ഒക്‌റ്റോബര്‍ ഫാഷിസത്തെക്കുറിച്ച് പറയുന്നത്

വീണ്ടും ഒരു ഒക്‌റ്റോബര്‍ മാസം കടന്നുപോയി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് വീണ്ടും സജീവമായി. യഥാര്‍ത്ഥത്തില്‍, രാജ്ഘട്ടില്‍ ആണ് ഔദ്യോഗിക പ്രണാമങ്ങള്‍ നടക്കാറുള്ളതെങ്കിലും ഗാന്ധിയെ ആത്മാര്‍ത്ഥമായി ഓര്‍ക്കുന്നവരുടെയെല്ലാം മനസ്സ് പോകുന്നത് ബിര്‍ളാ ഹൗസിലേക്കാണ്.
1948 ജനുവരി 30ന് ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തിനിടെ ഗാന്ധിയെ ഹിന്ദുത്വ ഭീകരന്‍ നാഥുറാം ഗോഡ്‌സെ വെടിവെച്ചുകൊന്നതിന്റെ നടുക്കം രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഇനിയും വിട്ടുപോയിട്ടില്ല. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം ഇന്‍ഡ്യയുടെ അധികാരം കയ്യാളുന്ന സമകാലത്ത് ആ നടുക്കം വര്‍ധിക്കുന്നേ ഉള്ളൂ. ഒന്നര നൂറ്റാണ്ടോളം മുമ്പ് ജനിച്ച ഗാന്ധിയോടുള്ള കുടിപ്പക ഹിന്ദുത്വത്തിന് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന വസ്തുത ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ആ മനുഷ്യന്റെ പ്രസക്തിക്കാണ് അസന്നിഗ്ധമായി അടിവരയിടുന്നത്. ‘ഗാന്ധിയുടെ കാലത്ത് ഞാനുണ്ടായിരുന്നെങ്കില്‍ ഗോഡ്‌സെയെക്കാള്‍ മുന്നേ ഞാന്‍ സ്വന്തം കൈകള്‍ കൊണ്ട് അയാളെ വധിക്കുമായിരുന്നു’ എന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി ഡോ. പൂജാ ശകുന്‍ പാണ്ഡേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രസംഗിച്ചത് അലിഗഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ഗോഡ്
സെ പ്രതിമ മീററ്റിലെ തങ്ങളുടെ ഓഫീസില്‍ അനാഛാദനം ചെയ്തുകൊണ്ടാണ് മഹാസഭാ നേതാക്കള്‍ 2016ല്‍ ഒക്‌ടോബര്‍ രണ്ട് ‘ആഘോഷിച്ചത്’.
ഗാന്ധിവധത്തില്‍ ഹിന്ദുത്വത്തിന്റെ പങ്ക് മറച്ചുവെക്കാന്‍ ബി.ജെ.പിയും ആര്‍.
എസ്.എസും ശ്രമിക്കുന്നത് അപലപനീയമാണെന്ന് 2017 ഒക്‌റ്റോബറില്‍ ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പ്രസ്താവിച്ചിരുന്നു. ഹിന്ദുത്വം അഭിമാനത്തോടെ ഏറ്റുപറയേണ്ട ഗാന്ധിവധത്തില്‍ നിന്നും ഗോഡ്‌സെയില്‍ നിന്നും അകലം അഭിനയിക്കാന്‍ ശ്രമിക്കുന്നവരോട് പ്രതിഷേധമുണ്ടെന്ന് ശര്‍മ പറഞ്ഞു. ഗാന്ധിവധത്തെക്കുറിച്ച് അപമാനലേശമില്ലാതെ സംസാരിക്കാന്‍ ഉള്ള ധൈര്യം ഹിന്ദു മഹാസഭയുടെ ഏറ്റവും വലിയ സവിശേഷതയാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും ആ ധൈര്യമില്ലെന്ന് ശര്‍മ പരിഹസിച്ചു.
