ഇസ്‌ലാമിനോടുള്ള ‘ചരിത്ര’പരമായ വെറുപ്പും കേരളവും

ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ഭരണകാലങ്ങളെ സംബന്ധിച്ച ഫാഷിസ്റ്റ് നുണപ്രചരണപദ്ധതിയുടെ ഏററവും വലിയ ഇരകളിലൊന്ന് മലബാര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ടിപ്പു സുല്‍ത്വാന്‍ (1750-1799) ആണ്. ഉത്തരേന്‍ഡ്യയിലെന്നപോലെ തെന്നിന്‍ഡ്യയിലും ബ്രിട്ടീഷ് ആധിപത്യത്തിന് കാലുറപ്പിക്കാന്‍ പോരാടേണ്ടി വന്നത് പ്രധാനമായും മുസ്‌ലിം ഭരണത്തോടായിരുന്നു. ടിപ്പുവിന്റെ സാരഥ്യത്തില്‍ മൈസൂര്‍ ബ്രിട്ടീഷ് അധിനിവേശശ്രമങ്ങള്‍ക്കെതിരില്‍ നടത്തിയ ധീരോദാത്തവും പ്രഗല്‍ഭവുമായ ചെറുത്തുനില്‍പ്, ഇന്‍ഡ്യയില്‍ മറ്റൊരു നാട്ടുരാജ്യത്തിനും
സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഉജ്ജ്വലമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ പ്രാരംഭദശയില്‍ നേരിട്ട ഏറ്റവും ശക്തമായ ഇന്‍ഡ്യന്‍ വെല്ലുവിളി ടിപ്പു സുല്‍ത്വാന്‍ ആയിരുന്നുവെന്ന കാര്യം കൊളോണിയല്‍ രേഖകളില്‍ സുതരാം വ്യക്തമാണ്. മൈസൂരിനു ചുറ്റുമുണ്ടായിരുന്ന ഇന്‍ഡ്യന്‍ രാജ്യങ്ങളെല്ലാം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങി സാമ്രാജ്യത്വസഖ്യത്തിന്റെ ഭാഗമായപ്പോഴും അനിതരമായ ആത്മാഭിമാനത്തോടെയും ആസൂത്രണത്തോടെയും സ്വാതന്ത്രേ്യഛയുടെ ആര്‍ജവമുയര്‍ത്തിപ്പിടിച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ‘മൈസൂര്‍ കടുവ’യോട് കൊളോണിയല്‍ തമ്പ്രാക്കന്‍മാര്‍ക്കുണ്ടായിരുന്ന കുടിപ്പക അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിക്കുവാന്‍ മാത്രം ചെറുതായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥ ഹീറോ ആയ ടിപ്പുവിനെ ചരിത്രവക്രീകരണങ്ങള്‍ വഴി ഇന്‍ഡ്യക്കാരുടെ മനസ്സില്‍ തന്നെ വില്ലന്റെ കുപ്പായമണിയിക്കുവാന്‍ ഇംഗ്ലീഷ് അക്കാദമിക സമൂഹം ശ്രമിച്ചത് അതുകൊണ്ടായിരുന്നു.
ടിപ്പു അനുഷ്ഠാനമുറകള്‍ പാലിക്കുകയും സദാചാരവിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെ
യ്തിരുന്ന ഇസ്‌ലാമിക ഭക്തനാണെന്ന വസ്തുത മാത്രം മതിയാകും അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ഇന്‍ഡ്യന്‍ സവര്‍ണ പൊതു
മണ്ഡലത്തിന് സ്വീകാര്യമാകാന്‍ എന്ന് കൊളോണിയല്‍ സൃഗാലബുദ്ധികള്‍ക്കറിയാമായിരുന്നു. കൊളോണിയലിസവും ഹിന്ദു പു
നരുത്ഥാനവാദികളും പങ്കിടുന്ന ഇസ്‌ലാം വെറി
യുടെ നിയോജകമണ്ഡലത്തിലാണ് ടിപ്പുവിന്റെ ജീവിതത്തെ പൂണൂലില്‍ മുറുക്കിക്കൊന്ന് കുരിശില്‍ തറച്ച് വിദ്വേഷത്തിന്റെ കൊക്കുകള്‍ രാകിമിനുക്കിനിന്ന കഴുകന്‍മാര്‍ക്ക് കൊത്തിപ്പറിക്കാനിട്ടുകൊടുത്തത്. അധിനിവേശ കിങ്കരന്‍മാരോടുള്ള പോരാട്ടത്തില്‍ മാത്രമല്ല, തന്റെ രാജ്യത്തിന്റെ ഭദ്രതയും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിലും അന്നത്തെ ഇന്‍ഡ്യയില്‍ ടിപ്പുവിനോളം വിജയിച്ച മറ്റൊരു ഭരണാധികാരി ഇല്ലായിരുന്നു. ഇസ്‌ലാമിക നിയമങ്ങളും ധാര്‍മികതയും വിശ്വാസപൂര്‍വം പിന്തുടര്‍ന്ന ഒരു മുസ്‌ലിം മികച്ച രാജ്യതന്ത്രജ്ഞനായി ചരിത്രത്തില്‍ അംഗീകരിക്കപ്പെട്ടുകൂടെന്ന ശാഠ്യം കൂടിയാണ് ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുടെ ചരിത്രം തലകീഴായി നില്‍ക്കാനിടയാക്കിയത്. രണോത്സുക ദേശസ്‌നേഹത്തിന്റെ കുത്തകാധികാരം വിളംബരം നടത്തിയും മുസ്‌ലിമിന്റെ ദേശക്കൂറ് ഔദ്ധത്യത്തോടെ ചോദ്യം ചെയ്തും തഴക്കാന്‍ ശ്രമിച്ച ഹിന്ദു ദേശീയതക്ക്, ടിപ്പുവിന്റെ ഭരണപ്രാഗല്‍ഭ്യമെന്നതുപോലെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരവും തമസ്‌കരിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഏറ്റവും ശ്രദ്ധേയമായ നിലയില്‍ പൊരുതിയത് ഒരു മുസ്‌ലിം ഭരണാധികാരിയാണെന്ന ചരിത്രസത്യത്തെ കുഴിച്ചുമൂടാതെ ഹിന്ദുത്വം ഈ മണ്ണില്‍ തളിരിടില്ലെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്!
ബ്രിട്ടീഷ് ഭരണത്തിന്റെ സഹകാരികളും ഗുണഭോക്താക്കളുമാകാനും ടിപ്പുവിന്റെ മൈസൂരിനെതിരില്‍ ബ്രിട്ടീഷ് പക്ഷത്തെ സഹായിക്കാനും പലപ്പോഴും തയ്യാറായ മറാത്ത ഭരണാധികാരികളെയും പഴശ്ശിരാജയെയും പോ
ലുള്ളവരെ വീരശൂര സ്വാതന്ത്ര്യപോരാളികളായി ആഘോഷിക്കുകയും ടിപ്പുവിനെ ‘വര്‍ഗീയവാദി’യാക്കി പല്ലിറുമ്മി തെറി വിളിക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ ‘പൊതു’ബോധം, സംഘ്പരിവാര്‍ പദ്ധതികള്‍ക്ക് എപ്പോഴും അനായാസമായ വിജയസാധ്യതയുള്ള സാംസ്‌കാരിക മണ്ഡലമാണ് നമ്മുടെ ‘ദേശീയത’യെന്നാണ് വ്യക്തമാക്കുന്നത്. സര്‍ദാര്‍ കെ.എം പണിക്കരുടെ കേരള സ്വാതന്ത്ര്യസമരം മുതല്‍ സി.വി രാമന്‍പിള്ളയുടെ രാമരാജ്യബഹദൂര്‍ വരെ ടിപ്പുവിരുദ്ധതകൊണ്ട് അന്ധമാകുന്നുവെന്ന് പറയു
മ്പോള്‍ എത്ര മാരകമാണ് കാര്യങ്ങളുടെ കിടപ്പെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പി.
കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചതുപോ
ലെ, ”(ടിപ്പുവിനോടുള്ള) ദേശാഭിമാനത്തിന്റെ അയിത്താചരണം പരിഹാസ്യമാണ് -അതും ഇംഗ്ലീഷുകാരോട് ടിപ്പുവിന്റെ സന്ധിയില്ലാത്ത ശത്രുതയെപ്പറ്റി ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ ഒരേസ്വരത്തില്‍കൂടി എഴുതുകയും കൂടിയാകുമ്പോള്‍ നമ്മുടെ ദേശാഭിമാനത്തിന്റെ വൃത്തികെട്ട ഒരു വശം സ്വയം പ്രകാശിതമാകുന്നു. ഈ വൈരുധ്യത്തില്‍ ഒളിച്ചുകിടപ്പുള്ള സത്യം, നമ്മുടെ ദേശാഭിമാനത്തിനു ദഹിക്കാത്ത ഒരു ദുര്‍ഘട വസ്തുതയാണ് മുസ്‌ലിം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്നതത്രെ.” (ടിപ്പു
സുല്‍ത്താന്‍, ഡി.സി ബുക്‌സ്, 2007, പ്രസ്താവന).
ടിപ്പുവിനെ അമുസ്‌ലിം വിദ്വേഷിയാക്കി ചിത്രീകരിക്കുന്നവര്‍ ചരിത്രവസ്തുതകളെയല്ല തങ്ങളുടെ പ്രചരണങ്ങള്‍ വിജയിപ്പിച്ചെടുക്കാ
ന്‍ ആശ്രയിക്കുന്നത്; മറിച്ച് ഇസ്‌ലാമിക രാജ്യം, ഇസ്‌ലാമിക ഭരണാധികാരി തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമോഫോബിക് ആയ ഒരു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അടിസ്ഥാനരഹിതമായ പരിഭ്രാന്തികളെയാണ്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിംകളോട് അനീതിയും ക്രൂരതയും നടമാടുമെന്ന തെറ്റിദ്ധാരണയെ സമൂഹമനസ്സില്‍ സന്നിവേശിപ്പിക്കാന്‍ നേരത്തെ തന്നെ കഴിഞ്ഞിട്ടുള്ള ഹിന്ദുത്വത്തിനും സാമ്രാജ്യത്വത്തിനും ടിപ്പുവിന്റെ പേരിലുള്ള ‘സുല്‍ത്വാന്‍’ തന്നെയാണ് അദ്ദേഹത്തെ വംശീയവാദിയാക്കി മുദ്രകുത്താനുള്ള പദ്ധതിയുടെ ഏറ്റവും വലിയ മൂലധനമായത്. പൂര്‍ണമായ ഒരു മുസ്‌ലിം അധികാരഘടനയും ശരീഅത്തിലധിഷ്ഠിതമായ നിയമവ്യവസ്ഥയുമുള്ള എത്ര
യോ ഭരണക്രമങ്ങളില്‍ അമുസ്‌ലിംകള്‍ മാതൃകാപരമായി സംരക്ഷിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. യഥാര്‍ത്ഥത്തില്‍ ടിപ്പുവിന്റേത് ഈ തരത്തിലുള്ള ഒരു ‘ഇസ്‌ലാമിക’ സാമ്രാജ്യം തന്നെയായിരുന്നില്ല എന്നതാണ് സത്യം. മൈസൂരിലെ വോഡയാര്‍ ഹിന്ദു രാജാക്കന്‍മാരില്‍ നിന്ന് അവരുടെ ഹിന്ദു സാമ്രാജ്യത്തിന്റെ നിയന്ത്രണം ടിപ്പുവിന്റെ പിതാവായ ഹൈദര്‍ അലി ഖാന്റെ കയ്യിലെത്തുകയാണ് ചെയ്തത്. മൈസൂരിലെ സൈനികമുന്നേറ്റങ്ങളുടെ നട്ടെല്ലും തലച്ചോറുമായി വര്‍ത്തിച്ച പ്രഗല്‍ഭനായ പടനായകനായിരുന്ന ഹൈദര്‍, ദുര്‍ബലനായ ഭരണാധികാരിയെ മറികടന്ന് രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തെത്തുന്നതില്‍ വിജയിക്കുകയായിരുന്നു. അധിപതിയായി ഹൈദര്‍ വന്നത് ക്ഷേത്രപരിപാ
ലനം മുഖ്യസാംസ്‌കാരിക അജന്‍ഡകളിലൊന്നായിരുന്ന, ഹിന്ദു ആധിപത്യമുള്ള ഉദ്യോഗനിര നിയന്ത്രിച്ചിരുന്ന മൈസൂര്‍ രാജ്യത്തിന്റെ മതപരമായ സ്വഭാവത്തില്‍ സമൂലമായ മാറ്റങ്ങളൊന്നുമുണ്ടാക്കിക്കൊണ്ടല്ല എന്ന കാര്യം സ്പഷ്ടമാണ്. മൈസൂരിലെ കൊട്ടാരം പോ
ലും വോഡയാര്‍ കുടുംബത്തിന്റെ കയ്യില്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ കാലത്തും ഹിന്ദു ഉദ്യോഗസ്ഥരും ഹിന്ദു പ്രജകളും ഹിന്ദു ക്ഷേത്രങ്ങളുടെ അഭിവൃദ്ധിയുമൊക്കെ തന്നെയായിരുന്നു രാജ്യത്തിന്റെ പ്രധാന ഭാവങ്ങള്‍. മൈസൂരിലെവിടെയും ഹൈദര്‍ അലി ഖാനും,
ടിപ്പു സുല്‍ത്വാനുമാകുന്ന മുസ്‌ലിംകള്‍ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തെത്തിയതുകൊണ്ട് ഹിന്ദു ജീവിതത്തിന് സാമൂഹികമോ സാംസ്‌കാരികമോ ആയ ഏതെങ്കിലും ആഘാതമേറ്റതിനോ തജന്യമായ എന്തെങ്കിലും ഹിന്ദു അസ്വസ്ഥതയോ പ്രതിഷേധമോ ഉണ്ടാ
യതിനോ യാതൊരു രേഖയുമില്ല. ടിപ്പുവിന്റെ മുഖ്യഉപദേശകനും പ്രധാനമന്ത്രിയും ബ്രാഹ്മണനായ പൂര്‍ണയ്യയായിരുന്നുവെന്നും പൂ
ര്‍ണയ്യയെ രാജ്യത്തിന്റെ കുഞ്ചിക സ്ഥാനത്തേക്ക് കൈപിടിച്ചു വളര്‍ത്തിയത് ഹൈദര്‍ ആയിരുന്നുവെന്നുമുള്ള വസ്തുകള്‍ പ്രസിദ്ധമാണ്. ശ്രീനിവാസറാവുവും കൃഷ്ണറാവുവും ഒക്കെയായിരുന്നുവല്ലോ ടിപ്പുവിന്റെ ‘ഇസ്‌ലാമിക’ ബ്യൂറോക്രസിയുടെ നേതൃതലങ്ങളിലുണ്ടായിരുന്നവര്‍! ടിപ്പുവിനെ ‘ഹിന്ദുഹത്യ’ ആദര്‍ശമാക്കിയ ഇസ്‌ലാമിക/മുസ്‌ലിം ഭരണാധികാരിയാക്കി അവതരിപ്പിക്കുന്ന ‘രാജ്യസ്‌നേഹികള്‍’, ഇസ്‌ലാമിക രാഷ്ട്രപരികല്‍പനയുടെ ദര്‍ശനത്തെക്കുറിച്ചും ടിപ്പു പരമാധികാരിയായ മൈസൂരിന്റെ സ്വഭാവത്തെക്കുറിച്ചും ശാശ്വതീകരിക്കുന്നത് സത്യവുമായി വിദൂരബന്ധം പോ
ലുമില്ലാത്ത ധാരണകളാണെന്ന് വ്യക്തം.
ടിപ്പുവിനെതിരായ കുപ്രചരണങ്ങള്‍ക്ക് ഉപോല്‍ബലകമായി ‘ചരിത്രം’ എന്ന നിലയില്‍ എന്തെങ്കിലും ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കില്‍ അവയെല്ലാം മലബാറുമായി ബന്ധപ്പെട്ടവയാണ്; മൈസൂര്‍ മലബാര്‍ കീഴടക്കിയും ഭരിച്ചതും സംബന്ധിച്ച ആഖ്യാനങ്ങള്‍. ഇവിടെ മറച്ചുവെക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത, മലബാറിനെത്തേടി മൈസൂര്‍ വന്നത് ഹൈദര്‍ അലി ഖാന്‍ രാജാവായതിനുശേഷമല്ല എന്നതാണ്. ‘ഹിന്ദു മൈസൂര്‍’ ആണ് മലബാറിലെ നാട്ടുരാജാക്കന്‍മാരെ ആദ്യമായി ആക്രമിച്ചത്. ഹൈദര്‍ അലി അതിന്റെ പട്ടാളമേധാവികളിലൊരാള്‍ ആയിരുന്നുവെന്നേയുള്ളൂ. പ്രസ്തുത ആക്രമണത്തെത്തുടര്‍ന്ന് വോഡയാര്‍ രാജാവും മലബാറുകാരും തമ്മിലുണ്ടായ സന്ധിയിലെ കപ്പധാരണകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈദര്‍ മലബാര്‍ വന്നു കീഴടക്കുന്നത്. ഹിന്ദു മലബാറിലേക്ക് ഇസ്‌ലാമിക പ്രചോദിതമായി മുസ്‌ലിം മൈസൂര്‍ നടത്തിയ അധിനിവേശമായി ഹൈദറിന്റെ പടയോട്ടത്തെ വായിക്കുന്നതിന് പില്‍കാലത്തെ ഹിന്ദുത്വഭാവനകളല്ലാതെ ചരിത്രവസ്തുതകളൊന്നും ആധാരമായി ഇല്ല. നാട് ജയിച്ചടക്കാനെത്തുന്ന പട്ടാളക്കാര്‍ സഞ്ചാരപഥങ്ങളിലെല്ലാം നിഷ്‌കൃഷ്ടമായ മൂല്യബോധം പുലര്‍ത്താനിടയില്ലെന്ന സാമാന്യമായ അറിവുവെച്ച് ചിന്തിച്ചാല്‍ ഹൈദറിന്റെ പടയോട്ടത്തിന്റെ ഭാഗമായും അങ്ങിങ്ങായി അതിക്രമങ്ങള്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതയെ നിഷേധിക്കാനാവില്ല. അവയെ ഹിന്ദുവിരോധത്തില്‍ നിന്നുണ്ടായ ആസൂത്രിത മതകടന്നാക്രമണങ്ങളായി വ്യാഖ്യാനിക്കുകയും തെളിവു
കളുടെയൊന്നും പിന്‍ബലമില്ലാതെ പൊലിപ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം. ഹൈദറിനെയും ടിപ്പുവിനെയും കുറിച്ച് മലബാറിലെ ഹിന്ദുക്കളില്‍ നിന്ന് കേട്ടുവെന്നുപറഞ്ഞ് ചില ചരിത്രകാരന്‍മാര്‍ പകര്‍ത്തിയിരിക്കുന്ന നിര്‍ബന്ധമതപരിവര്‍ത്തന-വിഗ്രഹ/ക്ഷേത്രധ്വംസന-കൂട്ടക്കൊല വിവരണങ്ങളൊന്നും തന്നെ സാക്ഷിമൊഴികളല്ല, പ്രത്യുത ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും മാത്രമാണ്. ഒരു മുസ്‌ലിം സുല്‍ത്വാന്റെ പട/ഭരണം വരുന്നുവെന്നു പറയുമ്പോള്‍ സവര്‍ണ ഹിന്ദുബോധം സ്വാഭാവികമായി ആശ്ലേഷിച്ച ആശങ്കകള്‍ സംഭവങ്ങളായി നാട്ടുവര്‍ത്തമാനങ്ങളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയാണുണ്ടായത്. നടന്ന കാര്യങ്ങളല്ല, മറിച്ച് നടക്കുമെന്ന് ചിലരൊക്കെ ഭയപ്പെട്ട കാര്യങ്ങളാണ് യഥാര്‍ത്ഥ സംഭവങ്ങളെന്ന പോലെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞതെന്ന് അക്കാലഘട്ടത്തിലെ ഉപലബ്ധമായ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ കേട്ടുകേള്‍വികള്‍ തത്‌സമയം പടരുന്നത് എങ്ങനെയാണെന്നതിന്റെ മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി 1921 മലബാറിന്റെ തന്നെ സമീപകാല ചരിത്രത്തിലുണ്ടല്ലോ!
ജാതിഹിന്ദുക്കളുടെ ‘നിവേദനങ്ങളെ’ വകഞ്ഞ് വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ടിപ്പു സുല്‍ത്വാന്റെ ഭരണകാലം മലബാറിന്റെ സുവര്‍ണയുഗങ്ങളിലൊന്നായിരുന്നുവെന്ന് കാണാനാകും. പരസ്പരം ശണ്ഠകൂടുന്ന, ദീര്‍ഘകാല പദ്ധതികളോ മഹത്തായ ലക്ഷ്യങ്ങളോ ഇല്ലാത്ത, അനേകം ചെറുനാട്ടുരാജ്യങ്ങളായി ചിതറിപ്പോയ മലബാറിനെ ഏകീകരിച്ച് ശക്തമായ ഒരു കേന്ദ്രീകൃത ഭരണത്തിനുകീഴില്‍ കൊണ്ടുവന്നത് ഹൈദറിന്റെയും ടിപ്പുവിന്റെയും മൈസൂര്‍ ആണ്. വ്യവസ്ഥാപിതമായ ഗതാഗതം സാധ്യമാക്കിയ അസംഖ്യം പുതിയ റോഡുകള്‍ നിര്‍മിച്ചും വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയും മലബാറിനെ ആധുനീകരിച്ച ഭരണാധികാരി മഹാനായ ടിപ്പു സുല്‍ത്വാന്‍ ആണെന്ന് നിസ്സംശയം പറയാം. ജന്മിദുഷ്പ്രഭുത്വത്തിന്റെയും ജാതിയധികാര മുഷ്‌കിന്റെയും നട്ടെല്ലൊടിക്കുകയും കീഴാളനും കര്‍ഷകനും അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍
കുകയും ചെയ്തുകൊണ്ടുള്ള സാമൂഹ്യ-സാമ്പത്തിക പരിഷ്‌കാരങ്ങളും നായര്‍
കൂലിപ്പടകളെ ആശ്രയിച്ചുള്ള രാജ്യസുരക്ഷയെന്ന പരമ്പരാഗത മലബാര്‍ രീതിയെ മാറ്റി സൈന്യത്തെ ശാസ്ത്രീയമായി സംഘടിപ്പിച്ച രാജ്യതന്ത്രജ്ഞതയും വഴി ടിപ്പു ചെയ്തത് മലബാറിനെ ഒരു കാലഘട്ടത്തിന്റെ ജീര്‍ണതകളില്‍നിന്ന് കുടഞ്ഞെഴുന്നേറ്റ് പു
തിയ ഒരു ചരിത്ര സന്ദര്‍ഭത്തിലേക്ക് അതിജീവിക്കാന്‍ പ്രാപ്തമാക്കുകയാണ്. എന്നാല്‍ പൊ
ടുന്നനെ വന്ന അടിമുടി ഘടനാപരമായ ഈ ഉലച്ചില്‍ നമ്പൂതിരിമാരെയും നായന്‍മാരെയും അല്‍പമൊക്കെ ജീവിതദുരിതങ്ങളിലകപ്പെടുത്തിയിട്ടുണ്ടാകുമെന്ന കാര്യം വ്യക്തമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ ‘സംരക്ഷണ’ത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ ടിപ്പുവിന്റെ മലബാറില്‍നിന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത നമ്പൂതിരി കുടുംബങ്ങളുടെ വികാരപ്രകടനങ്ങളാണ് ടിപ്പുവിനെ ഹിന്ദുവിരുദ്ധനാക്കിയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി നല്‍കിയ ഒരു പ്രതിഭാസം. ആയുധങ്ങള്‍ കയ്യി
ലുണ്ടായിരുന്ന നായര്‍ സംഘങ്ങള്‍ തരംകിട്ടുമ്പോഴൊക്കെ കലാപങ്ങള്‍ക്ക് മുതിര്‍ന്നതിനെ ടിപ്പു അടിച്ചമര്‍ത്തിയത് നായര്‍ സമുദായത്തിന്റെ സ്മൃതിപഥത്തില്‍ ടിപ്പു ക്രൂരനായി പ്രതിഷ്ഠിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാകും. അനീതികളും അരാജകത്വവും നിറഞ്ഞ ഒരു സാമൂഹ്യവ്യവസ്ഥക്ക് പരിക്കേല്‍ക്കുമ്പോ
ഴുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍വെച്ച് ടിപ്പുവിനെ വില്ലനാക്കാന്‍ ആ അനീ
തികളുടെ/അരാജകത്വത്തിന്റെ നിലനില്‍പാഗ്രഹിക്കുന്നര്‍ക്കു മാത്രമേ കഴിയൂ. സംബന്ധം, താഴ്ന്ന ജാതി സ്ത്രീകള്‍ മാറുമറക്കരുതെന്ന നിയമം തുടങ്ങിയവയെ ഉഛാടനം ചെയ്യാനും
ടിപ്പു അധികാരമുപയോഗിച്ചു ശ്രമിച്ചു. സമത്വവും സദാചാരരാഹിത്യവും നിയന്ത്രിക്കാന്‍ ഉള്ള ടിപ്പുവിന്റെ ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഇസ്‌ലാമിക മനഃസാക്ഷി പ്രചോദനമായിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണത്തിനും മാനവവല്‍കരണത്തിനും ഇസ്‌ലാം നിമിത്തമാകുന്നതിനെ നാടിന്റെ നന്മയാഗ്രഹിക്കുന്നവര്‍ ഭയക്കുന്നതെന്തിനാണ്? ജാതികേരളത്തെ സമത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഇസ്‌ലാം മാലിക്ബ്‌നുദീനാറിന്റെ കാലം മുതല്‍ വഹിച്ച പങ്കിന്റെ ചരിത്രപരമായ തുടര്‍ച്ച മാത്രമാണ് ടിപ്പുവിലൂടെ നിറവേറിയത്. ഇസ്‌ലാം അടിച്ചേല്‍പിക്കാനുള്ള ശ്രമം ആയിരുന്നില്ല അത്, മറിച്ച് മനുഷ്യത്വം നടപ്പിലാക്കുവാനുള്ള കാരുണ്യം മാത്രമായിരുന്നു.
1799ല്‍ ടിപ്പുവിന്റെ ഉദ്യോഗ-സൈനിക വൃന്ദങ്ങളില്‍പെട്ടവരെ വിലക്കെടുത്തുകൊണ്ട് ചതിയിലൂടെയാണ് ബ്രിട്ടീഷ് സൈന്യം ടിപ്പുവിനെ ‘തോല്‍പിച്ചത്’. ശ്രീരംഗപട്ടണം കോട്ട ദീര്‍ഘനാളുകള്‍ ഉപരോധിച്ചശേഷം ‘അകത്തുള്ള സുഹൃത്തുക്കളുടെ’ സഹായത്തോടെ ഉള്ളിലെത്തുകയും ടിപ്പുവിനെ സംരക്ഷിക്കാന്‍ വിശ്വസ്തരായ സൈനികര്‍ക്കുപോലും അസാധ്യമാകുന്ന തരത്തില്‍ കരുക്കള്‍ നീക്കുകയും ചെയ്ത വെല്ലസ്‌ലിയുടെ ഇംഗ്ലീഷ് പട്ടാളത്തോട് കീഴടങ്ങാനുള്ള പ്രലോഭനങ്ങളെയും ഒളിച്ചോടാനുള്ള ഉപായങ്ങളെയും തിരസ്‌കരിച്ച് പോരാടാനിറങ്ങിയ ടിപ്പു സുല്‍ത്വാന്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ അത്യപൂര്‍വും അതീവചേതാഹരവുമായ ഒരു അധ്യായമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഫ്രഞ്ചുകാരില്‍നിന്നടക്കം സ്വായത്തമാക്കി തെക്കേ ഇന്‍ഡ്യയില്‍നിന്ന് ദുരമൂത്ത കൊളോണിയല്‍ അധിനിവേശത്തെ കെട്ടുകെട്ടിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആ ധീരദേശാഭിമാനി അവസാനശ്വാസം വരെ പൊരുതി അടര്‍ക്കളത്തില്‍ വെടിയേറ്റുവീണു മരിച്ചപ്പോള്‍ ഉപഭൂഖണ്ഡത്തിന് ആത്മാഭിമാനത്തിന്റെ രോമാഞ്ചമാണുണ്ടാകേണ്ടിയിരുന്നത്. അതിനുപകരം ഇന്നും ഒരു വലിയ വിഭാഗത്തിന് ആ മരണം വൃത്തികെട്ട ഒരു ‘ആശ്വാസ’ത്തിന് നിമിത്തമാകുന്നുവെന്നത് നമ്മു
ടെ പൊതുബോധം എത്ര അപകടകരമായാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാമ്രാജ്യത്വത്തിന്റെ മുസ്‌ലിം വിരോധത്തെ അനന്തരമെടുക്കുകയും സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് പിന്തിരിയുകയും ഏകശിലാത്മക ഹിന്ദു ഇന്‍ഡ്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുസ്‌ലിം വംശഹത്യയെ ലക്ഷ്യമായി സ്വീകരിക്കുകയും ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വം ഉയര്‍പ്പിടിച്ചതിന് ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്ത ഹിന്ദുത്വത്തിന്, ഹിന്ദുക്കളും മുസ്‌ലിംകളുടമങ്ങുന്ന ഇന്‍ഡ്യന്‍ പ്രജകളെ സംരക്ഷിക്കുകയും കൊളോണിയല്‍ ആക്രമണകാരികളോട് വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും ചെയ്ത മൈസൂര്‍ സുല്‍ത്വാന്‍ അനഭിമതനാകുന്നതു തന്നെയാണ് ചരിത്രത്തിന്റെ കാവ്യനീതി. സവര്‍ക്കറെ ആദര്‍ശപുരുഷനായി സ്വീകരിക്കുന്നവര്‍ക്ക് ടിപ്പു ഏനക്കേടുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു! ടിപ്പുവിനെപ്പോലുള്ളവരുടെ ചോരവീണ ഈ മണ്ണിന്റെ അടരുകളില്‍ മതാന്തര സാഹോദര്യത്തിന്റെ ബോധ്യങ്ങളൊരുപാട് അലിഞ്ഞുകിടക്കുന്നുണ്ട്. അവയെ കണ്ടെത്തി ഉത്തേജിപ്പിച്ച് ഹിന്ദുത്വത്തിന്റെ വിഷവേരുകള്‍ പടരുന്നത് തടയുകയാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ചരിത്രകാരന്‍മാര്‍ പുതിയ കാലത്ത് ചെയ്യേണ്ടത്. അതിന് പക്ഷേ ഇസ്‌ലാമിക പാരമ്പര്യത്തെ ശരിയായി മനസ്സിലാക്കാനുള്ള അറിവും വിവേകവും അവര്‍ ആര്‍ജിച്ചെടുക്കേണ്ടി വരും. മധ്യകാല മുസ്‌ലിം കര്‍മശാസ്ത്രത്തിന്റെ പദാവലിയെ അതിന്റെ തന്നെ ആഭ്യന്തരയുക്തിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനുപകരം ആധുനികമായ രാഷ്ട്രീയ സങ്കല്‍പങ്ങള്‍വച്ച് അതിനെ വിശകലനം ചെയ്യുന്നത് പലപ്പോഴും തീര്‍ത്തും സത്യവിരുദ്ധമായ അനുമാനങ്ങളിലേക്ക് നയിക്കും. ജിഹാദ് എന്നു കേള്‍ക്കുമ്പോഴേക്ക് ‘അമുസ്‌ലിം വിദ്വേഷം’ എന്നു മനസ്സിലാക്കുന്നവരുടെ മധ്യകാല ഇന്‍ഡ്യയെ സംബന്ധിച്ച ആഖ്യാനങ്ങള്‍ ഹിന്ദുത്വ കുപ്രചരണങ്ങളെ ‘അക്കാദമികമായി’ ഊട്ടുക മാത്രമേ ചെയ്യൂ. മുസ്‌ലിം കര്‍മശാസ്ത്രകാരന്‍മാരുടെ ശൈലിയും സങ്കേതങ്ങളുമായുള്ള അപരിചിതത്വം ചരിത്രകാരന്‍മാരെ വഴിതെറ്റിക്കുന്നത് ഗൗരവതരമായി വിശകലനം ചെയ്യപ്പെടേണ്ട ഒരു പ്രതിസന്ധിയാണ്.
ശൈഖ് സയ്‌നുദ്ദീന്‍ മഖ്ദൂം രണ്ടാമന്റേതായി അറിയപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഈ രംഗത്ത് ഒരുപാട് ഉള്‍കാഴ്ചകള്‍ പകരാന്‍ കഴിയുന്ന ഒരു കൃതിയാണ്. അവിശ്വാസികള്‍ക്കെതിരായ ജിഹാദിന് മുസ്‌ലിംകളെ പ്രചോദിപ്പിക്കുകയും ജിഹാദിനെ ഇസ്‌ലാമിന്റെ വ്യാപനം എന്ന ലക്ഷ്യവുമായി ബന്ധിപ്പിക്കുകയും യുദ്ധാര്‍ജിതസ്വത്തിന്റെ കര്‍മശാസ്ത്രം വിശദമാക്കുകയുമെല്ലാം ചെയ്യുന്ന ഗ്രന്ഥമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. എന്നാല്‍ സാമൂതിരികളെയും കേരളത്തിലെ മറ്റു ഹിന്ദു ഭരണാധികാരികളെയും കേരളീയ ഹിന്ദു പൊതുസമൂഹത്തെയും പ്രകീര്‍ത്തിക്കുകയും അവര്‍ക്ക് അല്ലാഹുവിന്റെ സവിശേഷാനുഗ്രഹങ്ങളുള്ളതായി നിരീക്ഷിക്കുകയും മലബാറിലെ ഹിന്ദു-മുസ്‌ലിം പ്രജകളെയും ഹിന്ദു ഭരണാധികാരികളെയും തകര്‍ക്കാനുള്ള പോര്‍ച്ചുഗീസ് ശ്രമങ്ങള്‍ക്കെതിരില്‍ മലബാറിനു പു
റത്തുള്ള മുസ്‌ലിം സുല്‍ത്വാന്‍മാര്‍ പടനയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യാനാണ് പുസ്തകം പിന്നീട് മുതിരുന്നത്. ഇസ്‌ലാമിന്റെ വ്യവഹാരഭാഷയില്‍ ‘അവിശ്വാസിക്കും’ ‘ജിഹാദി’നുമെല്ലാം സന്ദര്‍ഭാനുസരണം കൈവരുന്ന വ്യത്യസ്ത അര്‍ത്ഥങ്ങളെ വിശദമാക്കാനായാല്‍ ‘മധ്യകാല ഇസ്‌ലാമിക സാഹിത്യങ്ങളില്‍ അമുസ്‌ലിം വിദ്വേഷം’ എന്ന സംഘ്പരിവാര്‍-സാമ്രാജ്യത്വ നുണ എളുപ്പത്തില്‍ പൊളിയുമെന്ന് ഓര്‍മിക്കാന്‍ തുഹ്ഫതുല്‍ മുജാഹിദീന്റെ ആദ്യാവസാനമുള്ള പാരായണം ഉപകരിക്കും.
കേരളത്തില്‍ നിലനിന്നിരുന്ന ഉജ്ജ്വലമായ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പാ
രമ്പര്യത്തിന്റെ ചരിത്രസാക്ഷ്യമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആരംഭകാലത്തുതന്നെ സ്വീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഉജ്ജ്വലമായ പൈതൃകമുള്ള പ്രദേശമാണ് കേരളം. കേരളവും അറബികളും തമ്മില്‍ കടല്‍വഴി നിലനിന്നിരുന്ന കച്ചവടസമ്പര്‍ക്കത്തിന് C.E നാലാം നൂറ്റാണ്ടുവരെയെങ്കിലും പഴക്കമുണ്ട്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ അറബ് കച്ചവടക്കാരും മതപ്രബോധകരും വഴി ഇസ്‌ലാം കേരളത്തിലെത്തിച്ചേര്‍ന്നുവെന്ന് ചരിത്രപണ്ഡിതന്‍മാര്‍ അനുമാനിക്കുന്നു. ഒന്‍പതാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാം കേരളത്തിലൊരു പ്രബലസാന്നിധ്യമായി മാറി എന്ന് തത്‌സംബന്ധമായ ചരിത്രരേഖകള്‍ ഐകകണ്‌ഠ്യേന സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളം ഭരിച്ചിരുന്ന അവസാനത്തെ ചേരമാന്‍ പെരുമാള്‍ മക്കയില്‍പോയി ഇസ്‌ലാം സ്വീകരിച്ചുവെന്നും ഇത് കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം ത്വരിതപ്പെടുത്തിയെന്നും ഒരു പാ
രമ്പര്യമുണ്ട്. പെരുമാളിന്റെ യാത്ര ഉണ്ടായത് ഏഴാം നൂറ്റാണ്ടിലാണെന്നും ഒമ്പതാം നൂറ്റാണ്ടിലാണെന്നും പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്നും ഉള്ള പരസ്പരവിരുദ്ധമായ അഭിപ്രാ
യങ്ങളും നിലനില്‍ക്കുന്നുണ്ട്. പെരുമാള്‍ കഥയില്‍ വസ്തുതയുണ്ടായാലും ഇല്ലെങ്കിലും അതിനെ ഒരു ചരിത്രവസ്തുതയായാണ് കേരളീയ ഹിന്ദുപൊതുസമൂഹം നൂറ്റാണ്ടുകളോളം കരുതിപ്പോന്നത് എന്നത് ശ്രദ്ധേയമാകുന്നു. പെരുമാളിന്റെ മതംമാറ്റം വെറുപ്പോടെയല്ല, പ്രത്യുത ആദരവോടെയാണ് ഇവിടുത്തെ ഹിന്ദുക്കള്‍ അനുസ്മരിച്ചുപോ
ന്നത്. കോഴിക്കോട്ടെ സാമൂതിരി രാജാവിനെ രാജ്യഭരണമേല്‍പിച്ച് മക്കയില്‍ പോയ പെരുമാളാണെന്നും മുസ്‌ലിമായ അദ്ദേഹം തിരിച്ചുവരുന്നതുവരെ മാത്രമാണ് ഹിന്ദുവായ സാമൂതിരി ഭരണം നിര്‍വഹിക്കേണ്ടത് എന്നും പഠിപ്പിക്കുന്ന ഒരു ഐതിഹ്യം പോലും അവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.
കേരളത്തിലെ പ്രബലനായ ഒരു ഭരണാധികാരി മക്കയില്‍പോയി മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ചുവെന്ന വാര്‍ത്തയെ ആവേശപൂര്‍വം നെഞ്ചിലേറ്റാന്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞുവെന്ന വസ്തുത, നബി(സ)ക്കും ഇസ്‌ലാമിനും അവര്‍ നല്‍കിയിരുന്ന ആദരവിനാണ് ശക്തിയായി അടിവരയിടുന്നത്. ബ്രിട്ടീഷുകാരനായ വില്യം ലോഗന്‍ തന്റെ പ്രശസ്തമായ മലബാര്‍ മാന്വലില്‍ പില്‍കാലത്ത് ചൂണ്ടിക്കാണിച്ചതുപോലെ; ‘ചേരമാന്‍ പെരുമാളിന്റെ മക്കയിലേക്കുള്ള പുറപ്പാട്‌പോലൊരു സംഭവത്തെ ആയിരമോ അതിലേറെയോ വര്‍ഷമായി സ്‌നേഹപൂര്‍വം ഓര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ജനതയും തങ്ങള്‍ വഹിക്കുന്ന വാളും ചെങ്കോലും മക്കയിലേക്കു പോയ അമ്മാവന്‍ (പെരുമാള്‍) തിരിച്ചുവരുന്നതുവരെ മാത്രം താല്‍ക്കാലികമായി കൈവശം വെക്കുന്നതാണെന്ന് ഇന്നുപോ
ലും കരുതുന്ന അവരുടെ ഭരണാധികാരികളും’ ഉന്നതമായ ഇസ്‌ലാം ധാരണകളാണ് പു
ലര്‍ത്തിപ്പോന്നിരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്‍ഡ്യയിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം തികച്ചും സവിശേഷമായ രീതിയില്‍ ഇസ്‌ലാമിനെയും അനുയായികളെയും ഉള്‍ക്കൊളളാനും സ്‌നേഹിക്കാനും അതുവഴി മൈത്രിയുടെ പൊന്‍നൂലില്‍ സമുദായങ്ങളെ കോര്‍ത്തിണക്കാനും കേരളത്തിന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ കഴിഞ്ഞുവെന്നതാണ് പെരുമാള്‍ കഥയിലെ അഭിമാനാര്‍ഹമായ പാ
ഠം.
ഇത്തരമൊരു കേരളത്തില്‍ ടിപ്പുവും 1921 ലെ മലബാര്‍ മാപ്പിളയുമെല്ലാം ദുര്‍വ്യാഖ്യാനിക്കപ്പടുന്ന സാംസ്‌കാരിക പരിസരം സൃഷ്ടിച്ചത് ഹിന്ദുത്വവും സാമ്രാജ്യത്വവുമാണ്. കേരളീയ നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും നേരവകാശികളില്‍ ചിലരെപ്പോലും അത് മസ്തിഷ്‌കപ്രഷാളനം ചെയ്തിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥയില്‍(1922) ‘ക്രൂരമുഖമുള്ള മുഹമ്മദ’രെയും, ‘ഹിന്ദുരക്തത്താല്‍ കടുംചുവപ്പായിത്തീര്‍ന്ന’ കേരള മണ്ണിനെയും, ‘ദുഷ്ടമുഹമ്മദ രാക്ഷസന്‍’മാരെയും, ‘കറുത്ത തടി’യുള്ളവരും ‘ചത്തുവീണോരെ ചവിട്ടുന്ന’വരും ‘ശുദ്ധിയില്ലാത്ത മലയാളഭാഷയില്‍ ക്രുദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലുന്ന’വരും ‘അകായില്‍ കടന്ന് കെട്ടിടത്തിനകത്തുള്ള അബലമാരെ കേറിപ്പിടിക്കുന്ന’വരും ‘മദംപെടുമാനപോ
ല്‍ കലിയാര്‍ന്ന’വരും ‘കൂട്ടില്‍ കടന്നോമല്‍ പ്രാ
വിന്‍ പിടകളെ കാട്ടുപോക്കന്‍മാര്‍ പോലെ’ പി
ച്ചിച്ചീന്തുന്നതരം ക്രൂരന്മാരുമായ മാപ്പിളമാരെയും നമുക്ക് കണ്ടുമുട്ടേണ്ടിവരുന്നത് അതുകൊണ്ടാണ്. ദുരവസ്ഥയുടെ ആമുഖത്തില്‍ തന്നെ കുമാരനാശാന്‍ പറയുന്നത് ‘ലഹളയുടെ വായില്‍ നിന്ന് അതിന്റെ നാവിന്റെ പരുപരുപ്പും വീരപ്പല്ലിന്റെ മൂര്‍ച്ചയും നല്ലവണ്ണമറിഞ്ഞ് ഇപ്പോള്‍ ശകലിതമായി വെളിയില്‍ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദു സമുദായ’ത്തെക്കുറിച്ചാണല്ലോ.
1957ല്‍ പുറത്തുവന്ന ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും എന്ന നോവലിന്റെ ഇതിവൃത്തം ചുരുളഴിയുന്നത് തന്നെ 1921 ലെ മലബാര്‍ സമരകാലത്ത് നിര്‍ബന്ധമതപരിവര്‍ത്തനത്തിന് വിധേയനായി സുലൈമാനാകേണ്ടി വന്നു എന്ന് നോവലിസ്റ്റ് പരിചയപ്പെടുത്തുന്ന ഗോവിന്ദന്‍ നായരിലൂടെയാണ്. നായരുടെ മാപ്പിളവിരോധം സ്ഫുരിക്കുന്ന സമരകാല സ്മരണകള്‍ കഥാകാരന്റെ തന്നെ അബോധമാണോ അല്ലേ എന്നത് തീര്‍ച്ചയായും വേറെ അന്വേഷിക്കേണ്ടതാണ്. എന്നാല്‍ അത് നന്നെ ചുരുങ്ങിയത് നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രതി
ഫലനമെങ്കിലുമാകാതെ തരമില്ല. നോവലില്‍ നിന്നുള്ള താഴെക്കൊടുത്തിരിക്കുന്ന ഭാഗം, കലാപത്തെ സംബന്ധിച്ച ഹിന്ദു വര്‍ഗീയവാദികളുടെ ദുഷ്പ്രചരണങ്ങളെ സംബന്ധിച്ച രേഖ കൂടിയാകുന്നുണ്ട്; നോവലിസ്റ്റിന്റെ പക്ഷം വ്യക്തമാക്കുന്നില്ലെങ്കിലും:
‘ഒരുനാള്‍ ഉച്ചക്ക് അവള്‍ തെക്കിനിത്തറയില്‍ ചിന്താശൂന്യയായിരിക്കുകയാണ്. പെട്ടെന്ന് കാരണവര്‍ കിതച്ചുകൊണ്ട് ചവിട്ടിക്കയറിവന്നു വിളിച്ചു: ‘കുഞ്ചിക്കുട്ടീ!’
‘ഉം?’
‘അവരതാ വരണു!’
‘ആര്?’
‘ഖിലാഫത്തുകാര്!’
‘ആര്?’
‘ലഹളക്കാരേയ്. ഇല്ലത്തെ പത്തായപ്പുരയിലേക്കു വന്നുതുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെ കേട്ടു.’
ലഹളയെ സംബന്ധിച്ച് എമ്പാടും കഥകള്‍ നാട്ടുമ്പുറങ്ങളില്‍ പ്രചരിച്ചിരുന്നു. കുളക്കടവുകളിലും അമ്പലമുറ്റത്തും മുക്കുപെരുവഴികളിലും അത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൊലയുടെയും കൊള്ളയുടെയും തോലുരിയലിന്റെയും കഥകളാണ് പ്രചരിച്ചിരുന്നത്. മുന്നൂറ്റിച്ചില്വാനം ഹിന്ദുസ്ത്രീകളില്‍നിന്നായി അറുനൂറില്‍ പരം മുലകള്‍ ചെത്തിയെടുത്തതായി ഒരു കഥ പ്രചരിച്ചു. അവ വഴിപാടുചിരട്ട കൂട്ടിയിട്ടതുപോലെ കൂട്ടിയിട്ടിരിക്കുകയാണ്. പിന്നെ എണ്ണൂറ്റിച്ചില്വാനം മൂക്കരിഞ്ഞ കഥയാണ് പ്രചരിച്ചത്. മൂക്കുകള്‍ നഷ്ടപ്പെട്ടത് പുരുഷന്‍മാര്‍ക്കാണ്.
‘കുണ്ടോട്ടി അങ്ങാടീല് മനുഷ്യത്തോലുകൊണ്ടാണത്രേ ചെരുപ്പുണ്ടാക്കുന്നത്!’ കുളക്കടവില്‍ വെച്ച് ഒരാള്‍ പറയുന്നത് കേട്ടു.
‘നേരോ?’ വേറൊരാള്‍ അത്ഭുതപ്പെട്ടു.
‘പിന്നെ പൂക്കോട്ടൂരൊക്കെ അവര് പി
ടിച്ചടക്കിയത്രേ. അമ്പലമൊക്കെ നിസ്‌കാരപ്പള്ളിയാക്കി മാറ്റി!’
‘എന്റെ ഈശ്വരന്‍മാരെ!’
‘ശരശരാന്ന് ആളുകളെ പിടിച്ച് മാര്‍ഗം കൂട്ടുന്നുണ്ടത്രെ.’
‘സര്‍ക്കാര് ഇതു നോക്കിനില്‍ക്കാണോ?’
‘യുദ്ധം നടക്കുന്നുണ്ടത്രെ. ഇന്നലെ അയ്യപ്പന്‍ നായര്‍ ചന്തയില്‍ നിന്നു വന്നപ്പോ എന്തൊക്കെ കഥയാ പറഞ്ഞത്!’
‘കലി വന്നു.’
‘കലി മുഴുത്തു!’
‘ചേലക്കലാപം പോലെത്തന്നെ’- ഒരാള്‍ തന്റെ ചരിത്രബോധം വെളിപ്പെടുത്തി.
‘എന്തിനാ ഇവര് പുറപ്പെടുന്നത്?’
‘രാജ്യംപിടിക്കാനും കൊള്ളയടിക്കാ
നും.’
‘മാര്‍ഗം കൂട്ടുന്നതോ?’
‘അവരൊക്കെ മാപ്പിളമാരല്ലേ?’
(സുന്ദരികളും സുന്ദരന്‍മാരും –
ഉറൂബ്)
എന്നാല്‍ ദുരവസ്ഥയും സുന്ദരികളും സുന്ദരന്‍മാരും ബാക്കിവെക്കുന്ന സൂചനകള്‍ക്കു നേരെ കണ്ണടക്കാതിരിക്കുമ്പോള്‍ തന്നെ, 1921ന് ശേഷം കുറഞ്ഞകാലത്തേക്ക് നിലനിന്ന സ്പര്‍ധയുടെ അന്തരീക്ഷത്തില്‍ നിന്നും ‘ടിപ്പുവോര്‍മ്മകളില്‍’നി
ന്നും ഏറെയൊന്നും വിളവെടുക്കാന്‍ ഹിന്ദുത്വര്‍ക്ക് കേരളത്തില്‍ കഴിഞ്ഞിരുന്നില്ല എന്നത് ആശ്വാസത്തോടുകൂടി ഓര്‍ത്തേ പറ്റൂ. അന്ധമായ ഇസ്‌ലാംവിദ്വേഷത്തിന് തലവെച്ചുകൊടുക്കാതിരിക്കുവാനുള്ള പക്വത കാണിച്ച കേരളീയര്‍, പെരുമാള്‍ കഥ ആഘോഷിച്ച നമ്മുടെ പാ
രമ്പര്യത്തിന് മകുടം ചാര്‍ത്തുകയാണ് ചെയ്തത്. കലക്കുവെള്ളത്തില്‍ മീന്‍ പി
ടിക്കാനിറങ്ങിയ വര്‍ഗീയവാദികളുടെ ആരോപണങ്ങള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടി നല്‍കാന്‍ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ കേരളമുസ്‌ലിംകള്‍ക്ക് കഴിഞ്ഞതാണ് ഇത്തരമൊരു പരിണിതി എളുപ്പമാക്കിയത്. അതെന്തായിരുന്നാലും, ഇസ്‌ലാംവിദ്വേഷത്തിനും തദ്വാരാ മുസ്‌ലിം വിരോധത്തിനും വളക്കൂറുള്ള മണ്ണല്ല കേരളത്തിന്റേതെന്ന് തീര്‍ത്തും കലുഷിതമായ സന്ദര്‍ഭങ്ങളില്‍ പോലും നമുക്ക് തെളിയിക്കാനായത് ചില്ലറ നേട്ടമല്ല.
(സാമൂതിരിയുടെയും) കേരളം, പക്ഷെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കണ്ടാലറിയാത്ത വിധം മാറിപ്പോയിട്ടുണ്ടെന്ന വസ്തുതയെ ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ? ചരിത്രത്തിലുടനീളം കാത്തുസൂക്ഷിച്ചുവെന്ന് കേരളീയര്‍ അഭിമാനിക്കുന്ന മതേതര പ്രതിബദ്ധതയുടെ ലിറ്റ്മസ് റ്റെസ്റ്റ് ആയിരുന്നു വാസ്തവത്തില്‍ നമ്മുടെ ചര്‍ച്ചകളെ കവര്‍ന്നെടുത്ത ‘ലൗ ജിഹാദ്’ വിവാദം. വിവാഹപൂര്‍വപ്രണയമെന്ന തോന്നിവാസത്തെയും ജിഹാദ് എന്ന അതിവിശുദ്ധമായ ആശയത്തെയും വിചിത്രമായ രീതിയില്‍ ചേര്‍ത്തുകെട്ടി വര്‍ഗീയവാദികള്‍ നിര്‍മിച്ച വിലക്ഷണദ്വയത്തിന്റെ മുമ്പില്‍ പ്രബുദ്ധ മലയാളി ഓഛാനിച്ചുനിന്നത് നമ്മുടെ പാരമ്പര്യം നമുക്ക് കൈമോശം വന്നതിന്റെ ഏറ്റവും ശക്തമായ സൂചകമായിരുന്നില്ലേ? പെരുമാളിന്റെ മതംമാറ്റം ആഘോഷിച്ചവരുടെ പിന്‍തലമുറക്കാര്‍ക്ക് മതപരിവര്‍ത്തന വാര്‍ത്തകള്‍ പു
ളിച്ചുതികട്ടലുണ്ടാക്കി! മലബാര്‍ സമരം
പോലുള്ള കണ്‍മുന്നില്‍ നടന്ന സംഭവത്തെ ഉപജീവിച്ച ഊഹാപോഹങ്ങളെ ചെറുത്തുനിന്നവര്‍ക്ക് തീര്‍ത്തും സാങ്കല്‍പി
കമായ കാമ്പസ് ജിഹാദ് വിശ്വസനീയമായി തോന്നി! കാമഭ്രാന്തനായ നബി(സ)യെയും നബി(സ)യില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഭാരതാംബയെ മാനഭംഗപ്പെടുത്തിയ ബാബറിനെയും ഇരുവരെയും മാതൃകയാക്കി മലബാറിലെ ഹിന്ദുസ്ത്രീകളെ കടന്നുപി
ടിച്ച മാപ്പിളയെയും സംബന്ധിച്ച് ഒച്ചവെച്ച വിഷവാറോലകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ ചവറ്റുകുട്ടയിലേക്കെറിഞ്ഞ സാക്ഷരസുന്ദ
രമലയാളിക്ക്, വേട്ടക്കാരനായ മുസ്‌ലിം പുരുഷനെയും ഇരയായ ഹിന്ദുസ്ത്രീയെയും സംബന്ധിച്ച പുതിയ വെളിപാടുകള്‍ പഥ്യമായിത്തീര്‍ന്നു! ഹാദിയയെ എന്‍.ഐ.എ വെറുതെ വിട്ടാലും മലയാളി പൊതുബോധം വെറുതെ വിടുമെന്ന് തോന്നുന്നില്ല. എവിടെനിന്നാണ് നബി
(സ)യോടും മുസ്‌ലിംകളോടുമുള്ള വെറുപ്പ് സാമൂതിരിയുടെ നാട്ടിലേക്ക് കുടിയേറിയത്? എങ്ങനെയാണ് അത് വളര്‍ന്നത്, പടര്‍ന്നത്, ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചേര്‍ന്നത്?
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന പാ
ദത്തില്‍ പോര്‍ച്ചുഗീസ് അധിനിവേശം നടക്കുന്നതുവരെയുള്ള സാമൂതിരിഭരണത്തിനു കീഴിലാണ് കേരളമുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം ആസ്വദിച്ചത് എന്ന് പറയാം. ‘മലബാറില്‍ അങ്ങോളമിങ്ങോളം ധാരാളമുള്ള ഇവര്‍ (മുസ്‌ലിംകള്‍) നാടിന്റെ മണ്ണില്‍ ഉറച്ച വേരുകളുള്ളവരാണ്. ഇവിടുത്തെ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരന്നുകിടക്കുന്ന അവര്‍ ജനസംഖ്യയില്‍ അഞ്ചിലൊന്നുണ്ടാവുമെന്ന് എനിക്ക് തോന്നുന്നു. അവര്‍ സമ്പന്നരാണ്, നല്ല നിലയില്‍ കഴിയുന്നവരാണ്. എല്ലാ കടല്‍ കച്ചവടവും കടല്‍ യാത്രയും അവരുടേതാണ്. ഇതിനാലെല്ലാം പോര്‍ച്ചുഗീസുകാര്‍ ഇന്ത്യ കണ്ടെത്തിയിരുന്നില്ലെങ്കില്‍ മലബാര്‍ മൂറുകളുടെ(മുസ്‌ലിംകളുടെ) കയ്യിലാകുമായിരുന്നു’ എന്ന് പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥന്‍ ദുവാര്‍ത്തെ ബാര്‍ബോസ(Duverte Barbosa) എഴുതിയതില്‍ നിന്നും അന്ന് മുസ്‌ലിംകളുടെ സാമൂഹിക നില എന്തുമാത്രം അസൂയാര്‍ഹമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിദേശവ്യാപാരം പോലെത്തന്നെ, സാമൂതിരിയുടെ നാവികസേനയുടെ നിയന്ത്രണവും മുസ്‌ലിംകളുടെ കയ്യിലായിരുന്നു. മുസ്‌ലിംകളും സാമൂതിരിയും തമ്മില്‍ നിലനിന്നിരുന്ന മികച്ച സൗഹൃദം കാരണം, സാമൂതിരി ഒരു മുസ്‌ലിം രാജാവാണെന്ന ധാരണപോ
ലും അന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപി
ച്ചിരുന്നു. അക്കാലത്ത് കേരളത്തിലെ സമാന്തരസമുദായങ്ങളില്‍ ‘എണ്ണം കെണ്ടും വലിപ്പം കൊണ്ടും ക്രിസ്ത്യാനികളായിരുന്നു മുന്നില്‍ എങ്കിലും ഏറ്റവും സ്വാധീനശക്തിയുള്ളവര്‍ മുസ്‌ലിംകളായിരുന്നു’ എന്ന സര്‍ദാര്‍ കെ.എം. പണിക്കറുടെ പ്രസ്താവന ഈ വസ്തുതകളെയെല്ലാം പരിഗണിച്ചുകൊണ്ടുള്ളതാണ്.
ഇത്തരമൊരു മുസ്‌ലിം പറുദീസയിലേക്കാണ് 1498ല്‍ വാസ്‌കോ ഡ ഗാമ അധിനിവേശത്തിന്റെ കപ്പലടുപ്പിച്ചത്. പോര്‍ച്ചുഗീസുകാരനും
റോമന്‍ കത്തോലിക്കനുമായ ഗാമ കാപ്പാട് വന്നിറങ്ങിയത് കേവലമായ കച്ചവടക്കുത്തക/രാഷ്ട്രീയാധികാരം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല. 1447 മാര്‍ച്ച് പതിനൊന്നാം തിയ്യതി നിക്കോളാസ് അഞ്ചാമന്‍ എന്ന ഔദ്യോഗിക നാമത്തില്‍ മാര്‍പാപ്പയായി സ്ഥാനമേറ്റ കര്‍ദിനാള്‍ തോമസ് പരെന്തുച്ചേല്ലി തുര്‍ക്കികളുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ 1454ല്‍ നടത്തിയ എട്ടാം കുരിശുയുദ്ധാഹ്വാനത്തിന് പ്രത്യുത്തരമായിക്കൊണ്ടുകൂടിയാണ് പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ വിവിധ മുസ്‌ലിം നാടുകളിലേക്ക് അധിനിവേശങ്ങള്‍ സംഘടിപ്പിച്ചത്. ഇന്‍ഡ്യവരെയുള്ള രാജ്യങ്ങള്‍ പിടിച്ചടക്കാനു
ള്ള വിശേഷാധികാരവും പോപ്പ് പോര്‍ച്ചുഗീസ്
രാജാവിന് നല്‍കിയിരുന്നു. കേരളത്തിലെ മുസ്‌ലിം മുന്നോക്കാവസ്ഥയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കുരിശുപടയാളികളായിരുന്നു ഗാമയും കൂട്ടരുമെന്ന് സാരം. കേരളത്തിലേക്ക് കടന്നുവരുന്നതിന് തൊട്ടുമുമ്പാണ്, 1492ല്‍, പോ
ര്‍ച്ചുഗീസുകാര്‍ മുസ്‌ലിം സ്‌പെയ്‌നിന്റെ അവസാ
നത്തെ ശേഷിപ്പായിരുന്ന ഗ്രാനഡ ആക്രമിച്ചു കീഴ്‌പെടുത്തിയത്. ഗ്രാനഡയിലെ ബനൂ അഹ്മര്‍ ഭരണകൂടത്തെ അതിന്റെ അവസാനത്തെ പ്രതിനിധിയായിരുന്ന അബൂഅബ്ദില്ലയെ പു
റംതള്ളി നിലംപരിശാക്കി സ്‌പെയ്‌നില്‍ എട്ടുനൂറ്റാണ്ടുകാലം നീണ്ടുനിന്ന മുസ്‌ലിം ഭരണത്തെ കഥാവശേഷമാക്കിയ പോര്‍ച്ചുഗീസ് സൈന്യത്തിന്റെ സ്‌പെയ്ന്‍ യുദ്ധാനന്തര നടപടികള്‍ പറങ്കിമനസ്സിലെ കുരിശിന്റെ വലുപ്പം കൃത്യമായി മനസ്സിലാക്കിത്തരുന്നതാണ്. അറബി ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും കുറ്റകരമായി പ്രഖ്യാപിക്കപ്പെട്ടു. ക്രിസ്തുമതം സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. വിസമ്മതിച്ച ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കി. പലരെയും ജീവനോടെ ചുട്ടെരിച്ചു. ലക്ഷക്കണക്കിനു മുസ്‌ലിംകളെ നാട്ടില്‍ നിന്ന് പുറത്താക്കി. മൂന്നുലക്ഷത്തോളം പേര്‍ക്ക് സ്വയം നാടുവിട്ടുപോകേണ്ടിവന്നു. അവശേഷിച്ചവര്‍ക്ക് മരണം ഭയന്ന് ക്രിസ്തുമതം സ്വീകരിക്കേണ്ട ഗതിയുണ്ടായി.
സ്‌പെയ്‌നിലെ മുസ്‌ലിം വേട്ടയുടെ ഹാംഗ് ഓവര്‍ തീരുന്നതിനുമുമ്പ് കേരളത്തിലെത്തിയ ഗാമയുടെയും സഹപ്രവര്‍ത്തകരുടെയും മുഖ്യാജണ്ടകളിലൊന്ന് സ്വാഭാവികമായും മുസ്‌ലിം പീഡനമായിരുന്നു. അകാരണമായി മുസ്‌ലിംകളെ മര്‍ദിക്കുക, പരിഹസിക്കുക, ചെളിയും വെള്ളവും കടന്നുപോകേണ്ട സ്ഥലങ്ങളില്‍ മുസ്‌ലിംകളെ വാഹനമായി ഉപയോഗിക്കുക, മുഖത്തും ശരീരത്തിലും തുപ്പുക, കച്ചവടയാത്രയും ഹജ്ജ് യാത്രയും നിരോധിക്കുക, സാധനങ്ങള്‍ കൊള്ളയടിക്കുക, വാഹനങ്ങള്‍ പിടിച്ചുപറിക്കുക, മുസ്വ്ഹഫുകളും വിശുദ്ധ ഗ്രന്ഥങ്ങളും ചവിട്ടിത്തേക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുക, ആരാധനാലയങ്ങള്‍ അശുദ്ധമാക്കുക, മതവിരുദ്ധമായ പ്രസ്താവന
കള്‍ക്ക് നിര്‍ബന്ധിക്കുക, ക്രിസ്ത്യന്‍ സ്ത്രീകളെ അണിയിച്ചൊരുക്കി പട്ടണത്തിലൂടെ നടത്തി മുസ്‌ലിം സ്ത്രീകളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുക, ഹജ്ജ് തീര്‍ഥാടകരെ വധിക്കുക, മുസ്‌ലിംകളെ ചങ്ങലയില്‍ ബന്ധിപ്പിച്ച് മതിവരുവോളം മര്‍ദിക്കുകയും വലിച്ചിഴച്ച് വില്‍പനക്കായി അങ്ങാടികള്‍തോറും കൊണ്ടുനടക്കുകയും ചെയ്യുക, ക്രിസ്ത്യാനിയാകാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവ നിത്യസംഭവങ്ങളായി മാറിയെന്നാണ് തുഹ്ഫതുല്‍ മുജാഹിദീന്‍ ഇതുസംബന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ വില്ല്യം ലോഗനും പോ
ര്‍ച്ചുഗീസുകാരുടെ മതമര്‍ദനത്തെ ഒരു ചരിത്രവസ്തുതയായി തന്റെ വിഖ്യാതമായ മലബാര്‍ മാന്വലില്‍ അഗീകരിക്കുന്നുണ്ട്. ഗാമയുടെ പി
ന്‍ഗാമിയായി 1500ല്‍ കേരളത്തിലെത്തിയ പോ
ര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കബ്രാളിനോട് പോ
ര്‍ച്ചുഗീസ് രാജാവ് നിര്‍ദേശിച്ചത് സാമൂതിരിയോട് മുസ്‌ലിംകളെ രാജ്യത്തുനിന്ന് പു
റത്താക്കാനാവശ്യപ്പെടാനായിരുന്നു. 1502ല്‍ ഗാമയുടെ രണ്ടാം വരവിനോടനുബന്ധിച്ച് പോ
ര്‍ച്ചുഗീസുകാര്‍ മുസ്‌ലിംകളോടരിശം തീര്‍ത്തത് കണ്ണൂരിനടുത്ത മാടായിയില്‍  ഹജ്ജ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന തീര്‍ഥാടകക്കപ്പലിന് തീവെച്ചുകൊണ്ടാണ്. സ്ത്രീകളും കുട്ടികളുമടക്കം 240 പേരോളമുണ്ടായിരുന്ന യാത്രികരെ ചങ്ങലയില്‍ ബന്ധിച്ചശേഷമാണ് ഈ ക്രൂരവിനോദം അരങ്ങേറിയത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവരില്‍ നിന്നുണ്ടാകുന്ന ആണ്‍കുട്ടികളെ ക്രിസ്ത്യാനികളാക്കി വളര്‍ത്തി മുസ്‌ലിം വിരുദ്ധ പോരാട്ടങ്ങള്‍ക്കുപയോഗിക്കുകയെന്ന പൈശാചികതയും പോര്‍ച്ചുഗീസുകാരില്‍ നിന്നുണ്ടായി. എന്തിനേറെ പറയുന്നു, കൊച്ചിയിലും ചാലിയത്തും പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടിയത് അവിടങ്ങളിലെ മുസ്‌ലിം പള്ളികള്‍ തകര്‍ത്തുകൊണ്ട് സമാഹരിച്ച കല്ലും മരവും ഉപയോഗിച്ചായിരുന്നു! ഗോവ കീഴടക്കിയ ശേഷം പോര്‍ച്ചുഗീസ് സൈന്യനായകനായിരുന്ന അല്‍ബുക്കര്‍ക്ക് എഴുതിയതിപ്രകാരമാണ്: ‘മരിച്ച മുസ്‌ലിംകളുടെ എണ്ണം ആറായിരത്തില്‍ കവിയും. അങ്ങനയൊരു മഹാകൃത്യം ഭംഗിയായി ചെയ്തുതീര്‍ത്തു.’ പോ
ര്‍ച്ചുഗീസ് രാജാവിന്, ‘മക്ക നശിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു’ എന്നാണ് ബുക്കര്‍ക്ക് കത്തെഴുതിയത്. മലാക്ക ആക്രമണത്തോടനുബന്ധി
ച്ച് അദ്ദേഹം പട്ടാളക്കാരോട് പറഞ്ഞു: ‘ഈ രാജ്യത്തുനിന്നും മുസ്‌ലിംകളെ പുറത്താക്കുന്നതും ഒരിക്കലും ഉണരാത്തവിധം മുഹമ്മദിന്റെ വംശജരിലെ ആവേശാഗ്നി കെടുത്തുന്നതും നിങ്ങള്‍ ദൈവത്തോടുചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.’
ബുക്കര്‍ക്കിന്റെയും കബ്രാളിന്റെയും ഗാമയുടെയുമെല്ലാം മുസ്‌ലിംവിരുദ്ധ നടപടികള്‍, കുരിശുയുദ്ധ മാനസികാവസ്ഥയുടെ സ്വാഭാവികമായ ബഹിര്‍സ്ഫുരണങ്ങളായിരുന്നു. മുസ്‌ലിം
കളെ ബലം പ്രയോഗിച്ച് മാമോദീസ മുക്കുക പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ പ്രാഥമികാജണ്ടകളിലൊന്നായി മാറിയത് അതുകൊണ്ടാണ്. കബ്രാള്‍ സാമൂതിരിക്കു മുമ്പില്‍ വെച്ച ആവശ്യങ്ങളിലൊന്ന് തന്നോടൊപ്പം എത്തിയ അഞ്ച് ഫ്രാന്‍സിസ്‌ക്കന്‍ സന്യാ
സിമാര്‍ക്കുവേണ്ട മതപ്രചാരണ സൗകര്യങ്ങളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. മതപ്രചരണത്തിനുള്ള മാര്‍ഗം നബിനിന്ദയാണെന്ന്, കുരിശുയുദ്ധ മനഃശാസ്ത്രം പങ്കിടുന്ന എല്ലാ യൂറോപ്യന്‍മാരെയും പോലെ, പോ
ര്‍ച്ചുഗീസുകാരും വിശ്വസിച്ചിരുന്നു. മുഹമ്മദ് നബിയെ അവഹേളിക്കുക, പോര്‍ച്ചുഗീസുകാരുടെ ദിനചര്യകളില്‍ പെട്ടിരുന്നുവെന്നാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഇസ്‌ലാം വെറിയുടെ ആരംഭം, ഒരു പക്ഷെ, ഇവിടെ നിന്നാണ്. ഇപ്പോ
ള്‍ ഉച്ചസ്ഥായിലായിരിക്കുന്ന ഇസ്‌ലാം വിരോധ
ത്തിന് തലവെച്ചുകൊടുക്കുന്നവര്‍ യഥാര്‍ഥത്തില്‍ മാറോടണക്കുന്നത് ഗാമയുടെ പൈതൃകത്തെയാണ്, സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും പൈതൃകം!
നബിവിദ്വേഷവുമായി ഊരുചുറ്റിയ പോ
ര്‍ച്ചുഗീസ് കത്തോലിക്കാ മിഷനറിമാര്‍, കേരളത്തിലെ ക്രിസ്ത്യാനികളില്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. 1599ലെ ഉദയംപേരൂര്‍ സുനഹദോസിനെയും തുടര്‍ന്നു നടന്ന കൂനന്‍ കുരിശുസത്യത്തെയും തുടര്‍ന്ന് സുറിയാനി(മാര്‍ത്തോമാ) സഭക്കാരായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളെ ഓര്‍ത്തഡോക്‌സുകാരും (യാകോബായ) റോമന്‍കത്തോലിക്കരുമായി നെടുകെപ്പിളര്‍ത്താനും
ബഹുഭൂരിപക്ഷം ഇടവകകളെയും തങ്ങളുടെ മതവീക്ഷണമംഗീകരിക്കുന്ന റോമന്‍കത്തോലിക്കരുടെ കൂടെ നിര്‍ത്താനും പോ
ര്‍ച്ചുഗീസുകാര്‍ക്ക് കഴിഞ്ഞു. ഇസ്‌ലാംവിരോധം കേരളത്തിലെ ക്രൈസ്തവസമൂഹത്തിലേക്ക് ഊര്‍ന്നിറങ്ങിയതില്‍ ഈ സംഭവവികാസങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടാകണം. പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും അതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാരും കേരളത്തിലേക്ക് വന്നു. ബ്രിട്ടീഷുകാര്‍ കത്തോലിക്കാവിരോധികളായ പ്രൊ
ട്ടസ്റ്റന്റുകാരായിരുന്നു. പക്ഷെ, ഇസ്‌ലാം
വിദ്വേഷത്തില്‍ അവര്‍ കത്തോലിക്കരേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലു
മാണ് ബ്രിട്ടീഷ് ഭരണത്തിന്റെ തണലുപയോഗിച്ചുകൊണ്ടുള്ള പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നത്. കേരളത്തിലുടനീളം നബിഭത്സനപ്രഭാഷണങ്ങള്‍ നിര്‍വഹിക്കുകയും ഫാണ്ടറുടേതടക്കമുള്ള നബിവിമര്‍ശനഗ്രന്ഥങ്ങള്‍  വിതരണം ചെയ്യുകയും ചെയ്ത് ക്രൈസ്തവ സമൂഹത്തില്‍ നബിവിദ്വേഷവും മുസ്‌ലിംസമുദായത്തില്‍ ആത്മനിന്ദാപരമായ അപകര്‍ഷതയും വളര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ചരിത്രപണ്ഡിതനായ ഡോ. എം.ഗംഗാധരന്റെ വാക്കുകള്‍ കടമെടുത്താല്‍, ”അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമതപ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.” (മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ക്കെഴുതിയ അവതാരിക)
കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ അന്നേവരെ പരിലസിച്ചുനിന്നിരുന്ന സാമുദായിക സൗഹാര്‍ദത്തിന്റെ പൂനിലാവിനെ പോ
ര്‍ച്ചുഗീസ് നബിനിന്ദയുടെ കരിമേഘങ്ങള്‍ മറക്കാനാരംഭിച്ച നിര്‍ണായക സന്ദര്‍ഭത്തില്‍, മലയാളി മുസ്‌ലിംകളുടെ ഏറ്റവും വലിയ പ്രതിസന്ധി വൈജ്ഞാനികമായ ദുര്‍ബലാവസ്ഥയായിരുന്നു. നബിവിമര്‍ശനത്തിന്റെ അധിനിവേശ യുക്തിയെ തുറന്നുകാണിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിതന്മാരോ അത്തരം പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള വ്യവസ്ഥാപിതമായ മതപഠന ശാലകളോ അന്ന് മുസ്‌ലിംകേരളത്തിലുണ്ടായിരുന്നില്ല. പതിനാറാം ശതകത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ (1467-1522) പൊ
ന്നാനിയില്‍ മത-ഭൗതിക വിഷയങ്ങളുടെ അധ്യാപനം സമന്വയിപ്പിച്ചുകൊണ്ട് സ്ഥാപിച്ച ജുമുഅത്ത് പള്ളിയും പള്ളി ദര്‍സും പ്രശ്‌നപരിഹാരത്തിനുള്ള വിപ്ലവകരമായ ഒരു കാല്‍വെയ്പ്പായിരുന്നുവെങ്കിലും അതിന് കാര്യമായ പി
ന്‍തുടര്‍ച്ചകളുണ്ടായില്ല. അധിനിവേശം സമുദായത്തിന്റെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക ഭദ്രതകളെ കവര്‍ന്നെടുത്തതോടെ, പ്രതിരോധത്തിന്റെ ഊന്നല്‍ വൈജ്ഞാനിക നവോത്ഥാനത്തില്‍ നിന്ന് അനിവാര്യമായ സൈനിക ചെറുത്തുനില്‍പിലേക്കുമാറി. മഖ്ദൂം ഒന്നാമന്റെ പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (ജനനം 1531), സാമൂതിരിയുടെയും ഇന്‍ഡ്യക്കു പുറത്തുള്ള മുസ്‌ലിം രാജാക്കന്മാരുടെയും നേതൃത്വത്തിനു കീഴില്‍ ബഹുമതപൊതുസമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നിയതമായ സൈനികമുന്നേറ്റം നടത്തി പോര്‍ച്ചുഗീസുകാരെ തുരത്താന്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിലൂടെ മുസ്‌ലിംകളോടാഹ്വാനം ചെയ്തതിന്റെ സാഹചര്യം ഇതായിരുന്നു. മഖ്ദൂം ഒന്നാമന്‍ അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തില്‍ തന്നെ സൈദ്ധാന്തിക ബീജാവാപം
നല്‍കിയിരുന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകളെ വിപുലീകരിച്ചാണ് മഖ്
ദൂം രണ്ടാമന്‍ ഇത്തരമൊരു സമരപദ്ധതി മുന്നോട്ടുവെച്ചത്.
