തി ആണുമായും പെണ്ണുമായും ഇഷ്ടംപോലെ രമിച്ചുനടക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനാണ് എല്‍.ജി.ബി.ടി അവകാശസമരക്കാര്‍  പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ എല്‍.ജി.ബി.ടി സമരങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അതിനു പിന്നിലെ ആസൂത്രണവും ഉദ്ദേശ്യവും മനസ്സിലാവും. എയ്ഡ്
സ് ബോധവല്‍ക്കരണത്തിന്റെയും രോഗികളുടെ പുനരധിവാസത്തിന്റെയും മുഖമറയണിഞ്ഞാണ് എല്‍.ജി.ബി.ടി സംഘങ്ങളെല്ലാം  രംഗത്ത് വരാറുള്ളത്. ഇന്‍ഡ്യയില്‍ ഇങ്ങനെയുണ്ടായ ആദ്യസംഘടന 1989ല്‍ രൂപീകരിക്കപ്പെട്ട ‘എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളന്‍'(എയ്ഡ്‌സ് വിവേചന വിരുദ്ധ സംഘടന) ആണ്. ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും ഡോക്ടര്‍മാര്‍ പോലീസിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ചുവന്ന തെരുവിലുളള ലൈംഗികത്തൊഴിലാളികളെ നിര്‍ബന്ധിച്ച് എയ്ഡ്‌സ് പരിശോധന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് അതിനെതിരെ ശബ്ദിക്കുന്നതിനു വേണ്ടിയാണ് ഈ സംഘമുണ്ടായത്. തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ സ്വവര്‍ഗരതി പടര്‍ന്നപ്പോള്‍ അതിനെ നിയന്ത്രിക്കാനെന്നവണ്ണം അന്നത്തെ ജയില്‍ ഐജിയായിരുന്ന കിരണ്‍ ബേദി അവിടേക്കുള്ള ഉറവിതരണം നിര്‍ത്തിവെച്ചതിനെതിരെ 1994ല്‍ ഇവര്‍ നടത്തിയ പ്രതിഷേധം ദേശീയശ്രദ്ധ പിടിച്ചു പറ്റി. 1991ല്‍ ഇവര്‍ പുറത്തിറക്കിയ യാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പരസ്യമായി സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ രേഖ. 1994ല്‍ നാസ് ഫൗïേഷന്‍ ഓഫ് ഇന്‍ഡ്യ രൂപീകരിക്കപ്പെട്ടതോടെ എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളന്‍ അറിയപ്പെടാതെയായി. 1994ല്‍ ചെന്നൈക്കാരിയായ അഞ്ജലി ഗോപാലന്‍ സ്ഥാപിച്ചതാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗïേഷന്‍ (ഇന്‍ഡ്യ) ട്രസ്റ്റ്. ഇന്‍ഡ്യയിലും അമേരിക്കയിലും വെച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍ മാസ്‌റ്റേഴ്‌സും കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ എയിഡ്‌സ് ബാധിതര്‍ക്കിടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു അവരെന്ന് അഞ്ജലിയെക്കുറിച്ച ബ്ലോഗ് പറയുന്നു. 1995ല്‍ ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ ശേഷം നാസ് ഫൗïേഷന്റെ മുഴുസമയപ്രവര്‍ത്തകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഞ്ജലി ഗോപാലന്‍. 2005ലെ നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആയിരം പേരില്‍ ഒരാളായിരുന്നു അവര്‍. എച്ച്.ഐ.വി ബാധിതര്‍ക്കിടയിലെ സേവനപ്രവര്‍ത്തനങ്ങളാണ് പ്രസ്തുത നാമനിര്‍ദ്ദേശത്തിന് പിന്നിലെന്ന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെക്കുറിച്ച് വിവരിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എയിഡ്‌സ് രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ നേര്‍ക്കുനേരെ ഐ.പി.സി 377-ാം വകുപ്പിന്റെ ദുഷ്ടത അനുഭവിക്കേണ്ടി വന്നതായി അവരുടെ വെബ്‌സൈറ്റിലോ അവര്‍ കോടതിയില്‍ നല്‍കിയ പരാതിയിലോ സംഭവങ്ങളുദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാല്‍ എയിഡ്‌സ് ബാധിതര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചികില്‍സിക്കാനും
പുനഃരധിവസിപ്പിക്കാനുമെല്ലാം ഐ.പി.സി 377ാം വകുപ്പ് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് നാസ് ഫൗïേഷന്‍ 2001ല്‍ നല്‍കിയ പരാതിയോടെയാണ് ഇന്‍ഡ്യയില്‍  ഈ രംഗത്തെ  നിയമപോരാട്ടമാരം
ഭിച്ചത്. ഈ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചു കൊണ്ട് 2009ല്‍  സ്വവര്‍ഗാനുരാഗികള്‍ക്കനുകൂലമായി ഡല്‍ഹി ഹൈക്കോടതി നല്‍കിയ വിധിയാണ് സ്വവര്‍ഗലൈംഗികതക്ക് ഇന്ത്യയില്‍ നിയമാംഗീകാരം ലഭിക്കുന്നതിന്റെ ആദ്യ
പടി. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ മതസംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പി
ച്ചുകൊണ്ട് ഭരണഘടനപ്രകാരം സ്വവര്‍ഗരതി കുറ്റകൃത്യമാണെന്നും അതിനെ കുറ്റവിമുക്തമാക്കുന്നതിന് നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണെന്നും 2013ല്‍ സുപ്രീംകോടതി പ്രസ്താവിച്ചു. 2015ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനു വേണ്ടി ശശി തരൂര്‍ രണ്ടു തവണ ബില്‍ അവതരിപ്പിച്ചെങ്കിലും അവ പരാജയപ്പെടുകയാണുണ്ടായത്. ഇക്കാര്യം 2016ല്‍ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയും അത് അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിന് വിടുകയും ചെയ്തു. പ്രസ്തുത ബെഞ്ച് ആണ് സെപ്റ്റംബര്‍ ആറിന് ചരിത്രപ്രസിദ്ധമെന്ന് വാഴ്ത്തപ്പെടുന്ന വിധി പ്രസ്താവിച്ചുകൊണ്ട് സ്വവര്‍ഗരതി ഇന്‍ഡ്യയില്‍ നിയമവിധേയമാക്കിയത്. ലൈംഗികന്യൂ
നപക്ഷങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നതിനായി തങ്ങള്‍
2001 മുതല്‍ നടത്തിവരുന്ന നിയമപോരാട്ടത്തിന്റെ വിജയമാണ് ഈ കോടതിവിധി എന്നു നാസ്
ഫൗïേഷന്‍ അവകാശപ്പെടുന്നു. ലോയേര്‍സ് കളക്ടീവ്, ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഗേ ആന്റ് ലെസ്ബിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ എന്നീ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സഹായസഹകരണങ്ങളോടെയാണ് തങ്ങള്‍ ഈ നിയമയുദ്ധം നടത്തിയെതെന്നും, ലൈംഗികാവകാശങ്ങളുടെ നിഷേധത്തിനെതിരെ ഇവരെയെല്ലാം ഒന്നിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും നാസ് ഫൗïേഷന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.
എയിഡ്‌സ് ബോധവല്‍ക്കരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം വിദേശപണം ലഭിക്കുന്ന എന്‍.ജി.ഒകളില്‍ ഒന്നാണ് നാസ് ഫൗïേഷന്‍ (ഇന്‍ഡ്യ) ട്രസ്റ്റ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലെപ്‌മെന്റ് , ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ , ദി ഫോര്‍ഡ് ഫൗïേഷന്‍, ജോണ്‍ ഡി ആന്റ്
കാതറിന്‍ ടി മെക് ആര്‍തര്‍ ഫൗïേഷന്‍ തുടങ്ങിയവയാണ് നാസ് ഫൗïേഷനെ സഹായി
ക്കുന്ന പ്രധാനപ്പെട്ട വിദേശ ഏജന്‍സികള്‍. എല്ലാം അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളാണ്. നാസ് ഫൗïേഷനെ സഹായിക്കുന്ന അമേരിക്കന്‍ കുത്തകയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന് പ്രസ്തുത കമ്പനിയുടെ എയിഡ്‌സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്ന ബ്രോഷര്‍ വ്യക്തമാക്കുന്നു. ഫൗïേഷന്റെ വെബ്‌സൈറ്റില്‍ ഹോംപേജില്‍ തന്നെയുള്ള മിഷന്‍ സ്‌റ്റേറ്റ്‌മെന്റിനോടൊപ്പം പ്രസിദ്ധ ഹോളിവുഡ് താരമായ റിച്ചാര്‍ഡ് ഗീറിനെ പരിചയപ്പെടുത്തുന്നത് ‘ഞങ്ങളുടെ സഹായി’ യെന്നാണ്. അദ്ദേഹമാണ് ഫൗïേഷന്‍ നടത്തുന്ന എയിഡ്‌സ് ബാധിതരായ കുട്ടിക
ള്‍ക്ക് വേണ്ടിയുള്ള കെയര്‍ ഹോമിന്റെ പ്രധാനപ്പെട്ട സ്‌പോണ്‍സര്‍. ഹോളിവുഡിന്റെ തിന്മകളെല്ലാം ജീവിതത്തില്‍ വഹിക്കുന്ന ഇദ്ദേഹം 2007 ഏപ്രില്‍ 15ന് ജയ്പൂരില്‍ വെച്ചു നടന്ന എയിഡ്‌സ് ബോധവല്‍ക്കരണറാലിയുടെ വേദിയില്‍ വെച്ച് ബോളിവുഡ് നടിയായ ശില്‍പാ ഷെട്ടിയെ പലതവണ ചുംബിച്ചത് വിവാദമായിത്തീരുകയുണ്ടായി. അമേരിക്കന്‍ സ്‌പോണ്‍സര്‍മാരുടെ ധനസഹായം കൈപ്പറ്റി ‘സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന’, അമേരിക്കന്‍ വിദ്യാഭ്യാസം വഴി ധാര്‍മികമായി ‘ഉല്‍ബുദ്ധയായ’, ഒരാളുടെ നേതൃത്വത്തിലുള്ള സമരമാണ് ഐ.പി.സി 377-ാം വകുപ്പിനെതിരെയുള്ള പോരാട്ടമെന്ന തിരിച്ചറിവാണ് ഇക്കാര്യങ്ങളെല്ലാം നമുക്ക് നല്‍കുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണമോ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ സന്നദ്ധസേവനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുകയോ ചെയ്യുകയല്ല, പ്രത്യുത ആര്‍ക്കും എപ്പോഴും എവിടെവെച്ചും ലൈംഗികതയുടെ മഴവില്‍വര്‍ണങ്ങളെല്ലാം ആസ്വദിക്കാനാവുന്ന ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കുകയാണ് ഐ.പി.സി 377-ാം വകുപ്പിനെതിരെയുള്ള പോരാട്ടത്തിന് പിന്നിലെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടാവണം നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്. അതല്ലാതെ പലരും മനസ്സിലാക്കുന്നതുപോ
ലെ അവകാശം നിഷേധിക്കപ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള പടപ്പുറപ്പാടൊന്നുമല്ല ഇത്. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം എല്ലാതരം ലൈംഗികതകളും ആസ്വദിക്കുവാന്‍ കഴിയുന്ന ഭാരതാന്തരീക്ഷത്തെ സൃഷ്ടിച്ചു കൊണ്ടുള്ള ലൈംഗികവിപ്ലവം നമുക്ക് വേണമോയെന്ന് ചിന്തിക്കുവാനും അതിനനുസരിച്ച്  പ്രവര്‍ത്തിക്കുവാനും നിയമകൂടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും കഴിയാതിരുന്നാല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക അടുത്ത തലമുറയായിരിക്കുമെന്ന് മനസ്സിലാക്കിയാല്‍ നന്ന്.

എന്‍.ജി.ഒകളും ഐ.പി.സി 377-ാം വകുപ്പും തമ്മിലെന്ത്?
സ്വവര്‍ഗലൈംഗികതയെ നിയമവിധേയമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ ലക്ഷ്യമെന്താണ്?  അപരലിംഗത്തിലുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ അവര്‍ പരിശ്രമിക്കുന്നത്? എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെയും പുനരധിവാസത്തിന്റെയും മേലങ്കിയണിഞ്ഞു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് മറ്റു ലക്ഷ്യങ്ങളെന്തെങ്കിലുമുïോ? സൈനികനടപടികളിലൂടെ രാഷ്ട്രീയമായ അധീശത്വത്തിനും, ഐ.എം.എഫിനെയും ലോകബാങ്കിനെയും പോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളിലൂടെ സാമ്പത്തിക മേല്‍ക്കോയ്മക്കും പരിശ്രമിക്കുന്നതുപോലെ സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകളിലൂടെ സാമ്രാജ്യത്വം പരിശ്രമിക്കുന്നത് സാംസ്‌കാരികമായ അധീശത്വത്തിനാണെന്ന വസ്തുത ഇത്തരം സംഘടനകളെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ ബോധ്യപ്പെടും. പ്രകൃതിവാദവും, മനുഷ്യാവകാശവും, പു
നരധിവാസവും സന്നദ്ധസേവനവുമെല്ലാം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍.ജി.ഒകളില്‍ മിക്കതും പാ
