ഭാര്യമാരുടെ പ്രവാചകന്‍
മുഹമ്മദ് നബി(സ)യെ വിമര്‍ശിക്കാന്‍ എക്കാലത്തും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പ്രവാചകനായ അന്ന് മുതല്‍ ഇന്ന് വരെയും ആ നില തുടരുന്നു. പ്രവാചകന്റെ വൈവാഹിക ജീവിതം നിരവധി പേര്‍ക്ക് ഒരു പ്രധാന വിമര്‍ശന വിഷയമാണ്. അതില്‍ തന്നെ നിരവധി ഉപവിഷയങ്ങളും ഉണ്ട്. കാലങ്ങളായി അതൊക്കെ ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സില്‍ ആ മാതൃകായോഗ്യനെ അത്യന്തം നിന്ദ്യനായി ചിത്രീകരിക്കാനുള്ള പരിശ്രമം തുടരുകയാണ്.
പ്രവാചക ജീവിതത്തില്‍ ബഹുപത്‌നിമാരുടെ സാന്നിധ്യം അദ്ദേഹത്തിന്റെ വിമര്‍ശകരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ മ്ലേച്ഛമായ ഭാഷയില്‍ ഈ വിഷയത്തെ വിമര്‍ശിക്കുകയും ഇസ്‌ലാമിനെതിരായ പ്രചരണത്തിന് അത് ഉദ്ധരിക്കുകയും ചെയ്യുന്നു. ലൈംഗികത പാപമാണെന്ന പുരോഹിതമതങ്ങളുടെ മനുഷ്യവിരുദ്ധമായ അന്ധവിശ്വാസം ഉള്ളിലുറപ്പിച്ചുകൊണ്ടാണ് വലിയ പുരോഗമനവാദികളെന്ന് പറയുന്നവരടക്കം ഇതൊരു ആക്ഷേപവിഷയമാക്കുന്നത്. നിയമാനുസൃത ഇണകളുമായുള്ള ലൈംഗിക സജീവതയില്‍ എന്ത് തെറ്റാണുള്ളതെന്ന് അവരാരും ഇതുവരെ വസ്തുനിഷ്ഠമായി വ്യക്തമാക്കിയിട്ടില്ല.
ലൈംഗികതക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും വൈവാഹിക ജീവിതം എന്നാല്‍ വെറും ലൈംഗികതയില്‍ കെട്ടിപ്പടുത്തതാണെന്നോ അതില്‍ മാത്രം അഭിരമിക്കലാണെന്നോ അര്‍ത്ഥമില്ല. അതിനാല്‍ നബി(സ)യുടെ വിവാഹബന്ധങ്ങള്‍ക്ക് മറ്റനേകം കാരണങ്ങളും ഉണ്ട്. ആ കാരണങ്ങളെ കൂടി നന്നായി മനസ്സിലാക്കുമ്പോള്‍ ആര്‍ക്കും മാതൃകയാകാന്‍ കഴിയുന്ന ഉദാത്തമായ വിവാഹ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒരു നല്ല കുടുംബം എങ്ങനെയാണ് കെട്ടിപ്പടുക്കേണ്ടതെന്ന് ലോകത്തെ ഏറ്റവും കൃത്യമായി പഠിപ്പിച്ചത് നബി(സ)യാണ്. ഒരു നല്ല ഭര്‍ത്താവിനുണ്ടാകേണ്ട എല്ലാ ഗുണങ്ങളും ആ ജീവിതത്തില്‍ ഉണ്ട്. തന്റെ ഭാര്യമാര്‍ക്ക് പ്രവാചകന്‍ ഒരു അഭയമായിരുന്നു. സങ്കടമുണ്ടാകുമ്പോള്‍ അവരുടെ കണ്ണുനീര്‍ തുടക്കുന്ന, അവരുടെ വികാരങ്ങളെ ബഹുമാനിക്കുന്ന, അവരുടെ ശബ്ദങ്ങളെ കാതോര്‍ക്കുന്ന, പരാതികളെ അത്രമേല്‍ പരിഗണിക്കുന്ന, വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്ന, അവരുമായി യാത്രകള്‍ പോകുന്ന, അവരോടൊപ്പം ഓട്ടമത്സരം നടത്തുന്ന, ഗൗരവമുള്ള കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുന്ന, അവരോടുള്ള സ്‌നേഹം തുറന്ന് പറയുന്ന, അവരുടെ സ്‌നേഹത്തില്‍ തൃപ്തിയോടെ കഴിയുന്ന ഒരു നല്ല ഭര്‍ത്താവ് ആയിരുന്നു നബി (സ).