മുംബൈക്കാരനായ പങ്കജ് ഫട്‌നസ് ഗാന്ധിയെ കൊന്നത് ഗോഡ്‌സെയുടെ വെടിയുണ്ടകളല്ലെന്ന് വരുത്താന്‍ ശ്രമിച്ച് സുപ്രീ കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷനിലെ വാദങ്ങള്‍ക്കുമേല്‍ അന്വേഷണം നടത്താന്‍ കോടതി ഒക്‌ടോബര്‍ ആറിന് അമിക്കസ് ക്യൂറിയെ നിയോഗിച്ച സംഭവത്തോട് പ്രതികരികരിച്ചുകൊണ്ടാണ് ശര്‍മ ഇങ്ങനെ പ്രസ്താവിച്ചത്. ഗോഡ്‌സെയുടെ വെടിയുണ്ടകള്‍ തന്നെയാണ് ഗാന്ധിയെ കൊന്നത്. ഗോഡ്‌സെ ഹിന്ദു മഹാസഭക്കാരന്‍ ആയിരുന്നു. ഹിന്ദു മഹാസഭയില്‍ നിന്നും ഗോഡ്‌സെയി
ല്‍ നിന്നും ഗാന്ധിവധത്തിന്റെ ‘ക്രെഡിറ്റ്’ തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സഭ നിലകൊള്ളും; ശര്‍മയുടെ പരാമര്‍ശങ്ങള്‍ പുരോഗമിച്ചത് ഇങ്ങനെയൊക്കെയാണ്.
ഗാന്ധിവധത്തിനുപിന്നില്‍ സവര്‍ണ ഹിന്ദുത്വം തന്നെയാണെന്ന് വിശദമായി സ്ഥാപിച്ചുകൊണ്ട് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി Let’s kill Gandhi എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഗോഡ്‌സെ ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും സംഘവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടാ
യിരുന്നില്ലെന്നും എല്‍.കെ അദ്വാനി നുണ പറഞ്ഞതിനെ തുടര്‍ന്ന് 1993 നവംബര്‍ 21ന് നാഥുറാമിന്റെ ഇളയസഹോദരനും ഗാന്ധിവധ ഗൂഢാലോചനാ കേസ് പ്രതിയുമായിരുന്ന ഗോപാ
ല്‍ ഗോഡ്‌സെ ദി ഹിന്ദു ഗ്രൂപ്പിന്റെ ഫ്രന്റ്‌ലൈന്‍ മാഗസിന് അഭിമുഖം നല്‍കിയിരുന്നു. ‘ഞങ്ങള്‍ എല്ലാ സഹോദരന്മാരും ആര്‍.എസ്.എസിലുണ്ടായിരുന്നു. വീട്ടില്‍ എന്നതിനേക്കാള്‍ ആര്‍.എസ്.എസിലാണ് ഞങ്ങള്‍ വളര്‍ന്നത്. ആര്‍.എസ്.എസ് ഞങ്ങള്‍ക്ക് കുടുംബം പോലെയായിരുന്നു’ എന്നും ‘നാഥുറാം ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു’ എന്നും ‘താന്‍ ആര്‍.എസ്.എസ് വിട്ടിരുന്നതായി നാഥുറാം കോടതിയില്‍ പറഞ്ഞത് ഗാന്ധിവധം ആര്‍.എസ്.എസിനേയും ഗോള്‍വാള്‍ക്കറെയും വലിയ പ്രശ്‌നക്കുരുക്കില്‍’ അകപ്പെടുത്തിയതിനാലാണെന്നും ഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1944 മുതല്‍ നാഥുറാം ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തുതുടങ്ങിയെന്ന് ഗോപാ
ല്‍ പറയുന്നുണ്ട്.
തീവ്രഹിന്ദുവര്‍ഗീയ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ് ഗോഡ്‌സെ കുടുംബത്തില്‍ മിക്കവരും ഗാന്ധിവധത്തിനുശേഷവും ചെയ്തത്. ഗോപാലിന്റെ പു
ത്രി സവര്‍ക്കറുടെ ഇളയസഹോദരന്റെ മകനെയാണ് വിവാഹം കഴിച്ചത്. ഹിമാനീ സവര്‍ക്കര്‍ എന്നറിയപ്പെട്ട ഇവര്‍ അഭിനവ് ഭാരതിന്റെ അധ്യക്ഷയായി പ്രശസ്തയായിത്തീര്‍ന്നു. ഗോപാല്‍ 2005ലും ഹിമാനി 2015ലും മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *