ഞാന്‍ ഇസ്‌ലാം സ്വീകരിച്ച കഥ
ഞാന്‍ അബ്ദുല്ല ഡെലന്‍ഷി. കാനഡയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കാനഡയില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച ഞാനിന്ന് ഒരു മുസ്‌ലിമാണ്, അല്‍ഹംദുലില്ലാഹ്.
നിരവധി ചര്‍ച്ചുകളിലും സെമിനാരികളിലും കൗമാരം ചെലവഴിച്ച ഞാന്‍ ഭക്തിയുള്ള ഒരു ക്രിസ്തുമത വിശ്വാസിയായിരുന്നു. വിവിധ ചര്‍ച്ചുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തുവാനും അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അതുകാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരു സഭാ ശുശ്രൂഷകനായി സേവനം ചെയ്യാനും എനിക്ക് സാധിച്ചു.
ജീവിതത്തെ മുഴുവന്‍ കര്‍ത്താവില്‍ സമര്‍പ്പിച്ച ഒരു പു
രോഹിതനായി ജീവിക്കാന്‍ പരിശ്രമിക്കുന്ന സമയത്താണ് വേദാന്ത ശാസ്ത്രം പഠിക്കാന്‍ സഭയില്‍ നിന്ന് എനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ഈ അവസരവും, പുരോഹിതനാവണമെന്നുള്ള അദമ്യമായ ആഗ്രഹവും ക്രൈസ്തവതയെപറ്റി വിമര്‍ശനാത്മകമായി പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ക്രിസ്തുമത വിശ്വാസത്തെ സംബന്ധിച്ച് എന്റെ മനസിലുള്ളതും പൊ
തുവായി ഉന്നയിക്കപ്പെടാറുള്ളതുമായ ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ച് എന്റെ അറിവന്വേഷണത്തിന് ഞാന്‍ തിരികൊളുത്തി. ത്രിത്വം, ദൈവപു
ത്രന്‍ എന്നിവ തന്നെയായിരുന്നു പ്രധാന വിഷയങ്ങള്‍.
ദൈവത്തിനെന്തിനാണ് പുത്രന്‍ എന്ന എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന സംശയത്തിന്റെ നിവാരണത്തിനു വേണ്ടി ബൈബിള്‍ അടക്കം പല ക്രിസ്തുമത ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചു. ‘അതെല്ലാം ചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കണമെന്നായിരുന്നു’ ആ ഗ്രന്ഥങ്ങളെല്ലാം എന്നോട് പറഞ്ഞത്. ആഴത്തില്‍ അറിവുള്ള പുരോഹിതനാവാന്‍ മതത്തെ പഠിക്കാന്‍ ശ്രമിച്ച എനിക്ക് ക്രൈസ്തവസങ്കല്‍പം തെറ്റാണെന്ന് തോന്നിത്തുടങ്ങി. ദൈവം തന്ന മസ്തിഷ്‌കത്തെ ഒട്ടും ഉപയോഗിക്കാതെ മതം (ക്രൈസ്തവത) ഉന്മത്തമാക്കിയ കണ്ണും തലച്ചോറുമുപയോഗിച്ച് അന്ധമായി തളളി നീക്കുകയായിരുന്നു ജീവിതമെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
ഇത്തരമൊരു വിശ്വാസവും മതവുമായി പൊരുത്തപ്പെട്ടുപോവാന്‍ പ്രയാസമാണെന്ന് മനസിലാക്കിയപ്പോള്‍ ചര്‍ച്ചിലെ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു സത്യാന്വേഷകനായി ഞാന്‍ മാറി.ഒരുപാ
ട് വിമര്‍ശനങ്ങള്‍ ഇതുമൂലം കേള്‍ക്കേണ്ടിവന്നു. പലയാളുകളും എന്നില്‍ നിന്നു മാറി. ഭാര്യ പോലും എന്നെ ഉപേക്ഷിച്ചു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ അവിടം മുതല്‍ ഞാനെന്റെ ആത്മീയാന്വേഷണ യാത്ര ആരംഭിച്ചു.ആ സമയത്ത് ഞാനൊരു മത വിശ്വാസിയായിരുന്നില്ല, പക്ഷേ ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ഓരോ മതവും ദര്‍ശനവും ഇഴകീറി പരിശോധിച്ച് മുന്നോട്ട് പോയ ആ യാത്ര ഇസ്‌ലാമിന്റെ ശാദ്വല തീരത്തണയും വരെ തുടര്‍ന്നു.
ഇസ്‌ലാമിലേക്ക്
ഇസ്‌ലാം! എന്താണത്? കാനഡയില്‍ അതു വരെ ജീവിച്ച എനിക്ക് ഒരു മുസ്‌ലിമിനെപ്പോലും കാണാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, ‘ഇസ്‌ലാം ഭീകരത’യുടെ ഭീതിദമായ സംഭവങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് കാണുകയും ചെയ്തിരുന്നു. ഇതെല്ലാം കാരണം ഭീകരവും പ്രാകൃതവുമായി എന്റെ മനസില്‍ പതിഞ്ഞ ഇസ്‌ലാമിനെ ഒരു മതമായിപ്പോലും അംഗീകരിക്കാന്‍ തയ്യാറാവാത്തതിനാല്‍, എന്റെ മത വായനകളുടെ ലിസ്റ്റില്‍ പോലും ഇസ്‌ലാം കടന്നു വന്നില്ല.
എന്നാല്‍ ഒരിക്കല്‍ യാദൃഛികമായി ക്വുര്‍ആന്‍ വായിക്കാന്‍ എനിക്കവസരം ലഭിച്ചു. ക്വുര്‍ആനിലൂടെയുള്ള ആ യാത്ര ആരംഭിച്ചതു മുതല്‍ ഒരു പ്രത്യേക അനുഭൂതി ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്തോ
അങ്ങനെ ഇസ്‌ലാമിനെ മനസ്സുകൊണ്ട് പുല്‍കി ദിവസങ്ങള്‍ കഴിഞ്ഞു പോയി. അങ്ങിനെയിരിക്കെ ഒരു ദിവസം എന്റെ താമസസ്ഥലത്തു നിന്ന് നൂറു മീറ്റര്‍ അകലെയുള്ള ഒരു പള്ളിയിലേക്ക് ഞാന്‍ യാത്രതിരിച്ചു. ഞാന്‍ ഒരു അറബിയോ, ഔദ്യോഗികമായി ഒരു മുസ്‌ലിമോ അല്ലാത്തതിനാല്‍ പളളിയില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ ആ സംശയത്തെ അസ്ഥാനത്താക്കി പള്ളിയിലെ ഇമാം എന്നെ സ്വീകരിക്കുകയും മാന്യമായി ആഥിതേയത്വം നല്‍കുകയും ചെയ്തു. ഇസ്‌ലാമാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞ എനിക്ക് അദ്ദേഹം ഒരുപാട് പുസ്തകങ്ങള്‍ നല്‍കി. ആ പു
സ്തകങ്ങള്‍ ഈ മതവുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങളെല്ലാം തീരാന്‍ കാരണമായി. അങ്ങിനെ 2006 മാര്‍ച്ച് 24ന് ഒരു വെള്ളിയാഴ്ച ശഹാദത്ത് ചൊല്ലി ഞാന്‍ ഒരു തികഞ്ഞ മുസ്‌ലിമായി മാറി. അന്നായിരുന്നു ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ആ ആനന്ദം ഇന്നും ഞാനനുഭവിക്കുന്നുണ്ട്.
അന്നുമുതല്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും സ്‌നേഹത്തോ
ടെ, ഗുണകാംക്ഷയോടെ, ദേഷ്യത്തോടെ, ഒരുവേള ഭീഷണിയോടെയും ശ്രമിക്കുന്നുമുണ്ട്. പക്ഷേ അതിലൊന്നും പതറാതെ മുന്നോട്ട് പോവാന്‍ ശക്തി നല്‍കുന്നത് ഒരൊറ്റ കാര്യം മാത്രമാണ്. അതായത് എനിക്ക് ജീവന്‍ നല്‍കിയ രക്ഷിതാവിനോട് എന്റെ മരണശേഷം മറുപടി പറയേണ്ടത് ഞാന്‍ ഒറ്റക്കാണ്, കൂട്ടിനും സഹായത്തിനും
ആരുമുണ്ടാവില്ല എന്ന ഒറ്റ ബോധ്യം മാത്രം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍!
അവലംബം:
My Journey to Islam –aboutislam.net
മൊഴിമാറ്റം: നാസിം പൂക്കാടഞ്ചേരി