ശ്ചാത്യസംസ്‌കാരം ജനങ്ങളറിയാതെ മൂന്നാംലോകത്തിലുള്ളവരുടെ രക്തത്തിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയമായ അധീശത്വത്തിന്റെയും സാമ്പത്തികമേല്‍ക്കോയ്മയുടെയും ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കിടയിലേക്ക് സാമ്രാജ്യത്വവിരുദ്ധ അജണ്ട എന്ന മുഖംമൂടിയിട്ടുകൊണ്ടാണ് എന്‍.ജി.ഒകള്‍ കടന്നു വരിക. മൂന്നാംലോകത്തിലെ തെരുവോരങ്ങളില്‍ മാത്രം നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെക്കൊണ്ട് അധികാരത്തിനോ, അധീശത്വത്തിനോ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കൃത്യമായി അറിയുന്നവരാണ് എന്‍.ജി.ഒകളെ തീറ്റിപ്പോറ്റുന്നവര്‍. സാമ്രാജ്യത്വാധീശത്വത്തിന്റെ ദുരിതങ്ങള്‍ പേറുന്നവര്‍ക്കിടയില്‍ എളുപ്പം കടന്നുകയറാന്‍ കഴിയുന്ന സാമ്രാജ്യത്വവിരുദ്ധ അജണ്ടകളുമായി തുടങ്ങുന്ന എന്‍.ജി.ഒകള്‍ അടിസ്ഥാനവര്‍ഗങ്ങളുടെ മസ്തിഷ്‌കത്തിലും, മജ്ജയിലും പാശ്ചാത്യസംസ്‌കാരം കുത്തിക്കയറ്റി അവരെ സാംസ്‌കാരികമായി അടിമകളാക്കിത്തീര്‍ക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
1999ലെ കണക്കുപ്രകാരം മൂന്നാംലോകത്തു പ്രവര്‍ത്തിക്കുന്ന അമ്പതിനായിരത്തിലധികം എന്‍.ജി.ഒകളിലൂടെ ഒരോ വര്‍ഷവും ചുരുങ്ങിയത് നൂറുകോടി ഡോളറാണ് പാ
ശ്ചാത്യലോകം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോര്‍പ്പറേറ്റ് കമ്പനി മാനേജര്‍മാരോട് കിടപി
ടിക്കുന്ന ശമ്പളവും നല്‍കി എന്‍.ജി.ഒകളെ നയിക്കാന്‍ ആളുകളെ നിയമിക്കുന്ന പാശ്ചാത്യന്‍ ഏജന്‍സികള്‍ ഇതെല്ലാം ചെയ്യുന്നത് മൂന്നാംലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണെന്ന് കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നാണ് ന്യൂയോര്‍ക്ക് ബിംഗാംപ്
ട്ടണ്‍ സര്‍വകലാശാലയിലെ അധ്യാപകനായ ജെയിംസ് പെട്രാസ് തന്റെ എന്ന പഠനത്തില്‍ തുറന്നെഴുതുന്നത്. പാശ്ചാത്യസര്‍ക്കാറുകളും അവയെ പിന്താങ്ങുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുമാണ് ഇടയാളസംഘങ്ങളിലൂടെ മൂന്നാംലോകത്തെ സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതെന്നും പ്രസ്തുത സഹായങ്ങള്‍ വഴി തങ്ങളുടെ സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നതെന്നും പെട്രാസ് വസ്തുതകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്.
ജര്‍മനിയിലെ ട്രയര്‍ സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രാധ്യാപകനായ ഡോ. ബേര്‍ണ്ഡ് ഹാമും കാനഡയിലെ മനിട്ടോവ സര്‍വകലാശാല സാമൂഹ്യശാസ്ത്രാധ്യാപകനും ക്രിമിനോളജിസ്റ്റുമായ ഡോ. റസ്സല്‍ ചാള്‍സ് സ്മാന്‍ഡിക്കും ചേര്‍ന്ന് ക്രോഡീകരിച്ച ‘സാംസ്‌കാരിക സാമ്രാജ്യത്വ’മെന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ”സാംസ്‌കാരിക സാമ്രാജ്യത്വം: ചരിത്രവും ഭാവിയും” എന്ന തലക്കെട്ടിലുള്ള രണ്ടാം ഭാഗത്ത് (47 മുതല്‍ 49 വരെ പു
റങ്ങള്‍) ശ്രീലങ്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ സൂസാന്ത ഗോനാതിലകെ എങ്ങിനെയാണ് എന്‍.ജി.ഒകളെ ഉപയോഗിച്ച് സാംസ്‌കാരികമായ അധീശത്വത്തിന് സാമ്രാജ്യത്വം പരിശ്രമിക്കുന്നത് എന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബുദ്ധമത സംഘടനയെന്ന മുഖംമൂടിയുമായി 1970കളില്‍ ശ്രീലങ്കയില്‍ സജീവമായിരുന്ന ‘സര്‍വോദയ’യെന്ന എന്‍.ജി.ഒ എങ്ങിനെയാണ് പാ
ശ്ചാത്യന്‍ സാമ്പത്തികസഹായങ്ങളുപയോഗിച്ച് ശ്രീലങ്കന്‍ സാധാരണക്കാരില്‍ സാംസ്‌കാരികമായ അധിനിവേശത്തിന് ശ്രമിച്ചതെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും സര്‍വോദയ ശ്രമദാന മൂവ്‌മെന്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളാണ് ശ്രീലങ്കയിലെ ഏറ്റവും വലിയ ജനകീയ സംഘടനയെന്ന് അവകാശപ്പെടുന്ന അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായിത്തന്നെ അവരുടെ വെബ്‌സൈറ്റിലുണ്ട്.
ഇന്‍ഡ്യയില്‍ നൂറുകണക്കിന് എന്‍.ജി.ഒകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അമ്പത് സന്നദ്ധസംഘടനകളുടെ ലിസ്റ്റ് ‘എന്‍.ജി.ഓസ് ഇന്‍ഡ്യ’ എന്ന വെബ്‌സൈറ്റിലുണ്ട്. ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍.ജി.ഒകളില്‍ മിക്കതിനും വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ എങ്ങിനെയൊക്കെയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുവാനുള്ള സംവിധാനങ്ങളൊന്നും നമ്മുടെ സര്‍ക്കാര്‍ മെഷിനറിയിലില്ല. (ലോകത്ത് മുഴുവന്‍ ചാരപ്രവര്‍ത്തനം നടത്തുന്നതില്‍ അഗ്രേസരന്മാരായ ഇസ്രായേലില്‍ നടക്കുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അത് ഇസ്രായീലി താല്‍പര്യങ്ങള്‍ക്കെതിരാണോ എന്ന് പരിശോധിക്കാനും വേണ്ടി അവിടെ എന്‍.ജി.ഒ മോണിറ്റര്‍  എന്ന  സംഘടന തന്നെ പ്രവര്‍ത്തിക്കുന്നുïെന്ന കാര്യം ഇതോടു ചേര്‍ത്തു മനസ്സിലാക്കേണ്ടതാണ്). ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളില്‍ വിദേശസഹായം ലഭിക്കുന്ന 104 സംഘടനകള്‍ എയിഡ്‌സ് രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 1998ലെ കണക്ക്. ഇവര്‍ക്ക് ധനസഹായം നല്‍കുന്നത് പ്രധാനമായും 22 വിദേശ ഏജന്‍സികളാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനിരയായി എന്നു പറയുന്ന കേസുകളിലെ എന്‍.ജി.ഒകളെല്ലാം വിദേശസഹായം പറ്റുന്നവയാണ്. പ്രസ്തുത കേസുകളില്‍ പോലീസ് തയ്യാറാക്കിയ ഫയലുകള്‍ പരിശോധിച്ചാല്‍ ഇവയൊന്നും എയിഡ്‌സ് രോഗികളെ ബോധവല്‍ക്കരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന നിരുപദ്രവസേവനം മാത്രമായിരുന്നില്ല നിര്‍വഹിച്ചിരുന്നതെന്ന് മനസ്സിലാവും. എന്‍.ജി.ഒകള്‍ പറയുന്നത് അപ്പടി സ്വീകരിച്ചാല്‍പോലും ബോധവല്‍ക്കരണത്തിന്റെ പേരില്‍ ഏറ്റവും ചുരുങ്ങിയത് സ്വവര്‍ഗരതിയെ പാപമുക്തമാക്കി അവതരിപ്പിക്കുകയും അത് ചെയ്യുന്നവരെയെങ്കിലും അതില്‍ തന്നെ ഉറച്ചുനില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും, അത്തരം ആളുകള്‍ക്ക് ‘ഇണ’കളെ കïെത്താനുള്ള സഹായങ്ങള്‍ നല്‍കുകയും കൂടി അവര്‍ ചെയ്തിരുന്നുവെന്ന് തന്നെയാണ് മനസ്സിലാവുന്നത്. തങ്ങളെ തീറ്റിപ്പോറ്റുന്നവരുടെ ധാര്‍മിക വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുവാനും ഇന്‍ഡ്യയിലുള്ളവര്‍ക്ക് ഇതുവരെ അന്യമായിരുന്നൊരു സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുമാണ് വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന എന്‍.ജിഒകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരുടെ തന്നെ വാദങ്ങള്‍ അതേപടി സ്വീകരിച്ചാല്‍ പോലും സമ്മതിക്കേണ്ടിവരും.
സ്വവര്‍ഗാനുരാഗികകള്‍ക്ക് അനുകൂലമായ നിയമനിര്‍മാണങ്ങള്‍ നടത്തി നമ്മുടെ നാട് പാശ്ചാത്യരോടൊപ്പം പുരോഗമിക്കുവാന്‍ തീരുമാനിക്കുന്നത് നാടിനെ സ്‌നേഹിക്കുന്നവരെ ഭയപ്പെടുത്തുന്നത് എന്‍.ജി.ഒകളിലൂടെ യൂറോപ്യന്‍ എജന്‍സികള്‍ നടത്തുന്ന സാംസ്‌കാരികാധിനിവേശത്തിന്റെ അപകടങ്ങള്‍ ശരിക്കറിയാവുന്നതു കൊണ്ടാണ്. ബാങ്കോക്കും പട്ടായയും പെനാങ്ങും മനിലയും സുരബായയും ബാലിയും മടുത്തവര്‍  കഴുകക്കണ്ണുകളുമായി ഇന്‍ഡ്യന്‍ ഗ്രാമങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അവരാഗ്രഹിക്കുന്ന ‘പക്വത’ ഇന്‍ഡ്യന്‍മനസ്സ് ഇനിയും നേടിയെടുത്തു  കഴിഞ്ഞിട്ടില്ല. എയ്ഡ്‌സ് പുനരധിവാസവും ബോധവല്‍ക്കരണവും നടത്തുന്ന പല എന്‍.ജി.ഒകളെയും ഏല്‍പ്പിച്ച പണി ഈ പക്വതയിലേക്ക് ഇന്‍ഡ്യന്‍ മനസ്സിനെ പരിവര്‍ത്തിപ്പിക്കുകയെന്നതാണ്. അതിന് അനുകൂലമായ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നതും അതിന്റെ തന്നെ ഭാഗമാണ്. ആരെയും ഭയക്കാതെ എന്തും ചെയ്യാന്‍ ഇന്‍ഡ്യന്‍ യുവമനസ്സിനെ പാകപ്പെടുത്തടുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക്  നിയമത്തെയോ നിയമപാലകരെയോ പേടിക്കാതെ ഇനി അവരുടെ ജോലി നിര്‍വഹിക്കാം!!!
സ്വവര്‍ഗപീഡനത്തിന്റെ പേരില്‍ സ്വവര്‍ഗകാമികള്‍ക്ക് നിയമാംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള കാല്‍ നൂറ്റാണ്ട് കാലമായി നടത്തിയ  പോരാട്ടത്തിന്റെ വിജയമാണ് സുപ്രീംകോടതിവിധിയെന്നാണ് എല്‍.ജി.ബി.ടി ആക്റ്റിവിസ്റ്റുകള്‍ പറയുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 377-ാം സെക്ഷന്‍ എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള പോരാട്ടം യഥാര്‍ഥത്തില്‍ എന്തിനുവേണ്ടിയുള്ളതായിരുന്നു? പുരുഷന്‍മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരുടെ ( ലൈംഗികാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നുവെന്നാണ് പോരാട്ടത്തിനു നേതൃത്വം നല്‍കിയവര്‍ക്ക് പറയാനുള്ള ഒന്നാമത്തെ കാര്യം. സ്വവര്‍ഗാനുരാഗികള്‍ ഈ ക്രിമിനല്‍ നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് വാദം. ഈ വാദത്തില്‍ എന്തുമാത്രം കഴമ്പുïെന്ന് പരിശോധിക്കുവാന്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എത്രത്തോളം പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുïെന്ന് പരിശോധിച്ചാല്‍ മതി. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ സ്വവര്‍ഗരതിയിലേര്‍പ്പെട്ടുവെന്ന പേരില്‍ ഒരാള്‍പോലും ഇന്‍ഡ്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന വിക്കിപീഡിയ ലേഖനം തന്നെ വ്യക്തമാക്കുന്നത്. സ്വവര്‍ഗരതി കുറ്റകരമാണെന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ‘ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്’ അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 2006 ജനുവരി 10ന് അയച്ച കത്തില്‍ ഈ വകുപ്പുമൂലം പീഡിപ്പിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് എടുത്തുപറഞ്ഞിട്ടുള്ളത്. 2006 ജനുവരി നാലിന് നാലുപേരെ അറസ്റ്റുചെയ്ത ലക്‌നൗ പോലീസിന്റെ നടപടിയാണ് ഇതില്‍ ഒന്നാമത്തേത്. 2001 ജൂലൈ മാസത്തില്‍ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ സേവനം നടത്തിക്കൊണ്ടിരിക്കുന്ന നാസ് ഫൗïേഷന്‍ ഇന്റര്‍നാഷണലിന്റേയും ബറോഡ ട്രസ്റ്റിന്റെയും നാലു പ്രവര്‍ത്തകരെ 47 ദിവസം ജയിലില്‍ പാര്‍പ്പിച്ച സംഭവമാണ് രണ്ടാമത്തേത്. ഈ രണ്ടു സംഭവങ്ങളെ കുറിച്ചും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ‘ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ആന്റ്ട്രാന്‍സ്‌ജെന്‍ഡര്‍ റൈറ്റ്‌സ് പ്രോഗ്രാം’ ഡയറക്ടര്‍ സ്‌കോട്ട് ലോംഗ് എഴുതിയത് അപ്പടി മുഖവിലക്കെടുത്താല്‍ പോ
ലും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയില്‍ കാര്യമായ നിയമനടപടികളൊന്നും നടക്കുന്നില്ലെന്ന വസ്തുതയല്ലാതെ മറ്റൊന്നും തന്നെ ഈ കത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ല. സ്‌കോട്ട് ലോംഗ് എഴുതിയത് പ്രകാരം 2001നും 2006നുമിടക്ക് ഇന്‍ഡ്യയില്‍ ഐ.പി.സി 377-ാം വകുപ്പ് പ്രയോഗിക്കപ്പെട്ടത് രïേ രണ്ട് തവണ മാത്രമാണ്. അതാകട്ടെ സ്വവര്‍ഗരതിക്കാരെ പീഡിപ്പിക്കുവാന്‍ വേണ്ടിയല്ല; പ്രത്യുത അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ പ്രയാസപ്പെടുത്തുവാന്‍ വേണ്ടിയാണ് താനും. കൃത്യമായി രേഖപ്പെടുത്തപ്പെട്ട നിയമങ്ങള്‍ക്ക് തികച്ചും വിരുദ്ധമായി നിയമകൂടവും നിയമപാ
ലകന്മാരും പ്രവര്‍ത്തിക്കുന്നത് നിത്യസംഭവമായിത്തീരുന്ന ഭാരതത്തില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന രണ്ടു സംഭവങ്ങള്‍ തെളിവാക്കിയെടുത്ത് സ്വവര്‍ഗാനുരാഗികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നത് എന്തുമാത്രം വലിയ പാതകമല്ല!
അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 377ാം വകുപ്പ് വഴി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന രണ്ട് തെളിവുകളെടുത്ത് പരിശോധിക്കുക. എന്ന വെബ്‌സൈറ്റിലേക്ക് ആണുങ്ങളെ ആകര്‍ഷിക്കുകയും കൗമാരപ്രാ
യത്തിലുള്ളവരെ പ്രലോഭിപ്പിക്കുകയും പുരുഷന്മാരെ സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് 2006 ജനുവരി നാലിന് അറസ്റ്റുചെയ്യപ്പെട്ട നാലു പേര്‍ക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. ഇവരാരും തന്നെ മനുഷ്യാവകാശപ്രവര്‍ത്തകരോ എയിഡ്‌സിനെതിരെ ബോധവല്‍ക്കരണത്തിന് ശ്രമിക്കുന്നവരോ അല്ല; അങ്ങിനെയാണെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സ്‌കോട്ട് ലോംഗ് പോലും അവകാശപ്പെടുന്നുമില്ല. എന്നിട്ടും അറസ്റ്റുചെയ്ത് ഒരാഴ്ച കഴിയുന്നതിനുമുമ്പു തന്നെ അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിക്കുവാനും അവരെ വിട്ടയക്കാതിരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനും സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്നവകാശപ്പെടുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് കഴിയുന്നതെന്തുകൊണ്ടാണ്? ഒറ്റപ്പെട്ട പ്രസ്തുത സംഭവത്തിന്റെ പേരില്‍ ഒന്നരനൂറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ നിലനിന്ന ഒരു നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ കാരണമെന്താണ്? ഐ.പി.സി 377-ാം വകുപ്പില്‍ നിന്ന് സ്വവര്‍ഗപ്രണയവും രതിയും ഒഴിവാക്കപ്പെട്ട ഇന്നത്തെ ഇന്‍ഡ്യയില്‍  സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുന്നവരെയും അതിന് ആണുങ്ങളെയും പെണ്ണുങ്ങളെയും പ്രേരിപ്പിക്കുകയും അങ്ങനെയുള്ളവരെ കൂട്ടിയിണക്കാന്‍ അന്താരാഷ്ട്ര വലകളുണ്ടാക്കുകയും ചെയ്യുന്നവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുവാന്‍ ഇന്‍ഡ്യയില്‍ കഴിയുകയില്ലെന്നാണോ? അങ്ങനെയാണെങ്കില്‍ 377-ാം വകുപ്പില്ലാത്ത  ഇന്‍ഡ്യയിലെ കൗമാരക്കാരുടെ അവസ്ഥയെന്തായിരിക്കും? അവരെ ചിറകിനുള്ളിലാക്കി സംരക്ഷിക്കേണ്ട ഗതിയായിത്തീരുമോ ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ക്ക്?
2001 ജൂലൈ മാസത്തില്‍ നടന്നുവെന്ന്
പറയുന്ന അറസ്റ്റും ഇതേപോലുള്ള നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പം നാസ് ഫൗïേഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ഡയറക്ടറായ ആരിഫ് ജാഫറുമുണ്ടായിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങിനെയാണെന്ന് പരിശീലിപ്പിക്കുന്നതിനിടയിലാണ് തന്നെയും സഹപ്രവര്‍ത്തകരെയും പോലീസ്
പിടിച്ചെതെന്നാണ് ആരിഫ് ജാഫര്‍ പറയുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, സ്വവര്‍ഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുക, പുരുഷസ്വവര്‍ഗാനുരാഗികളുടെ ഒരു റാക്കറ്റ് നടത്തുക, അശ്ലീലപുസ്തകങ്ങള്‍ കൈവശം വെക്കുകയും വിതരണവും വില്‍പനയും നടത്തുക തുടങ്ങിയവയായിരുന്നു ആരിഫ് ജാഫറിനും നാലു സഹപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കുറ്റപത്രം. ഐ.പി.സി 377-ാം വകുപ്പ് പ്രകാരമാണ് ഈ കേസും രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ പ്രസ്തുത വകുപ്പ് തന്നെ എടുത്തുകളയണമെന്നായിരുന്നു നാസ് ഫൗïേഷന്റെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങളുണ്ട് അതു നല്‍കാതെ ചോദ്യങ്ങള്‍ക്കു നേരെ മുഖം ചുളിച്ചതു കൊണ്ടു കാര്യമില്ല. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതായിത്തീര്‍ന്ന ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ആര്‍ക്കും സ്വവര്‍ഗാനുരാഗികളെ പ്രോല്‍സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്ക് രമിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യാന്‍ പറ്റുന്ന അവസ്ഥ സംജാതമാവുമോ? സ്വവര്‍ഗാനുരാഗികളെ സംഘടിപ്പിച്ച് പരസ്പരം കൈമാറുകയും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന റാക്കറ്റ് നടത്താന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടാവുന്ന അവസ്ഥയുണ്ടാവുമോ? എയിഡ്‌സ് വ്യാപനത്തിനെതിരെയുള്ള ബോധവല്‍ക്കരണം എന്ന പേരില്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ ആഭാസകരമായ ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രലോഭനങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യാനുമുള്ള അവകാശം എല്ലാവര്‍ക്കും ലഭ്യമാകുമോ? അങ്ങിനെയാണെങ്കില്‍ കുറ്റവാളികളെയും മനോരോഗികളെയും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഇന്‍ഡ്യന്‍ സാമൂഹ്യവ്യവസ്ഥയായിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്.  നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ സ്വവര്‍ഗാനുരാഗികളുടെ ‘അവകാശ’സംരക്ഷണം മാത്രം രാഷ്ട്രബാധ്യതയായിക്കണ്ട് മുന്നോട്ടു പോകുവാനാണ് നിയമകൂടവും ഭരണകൂടവും ധൃഷ്ടമാവുന്നതെങ്കില്‍ സമൂഹത്തിലുണ്ടാവുക ഭീദിതമായ അരാജകത്വമായിരിക്കും. എച്ച്.ഐ.വി ബാധിതരെ പുനരധിവസിപ്പിക്കുവാന്‍ ശ്രമിക്കുന്ന സന്നദ്ധസംഘടനകളുടെ സൗകര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവുമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ അതിന്  അവര്‍ക്ക് പ്രവര്‍ത്തനസൗകര്യവും സ്വാതന്ത്ര്യവും ലഭിക്കുവാന്‍ തക്കമുള്ള നിയമനിര്‍മാണം നടത്തുകയാണ് ചെയ്യേണ്ടത്. സന്നദ്ധസേവനത്തിന്റെ പേരില്‍ സ്വവര്‍ഗാനുരാഗവും, പ്രകൃതിവിരുദ്ധ ലൈംഗികതയും വിവാഹേതരരതിയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിന്റെയെല്ലാം ഗുണഭോക്താക്കളാവുകയുമാണ് ലക്ഷ്യമെന്നാണ് ഇത്തരം എന്‍.ജി.ഒകളുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവുക. പാശ്ചാത്യന്‍ പച്ച സംഘങ്ങളുടെ വേതനം പറ്റി അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു സ്വതന്ത്രദേശമാക്കി ഇന്ത്യയെ മാറ്റിത്തതീര്‍ക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും തന്നെ അവര്‍ക്കാര്‍ക്കുമില്ല. നിയമപോരാട്ടങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അതാണ് നമുക്ക് ബോധ്യപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *