യുക്തിവാദികളുടേതല്ല ശാസ്ത്രാവബോധം!

‘ശാസ്ത്രാവബോധത്തെയും  മാനവികതയെയും അന്വേഷണ-പരിഷ്‌കരണങ്ങളുടെ ആത്മാവിനെയും  വികസിപ്പിക്കുക’ (to develop the scientific temper, humanism and the spirit of inquiry and reform) ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് പതിനൊന്ന് പൗരബാധ്യതകളെക്കുറിച്ച് പ്രസ്താവിക്കുന്ന ഭരണഘടനയുടെ 51 എ വകുപ്പിന്റെ 4 എ ഭാഗത്ത്  (Art. 51A, Part IVA of the Indian Constitution) പറയുന്നുണ്ട്. മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു വികസ്വരരാഷ്ട്രമെന്ന നിലയില്‍ പൗരന്മാര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ വേണ്ടി ശ്രമിക്കേണ്ടത് നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്നവരുടെയെല്ലാം ബാധ്യതയാണെന്ന വസ്തുതയാണ് ഭരണഘടന ഇവിടെ വ്യക്തമാക്കുന്നത്. ശാസ്ത്രബോധവും അന്വേഷണാത്മകതയുമില്ലാത്ത പൗരന്മാരുള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രസംവിധാനത്തിന് പുതിയ ലോകക്രമത്തില്‍  മാന്യമായി നിലനില്‍ക്കാന്‍ പോലും കഴിയില്ല. ശാസ്ത്രാവബോധമുള്ള സമൂഹത്തിലേ ഗവേഷണങ്ങളും മൗലികമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം നടക്കുകയുള്ളൂ. ലോകത്തിനു മുമ്പില്‍ നമ്മുടെ നാട് തലയുയര്‍ത്തി നില്‍ക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം പൗരന്മാരില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാനിര്‍ദേശം പാലിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.
ശാസ്ത്രാവബോധമെന്ന് നാം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘സയന്റിഫിക് ടെമ്പര്‍’ (scientific temper) എന്ന ഇംഗ്ലീഷ് പദദ്വയത്തെയാണ്. ഈ പദദ്വയം ലോകത്ത് തന്നെ ആദ്യമായി ഉപയോഗിച്ചത് സ്വാതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1946ല്‍ പുറത്തിറിങ്ങിയ തന്റെ വിഖ്യാതമായ ‘ഇന്ത്യയെ കïെത്തല്‍’ (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ 512-ാം പുറത്തില്‍ അദ്ദേഹം എഴുതി:  ‘ശാസ്ത്രീയ സമീപനം, സാഹസികവും വിമര്‍ശനാത്മകവുമായ ശാസ്ത്രാവബോധം, സത്യത്തിന്റെയും നവവിജ്ഞാനങ്ങളുടെയും അന്വേഷണം, പരീക്ഷിച്ച് ഉറപ്പു വരുത്താതെയും  വിചാരണ കൂടാതെയും  യാതൊന്നും സ്വീകരിക്കാതിരിക്കല്‍, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുമ്പുള്ള നിഗമനങ്ങളെ മാറ്റാനുള്ള ശേഷി, നേരത്തെയുള്ള സിദ്ധാന്തത്തില്‍ അള്ളിപ്പിടിക്കുന്നതിനു പകരം നിരീഷണാത്മകമായ വസ്തുതകളെ ആശ്രയിക്കല്‍, മനസ്സിന്റെ കഠിനമായ അച്ചടക്കം എന്നിവയാണ് നമുക്കാവശ്യം.  ശാസ്ത്രത്തിന്റെ പ്രയോഗത്തിനുവേണ്ടി മാത്രമല്ല, ജീവിതത്തിനു തന്നെയും, അതിലെ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിനും ഇതാവശ്യമാണ്.’
