സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ സിദ്ധാന്തവല്‍കരിക്കപ്പെടുമ്പോള്‍

ഇന്ത്യന്‍ നിയമവ്യവസ്ഥ IPC Section 377 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായിരിന്നു. സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ ഈ നിയമം നേര്‍പ്പിച്ച് ഉഭയകക്ഷി സമ്മതത്തോടെയല്ലാത്ത സ്വവര്‍ഗലൈംഗികത കുറ്റകൃത്യവും പരസ്പരം സമ്മതത്തോടെയുള്ളവ കുറ്റകരമല്ലെന്നുമാക്കി. പ്രകൃതി നിയമപ്രകാരം ആണും പെണ്ണും തമ്മിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്. ആണും-ആണും (Gay) പെണ്ണും-പെണ്ണും (Lesbian) തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ (sexual intercourse) ഏര്‍പ്പെടുന്നതിനെക്കുറിച്ച് പരിശോധിക്കുമ്പോള്‍ മനുഷ്യരല്ലാതെ ഈ ഭൂമുഖത്ത് വേറെയൊരു ജന്തു ജീവികളും ഇത്തരം നീചവൃത്തി ചെയ്യുന്നതായി കാണാന്‍ സാധ്യമല്ല.
LGBT(Lesbian Gay Bisexual Transgender)കള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച വക്കീലുമാര്‍ ഒരേ ലിംഗത്തില്‍ (gendre) പെട്ടവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രകൃതി വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ ഉദ്ധരിച്ച ഉദാഹരണം ജപ്പാനില്‍ കണ്ടുവരുന്ന ഒരു തരം മത്സ്യവും സൗത്ത് ആഫ്രിക്കയിലെ കണ്ടു വരുന്ന ഒരു തരം പൂമ്പാറ്റയുമാണ്. ഈ മത്സ്യം ഒരേ ലിംഗത്തില്‍പ്പെട്ട മത്സ്യങ്ങളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട് എന്നതുകൊണ്ട് മനുഷ്യരിലും അത്തരം പെരുമാറ്റം സ്വാഭാവികമാണെന്നും അങ്ങനെ സംഭവിക്കുന്നത് കുറ്റകൃത്യമല്ലെന്നുമാണ് അവരുടെ വാദം. യഥാര്‍ത്ഥത്തില്‍ ഈ മത്സ്യത്തിന്റെ പെണ്‍ (female) ഇല്ലെങ്കില്‍ ആണ്‍ (male)മത്സ്യം ഹോര്‍മോണുകളുടെ പ്രവത്തനം മൂലം പെണ്‍ (female) ലിംഗമായി മാറും. എന്നിട്ടാണ് ബന്ധപെടല്‍ (sexual intercourse)നടക്കുന്നത്. അത് ആണും പെണ്ണും എങ്ങനെയാണോ ബന്ധപ്പെടുന്നത് അതുപോ
ലെ തന്നെയായിരിക്കും. ഇതില്‍ നിന്നും അടുത്ത തലമുറ ഉല്‍പാദിപ്പികപ്പെടുകയും ചെയുന്നു. എന്നാല്‍ മനുഷ്യരില്‍ ആണ് പെണ്ണായി മാറുകയോ പെണ്ണ് ആണായി മാറുകയോ ചെയ്യുന്നില്ല. ആണും-ആണും (Gay) പെണ്ണും-പെണ്ണും (lesbian)ബന്ധപ്പെട്ടാല്‍ ഉല്‍പാദനം (reproduction) നടക്കുകയുമില്ല. അതുകൊണ്ടുതന്നെ ജപ്പാനിലെ മത്സ്യങ്ങളെ ബന്ധപ്പെടുത്തിയുള്ള ഉദാഹരണം മനുഷ്യരുടെ സാഹചര്യത്തില്‍ ശുദ്ധ അസംബന്ധമാണ്.
മനുഷ്യരെന്ന ഉന്നത ജീവിയെ മൃഗത്തിനൊപ്പം കണക്കാക്കി മതേതരത്വം പു
നര്‍നിര്‍വചിക്കുന്നവരോട് ഒന്ന് ചോദിക്കാനുണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പെണ്‍ ബ്ലാക്ക് വിഡോ ചിലന്തി  (black widow spider) തന്റെ ആണ്‍ പങ്കാളിയെ കൊന്ന് തിന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത് ഒരു ഉദാഹരണമായി എടുത്ത്, ഗര്‍ഭിണിയായ പെണ്ണ് തന്റെ ഭര്‍ത്താവിനെ കൊന്ന് തിന്നുന്നത് സ്വാഭാവികം എന്ന് പറയുമോ? അങ്ങനെ നടക്കുന്നത് പ്രകൃതിയില്‍ പെട്ടതാണെന്നും കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നും വാദിക്കുമോ?
ഇതെല്ലാം പശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും കടന്നുവരുന്നവയാണ്. പാശ്ചാത്യനില്‍നിന്നുമുള്ള എല്ലാ നീചപ്രവര്‍ത്തികളും നാം നമ്മുടെ ‘അവകാശങ്ങളായി’ ഉയര്‍ത്തികാണിച്ച് അരാജകത്വം പടര്‍ത്തുകയാണ്. ഇത്തരം സാംസ്‌കാരിക അപചയങ്ങള്‍ ഇനിവരുന്ന തലമുറകളെ സംസ്‌കാര ശൂന്യതയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ യാതൊരു പുരോഗതിയും സമൂഹത്തിനുണ്ടാക്കുന്നവയല്ല. ലൂത്വ് നബിയുടെ (അ) സമുദായം അതിന് ഒരു ഉത്തമ ഉദാഹരണമാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രകൃതിനിയമത്തെ എവിടെയൊക്കെ മനുഷ്യര്‍ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം മനുഷ്യര്‍ ദുരിതങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ബൗദ്ധികമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.