ദേവദാസികള്‍: ചരിത്രവും ദര്‍ശനവും

പെണ്ണിന്റെ മാനത്തിന് നമ്മുടെ രാജ്യത്ത് ഇന്നെന്തു വിലയുണ്ടെന്നറിയുന്നതിന് ദിനം പ്രതിയുള്ള വാര്‍ത്തകളും കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങളും തന്നെ ധാരാളം. സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ക്ക് പഞ്ഞമില്ലാത്തിടത്താണ് പീഡനങ്ങളുടെ ബാഹുല്യവുമെന്നതാണ് ഏറെ വിരോധാഭാസം. ചതിക്കുഴിയൊരുക്കി കാത്തിരിക്കുന്ന വേട്ടനായ്ക്കള്‍ക്ക് പിഞ്ചു പൈതങ്ങളും കൗമാരക്കാരികളും വീട്ടമ്മമാരുമൊക്കെ തങ്ങളുടെ വികാരത്തള്ളലിന് അറുതി വരുത്താന്‍ ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ മാത്രമാണിന്ന്. പേപിടിച്ച തെരുവു നായ്ക്കളെ അനുകരിക്കുന്നവര്‍ വീട്ടിനകത്തും ഉണ്ടായതോടെ അകവും പുറവും ഒരുപോലെ പേടിസ്വപ്‌നമാണിന്ന് സ്ത്രീക്ക്. നോട്ടുകെട്ടുകള്‍ക്കു മുകളില്‍ പടുത്തുയര്‍ത്തുന്ന വിവാഹ ജീവിതവും സ്വാര്‍ത്ഥക മോഹങ്ങള്‍ ഭരിക്കുന്ന കുടുംബ ജീവിതവും ഇണയുടെ ഹൃദയത്തിലേക്കിറങ്ങാത്ത ഭാര്യാഭര്‍തൃ ബന്ധവുമെല്ലാം ദുസ്സഹമാക്കുന്ന ജീവിതങ്ങള്‍ കൊന്നും കൊലവിളിച്ചും മാനുഷിക മൂല്യങ്ങളിലുണ്ടായ അപചയത്തെ തുറന്നു കാണിക്കുന്നു. സ്ത്രീക്ക് സ്വന്തം ശരീരത്തിനപ്പുറത്തേക്ക് വിലയില്ലാത്ത ഇക്കാലത്ത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ നിലവിളികള്‍ കേള്‍ക്കുമ്പോള്‍ ഒച്ചയടച്ചുപോ
കുന്ന അവസരവാദ ഐക്യദാര്‍ഢ്യക്കാര്‍ അവഗണിച്ചുവിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. ചരിത്രത്തില്‍ വേരുകളുള്ള, ഒരു തുള്ളി വെള്ളവും വളവും കിട്ടിയാല്‍ വെട്ടിയിട്ടിടത്ത് പൊട്ടിമുളക്കുന്ന വിഷ വൃക്ഷമാണ് പെണ്‍വേട്ടയെന്നത്് അറിയാത്തതുകൊണ്ടാണ് ഒരു സമരം കൊണ്ടോ രോഷത്തില്‍ രണ്ടു മുദ്രാവാക്യം വിളി കൊണ്ടോ പുല്ലുപോലെ ലാഘവത്തില്‍ പിഴുതെറിയാവുന്നതാണ് സ്ത്രീ പീഡനങ്ങളുമെന്ന് പലരും തെറ്റുധരിക്കുന്നത്.
നാരീവേട്ട മറ്റൊരു രൂപത്തിലും ഭാവത്തിലും ആര്‍ഷ ഭാരത ചരിത്രത്തില്‍ എതിര്‍പ്പുകളേതുമില്ലാതെ ആഘോഷിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഇരയാക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നൊരു സംസ്‌കാരത്തിന്റെ ഇങ്ങേ അറ്റത്തുള്ളവര്‍ തന്നെയാണ് നമ്മളുമെന്നാണ് സൂചിപ്പിക്കുന്നത്. ദൈവത്തിനു വേണ്ടിയെന്ന നാട്യത്തില്‍ മേലാളരുടെ നീചാവശ്യങ്ങള്‍ക്കായി പെണ്ണിനെ ചമച്ചൊരുക്കിയ ഭൂതകാലമാണ് ഭാരതത്തിനുള്ളത്.
അഥര്‍വ വേദ കാലം മുതലേ നിലനിന്നിരുന്ന ഒരു ദുരാചാരമാണ് ദേവദാസി സമ്പ്രദായം. ശൂദ്ര സ്ത്രീകളാണ് ദേവന്‍മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് അര്‍പിക്കപ്പെട്ടിരുന്നത്. ദേവദാസികളായവര്‍ ദേവന്‍മാരുടെ ഭൂമിയിലെ പ്രതിനിധികളായി കണക്കാക്കപ്പെട്ടിരുന്ന സവര്‍ണരുടെ ആവശ്യങ്ങളെല്ലാം എല്ലാ അര്‍ത്ഥത്തിലും നിറവേറ്റിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. വേശ്യകളേക്കാള്‍ കൂടിയ സ്ഥാനമോ പരിഗണനയോ ലഭിച്ചിരുന്നവരായിരുന്നില്ല ദേവദാസികള്‍. സമൂഹത്തില്‍ അവഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഭംഗിയുള്ളൊരു പേരിനു കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള വേശ്യാവൃത്തിയുടെ സ്ഥാപനവല്‍ക്കരണം മാത്രമായിരുന്നു ദേവദാസി സമ്പ്രദായം.
ദേവദാസികളുടെ ഉല്‍പത്തിയെക്കുറിച്ച് ഒന്നിലധികം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നു. ശ്രീകൃഷ്ണന്റെ മരണശേഷം നിരാലംബരായ പതിനാറായിരം (16000) ഭാര്യമാര്‍ ദേവദാസികളായി മാറി എന്നതാണ് ഒരു കഥ. മറ്റൊരു കഥയനുസരിച്ച്, സാഗപുത്രിമാരെയെല്ലാം ഭരതന്‍ തന്റെ ഭാര്യമാരാക്കുവാനായി കൂട്ടിക്കൊണ്ടുവരികയും അതില്‍ ഒരാള്‍ക്ക്  മാത്രം ഭാര്യാപദവി നല്‍കുകയും ബാക്കിയുള്ളവരെ എട്ടു ഗണങ്ങളായി തിരിച്ച് ക്ഷേത്രങ്ങളില്‍ വേശ്യാവൃത്തിക്ക് നിയോഗിക്കുകയും ചെയ്തു. ഇവരാണത്രെ ദേവദാസികള്‍.
എന്നാല്‍, ദേവദാസികളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള കഥകളില്‍ സമൂഹത്തില്‍ ഏറെ പ്രചാരം ലഭിച്ച കഥ മറ്റൊന്നാണ്. ദേവാസുര യുദ്ധത്തില്‍ മരണപ്പെട്ട അസുരന്മാരുടെ ഭാര്യമാര്‍ കൂട്ടമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. അവരെല്ലാം കൂടി ഇന്ദ്രനെ ചെന്ന് കണ്ട് സങ്കടമുണര്‍ത്തുകയും തങ്ങളെന്തു ചെയ്യണമെന്ന് ആരായുകയും ചെയ്തു. രാജാക്കന്‍മാരുടെ അരമനകളിലോ ദേവാലയങ്ങളിലോ താമസിച്ച് വേശ്യാവൃത്തി നടത്തുവാന്‍ ഇന്ദ്രന്‍ അവരെ ഉപദേശിച്ചു. സമ്മാനങ്ങളുമായി വരുന്നവരെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നും തങ്ങള്‍ക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ നിന്ന് കന്നുകാലികള്‍, ധാന്യങ്ങള്‍, സ്വര്‍ണം  എന്നിവ ബ്രാഹ്മണര്‍ക്ക് നല്‍കണമെന്നും കൂടി ഇന്ദ്രന്‍ അവരോട് പറഞ്ഞു. ഞായറാഴ്ചതോറും സുഗന്ധതൈലങ്ങള്‍ പൂശി കുളിക്കുകയും അതിനുശേഷം വാസനദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഒരുങ്ങുകയും ചെയ്ത് അവര്‍ കാമദേവനെ ആരാധിച്ചുകൊണ്ടിരുന്നു. കാമദേവന്റെ ഓരോ അവയവങ്ങളും സ്പര്‍ശിച്ചുകൊണ്ടുള്ള ഈ ആരാധന പതിമൂന്നു മാസം തുടര്‍ന്നു. പതിനാലാം മാസത്തില്‍ സുഗന്ധദ്രവ്യങ്ങളാലും പു
ഷ്പങ്ങളാലും ആഭരണങ്ങളാലും മനോഹരങ്ങളായ പരവതാനികളായും അലങ്കരിച്ചുകൊണ്ട് കാമദേവനുവേണ്ടി മെത്ത ഒരുക്കുകയും ശേഷം അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു: ‘ഹേ വിഷ്ണു, കാമവും കേശവനുമായി ഞങ്ങളൊരു വ്യത്യാസവും കാണുന്നില്ല. അങ്ങ് കമലത്തെ ഉപേക്ഷിക്കാത്തതുപോലെ ഞങ്ങളെയും ഉപേക്ഷിക്കരുതേ. ഞങ്ങളുടെ ശരീരം അങ്ങ് സ്വീകരിച്ചാലും. ‘വിഷ്ണു ഭഗവാന്‍ അവരില്‍ പ്രസാദിക്കുകയും കാമത്തിന്റെ സുവര്‍ണ രൂപം ബ്രാഹ്മണര്‍ക്കു നല്‍കുകയും ചെയ്തു. അന്നുമുതല്‍ ഞായറാഴ്ചകള്‍ തോറും ബ്രാഹ്മണര്‍ക്കുവേണ്ടി പട്ടുമെത്തയൊരുക്കി ദേവദാസികള്‍ കാത്തിരിക്കും. അവര്‍ ദേവദാസികള്‍ക്ക്  ഒരു സമ്മാനവും കൊടുക്കേണ്ടതില്ല. കാമത്തിന്റെ സുവര്‍ണ രൂപം സ്ഥിതി ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ദേവദാസികള്‍ സമ്മാനങ്ങള്‍ നല്‍കണം. മഹാഭാരത രാമായണ കഥകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നത
നുസരിച്ച് ആര്‍ഷഭാരത സമൂഹത്തില്‍ ദേവദാസികള്‍ ഒരു അവിഭാജ്യ ഘടകം തന്നെ
യായിരുന്നു.
സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയുമെല്ലാം പേരില്‍ മ്ലേഛ ദുരാചാരങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു എന്നതി
ന് തെളിവാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്നും ദേവദാസി സമ്പ്രദായം പോലുള്ള സ്ത്രീ വിരുദ്ധ ഉപാസനകള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷിക്കപ്പെടുന്നു എന്നത്.
ദേവദാസിയാകാന്‍ വിധിക്കപ്പെട്ട ധനു എന്ന പെണ്‍കുട്ടി തന്റെ അനുഭവം പങ്കുവയ്ക്കുന്നത് നോക്കുക: ‘പ്ലസ്ടു കഴിഞ്ഞ് കോളജില്‍ പോകണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. എന്നാല്‍ പഠിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ ദേവദാസി ആയാല്‍ മതിയെന്ന് അച്ഛന്‍.’ നിറകണ്ണുകളോടെ ധനു തന്റെ കഥ പറയുമ്പോള്‍ ക്ഷേത്രനടയിലോ അരമനയിലോ സ്വര്‍ണാഭരണ വിഭൂഷിതയായി ദൈവങ്ങളെ സേവിക്കുന്നവരുടെയല്ല, മുഖത്തു പൂ
ശിയ ചായങ്ങള്‍ക്ക് മുകളില്‍ നിര്‍ജീവമായൊരു പുഞ്ചിരി പടര്‍ത്തി നിസ്സാര വിലയ്ക്ക് തങ്ങളുടെ ശരീരം വില്‍ക്കുന്നവരുടെ കലങ്ങിയ ഹൃദയങ്ങളാണ് നമുക്ക് ഓര്‍മ വരിക.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര ആന്ധ്ര തുടങ്ങിയ ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൊട്ടും കുരവയുമായി വലിയ ആഘോഷത്തോടെയാണ് മാഘപൗര്‍ണമിയെ വരവേല്‍ക്കുന്നത്. അന്നാണ് ദരിദ്ര കുടുംബത്തില്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം നേര്‍ച്ചയാക്കുന്നത്.
1980ല്‍ കര്‍ണാടക സര്‍ക്കാര്‍ ദേവദാസി സമ്പ്രദായം നിരോധിച്ചെങ്കിലും ഇന്നും കര്‍ണാടകയിലെ പല ഉള്‍പ്രദേശങ്ങളിലും വലിയ ആഘോഷമായി തന്നെ അത് നടക്കുന്നുണ്ട്. പഴയ പ്രതാപം
കെടാതെ സൂക്ഷിക്കാന്‍ നാട്ടില്‍ ദേവദാസികള്‍ വേണമെന്ന് ശഠിക്കുന്ന പ്രമാണിമാരും സജീവമാണ്. ദൈവത്തിന് ദാസിപ്പെടുക എന്നതിന്റെ മറവില്‍ നാട്ടിലെ യജമാനന്‍മാര്‍ക്കാണ് പിന്നീട് ഇവരുടെ ദാസ്യവേല എല്ലാ അര്‍ത്ഥത്തിലും.
കര്‍ണാടകയിലെ പല സ്ഥലത്തും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉച്ചുംഗി മലയിലെ ദുര്‍ഗാക്ഷേത്രത്തിലാണ് ഇത് വിപുലമായി കൊണ്ടാടുന്നത്. മാഘപൗര്‍ണമിയുടെ തലേന്നുമുതല്‍ ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായിരിക്കും. അപരിചിതര്‍ക്ക് പെട്ടെന്നെത്തിപ്പെടാനാവാത്ത ഊടുവഴിയിലൂടെയാണ് ഉച്ചുംഗി മലയിലെത്തിച്ചേരുക. അവിടെ ദരിദ്രരായ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളുമായി എത്തുന്നു. ക്ഷേത്രത്തിനകത്തെ ഒരു മുറിയിലാണ് പൂ
ജകള്‍ നടക്കുന്നത്. പൂജിച്ച തളികയില്‍ ഋതുമതികളായ പെണ്‍കുട്ടികളെ നഗ്‌നരായി ഇരുത്തിയാണ് പൂജ നിര്‍വഹിക്കുന്നത്. മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും പൂ
ജാരികളും മാത്രമാണിവിടെ ഉണ്ടാവുക. അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. പു
ണ്യതീര്‍ത്ഥമായി വിശേഷിപ്പിക്കപ്പെടുന്ന ‘ആനക്കൊണ്ട'(ആനക്കുളം)യില്‍ കുളിപ്പിച്ചാണ് പെണ്‍കുട്ടികളെ ശ്രീകോവിലിലേക്ക് ആനയിക്കുന്നത്. ദേവദാസിയാക്കല്‍ ചടങ്ങ് കഴിഞ്ഞാല്‍ പൂക്കളും വിവിധ വര്‍ണങ്ങളിലുള്ള പൊടികളും കൊണ്ട് ‘ഹുദാ ഹുദാ’ എന്നുറക്കെ വിളിച്ചുകൂവി സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്ഠയുടെ പുറകിലാണ് ഇവരുടെ ആരാധന. പഴവും പൂക്കളും കോപത്തോടെ തറയില്‍ ആഞ്ഞടിച്ചാണ് പ്രാര്‍ത്ഥന. മുമ്പ് ദേവദാസിയാക്കപ്പെട്ടവരാണ് ഇങ്ങനെയെത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും. ചടങ്ങ് കഴിഞ്ഞാല്‍ ഇവര്‍ക്ക് മടങ്ങാം. നേര്‍ച്ചയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പൂജ കഴിയുന്നതോടെ നാട്ടുപ്രമാണിമാരുടെ ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത അവകാശമായിത്തീരുന്നു! യജമാനരെ സംപ്രീതരാക്കിക്കൊണ്ടുള്ള ദാസ്യവൃത്തിയാല്‍ മങ്ങിയ ജീവിതവിഴുപ്പും പേറിയാണ് ഈ ദേവദാസികള്‍ ശിഷ്ടകാലം കഴിക്കേണ്ടത്.
ഇളം പ്രായക്കാരായ പുതിയ ദേവദാസികളുടെ ആഗമനത്തോടെ ഉപയോഗിക്കപ്പെട്ട് ആരോഗ്യം ക്ഷയിച്ചവര്‍ പു
തിയ ആവശ്യക്കാരെ തേടി തെരുവിലേക്കിറങ്ങുന്നു. ഇവരില്‍ പലരും എച്ച്.ഐ.വി വാഹകര്‍ കൂടിയാണെന്നാണ് ദേവദാസികള്‍ക്കിടയില്‍ പ്രവര്‍ത്തിവക്കുന്ന എന്‍.ജി.ഒകളുടെ കണ്ടെത്തല്‍.
ദൈവങ്ങളുടെ കാവല്‍ക്കാര്‍ ഭരി
ക്കുന്ന അമ്പലങ്ങളും തെരുവില്‍ വലയൊരുക്കി കാത്തിരിക്കുന്ന സാമൂഹിക
ദ്രോഹികളുമെല്ലാം ദേവദാസികള്‍ക്ക് ഒരു പോലെത്തന്നെയാണ്. എല്ലാവര്‍ക്കും വേണ്ടത് അവരുടെ ശരീരമായിരിക്കെ, പ്രായമേറും തോറും ആര്‍ക്കും വേണ്ടാത്തവരായി അവര്‍ മാറുമെന്നിരിക്കെ, പശിയടക്കാന്‍ ആര്‍ക്കും  എപ്പോഴും വഴങ്ങേണ്ടിവരുമെന്നിരിക്കെ സ്വപ്
നം കാണാന്‍ ഭാവിയൊന്നില്ലാത്തവരായി, നടവഴികളില്‍ പുഴുവരിച്ച് തീരാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ദേവദാസികള്‍. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എക്കാലത്തെയും പ്രതിനിധികളാണ് ഇന്‍ഡ്യയില്‍ ദേവദാസികള്‍.