കുഞ്ഞാലിമരക്കാര്‍മാരുടെ നേതൃത്വ
ത്തില്‍ നൂറ്റാണ്ടുകാലം പോര്‍ച്ചുഗീസുകാരോട് ധീരോദാത്തമായി പൊരുതിനിന്നെങ്കിലും കേരളത്തെ സാമൂതിരി ഭരണത്തിന്റെ സുവര്‍ണകാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍  മുസ്‌ലിംസൈനികര്‍ക്ക് കഴിഞ്ഞില്ല. കൊളോണിയല്‍ ശക്തികളുടെ പു
തിയ കേരളത്തില്‍ മുസ്‌ലിംസമുദായം പി
ന്നോക്കക്കാരായ കര്‍ഷകക്കുടിയാന്‍മാരായി ജന്മിമാരുടെയും ഗവണ്‍മെന്റിന്റെയും ദുഷ്ട ഹസ്തങ്ങളില്‍ കിടന്ന് ഊര്‍ദ്ധശ്വാസം വലിച്ചു. മഖ്ദൂം കുടുംബം പതിനാറാം നൂറ്റാണ്ടില്‍ മുന്നോട്ടുവെച്ച പ്രതിരോധത്തിന്റെ വൈജ്ഞാനികവും സൈനികവുമായ തലങ്ങളുടെ ആത്മാവ് ബ്രിട്ടീഷ് കാലഘട്ടമായപ്പോഴേക്കും പൂര്‍ണമായും ചോര്‍ന്നുപോയി. പൊ
ന്നാനിയിലെ വൈജ്ഞാനിക വിപ്ലവത്തിന്റെ പാരമ്പര്യമവകാശപ്പെടാനുണ്ടായിരുന്ന കേരളത്തിലെ ബ്രിട്ടീഷ്‌കാല പള്ളിദര്‍സുകള്‍ സമുദായത്തെ വൈജ്ഞാനികമായി പി
ന്നോട്ടടിപ്പിക്കുകയെന്ന വൈരുധ്യപൂര്‍ണവും പ്രതിലോമകരവും ദൗര്‍ഭാഗ്യകരവുമായ വിചിത്രദൗത്യമാണ് ഏറ്റെടുത്തത്. ഇസ്‌ലാം വിരുദ്ധമായ സ്വൂഫീ/ശീആ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് ചിന്താമുരടിപ്പിന്റെയും പി
ന്തിരിപ്പന്‍ യാഥാസ്ഥിതികത്വത്തിന്റെയും കരിമ്പുതപ്പുകള്‍ക്കകത്ത് സമുദായത്തെ ഉറക്കിക്കിടത്തിയതിനു പുറമെ, മലയാളം-ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കുന്നതില്‍ നിന്നും സമുദായാംഗങ്ങളെ തടയാനും പള്ളിദര്‍സുകളില്‍ നിന്നു പുറത്തിറങ്ങിയ ‘പണ്ഡിതന്‍മാര്‍’ ധൃഷ്ടരായി. തദ്ഫലമായി, ഇസ്‌ലാം വിമര്‍ശകര്‍ക്ക് മറുപടി പറയാനുള്ള ധൈഷണിക മൂലധനത്തോടൊപ്പം അവരുടെ ഭാഷ മനസ്സിലാക്കാനുള്ള അടിസ്ഥാന ശേഷിയും മുസ്‌ലിംകള്‍ക്കന്യമായി. മിഷനറിമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണെന്ന് ഗ്രഹിക്കുവാന്‍ കഴിയാത്ത ഒരു സമുദായത്തിന് അവര്‍ക്ക് ഫലപ്രദമായ മറുപടി നല്‍കാന്‍ കഴിയുന്നതെങ്ങനെ? മറുവശത്ത്, വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കുകീഴില്‍ ആസൂത്രിതമായി നടക്കണമെന്ന് മഖ്ദൂമുമാര്‍ നിര്‍ദേശിച്ച അധിനിവേശവിരുദ്ധ സായുധ പോ
രാട്ടം, വ്യക്തികളുടെയും ചെറുസംഘ
ങ്ങളുടെയും ആത്മഹത്യാപരമായ
എടുത്തുചാട്ടങ്ങളായി വഴിതെറ്റി. അധിനിവേശം കശക്കിയെറിഞ്ഞ ഒരു സമുദായത്തിന്റെ ദുരന്തം അതോടുകൂടി പൂര്‍ണമാവുകയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ സകല ഒത്താശകളുമുപയോഗിച്ചുള്ള പ്രൊട്ടസ്റ്റന്റ് നബിനിന്ദ അരങ്ങുതകര്‍ക്കവെ മുസ്‌ലിം സമുദായം ഇംഗ്ലീഷ് നിഷിദ്ധമായി പ്രഖ്യാപി
ച്ച് തികഞ്ഞ രാഷ്ട്രീയ വിഡ്ഢിത്തങ്ങളായിരുന്ന കലാപങ്ങളിലേക്ക് പ്രതികരണത്തെ ചുരുക്കിക്കളഞ്ഞത് എന്തുമാത്രം ആത്മഹത്യാപരമായിരുന്നില്ല! ദൗര്‍ഭാഗ്യകരമായ ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ സാമൂഹിക പ്രത്യാഘാതം, ഈ ലേഖകന്‍ മനസ്സിലാക്കുന്നേടത്തോളം, മുസ്‌ലിം വിശദീകരണങ്ങളുടെ അഭാവത്തില്‍ കേരളീയ പൊതുസമൂഹത്തിന്റെ അബോധം അധിനിവേശം വിതരണം ചെയ്ത ഇസ്‌ലാം വിദ്വേഷത്തിന് ചെറിയതോതിലെങ്കിലും അടിപ്പെട്ടുവെന്നതാണ്. കേരളീയ പൊതുമനസ്സിനെ മതമൈത്രിയുടെ ഭൂതകാലത്തുനിന്ന് ഇസ്‌ലാം വിദ്വേഷത്തിന്റെ കാലുഷ്യത്തിലേക്ക് പറിച്ചുനടാനുള്ള സാമ്രാജ്യത്വപരിശ്രമങ്ങളുടെ ഭാഗികമായ വിജയം കൂടിയായിരുന്നു യഥാര്‍ഥത്തില്‍ ഇത്.
എന്നാല്‍ ഒരു കാര്യം മറന്നുകൂടാ. ഇപ്രകാ
രം നാലുനൂറ്റാണ്ടോളം കാലം പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് നബിനിന്ദകര്‍ അരങ്ങുതകര്‍ത്ത കേരളത്തിന്റെ മണ്ണിലാണ് 1921ല്‍ മലബാര്‍ സമരമുണ്ടാകുന്നത്. എന്നിട്ടും അതില്‍ നിന്ന് വിളവെടുക്കാന്‍ ഹിന്ദുത്വര്‍ക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാല്‍ അതിന്റെയര്‍ഥം, ഫാഷിസ്റ്റുക
ള്‍ക്കുവേണ്ടി ഇസ്‌ലാംവിരുദ്ധതയുടെ നിലമൊരുക്കുക എന്ന കൊളോണിയല്‍ ദൗത്യം കേരളത്തില്‍, വിശിഷ്യാ ഇവിടുത്തെ ഹിന്ദു സമൂഹത്തില്‍ പൂര്‍ണമായ വിജയം കണ്ടില്ലെന്നുതന്നെയാണ്. എന്നാല്‍ ബ്രിട്ടനും
പോര്‍ച്ചുഗലും പരാജയപ്പെട്ടിടത്ത്, അമേരിക്ക 1947നു ശേഷം വിജയിച്ചുവെന്നതാണ് നമ്മുടെ ദുരന്തം. കോളനിവാഴ്ചക്കാലത്ത് വെള്ളക്കാരന്‍ തൊട്ടടുത്തുനിന്ന് കുത്തിവെക്കാനൊരുങ്ങിയ ഇസ്‌ലാം വിദ്വേഷത്തില്‍ നിന്ന് കുതറിയോടാന്‍ കഴിഞ്ഞ മലയാളിയെ, സ്വാതന്ത്ര്യാനന്തരം ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തിരുന്നുകൊണ്ട് ഇസ്‌ലാം വിരുദ്ധതയിലേക്ക് മാര്‍ഗം കൂട്ടാന്‍ അമേരിക്കക്കാരന് കഴിഞ്ഞതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ കേരളത്തില്‍ മുടിയഴിച്ചു തുള്ളുന്ന ഇസ്‌ലാം ഭീതി. മലയാളികളെപ്പോലെ മാധ്യമപൂ
ജകരായ ഒരു മൂന്നാം ലോക സമൂഹത്തെ വേറെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. പാ
ശ്ചാത്യന്‍ പരിഷ്‌കൃതനും മുസ്‌ലിം പ്രാ
കൃതനുമായി മലയാളീ പൊതുമനസ്സില്‍ കുടിയിരുത്തപ

Leave a Reply

Your email address will not be published. Required fields are marked *