പ്രണയം, വിവാഹബന്ധത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ഘടകമാണ്. ലൈംഗികബന്ധം പോലും പങ്കാളിക്ക് ഭാരമാകാതിരിക്കണമെങ്കില്‍ അവിടെ പ്രണയത്തിന്റെ പാരമ്യത സൃഷ്ടിക്കപ്പെടണം. ശരീര സുഖവും സംതൃപ്തിയും ഉണ്ടാകുക എന്നതിലുപരി മാനസികമായ സന്തോഷവും സമാധാനവും വിവാഹബന്ധം കൊണ്ട് ഉണ്ടാകണമെങ്കില്‍ പ്രണയം അനിവാര്യമാണ്. പ്രവാചക വിരോധികള്‍ക്ക് ആ ജീവിതത്തില്‍ കേവലം ലൈംഗിക ആസ്വാദനം മാത്രം കണ്ടെത്താന്‍ കഴിയുമ്പോള്‍ പ്രവാചക സ്‌നേഹികള്‍ക്ക് അങ്ങനെയല്ല. പ്രണയത്തിന്റെ ബഹുവര്‍ണങ്ങള്‍ വാരി വിതറുകയും അതില്‍ അതിരറ്റ് ആഘോഷിക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ചകളാണ് പ്രവാചക ജീവിതത്തില്‍ സുമനസ്സുകള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.
യുവത്വത്തിന്റെ മനോഹാരിതയില്‍, കന്യ
കയുമായുള്ള ഒരു വൈവാഹിക ജീവിതം ആരും കൊതിക്കുന്ന പ്രായത്തില്‍ നബി(സ) ആദ്യമായി വിവാഹം കഴിച്ചത് മധ്യവയസ്‌കയായ ഖദീജ(റ)നെയായിരുന്നു. ഖുറൈശ് ഗോത്രത്തിലെ പ്രമുഖ കുടുംബത്തിലെ സുന്ദരനും സല്‍സ്വഭാവിയും അങ്ങേയറ്റം വിശ്വസ്തനുമായ ആ യുവാവിന് അറേബ്യയിലെ അതിസുന്ദരിയെയോ കന്യകയെയോ വിവാഹം ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. എന്നിട്ടും രണ്ട് തവണ വിവാഹിതയായ, സന്താനങ്ങളുള്ള അവരെ വിവാഹം ചെയ്യാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.
ഖദീജ(റ)യുടെയും നബി(സ)യുടെയും വിവാഹ ജീവിതം പരിശോധിക്കുന്നവര്‍ക്ക് നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ മഹനീയ നിമിഷങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. ആയിശ(റ) ഒരിക്കല്‍ പറഞ്ഞു, ‘എനിക്ക് പ്രവാചക പത്‌നിമാരില്‍ ഏറ്റവുമധികം അസൂയ തോന്നിയിട്ടുള്ളത് ഖദീജ(റ)യോടാണ്, അവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലെങ്കിലും പോലും. നബി(സ) എപ്പോഴൊക്കെ ആടിനെ അറുത്താലും അതിലൊരു പങ്ക് ഖദീജ(റ)യുടെ സുഹൃത്തുക്കളായ സ്ത്രീകള്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. ഞാന്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു, ഈ ലോകത്ത് ഖദീജയല്ലാതെ മറ്റൊരു സ്ത്രീയുമില്ലാത്ത പോലെയാണല്ലോ നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നത് എന്ന്. അപ്പോള്‍ നബി(സ) ഖദീജ(റ)യെ പുകഴ്ത്തുകയും അവളിലാണ് എനിക്ക് സന്താനങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്നും പറയുകയും ചെയ്യുമായിരുന്നു.'(1) മറ്റൊരു നിവേദനത്തില്‍ കാണാം, ‘അവളെക്കാള്‍ നന്മ നിറഞ്ഞവരായി മറ്റാരുമില്ല. ലോകം മുഴുവന്‍ എന്നെ അവിശ്വസിച്ചപ്പോള്‍ അവള്‍ എന്നെ അംഗീകരിച്ചു, ലോകം മുഴുവന്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സത്യപ്പെടുത്തി, എല്ലാവരും എന്നെ ഉപേക്ഷിച്ചപ്പോള്‍ സമ്പത്ത് മുഴുവന്‍ നല്‍കി അനുകമ്പയും വിശ്വസ്തതയും കാണിക്കുകയും ചെയ്തു’ (2).
ഭര്‍ത്താവിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുകയും ഇഷ്ടങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്ത മഹതിയാണ് ഖദീജ (റ). തന്റെ പ്രിയതമന് ഹിറാ ഗുഹയിലെ ഏകാന്തത ഇഷ്ടമാണ് എന്നറിഞ്ഞ മഹതി അതിനെ എതിര്‍ക്കാതെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഏകാന്തമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന പ്രിയതമന് വേണ്ടി ഭൃത്യനായ ഒരു കുട്ടിയുടെ കയ്യില്‍ ഭക്ഷണം കൊടുത്തയക്കുമായിരുന്നുവെന്നും ചിലപ്പോള്‍ അവര്‍ തന്നെ നേരിട്ട് ഭക്ഷണം കൊണ്ട് വന്ന് മലയുടെ താഴ്ഭാഗത്തുനിന്ന് മുകളിലേക്ക് എറിഞ്ഞുകൊടുക്കുമായിരുന്നുവെന്
ര്‍ത്ഥിക്കുകയും ചെയ്തത് അവരായിരുന്നു.(3)
ഖുറൈശ് ഗോത്രം ബനൂ ഹാശിം വംശവുമായി എല്ലാവിധ ബന്ധവും വിച്ഛേദിച്ചപ്പോള്‍ സര്‍വ സഹായങ്ങളുമായി അവര്‍ക്കൊപ്പം നി
ല്‍ക്കുകയും സമ്പത്ത് മുഴുവന്‍ വിനിയോഗിക്കുകയും ചെയ്തു.(4)
ഇരുപത്തിയഞ്ച് വര്‍ഷം നീണ്ടുനിന്ന ആ സന്തുഷ്ട ദാമ്പത്യ ബന്ധത്തില്‍ ആറ് സന്താനങ്ങള്‍ ഉണ്ടായി. ബഹുഭാര്യത്വം നിലനിന്നിരുന്ന സമൂഹം ആയിട്ടുപോലും ഖദീജ ബീവിയുടെ മരണം വരെ നബി (സ) മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. ഖദീജ ബീവിയും ആശ്രയമായിരുന്ന പിതൃവ്യനും മരണപ്പെട്ട വര്‍ഷം നബി (സ) അതീവ ദുഃഖിതനായിരുന്നു. അതിനാല്‍ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ‘ദുഃഖ വര്‍ഷം’ എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. നബി(സ)യുടെ നാവിലൂടെ മുസ്‌ലിംകള്‍ ആ മഹതിയെ മനസ്സിലാക്കുകയും തങ്ങളുടെ മാതാവായി ഉള്‍ക്കൊള്ളുകയും ചെയ്തു. പ്രവാചക സ്‌നേഹത്തിന്റെ അതുല്യമായ മാതൃകകള്‍ അവലംബിക്കാന്‍ വിശ്വാസികള്‍ക്ക് ഒരു പ്രചോദനമായി അവര്‍ ഇന്നും നിലകൊള്ളുന്നു. ഇവിടെ ഖദീജ ബീവിക്ക് നബി(സ)യില്‍ നിന്ന് നിസ്വാര്‍ത്ഥമായ സ്‌നേഹം ലഭിച്ചു എന്നതാണ് യാഥാര്‍ഥ്യം.
ആഇശ(റ)യുമായുള്ള ജീവിതം ധാരാളം അസുലഭ നിമിഷങ്ങളാല്‍ ധന്യമാണ്. അവരുടെ ചരിത്രം പറയുന്ന ഹദീസുകള്‍ നിരവധിയാണ്. പ്രവാചകന്റെ വിയോഗാനന്തരം 44 വര്‍ഷം അവര്‍ ജീവിച്ചു. ഈ കാലയളവില്‍ അവര്‍ ലോകത്തെ പ്രവാചക ജീവിതം പഠിപ്പിക്കുകയായിരുന്നു. അതിനാലാണ് ഏറ്റവും അധികം ഹദീസ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ടത്.
നബി(സ) ആഇശ(റ)യെ അതിരറ്റ് സ്‌നേഹിച്ചിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരിക്കല്‍ നബി(സ)യോട് ആരെയാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ആഇശയെ ആണെന്നാണ്. പുരുഷന്മാരില്‍ ആരെയാണ് എന്ന് ചോദിച്ചപ്പോള്‍ അത് ആഇശയുടെ ഉപ്പയെയാണ് അബൂബക്ര്‍ എന്നും നബി(സ) പറഞ്ഞു.(5)
ആഇശ(റ)യെ നബി(സ) സ്‌നേഹത്തോടെ വിളിക്കാറുണ്ടായിരുന്നത് ‘ഹുമൈറ’ (ചുവന്ന മുഖമുള്ള വെളുത്ത പെണ്‍കുട്ടി) എന്നായിരുന്നു.(6) മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നതായി കാണാം, ‘ആയിശാ, നിന്നോട് ജിബ്‌രീല്‍(അ) സലാം പറഞ്ഞിരിക്കുന്നു. അപ്പോള്‍ ആഇശ(റ) പറഞ്ഞു, ഞാന്‍ അദ്ദേഹത്തോടും സലാം പറഞ്ഞിരിക്കുന്നു എന്ന് അറിയിക്കുക.(7)
ഭാര്യമാരുടെ ഇഷ്ടങ്ങള്‍ക്കും തമാശകള്‍ക്കും കൂട്ട് നില്‍ക്കുന്ന ആളായിരുന്നു നബി(സ). വിവാഹ ശേഷവും ആഇശ(റ)യെ അവരുടെ പാവകള്‍ കയ്യില്‍ വെക്കാന്‍ അനുവാദം നല്‍കു
കയും ചിറകുള്ള കുതിരയുടെ ഒരു പാ
വയും കൊണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് സന്തോഷത്തോടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു.(8) ഭാര്യമാര്‍ക്കൊപ്പം ഓട്ടമത്സരം നടത്തിയിരുന്നു അദ്ദേഹം. ആദ്യം ആഇശ (റ) ജയിക്കുകയും പിന്നീടൊരിക്കല്‍ അവര്‍ക്ക് ശരീര വണ്ണം കൂടിയതിനാല്‍ നബി(സ) ജയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തമാശയായി പറഞ്ഞത് ഇപ്പോള്‍ നമ്മള്‍ രണ്ടാളും ഒപ്പത്തിനൊപ്പമായി എന്നാണ്.(9)
നബി(സ) തന്റെ പത്‌നിമാരുടെ വികാരങ്ങളെ മനസ്സിലാക്കുകയും അതൊക്കെ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആഇശ(റ)യോട് ഒരിക്കല്‍ നബി (സ) പറഞ്ഞു, ‘നീ എന്നോട് സന്തോഷമായിട്ടിരിക്കുന്നതും ദുഃഖിച്ചിരിക്കുന്നതും എനിക്കറിയാം’. ആഇശ (റ) ചോദിച്ചു, ‘അതെങ്ങനെ അറിയാം?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നീ എന്നോട് തൃപ്തിയിലാണെങ്കില്‍ ‘മുഹമ്മദിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ദേഷ്യത്തിലാണെങ്കില്‍ ‘ഇബ്‌റഹീമിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ചെയ്യും.(11) ജാഹിലിയ്യ കാലത്ത് ഒരു സ്ത്രീ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ അവളെ മ്ലേച്ചയായി കണക്കാക്കുകയും അത് കഴിയുന്നത് വരെ അവളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു മുറിയിലാക്കുകയും ഭക്ഷണവും വസ്ത്രവും എല്ലാം പ്രത്യേകമായി നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാചകന്‍ തന്റെ പത്‌നിമാരെ ആര്‍ത്തവസമയത്തും സ്‌നേഹിക്കുകയും ചുംബിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും തന്റെ മുടിയും താടിയും ചീകി ഒതുക്കാന്‍ അനുവദിക്കുകയും ചെയ്തു.(12) നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നപ്പോള്‍ സഫിയ്യ(റ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയും രാത്രി ഇരുട്ടുന്നത് വരെ സംസാരിച്ചിരിക്കുകയും ചെയ്തതായി ഹദീസ് ഉണ്ട്.(13). ആരാധനാ സന്ദര്‍ഭങ്ങളില്‍ പോലും തന്റെ ഭാര്യമാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
വീട്ടിലെ ജോലികളില്‍ ഭാര്യമാരെ സഹായിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ആഇശ(റ)യോട് അദ്ദേഹത്തിന്റെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അദ്ദേഹം നല്ലൊരു സഹായി ആണെന്നും ബാങ്ക് കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് പോകുമെന്നുമാണ്.(14) അദ്ദേഹം തുണി കഴുകുകയും, തുന്നുകയും, ആടിനെ കറക്കുകയും, വിറക് ശേഖരിച്ച് അത് കീറി കൊടുക്കുകയും, സാധാരണ ആണുങ്ങള്‍ വീട്ടില്‍ ചെയ്യുന്ന എല്ലാ ജോലികളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നു.(15) തന്റെ ജീവിതത്തില്‍ ഭാര്യമാരെയോ സേവകരെയോ ഒരിക്കല്‍പോലും നബി(സ) അടിച്ചിട്ടില്ല.
തങ്ങളുടെ ഭര്‍ത്താവിന്റെ അനിഷ്ടങ്ങളെ പോലും മനോഹരമായി മറ്റൊരാളോട് അവതരിപ്പിക്കാന്‍ പ്രവാചക പത്‌നിമാര്‍ ശ്രമിക്കുമായിരുന്നു. മൈലാഞ്ചിയെ പറ്റിയുള്ള നബി(സ)യുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞത്, ‘അതിന്റെ നിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു പക്ഷേ അതിന്റെ ഗന്ധം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അത് ഉപഗോഗിക്കുന്നത് ഹറാം അല്ല’ എന്നാണ്(16)
അവര്‍ക്കൊപ്പം ചെലവഴിക്കുന്ന രാത്രികള്‍ അദ്ദേഹം തുല്യമായി വീതിക്കും. രാത്രി നിശ്ചയിക്കപ്പെട്ട ഭാര്യയുടെ അനുമതിയില്ലാതെ ഒരിക്കല്‍ പോലും മറ്റൊരാളുടെ അടുക്കല്‍ അദ്ദേഹം പോയിരുന്നില്ല. യാത്ര പോകുമ്പോള്‍ ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് ഒരാളെ തിരഞ്ഞെടുത്തത് ഒപ്പം കൊണ്ടുപോകുമായിരുന്നു.(17)
മേല്‍ ഉദ്ധരിച്ച ചരിത്ര യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം, തങ്ങളെ ആവോളം സ്‌നേഹിച്ച, സര്‍വ അവകാശങ്ങളും നല്‍കി ഒപ്പം നിര്‍ത്തിയ പ്രിയതമന്റെ ഓര്‍മ്മകളാണ് പ്രവാചക ഭാര്യമാര്‍ പില്‍ക്കാലത്തു ലോകജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തത്. ആരൊക്കെ എത്രയൊക്കെ അക്രമിച്ചാലും നിന്ദിച്ചാലും ആ മഹത്തായ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും സ്ഫടിക കിരീടം ഒരിക്കലും വീണുടയുകയില്ല. നബിസ്‌നേഹം അനുഭവിച്ച ഭാര്യമാരുടെ തരളിതമായ പ്രണയസാക്ഷ്യങ്ങളെ മൂടിവെച്ച് പ്രവാചകനെ ദാമ്പത്യവിഷയത്തില്‍ കല്ലെറിയുന്ന ഓറിയന്റലിസ്റ്റ്-മിഷനറി-യുക്തി
കുറിപ്പുകള്‍
1. ബുഖാരി : 3818
2. മുസ്‌ലിം : 7/134
3. മുസ്‌നദ് അഹ്മദ് : 1718
4. സീറത്തു ഇബ്‌നു ഹിശാം, പേജ് : 236
5. ബുഖാരി : 3662, മുസ്‌ലിം : 2384
6. നസാഈ : 8628
7. ബുഖാരി : 3508
8. അബൂദാവൂദ് : 4932, നസാഈ : 8901
9. അബൂദാവൂദ് : 2578
10. ക്വുര്‍ആന്‍ 66:1
11. മുസ്‌ലിം : 2439
12. മുസ്‌ലിം : 300, ബുഖാരി : 295,297
13. ബുഖാരി : 2035, മുസ്‌ലിം : 2175
14. ബുഖാരി : 5363
15. സഹീഹുല്‍ ജാമിഅ്, അല്‍ബാനി: 4996, 4937
16. മുസ്‌നദ് അഹ്മദ് ബിന്‍ ഹമ്പല്‍ : 24299
17. ബുഖാരി : 2879