അഴുകി ദ്രവിച്ച അടിത്തറകളില്‍ നിന്ന് പടുത്തുയര്‍ത്തിയ സംസ്‌കാരങ്ങള്‍ക്കെല്ലാം ഏതെങ്കിലും തരത്തിലുള്ള പോരയ്മകളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടായിരിക്കുമെന്നത്് വ്യക്തമാണ്. ലൈംഗികതയെ തമസ്‌കരിക്കുന്നവരും വേശ്യാവൃത്തിയെ മതവല്‍ക്കരിക്കുന്നവരുമെല്ലാം മനുഷ്യനിര്‍മികതമായ ആശയങ്ങളെ ദൈവികവല്‍ക്കകരിക്കുന്നവര്‍ മാത്രമാണ്. മതം ആണിനു വേണ്ടിയോ പെണ്ണിനു വേണ്ടിയോ അല്ലെന്നും മനുഷ്യകുലത്തിന്റെ മുഴുവന്‍ നന്മയ്ക്കു വേണ്ടിയാണെന്നും മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ യഥാര്‍ത്ഥ  ദൈവത്തിന്റെ കല്‍പനകള്‍ തിരസ്‌കരിക്കുന്നിടത്തോളം കാലം ആണു മാറുമെന്നോ പെണ്ണിന്റെ അവസ്ഥ മാറുമെന്നോ വിചാരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല.
അതിനാലാണ് ദൈവിക മതമായ ഇസ്‌ലാം വിഭാവനം ചെയ്യുന്ന ധാര്‍മികതയിലൂന്നിയ മൂല്യാധിഷ്ഠിത ആദര്‍ശത്തിലേക്ക് നമ്മുടെ ശ്രദ്ധ നാം തിരിക്കേണ്ടത്. സ്ത്രീ ആരാണ് എന്നു വിശദീകരിക്കുന്നിടത്ത് നിന്ന് തന്നെ വ്യക്തമാണ് ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനവും മഹത്വവും. ‘സ്ത്രീയെയും പുരുഷനെയും ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചു’ എന്ന പ്രഖ്യാപനത്തോടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനത്തെ വിശുദ്ധ ക്വുര്‍ആന്‍ തച്ചുടക്കുകയാണ് ചെയ്യുന്നത്്. പെണ്ണിന് ജീവിക്കാനുള്ള അവകാശം മുതല്‍ നേടിക്കൊടുത്തുകൊണ്ട്  മകളായും ഭാര്യയായും ഉമ്മയായും അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും അര്‍ഹമായ സ്ഥാനം നല്‍കി ഇസ്‌ലാം സ്ത്രീകളെ ആദരിക്കുകയാണ് ചെയ്തത്.
പെണ്ണിനെ ദൈവത്തിന്റെ ദാസിയെന്ന പേരില്‍ ആണിന്റെ വേശ്യയാക്കുന്ന വൃത്തികെട്ട വ്യഭിചാര സമ്പ്രദായങ്ങളെ നിശിത വിമര്‍
ശനത്തിന് വിധേയമാക്കുന്ന ഇസ്‌ലാം മനുഷ്യ പ്രകൃതിക്കിണങ്ങാത്ത കന്യാസ്ത്രീ/ ബ്രഹ്മചര്യ സമ്പ്രദായങ്ങളെയും നിരാകരിക്കുന്നു. ജീവിതത്തോട് മല്ലടിക്കാനായി പെണ്ണിനെ അമ്പലങ്ങളിലും പള്ളികളിലും ഉപേക്ഷിക്കുന്ന യുക്തിരഹിത, സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും രാജിക്കു തയ്യാറാവാത്തവയാണ് ഇസ്‌ലാമിലെ നിയമങ്ങള്‍. മാതാപിതാ
ക്കളുടെ അളവറ്റ വാത്സല്യത്തിന് അര്‍ഹതയുള്ളവളും സഹോദരങ്ങളുടെ പരിഗണനയില്‍ ഇടമുള്ളവളും ഇണയുടെ സ്‌നേഹത്തിനും
കാരുണ്യത്തിനും അവകാശമുള്ളവളും മക്കളുടെ പരിചരണം നിഷേധിക്കപ്പെട്ടുകൂടാത്തവളുമാണ് ഇസ്‌ലാമില്‍ സ്ത്രീ. അവളുടെ ജീവിതത്തെ എളുപ്പമാക്കാന്‍ വേണ്ടി, അവള്‍ക്കെതിരെയുള്ള ചൂഷണങ്ങളുടെ മുനയൊടിക്കാന്‍ വേണ്ടി അവളെ സൃഷ്ടിച്ച ദൈവം ഉപദേശിച്ച കല്‍പനകള്‍ ജീവിതത്തില്‍ പാലിക്കുന്നു അവള്‍. ഇസ്‌ലാമില്‍ സ്ത്രീ ദേവദാസിയല്ല; ദൈവത്തിന്റെ യഥാര്‍
ത്ഥ ദാസിയെന്ന പദവിയുള്ളവളാണ്.
നമ്മുടെ കേരളവും മധ്യകാലഘട്ടത്തില്‍ ദേവദാസീ സമ്പ്രദായത്തിന്റെ ബീഭല്‍സതയ്ക്ക്  വളരെ വലിയ അളവില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കുടിയേറിയ ആര്യബ്രാഹ്മണരിലൂടെ മധ്യകാലഘട്ടത്തില്‍ സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സങ്കരമായി വികസിച്ചുവരികയും പില്‍കാലത്ത് മലയാള ഭാഷയുടെ ജന്മത്തിനു നിമിത്തമായിത്തീരുകയും ചെയ്ത മണിപ്രവാള സാഹിത്യത്തിന്റെ ഏറിയകൂറും ദേവദാസീ വര്‍ണനകള്‍ കൊണ്ടാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അദ്ദേഹത്തിന്റെ ‘കേരള ചരിത്രശില്‍പികള്‍’ (ഡി. സി. ബുക്‌സ്) എന്ന പുസ്തകത്തില്‍ ‘ഉണ്ണിയാടി’ എന്ന അധ്യായത്തില്‍ കേരളത്തിന്റെ ദേവദാസീ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം എഴുതി: ‘സിന്ധുനദീതട സംസ്‌കാരത്തോളം (ബി.സി മൂന്നാം സഹസ്രവര്‍ഷം) പഴക്കമുണ്ട് ദേവദാസീ പ്രസ്ഥാനത്തിന്. മോഹന്‍ജൊദാരോയില്‍ നിന്നും കണ്ടുകിട്ടിയ പുരാവസ്തുക്കളില്‍പെട്ട വെങ്കലത്തിലുള്ള നര്‍ത്തകിയുടെ രൂപം അതിനു തെളിവു നല്‍കുന്നു. ദക്ഷിണേന്ത്യയിലാകട്ടെ, ക്രിസ്താബ്ദത്തിന്റെ ആദിശതകങ്ങളില്‍തന്നെ ദേവദാസീവര്‍ഗം സമുദായത്തില്‍ സാമാന്യാ
ധികമായ സ്വാധീനം ചെലുത്തിയിരുന്നു. സംഘകാലത്തെ തമിഴ്കൃതികളില്‍ അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. പുറനാനൂറിലെ ഒരു ഗാനം ‘മനോഹരമായ പാത്രങ്ങളില്‍ യവന്മാരാല്‍ കൊണ്ടുവരപ്പെട്ട ശീതളസുരഭിലവും മാധുര്യമിയന്നതുമായ വീഞ്ഞ്, തിളങ്ങുന്ന കൈവളകളണിഞ്ഞ യുവതികള്‍ നീട്ടുന്ന സുവര്‍ണ ചഷകങ്ങളില്‍നിന്നു നിത്യവും പാനം ചെയ്തിരുന്നതിനെ’ വര്‍ണിക്കുന്നു. ഇത് ദേവദാസീ സമ്പ്രദായം കുലവൃത്തിയായി സ്വീകരിച്ച യുവതികളെ കുറിച്ചുള്ള സൂചനയാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സംഘകാലത്തിനുശേഷമുള്ള ഇതിഹാസകാവ്യങ്ങളായ ചിലപ്പതികാരവും മണിമേഖലയും ഈ പ്രസ്ഥാനം എത്രത്തോളം സാധാരണമായിരുന്നുവെന്നു വ്യക്തമാക്കുന്നു. ഈ നര്‍ത്തകികള്‍ പാരമ്പര്യമുറയനുസരിച്ചായിരുന്നു കുലത്തൊഴിലില്‍ പ്രവേശിച്ചിരുന്നത്. ചിലപ്പതികാരത്തിലെ നായകനായ കോവലനെ വശീകരിച്ച കാഞ്ചീപുരത്തെ മാധവി ഇന്ദ്രസദസ്സിലെ നര്‍ത്തകിയായ ഉര്‍വശിയുടെ അവതാരമെന്നാണ് വാഴ്ത്തപ്പെടുന്നത്. വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും സംഗീതോപകരണങ്ങളുടെ പ്രയോഗത്തിലും അവള്‍ പരിശീലനം നേടി. രണ്ടാമത്തെ കാവ്യത്തിലെ നായികയായ മണിമേഖല മാതാവായ മാധവിയുടെ വൃത്തിതന്നെ സ്വീകരിച്ചു. ഈ രണ്ടു തമിഴ് ഇതിഹാസങ്ങളില്‍നിന്നും ദേവദാസികള്‍ എ.ഡി ആറും ഏഴും നൂറ്റാണ്ടുകളില്‍ സമൂഹത്തില്‍ വളരെ സ്വാധീനശക്തിയുള്ള സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നുവെന്നു തെളിയുന്നു.
കേരളത്തില്‍ ദേവദാസീ സമ്പ്രദായം സംഘകാലത്തിനു തൊട്ടിപ്പുറം തന്നെ നിലവില്‍ വന്നിരിക്കണം. കാരണം, ചിലപ്പതികാരം കേരളത്തിലെ ഒരു ചേരരാജകുമാരന്‍ ഈ കാലഘട്ടത്തില്‍ രചിച്ച കൃതിയാണ്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖര ആഴ്‌വാര്‍ (800-820 എ.ഡി) തന്റെ രണ്ടു പുത്രിമാരെ ശ്രീരംഗംക്ഷേത്രത്തില്‍ ദേവദാസിമാരായി അടിയറവച്ചു എന്നാണു കേള്‍വിന. ചേരമാന്‍ പെരുമാള്‍ നായനാരുടെ (820-844) ‘ആദിയുല’ ശിവന്റെ നേരെ നര്‍ത്തകിക്കുള്ള സ്‌നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്നു. രാജാവായ ഈ ശൈവമുനിയും തന്റെ രണ്ടു പുത്രിമാരെ ദാസികളായി ദേവനു കാഴ്ചവച്ചു എന്നു വിശ്വസിക്കപ്പെടുന്നു. മൂത്ത പുത്രിയെ കാഞ്ചീപുരം ക്ഷേത്രത്തിലും ഇളയവളെ ശ്രീരംഗത്തും. ഗോദരവിയുടെ (917-944) ഭരണകാലത്തെ ചോകുര്‍ശാസനത്തില്‍ ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. മഹോദയപുരത്തെ പല ചേരരാജാക്കന്‍മാരുടെ ശാസനങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നര്‍ത്തകികള്‍ക്കു സൗജന്യങ്ങള്‍ അനുവദിച്ചതായി രേഖപ്പെടുത്തുന്നു. ഉദാഹരണമായി എ.ഡി 11-ാം നൂറ്റാണ്ടിലെ തിരുവല്ലാ താമ്രശാസനങ്ങള്‍ തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തിലെ ‘തേവടിച്ചികള്‍ക്ക്’ പ്രത്യേകം വേതനം നല്‍കിയതിനെ പരാമര്‍ശിക്കുന്നു. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം ആ കാലഘട്ടത്തില്‍ ദേവദാസീ സമ്പ്രദായം മാന്യമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഒരു പതിത്വവും അന്ന് അതിന് കല്‍പി
ക്കപ്പെട്ടിരുന്നില്ല എന്നതാണ്. ദക്ഷിണേന്‍ഡ്യ മുഴുവന്‍ വ്യാപിച്ച ഭക്തിപ്രസ്ഥാനം ഈ സമ്പ്രദായത്തിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മിതിക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരുവേള സഹായിച്ചിരിക്കണം. വാസ്തവത്തില്‍ രാജകീയ പുരുഷന്‍മാരും പ്രഭുജാത്രരും തങ്ങളുടെ പുത്രിമാരെ ദേവദാസിമാരായി ക്ഷേത്രങ്ങള്‍ക്ക്  അടിയറ വയ്ക്കുന്നതിലും ക്ഷേത്രങ്ങളില്‍ അവര്‍ നടത്തുന്ന സേവനങ്ങള്‍ക്കു പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു. ദേവദാസികള്‍ക്കു നിശ്ചയിച്ചിട്ടുള്ള ജോലി ക്ഷേത്രത്തില്‍ നൃത്തം, സംഗീതം എന്നീ പരിപാടികള്‍ നടത്തി ക്ഷേത്രഭരണത്തിനാവശ്യമായ പണം സംഭരിക്കുക എന്നതാണ്.
ഭൂവുടമകളായി മാറിയവരും അലസജീവിതം നയിച്ചിരുന്നവരുമായ ബ്രാഹ്മണവര്‍ഗത്തിന് ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ നേരെ ജനിച്ച കമ്പം അവരുടെമേല്‍ അനഭലഷണീയമായ സ്വാധീനം ചെലുത്താനിടവരുത്തി. ‘തേവടിച്ചി’ എന്ന പദം ‘വേശ്യ’ എന്ന പദത്തിനു പര്യായമായി ഭവിച്ചു. ചേരരാജ്യം ഛിന്നഭിന്നമായതോടുകൂടി നാട്ടില്‍ പലയിടത്തായി രൂപം കൊണ്ട ചെറിയ ചെറിയ രാജ്യങ്ങളുടെ അധിപന്‍മാരായ നാടുവാഴികളും ഇവരോടു താല്‍പര്യം കാട്ടി. ഉയര്‍ന്ന ജാതിക്കാരായ നമ്പൂതിരിമാരും നാടുവാഴികളും ലൈംഗികസംതൃപ്തിക്കും സഹവാസത്തിനും
പകരമായി ഈ ദേവദാസികളുടെ പുരസ്‌കര്‍ത്താ
ക്കളായിത്തീരുന്നതും അവര്‍ക്ക്  പാരിതോഷികങ്ങള്‍ നല്‍കുന്നതും അന്നത്തെ നാട്ടുനടപ്പായി മാറി.
പതിമൂന്നാം ശതകത്തില്‍ ഇവിടെയെത്തിയ വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ ശ്രദ്ധിക്കത്തക്കവണ്ണം കേരളത്തില്‍ ദേവദാസികളുടെ സ്വാധീനശക്തി പ്രബലമായിരുന്നു. 13-ാം ശതകം തൊട്ട് 15-ാം ശതകം വരെയുള്ള കാലഘട്ടത്തില്‍, അക്കാലത്തെ കവികള്‍ രചിച്ച മണിപ്രവാളകൃതികളില്‍ സ്വന്തമായും ദേവദാസികളുടെ പുരസ്‌കര്‍ത്താക്കളായ രാജവംശജരുടെ നിര്‍ബന്ധത്താലും ഈ വര്‍ഗത്തില്‍പെട്ട കീര്‍ത്തികേട്ട ചില സ്ത്രീകളെ നായികമാരായി സ്വീകരിച്ചിട്ടുണ്ട്. പേരുകള്‍ക്കു ഒരു പരിവേഷം നല്‍കുന്നതിനായി ഇവര്‍ക്ക് മാലേഖ, ഉത്തരാചന്ദ്രിക, മല്ലീനിലാവ്, കലാമാലിക തുടങ്ങിയ മനോഹരനാമങ്ങളാണ് നല്‍കിയിട്ടുള്ളത്. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടിചരിതം, ചന്ദ്രോത്സവം എന്നീ സാഹിത്യകൃതികള്‍ ദേവദാസികളെക്കുറിച്ചെഴുതിയ ആദ്യകാല മണിപ്രവാളകൃതികളില്‍പ്പെടുന്നു. ദേവദാസികളുടെ ദുഷിച്ച സ്വാധീനശക്തി സാഹിത്യത്തില്‍മാത്രമല്ല, ശില്‍പ കലയിലും ചിത്രകലയിലും കാണാന്‍ കഴിയും. ഇക്കാലഘട്ടത്തിലെ കേരളീയ ക്ഷേത്രത്തിലെ ശില്‍പങ്ങളില്‍ ദേവദാസികളുടെ കാമോദ്ദീപകവും അശ്ലീലവുമായ രൂപങ്ങള്‍ ദൃശ്യമാണ്. കാലക്രമത്തില്‍ ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുവര്‍ചിത്രങ്ങളിലും ഈ പ്രവണത കടന്നുകൂടി. 14-ാം ശതകത്തില്‍ വിരചിതമായ ശിവവിലാസത്തില്‍ തത്കര്‍ത്താവ് ദേവദാസികളുടെ നൃത്തത്തില്‍ ആനന്ദഭരിതരായിത്തീര്‍ന്ന ദേവന്‍മാര്‍ ക്ഷേത്രങ്ങളുടെ ചുമരുകളില്‍ ചിത്രങ്ങളുടെ രൂപത്തില്‍ ശാശ്വതമായ സ്ഥാനംപിടിച്ചു എന്നാണ് വര്‍ണിക്കുന്നത്.
സമകാലിക സമൂഹത്തിലെ സദാചാരബോധത്തിന്റെ മൂല്യശോഷണം പ്രതിഫലിക്കുംവിധം ദേവദാസീസമ്പ്രദായം ദുഷിച്ചതി
നു സാക്ഷ്യം വഹിക്കുകയാണ് മേല്‍ പ്രസ്താവിച്ച കൃതികളെന്നിരിക്കിലും അവയുടെ ഉള്ളടക്കത്തിലേക്ക് ഒന്നു കണ്ണോടിക്കുക രസകരമാണ്. 13-ാം ശതകത്തില്‍ രചിക്കപ്പെട്ട വൈശികതന്ത്രം അജ്ഞാതകര്‍ത്തൃതമാണ്. വേശ്യാവൃത്തി ഒരു കല എന്ന നിലയിലാണ് അതില്‍ പ്രതിപാദിക്കുന്നത്. അതിലെ നായിക അനംഗസേന (അനംഗലത എന്നും കാണുന്നു) എന്ന ഒരു പെണ്‍കിടാവാണ്. ഒരു പ്രസിദ്ധ ഗണികയായിരുന്ന അവളുടെ മാതാവ് ജീവിതത്തിന്റെ പടിവാതിലില്‍ നില്‍ക്കുന്ന തന്റെ മകള്‍ക്കുവേണ്ടി വേശ്യാവൃത്തി എന്ന മാന്യമായ തൊഴിലില്‍ വിജയം വരിക്കണമെങ്കില്‍ അവള്‍ക്കുണ്ടായിരിക്കേണ്ട മൗലിക ഗുണങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു വിശദമായി ഉപദേശിച്ചുകൊടുക്കുന്നു. പരമ്പരയായി ഗണികകള്‍ പാലിച്ചുപോരുന്ന പെരുമാറ്റ സംഹിതയെക്കുറിച്ചുള്ള വിവരങ്ങളും ആ മാതാവ് മകളെ പറഞ്ഞുകേള്‍പിക്കുന്നു. യൗവനം യാത്ര പറയുന്നതിനുമുമ്പ് തന്റെ വശ്യശക്തി ഉപയോഗിച്ചു സമ്പാദിക്കുന്നിടത്തോളം ധനം ആര്‍ജിക്കുവാന്‍ അവളോട് പ്രത്യേകം നിര്‍ദേശിക്കുന്നു.…
…വൈശികതന്ത്രത്തില്‍ സുഘടിതമായ ഒരു ഇതിവൃത്തമില്ല. കുറേ ഉപദേശങ്ങളുടെ സമാഹാരം മാത്രമാണ് ആ കാവ്യം. എന്നാല്‍ ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടി ചരിതം എന്നീ കൃതികളിലെ ഇതിവൃത്തങ്ങള്‍ സുന്ദരികളും ആരാധകവൃന്ദത്തിന്റെ അകമ്പടിയോടുകൂടിയവരുമായ ഗണികകളുടെ കഥകളാണ്. നായികമാരുടെ വശ്യത നിര്‍ണയിക്കാന്‍ തങ്ങളുടെ പദസമ്പത്തില്‍നിന്നു തെരഞ്ഞെടുത്ത എല്ലാ സുന്ദരപദങ്ങളും കവികള്‍ പ്രയോഗിക്കുന്നു.
…മാരമാല എന്ന അപരാഭിധാനം ഉണ്ടായിരുന്ന ഉണ്ണിയാടിയെ അന്നത്തെ ദേവദാസി വര്‍ഗത്തിന്റെ ശരിക്കുള്ള പ്രതിനിധിയായി നമുക്കു കണക്കാക്കാം. ദാമോദരന്‍ എന്ന കവി രചിച്ച ഉണ്ണിയാടിചരിതം, ശിവവിലാസം എന്ന രണ്ടു കൃതികളിലെയും നായികയാണിവള്‍. ഓടനാട്ടിലെ ഇരവികേരളവര്‍മാന്റെയും ‘മട്ടോലുംമൊഴിയായ’  ഉണ്ണിക്കുട്ടത്തിയുടെയും മകളായി ഉണ്ണിയാടി പെരുമ്പടപ്പിലെ യുവരാജാവായ രവിവര്‍മയെ വിവാഹം ചെയ്യുന്നു. ഈ വിവാഹത്തിന്റെ കഥയാണ് ശിവവിലാസത്തിന്റെ ഇതിവൃത്തം. എ.ഡി 1400ല്‍ വിരചിതമെന്നു കരുതപ്പെടുന്ന ഉണ്ണിയാടിചരിതത്തില്‍ വിവാഹത്തിനു മുമ്പുള്ള ഉണ്ണിയാടിയുടെ വര്‍ണനയാണധികവും. ഈ കൃതി രചിച്ചതിന്റെ പി
ന്നിലുള്ള തത്കര്‍ത്താവിന്റെ ഉദ്ദേശ്യം തന്നെ അനന്തരതലമുറയ്ക്ക് ഈ ദേവദാസീ രത്‌നത്തിന്റെ അപ്രതിമസൗന്ദര്യം മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. ‘തേന്‍മൊഴികളായ യുവതീമണികളുടെ മൗലിരത്‌നമാണവള്‍; കണ്ണിന്‍ തേന്‍ കുഴമ്പ്, ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖവും തേന്‍പോലെ മധുരമായ ശബ്ദവും യുവചൈതന്യം മുറ്റിനില്‍ക്കുന്ന അംഗങ്ങളുംകൊണ്ട് അവള്‍ ഈശ്വരനായ ശിവന്റെ ഹൃദയംപോ
ലും അപഹരിച്ചുകളഞ്ഞു.’ ഈ വിധമാണ് കവി അവളെ വര്‍ണിക്കുന്നത്.
…അടുത്തുനിന്നും അകലെനിന്നും വരുന്ന എല്ലാ വര്‍ഷത്തില്‍പ്പെട്ട പുരുഷന്‍മാരുടെയും ആകര്‍ഷനണകേന്ദ്രമാണവളുടെ ഗൃഹം. അവര്‍ കാട്ടുന്ന ഗോഷ്ടികളും കോമാളിത്തങ്ങളുമുള്‍പ്പെടെ അവരെ വിശദമായി വര്‍ണിക്കുവാന്‍ കവി മുതിരുന്നു. കൊല്ലത്തുനിന്നും കോഴിക്കോട്ടുനിന്നുമുള്ള ബ്രാഹ്മണപണ്ഡിതന്‍മാര്‍, ചെങ്കനിയൂരില്‍നിന്നുള്ള ബ്രാഹ്മണവിടന്‍മാര്‍, ആ പ്രദേശത്താകമാനമുള്ള വിഷയലമ്പടരായ പ്രഭുവര്‍ഗം  എന്നിങ്ങനെ വിവിധ വര്‍ഗത്തില്‍പ്പെട്ടവര്‍ ഉണ്ണിയാടിയുടെ സുന്ദരരൂപമൊന്നു ദര്‍ശിക്കുവാനായി അവളുടെ ഗൃഹത്തില്‍ തടിച്ചുകൂടുന്നു. ഉണ്ണിയാടിക്ക് അനേകം തോഴിമാരുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ജോലിയും നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ കൈകളില്‍ പുഷ്പങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. ചിലരുടെ കൈകളില്‍ സൗന്ദര്യവര്‍ധക സാമഗ്രികളാണ്. ചിലര്‍ സംഗീതോപകരണങ്ങള്‍ കൊണ്ടുനടക്കുന്നു. മറ്റു ചിലരാകട്ടെ അതിഥി സല്‍ക്കാര വ്യഗ്രരാണ്. അവരെല്ലാംതന്നെ യൗവനയുക്തകളും വസ്ത്രാലങ്കാര വിഭൂഷിതരുമാണ്. എല്ലാവരും ഒളിചിതറുന്ന രത്‌നക്കല്ലുകളാല്‍ അലംകൃതമായ ഒരു അറയില്‍ ഒത്തുചേരുന്നു. അഴകിന്റെ റാണിയായ ഉണ്ണിയാടി അവിടെ ആസനസ്ഥയായിരിക്കുന്നു. കൂടുകളില്‍ ബന്ധനസ്ഥരായി കിടക്കുന്ന കിളികള്‍ പാടുന്നു. മയിലുകള്‍ മതിമറന്നു നൃത്തം ചെയ്യുന്നു. യുവതികള്‍ തംബുരുമീട്ടി അവളെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. നായികയായ ഉണ്ണിയാടിയെ വര്‍ണിക്കുമ്പോള്‍ ദാമോദരന്‍ ഇത്തരത്തില്‍ കാല്‍പനികസൗന്ദര്യം ഓളം വെട്ടുന്ന ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
…മണിപ്രവാളകൃതികളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രവണത അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് എ.ഡി 1500ല്‍ രചിക്കപ്പെട്ട ചന്ദ്രോത്സവത്തിലാണ്. ഒരു മനോഹര ശൃംഗാരകാവ്യമായ ഇതിലെ ഇതിവൃത്തം അക്കാലത്തെ പ്രസിദ്ധ ദേവദാസിയായിരുന്ന ചിറ്റിലപ്പള്ളി നാട്ടിലെ മേദനീവെണ്ണിലാവ് നടത്തുന്ന ചന്ദ്രോത്സവത്തെക്കുറിച്ചുള്ളതാണ്. അന്നത്തെ പ്രധാനപ്പെട്ട നാട്ടുപ്രമാണിമാരും ജന്മിമാരും കവികളും എല്ലാം പങ്കെടുത്ത ഈ ഗംഭീരമഹോത്സവത്തിന്റെ രക്ഷാധികാരി മണക്കുളം രാജാവെന്നറിയപ്പെട്ടിരുന്ന ധനാഢ്യനായ ഒരു നാടുവാഴിയായിരുന്നു.
ദേവദാസികള്‍ ക്ഷേത്രാങ്കണങ്ങളില്‍ അവതരിപ്പിക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയെടുത്ത നൃത്തരൂപങ്ങള്‍പോലും പില്‍ക്കാലത്തു വിവിധ തലങ്ങളില്‍പ്പെട്ട ജനത്തിന്റെ വിലകുറഞ്ഞതും ആഭാസവുമായ രുചിക്കനുസരണമായി അശ്ലീലത്തിന്റെ സീമയില്‍ എത്തിച്ചേരുംവിധമുള്ള മാറ്റങ്ങള്‍ക്കു വിധേയമായി.

അധഃപതിച്ച സാമൂഹികപ്രസ്ഥാനം എന്ന നിലയില്‍ ദേവദാസീ സമ്പ്രദായം ആധുനിക കാലത്ത് ഭരണാധികാരികളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേത്രങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ദേവദാസികള്‍ക്ക് ക്ഷേത്രത്തിനകത്തു പാടുകയും ആടുകയും ചെയ്യേണ്ടിയിരുന്നതുകൂടാതെ ചില വിടുപണികളുമുണ്ടായിരുന്നു. രാജകുടുംബങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ അവരെ സ്വീകരിക്കേണ്ട ചുമതലയും ഇവര്‍ക്കായിരുന്നു. ഈ സമ്പ്രദായത്തിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടായിരുന്നതുകൊണ്ട് ആധുനിക സമൂഹം ഇതിനെ കാലത്തിനുപറ്റാത്ത ഒരു കാര്യമായി കണക്കാക്കി. സേതുലക്ഷ്മി ഭായിയുടെ റീജണ്‍സി ഭരണകാലത്ത് (1924-1931) ഈ സമ്പ്രദായം (കുടിക്കാരി സമ്പ്രദായം) നിലനിന്നിരുന്ന തെക്കന്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍നിന്ന് ഒരു രാജകീയ വിളംബരം മൂലം ഇത് അപ്രത്യക്ഷമായി.’

Leave a Reply

Your email address will not be published. Required fields are marked *