പൗരബാധ്യതയായി ഭരണഘടന പ്രസ്താവിച്ച ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് വേണ്ടിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭാരതസര്‍ക്കാറിന്റെ ‘കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി’ന്  (CSIR) കീഴിലുള്ള   ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സ്’ (NISCAIR), 2013 മുതല്‍ ‘ജേര്‍ണല്‍ ഓഫ് സയന്റിഫിക് ടെംപെര്‍’ എന്ന പേരില്‍ തന്നെ ഒരു ശാസ്ത്രെ്രെതമാസിക പുറത്തിറക്കുന്നുണ്ട്. 2014 ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ‘നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കമ്മ്യൂണിക്കേഷന്‍’ പ്രഖ്യാപിച്ചതും നെഹ്‌റുവിയന്‍ വീക്ഷണത്തിലുള്ള ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലൊന്ന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. നിരീശ്വരവാദിയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെങ്കിലും അദ്ദേഹം പറഞ്ഞ ശാസ്ത്രാവബോധം ഇന്ത്യന്‍പൗരന്മാരിലെല്ലാം വളര്‍ന്നു വരേണ്ടതുïെന്ന കാര്യത്തില്‍ നാടിനെ സ്‌നേഹിക്കുന്ന മതവിശ്വാസികള്‍ക്കാര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍  കുതിച്ചുചാട്ടങ്ങള്‍  നടത്താന്‍  നാടിനെ പര്യാപ്തമാക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നവരിലധികവും ദൈവവിശ്വാസികളും മതവിശ്വാസികളുമാണെന്ന വസ്തുത ആര്‍ക്കാണറിയാത്തത്?!! ‘ജേര്‍ണല്‍ ഓഫ് സയന്റിഫിക് ടെംപെര്‍’ െ്രെതമാസികത്തില്‍ ഇതുവരെ വന്ന ഗവേഷണപഠനങ്ങള്‍ പരിശോധിച്ചാല്‍, അവയില്‍ മിക്കതിന്റെയും കര്‍ത്താക്കള്‍ ദൈവവിശ്വാസികളും മതവിശ്വാസികളുമാണെന്ന് കാണാന്‍ കഴിയും. ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാമുകളിലെ സജീവസാന്നിധ്യം പരിശോധിച്ചാലും അവയിലധികവും ദൈവവിശ്വാസികളായിരുന്നുവെന്ന വസ്തുത മനസ്സിലാകും. മതവ്യത്യാസമോ ആശയവ്യതിരിക്തതകളോ പരിഗണിക്കാതെ ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും നാട്ടിലെ പൗരന്മാര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളരണമെന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നവരാണ് എന്ന വസ്തുതയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
ശാസ്ത്രാവബോധമെന്നാല്‍ ഭൗതികവാദസ്വീകരണമാണെന്ന് വരുത്തി തീര്‍ക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് കേരളത്തിന്റെ തെരുവുകള്‍ സാക്ഷികളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ഭൂമികയില്‍ സയന്‍സെവിടെനിന്നുണ്ടായിയെന്നും സയന്‍സില്‍ നിന്നുണ്ടാവേണ്ടതെന്താണ് എന്നുമുള്ള  അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.
പ്രാപഞ്ചികപ്രതിഭാസങ്ങളെക്കുറിച്ച പഠനത്തിന് മനുഷ്യനോളം തന്നെ പഴക്കമുïെന്നാണ് ഉല്‍ഖനനഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഒരുവിധം എല്ലാ നാഗരികതകളിലും പ്രപഞ്ചത്തെയും ചുറ്റുപാ
ടുകളെയും കുറിച്ച പഠനങ്ങള്‍ നടന്നിരുന്നു. ഈ പഠനങ്ങളിലധികവും അവരുടെ മതത്തോടോപ്പമോ മതത്തിന്റെ ഭാഗമോ ആയി നടന്നവയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സുമേറിയക്കാരും ഈജിപ്തുകാരുമെല്ലാം ആകാശനിരീക്ഷണം നടത്തുകയും ഭൗമപ്രതിഭാസങ്ങളെ പഠനവിധേയമാക്കുകയും ചെയ്തിരുന്നുവെന്നതിന് തെളിവുകളുണ്ട്.
ക്രിസ്തുവിന് ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഗ്രീസിലും റോമിലും പേര്‍ഷ്യയിലുമെല്ലാം കൃത്യമായ പ്രപഞ്ചപഠനസംരംഭങ്ങള്‍ രൂപപ്പെട്ടിരുന്നു. അരിസ്‌റ്റോട്ടിലും ആര്‍ക്കെമെഡീസും ഹിപ്പോക്രറ്റസും ഗാലനും  ടോളമിയും യൂക്ലിഡുമെല്ലാം  തങ്ങള്‍ പ്രകൃതിതത്വശാസ്ത്രം (Natural Philosophy) എന്ന് വിളിച്ച അന്നത്തെ ശാസ്ത്രരംഗത്തെ അതികായന്മാരായിരുന്നു. പ്രകൃതിപഠനരംഗത്തെ  യൂറോപ്പിന്റെ മുന്നേറ്റം തകരാന്‍ തുടങ്ങുന്നത് റോമാസാമ്രാജ്യത്തിന്റെ പതനത്തോട് കൂടിയാണെന്നാണ് ചരിത്രകാരന്മാരില്‍ പലരും പറഞ്ഞിട്ടുള്ളത്. ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം വരെ യൂറോപ്പിന്റെ ഇരുണ്ട യുഗ (dark age)മായാണ് അറിയപ്പെടുന്നത്. പു
രാതന ഗ്രീസിന്റെയും റോമിന്റെയും വൈജ്ഞാനികൗന്നത്യത്തില്‍ നിന്ന് അധഃപതിക്കുകയും അറിവിനോട് പുറം തിരിഞ്ഞുനില്‍ക്കുകയും ചെയ്ത യൂറോപ്യ
ന്മാരുടെ കാലമാണിത്. എന്തുകൊണ്ടിതു സംഭവിച്ചുവെന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിച്ചിരുന്ന പൗരാണികരില്‍ നിന്ന് വ്യത്യസ്തമായി ജീവിതം സുഖിക്കുവാന്‍ മാത്രമുള്ളതാണെന്ന വീക്ഷണത്തിലേക്കുള്ള പതനത്തില്‍ നിന്നാണ് വൈജ്ഞാനികരഗത്തും അവര്‍ ആപതിച്ചത് എന്നാണ് മനസ്സിലാകുന്നത്. മധ്യകാലത്തെ യൂറോപ്യന്‍ രചനകളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ആസക്തിയും സ്വാര്‍ഥതയുമാണ്. ത്യാഗമാവശ്യമുള്ള വൈജ്ഞാനികസപര്യകള്‍ക്ക് ആസക്തിയെ ജീവിതലക്ഷ്യമാക്കിയവര്‍ക്ക് സാധിക്കുകയില്ലല്ലോ.
വൈജ്ഞാനികരഗത്ത് യൂറോപ്പ് ഇരുണ്ടാപതിച്ചിരുന്ന മധ്യകാലത്ത് ലോകം ഇരുട്ടിലായിരുന്നുവെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ആധുനികശാസ്ത്രത്തിന്റെ അടിത്തറയായി വര്‍ത്തിച്ച നിരീക്ഷണാത്മകവിശകലനരീതിക്ക് അടിത്തറയുണ്ടായത് ഇക്കാലത്താണ്  എന്നതാണ് യാഥാര്‍ഥ്യം. ഇക്കാലത്തെ ശാസ്ത്രപ്രതിഭകളിലധികവും മധ്യപൗ
രസ്ത്യദേശത്ത് നിന്നുള്ളവരായിരുന്നു. അതിന് സവിശേഷമായ ഒരൊറ്റ കാരണമേയുള്ളൂ: ഇസ്‌ലാമിന്റെ ആഗമനം. പ്രാപഞ്ചികപ്രതിഭാസങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും അല്ലാഹുവിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കി അവനെ അറിഞ്ഞാരാധിക്കുവാനുമുള്ള ക്വുര്‍ആനിന്റെ ആഹ്വാനമുള്‍ക്കൊണ്ട മുസ്‌ലിം പ്രതിഭകള്‍ നടത്തിയ ഗവേഷണങ്ങളാണ് അക്കാലത്ത് ലോകത്തിന് വെളിച്ചമായത്. നവോത്ഥാനത്തിനുശേഷം യൂറോപ്പില്‍ നാമ്പിടുകയും പിന്നീട് സയന്‍സ് എന്ന് അറിയപ്പെടുകയും ചെയ്ത വൈജ്ഞാനികഭൂമികയുടെ ബീജാവാപം നടക്കുന്നത് മുസ്‌ലിം ലോകത്താണ്. മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ കൈ വെക്കാത്ത ഒരു വൈജ്ഞാനിക മേഖലയുമില്ല. ശാസ്ത്രചരിത്രം പഠിക്കുന്ന ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണിത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ 2009 ജൂണ്‍ നാലിന് നടത്തിയ കെയ്‌റോ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് നിഷേധിക്കാനാവാത്തതാണ് ഇസ്‌ലാമികലോകത്തിന്റെ പൈതൃകമെന്നതുകൊണ്ടാണ്: ‘യൂറോപ്പിന്റെ നവോത്ഥാനത്തിനും ജ്ഞാനോ
ദയത്തിനും വഴിയൊരുക്കിയത് നൂറ്റാണ്ടുകളിലൂടെ പഠനത്തിന്റെ വെളിച്ചം വഹിച്ച ഇസ്‌ലാം ആയിരുന്നു. ബീജഗണിതത്തിന്റെ ക്രമം വികസിപ്പിച്ചത് മുസ്‌ലിം സമുദായങ്ങള്‍ക്കകത്തെ പുതിയ കïെത്തലുകളായിരുന്നു. നമ്മുടെ കാന്തിക ദിശാനിര്‍ണയിയും കപ്പല്‍യാത്രാ ഉപകരണങ്ങളും; തൂലികകളിലും അച്ചടിയിലുമുള്ള നമ്മുടെ പാടവവും;  രോഗവ്യാപനത്തെക്കുറിച്ചും അത് സുഖപ്പെടുത്തുന്നത് എങ്ങനെയെന്നതിനെക്കുച്ചുമുള്ള നമ്മുടെ അറിവുമെല്ലാം….’
ആരുടെയെങ്കിലും ശമ്പളം കിട്ടുവാനോ പ്രശസ്തി ലഭിക്കുവാനോ ആയിരുന്നില്ല മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ത്യാഗങ്ങള്‍ സഹിച്ച് ഗവേഷങ്ങളിലേര്‍പ്പെട്ടത്. അവരെ അതിന് പ്രചോദിപ്പിച്ചത് രണ്ട് കാര്യങ്ങളായിരുന്നു. പ്രപഞ്ചപഠനത്തിലൂടെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കുകയും അവനെ അറിഞ്ഞാരാധിക്കുവാന്‍ കഴിയുകയുമായിരുന്നു അവരുടെ ഒന്നാമത്തെ ലക്ഷ്യം. സഹജീവികളെ സഹായിക്കുവാനും
അവരുടെ ദുരിതങ്ങള്‍ അകറ്റുവാനും
അങ്ങനെ സാമൂഹ്യസേവനത്തിനും കഴിയുന്ന വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കലായിരുന്നു അവരെ പ്രചോദിപ്പിച്ച രണ്ടാമത്തെ കാര്യം. ആകാശഗോളങ്ങളെക്കുറിച്ചും ഭൗമപ്രതിഭാസങ്ങളെപ്പറ്റിയും ജീവജാലങ്ങളെക്കുറിച്ചും മനുഷ്യശരീരത്തപ്പറ്റിയുമെല്ലാം അവര്‍ പഠിക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നത് സ്വാര്‍ത്ഥ താല്‍പര്യങ്ങളായിരുന്നില്ല. അത്തരം താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നതായിരുന്നില്ല അന്നത്തെ ഗവേഷണരംഗം. സമൂഹത്തിനുവേണ്ടി അറിവന്വേഷിക്കുകയെന്ന ത്യാഗം സഹിക്കുവാന്‍ അവര്‍ക്ക് പ്രചോദനമായത് അത് സര്‍വശക്തന്റെ കല്‍പനയാണെന്ന അറിവും സാമൂഹ്യസേവനത്തിന് സന്നദ്ധമായാല്‍ അതുവഴി സ്രഷ്ടാവിന്റെ തൃപ്
തി ലഭിക്കുമെന്ന വിശ്വാസവുമായിരുന്നു. തികഞ്ഞ ദൈവഭക്തിയും സാമൂഹ്യസേവനത്വരയുമായിരുന്നു മധ്യകാലശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ചിരുന്നത് എന്ന വ്യക്തമാക്കുന്നതാണ് അവരുടെ രചനകള്‍. അവരുടെ ശാസ്ത്രാവബോധത്തിന് അടിത്തറ പണിതത് അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസമായിരുന്നു. അല്ലാഹുവിന്റെ തൃപ്തിയും സഹജീവികളുടെ നന്മയുമല്ലാതെ മറ്റൊന്നും തന്നെ തങ്ങളുടെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും അവര്‍ക്ക് പ്രചോദകമായുണ്ടായിരുന്നില്ല.
നവോത്ഥാനമെന്ന് (Renaissance) നാം പേരിട്ട് വിളിക്കുന്ന യൂറോപ്പിന്റെ വളര്‍ച്ചയുടെ രാഷ്ട്രീയചരിത്രമാരംഭിക്കുന്നത് പതിനാലാം നൂറ്റാïോടുകൂടിയാണെങ്കിലും അതിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ വേരുകള്‍ സ്ഥിതി ചെയ്യുന്നത് പതിനൊന്നാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ചാം നൂറ്റാണ്ടില്‍ അവസാനിക്കുന്ന കുരിശുയുദ്ധങ്ങളിലാണ്. ഇസ്ലാമിക നാഗരികതയുടെ മനോഹാരിതയും ശാസ്ത്രീയതയും യൂറോപ്പിനെ പരിചയപ്പെടുത്തിയത് ഈ കുരിശുയുദ്ധങ്ങളായിരുന്നു. സ്‌പെയിന്‍ അടക്കമുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വൈജ്ഞാനിക മുത്തുകളാണ് യൂറോപ്പിന്റെ നവോത്ഥാനത്തിന് നിമിത്തമായത്. സയന്‍സ് എന്ന ഇന്ന് വ്യവഹരിക്കപ്പെടുന്ന ആധുനിക ശാ
സ്ത്രത്തിന് അടിത്തറയുണ്ടാകുന്നത് നവോത്ഥാനത്തോട് കൂടിയാണല്ലോ. ഭൗമ
കേന്ദ്രപ്രപഞ്ചമെന്ന ടോളമിയുടെ മോഡലിനെ ചോദ്യം ചെയ്തുകൊണ്ട് സൗരകേന്ദ്രപ്രപഞ്ചമെന്ന ആശയം മുന്നോട്ടുവെച്ച കോപ്പര്‍ നിക്കസില്‍ നിന്ന് തുട
ങ്ങുന്നതാണ് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രമെന്ന് പറയാറുണ്ട്. തന്റെ De Revolutionibus Orbium Coelestium എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അബൂ അബ്ദില്ലാ മുഹമ്മദ് അല്‍ ബത്താനിയെന്ന മുസ്‌ലിം ശാസ്ത്രജ്ഞനെ കോപ്പര്‍ നിക്കസ്  ഇരുപത്തിമൂന്ന് തവണ ഉദ്ധരിക്കുന്നുണ്ട്. ടൈക്കോ ബ്രാഹി, ഗിയോവാനി റിക്കിയോളി എന്നീ ശാസ്ത്രജ്ഞരും അല്‍ ബത്താനിയെ നിരവധി തവണ ഉദ്ധരിക്കു
ന്നത് കാണാനാവും. പത്താം നൂറ്റാ
ïിന്റെ ആദ്യം ജീവിച്ച മഹാനായ ഗണിതജ്ഞനും ഗോളശാസ്ത്രജ്ഞനുമായിരുന്ന അല്‍ ബത്താനിയെ ഈ ശാസ്ത്രജ്ഞന്മാര്‍ ഉദ്ധരിക്കുന്നത് പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലാണെന്ന് നാം മനസ്സിലാക്കണം. ഗോളശാസ്ത്രരംഗത്തെ യൂറോപ്പിന്റെ നവോത്ഥാനം മുസ്‌ലിം ശാസ്ത്രജ്ഞരുടെ സംഭാവനകളില്‍ കയറി നിന്നുകൊണ്ടായിരുന്നുവെന്ന് ഇത് സുതരാം വ്യക്തമാക്കുന്നുണ്ട്. ഒരുവിധം എല്ലാ ശാസ്ത്രശാഖകളുടെയും സ്ഥിതി അത് തന്നെയാണ്. ത്യാഗങ്ങളാവശ്യമുള്ള സമയത്ത് അതിനാവശ്യമായ അടിസ്ഥാനനിയമങ്ങള്‍ നിര്‍ധരിച്ചതും ഗവേഷണങ്ങള്‍ നടത്തിയതും മുസ്ലിംകളായിരുന്നു. അവരുടെ പ്രചോദനമാകട്ടെ, അല്ലാഹുവിന്റെ തൃപ്
തിയും സഹജീവിസേവനവും മാത്രമായിരുന്നു താനും.
യൂട്ടിലിറ്റേറിയന്‍മാരായ യൂറോപ്യന്മാരുടെ കൈകളില്‍ ശാസ്ത്രം കിട്ടിയതോടെ സ്ഥിതി മാറി. അവര്‍ ശാസ്ത്രരംഗത്തേക്ക് കടന്നു വന്നത് തന്നെ സ്വാര്‍ത്ഥതയുമായായിരുന്നുവല്ലോ. നിത്യയൗവ്വനത്തിനുള്ള ജീവാമൃതം നിര്‍മിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ബീജാവാപം നല്‍കിയ ആല്‍കെമിയിലേക്ക് യൂറോപ്യന്‍മാര്‍ കടന്നു കയറിയത്. അത് കെമിസ്ട്രിയായപ്പോഴേക്ക് അനവധി സംയുക്തങ്ങള്‍ നമുക്ക് ലഭിക്കുകയും മൂലകങ്ങളെക്കുറിച്ച നമ്മുടെ അറിവ് വികസിക്കുകയും ചെയ്തുവെന്നത് നേര്. പക്ഷെ അവയുടെ പ്രചോദനം ജീവാമൃതമെന്ന മൃതസഞ്ജീ
വിനി നിര്‍മിക്കാനുള്ള അടങ്ങാത്ത സ്വാര്‍ത്ഥതയായിരുന്നുവെന്ന് നാം മറക്കരുത്. ആധു
നിക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സര്‍ ഐസക് ന്യൂട്ടണ്‍ പോലും രാസഗവേഷണങ്ങള്‍ നടത്തിയത് ഏത് ലോഹത്തെയും കൂട്ടിയുരസിയാല്‍ അത് സ്വര്‍ണമായിത്തീരുന്ന ‘തത്ത്വജ്ഞാനിയുടെ ശില’ (Philosophers’ Stone) കണ്ടുപിടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന വസ്തുത യൂറോപ്യ
ന്‍ ജ്ഞാനാന്വേഷണം എത്രത്തോളം സ്വാര്‍ത്ഥമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. മുസ്‌ലിംകളില്‍ നിന്ന് ലഭിച്ച വൈജ്ഞാനികപൈതൃകവും അധീശത്വമോഹത്തോടെ നടത്തിയ കപ്പല്‍ യാത്രകളുമാണ് യൂറോപ്യന്‍മാരെ ശാസ്ത്രത്തിന്റെ കുത്തകക്കാരാക്കിയത്. ശാസ്ത്രവിജ്ഞാനീയങ്ങള്‍ സാങ്കേതികവിദ്യക്ക് വഴി മാറിയതോടെ ത്യാഗമാവശ്യമില്ലാത്തതും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകുന്നതുമായ മേഖലയായിത്തീര്‍ന്നു സയന്‍സിന്റെ ലോകം. തങ്ങളുടെ യൂട്ടിലിറ്റേറിയന്‍ സങ്കല്‍പ്പത്തിന് അനുഗുണമായ ഒരു കറവപ്പശുവായതിന് ശേഷമാണ് യൂറോപ്പ് ശാസ്ത്രത്തിന്റെ സൂക്ഷിപ്പുകാരായിത്തീര്‍ന്നത്.
മുതലാളിത്ത ലിബറലിസത്തിന്റേതായിരുന്നാലും കമ്മ്യൂണിസ്റ്റ് ടോട്ടാലിറ്റേറിയണിസത്തിന്റേതായിരുന്നാലും പുതിയകാല ഭൗതികവാദം യൂറോപ്യന്‍ മൂല്യങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നതാണ്. യൂട്ടിലിറ്റേറിയനിസമാണ് യൂറോപ്യന്‍ മൂല്യങ്ങളുടെയെല്ലാം ചാലകശക്തി. തങ്ങള്‍ക്ക് ഉപയോഗത്തിന് പറ്റുന്നതെല്ലാം നന്മയും പറ്റാത്തതെല്ലാം തിന്മയുമാണ് യൂറ്റിലിറ്റേറിയന്മാര്‍ക്ക്. ശാസ്ത്രത്തെ തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ വളച്ചും വിളക്കിയുമെടുക്കാന്‍ അവര്‍ക്ക് മടിയൊന്നുമുണ്ടാവില്ല. സ്ഥിരസ്ഥിതിസിദ്ധാന്തവും പരിണാമവാദവും യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് പഥ്യമാകുന്നത് അവ തങ്ങളുടെ യൂട്ടിലിറ്റേറിയന്‍ മൂല്യങ്ങള്‍ക്ക് അനുഗുണമാകുന്നത് കൊണ്ടാണ്. ഭൗതികവാദികള്‍ക്കും അവയെ കയ്യൊഴിക്കാന്‍ കഴിയാത്തത് അവരുടെ ജ്ഞാനഭൂമിക തന്നെ പരുവപ്പെട്ടിരി
ക്കുന്നത് യൂട്ടിലിറ്റേറിയന്‍ അടിത്തറയിലായതു കൊണ്ടാണ്. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ നിലനിര്‍ത്തുവാനായി ഫ്രെഡ് ഹോയ്ല്‍ എന്ന പ്രഗത്ഭനായ ഗോളശാസ്ത്രജ്ഞന്‍ കളിച്ച കളികള്‍ കോസ്‌മോളജി രംഗത്ത് പ്രചുരപ്രസിദ്ധമാണ്. 1927ല്‍ എഡ്വേര്‍ഡ് ലെയമാത്രേയെന്ന ദൈവ
വിശ്വാസിയായ ഗോളശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച മഹാവിസ്‌ഫോടന സിദ്ധാന്തം എല്ലാ തെളിവുകളും നല്‍കിയിട്ടും അംഗീകരിക്കുവാന്‍ 1972വരെ കാത്തിരിക്കേണ്ടി വന്നു, അദ്ദേഹത്തിന്. ദൈവമുണ്ടാകാനുള്ള സാധ്യത അംഗീകരിക്കുന്നുവെന്നത് മാത്രമായിരുന്നു മഹാവിസ്‌ഫോടന സിദ്ധാന്തത്തെ നിഷേധിക്കുവാന്‍ ഹോയിലിനുള്ള കാരണം. അവസാനത്തെ ഗോളശാസ്ത്രജ്ഞനും
പ്രസ്തുത സിദ്ധാന്തം  അംഗീകരിച്ചപ്പോള്‍ അദ്ദേഹത്തിനും അത് അംഗീകരിക്കേണ്ടി വന്നുവെന്നു പറയുന്നതാവും ശരി. യൂറോപ്യന്‍ മൂല്യസങ്കല്‍പപ്രകാരം ഇതൊരു അപരാധമേയല്ല. ഇസ്ലാമികമൂല്യസങ്കല്‍പപ്രകാരം അങ്ങനെയല്ല. സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി ശരിയോട് പുറംതിരിഞ്ഞുനില്‍ക്കുകയെന്ന വലിയ പാതകമാണ് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത്. ഇതിലേതാണ് ശാസ്ത്രാവബോധം എന്നു നാം ചിന്തിക്കുക. തന്റെ പ്രത്യശാസ്ത്രത്തിനെതിരു നില്‍ക്കുന്ന ശാസ്ത്രസത്യങ്ങളോട് പു
റം തിരിഞ്ഞു നില്‍ക്കുന്നതാണോ, അതല്ല, താന്‍ ശരിയെന്ന് കരുതുന്നതിനെതിരാണെന്ന് തോന്നുന്നതാണെങ്കിലും തെളിയിക്കപ്പെട്ടവ അംഗീകരിക്കുകയും അതിനപ്പുറവും കïെത്താനുïെന്ന് കരുതി സമാധാനിക്കുകയും ചെയ്യുന്നതോ ഏതാ
ണ് ഗവേഷണത്തെയും ശാസ്ത്രചിന്തയെയും പരിപോഷിപ്പിക്കുന്ന ശാസ്ത്രാവബോധം?
നിരീശ്വരന്മാര്‍ക്ക് മൂല്യങ്ങളൊന്നുമില്ലാത്തതുകൊണ്ട് തന്നെ തങ്ങള്‍ ആഗ്രഹിച്ചതിനെതിരാണ് ശാസ്ത്രമെങ്കില്‍ അത് തള്ളിപ്പറയാനും വേണ്ടിവന്നാല്‍ വഞ്ചനാത്മകമായി ശാസ്ത്രത്തെ വികലപ്പെടുത്താനും വരെ അവര്‍ ധൃഷ്ടരാവും. പരിണാമവാദത്തിന്റെ ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അവയില്‍ കുപ്രസിദ്ധമാണ് പില്‍ട്ട് ഡൗണ്‍ മനുഷ്യന്റെ ഫോസില്‍. 1912ല്‍ ചാള്‍സ് ഡൗസണ്‍ എന്ന പരിണാമവാദി സമര്‍ത്ഥമായി മനുഷ്യന്റെ കപാലവും ഒറാങ്
ഒട്ടാങ്ങിന്റെ കീഴ്ത്താടിയെല്ലും കൂടി സംയോജിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഫോസില്‍ നാലു പതിറ്റാïോളം കാലം ശാസ്ത്രലോകത്തുള്ളവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് മനുഷ്യന്റെയും കുരങ്ങിന്റെയും ഇടയ്ക്കുള്ള മുറിഞ്ഞ കണ്ണിയായി നിലകൊണ്ടു. 1953ലാണ് ശാസ്ത്രലോകത്തിന് മനസ്സിലായത്, പരിണാമവാദികള്‍ തങ്ങളെ നാലു പതിറ്റാണ്ട് കാലം കുരങ്ങു കളിപ്പിക്കുകയായിരുന്നുവെന്ന്. ഇത്തരം വിക്രിയകളിലൂടെ ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭൗതികവാദികളുടെ  ചെയ്തികള്‍ ശാസ്ത്രാവബോധമായി മനസ്സിലാക്കണമെങ്കില്‍ യൂറോപ്യന്‍ യൂറ്റിലിട്ടേറിയന്‍ മൂല്യങ്ങളുടെ കണ്ണടയില്‍ കൂടി തന്നെ നോക്കണം. ഇസ്ലാമിക മൂല്യമുള്‍ക്കൊള്ളുന്നവര്‍ക്ക് ദൈവശിക്ഷക്ക് പാത്രമായേക്കാവുന്ന വലിയ വഞ്ചനയാണിത്.
ദൈവമില്ലെന്നു സ്ഥാപിക്കുവാനായി ശാസ്ത്രസിദ്ധാന്തങ്ങളുണ്ടാക്കുകയും തിരിച്ചുള്ള തെളിവുകള്‍ക്കു നേരെ അന്ധത നടിക്കുകയും ശരിയെന്നു തങ്ങള്‍ കരുതുന്ന വാദങ്ങള്‍ സ്ഥാപിക്കാനായി വ്യാജതെളിവുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന വിക്രിയകള്‍ക്കാണ് ശാസ്ത്രാവബോധമെന്ന് ഭൗതികവാദികള്‍ പറയുന്നതെങ്കില്‍ ആ ടെമ്പര്‍ നമുക്ക് വേïെന്ന് ഉറക്കെ പറയാനുള്ള ചങ്കൂറ്റം മുസ്‌ലിംകള്‍ക്കുണ്ട്. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പ്രസ്താവിച്ച ശാസ്ത്രാവബോധം ചതിയുടെയും വഞ്ചനയുടെയും സ്വാര്‍ത്ഥതയുടെയും ഭൗതിവാദ ശാസ്ത്രപേക്കൂത്തുകളെക്കുറിച്ചാണെന്ന് തോന്നുന്നില്ല. ദൈവമില്ലെന്നു സ്ഥാപിക്കുവാന്‍ ശാസ്ത്രത്തെ ദുരുപയോഗിക്കുന്നവര്‍ക്കേ സയന്റിഫിക് ടെമ്പര്‍ ഉണ്ടാവുകയുള്ളൂവെന്ന് ഭരണഘടനയോ ഭരണകൂടമോ പറഞ്ഞാലും അത് അംഗീകരിക്കുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ആക്ഷേപഹാസ്യങ്ങളിലൂടെ എത്ര തന്നെ അപഹസിച്ചാലും നിങ്ങള്‍ പറയുന്ന ശാസ്ത്രാവബോധത്തെ ശാസ്ത്രമുപയോഗിച്ച് തന്നെ പ്രതിരോധിക്കുകയും സത്യമുപയോഗിച്ച് പ്രത്യാക്രമിക്കുകയും ചെയ്യുമെന്ന് നെഞ്ചൂക്കോടെ പറയേണ്ട ബാധ്യതയുള്ളവരാണ് ഇസ്ലാമിക പ്രബോധകന്മാര്‍. അതിനായാണ് കേരളത്തിന്റെ തെരുവുകള്‍ കാത്തിരിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.

Leave a Reply

Your email address will not be published. Required fields are marked *