സ്വാതന്ത്ര്യവും സ്വസ്ഥതയും
മനുഷ്യന് ജന്മനാ സ്വാതന്ത്ര്യദാഹിയാണ്. ജീവിവര്‍ഗങ്ങളില്‍ ഏറ്റവും വലിയ അളവില്‍ സ്വാതന്ത്ര്യദാഹം പ്രകടിപ്പിക്കുന്നത് മനുഷ്യവര്‍ഗമാണ്. പാരതന്ത്ര്യം മനുഷ്യനില്‍ തീവ്രമായ അസ്വസ്ഥതയും ആഴമേറിയ നിരാശയും ജനിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനുവേïി മരിക്കാനും കൊല്ലാനും വരെ മാനവരാശി തയ്യാറാകുന്നു. തന്നിലെ സ്വാതന്ത്ര്യദാഹത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തില്‍ മാത്രമാണ് മനുഷ്യന് ശാന്തിയടയുന്നത്. മനുഷ്യപ്രകൃതിയുടെ ഈ സവിശേഷതയെ മാനിക്കുന്ന മതമാണ് ഇസ്ലാം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളെ മനുഷ്യനില്‍ നിന്നും ഇറക്കിവെക്കാനുള്ള കര്‍ക്കശ ശ്രദ്ധ ഇസ്ലാമിലെ ഓരോ നിയമനിര്‍ദേശങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ മനുഷ്യനിലെ സ്വാതന്ത്ര്യദാഹത്തെ ഇസ്ലാം രïുതരത്തിലാണ് കാണുന്നത്. ഒന്ന് പ്രകൃതിപരമായ സ്വാതന്ത്ര്യദാഹം. രï് പ്രകൃതിവിരുദ്ധമായ സ്വാതന്ത്ര്യദാഹം. ഇസ്ലാം മനുഷ്യന് അനുവദിക്കുന്നത് പ്രകൃതിപരമായ സ്വാതന്ത്ര്യദാഹത്തെയാണ്. പ്രകൃതിവിരുദ്ധമായ സ്വാതന്ത്ര്യദാഹം മനുഷ്യന് ആപത്തുകളാണ് സമ്മാനിക്കുന്നത് എന്നതുകൊïാണത്. വ്യക്തിയുടെയും സമൂഹത്തിന്റെയും നാശത്തിനുനിമിത്തമാകുന്ന സ്വാതന്ത്ര്യദാഹത്തെ ഇസ്ലാം വിലക്കുന്നു. മദ്യവും മയക്കുമരുന്നും വ്യഭിചാരവും പലിശയുമെല്ലാം ഇസ്ലാം മനുഷ്യനു നിഷിദ്ധമാക്കിയ സ്വാതന്ത്ര്യങ്ങളാകുന്നു. ആ സ്വാതന്ത്ര്യം മനുഷ്യന്റെ നാശത്തിനു നിമിത്തമാകുന്നവയാണ് എന്നതുകൊïു കൂടിയാണ് ഇസ്ലാം അവിടെ അതിര്‍ത്തിരേഖ വരച്ചത്. ഇസ്ലാം മനുഷ്യന് അനുവദിച്ചതും വിലക്കിയതുമായ സ്വാതന്ത്ര്യത്തെ വിലയിരുത്തിയാല്‍ ബോധ്യമാകുന്ന ഒരു വസ്തുതയുï്. അനുവദിക്കപ്പെട്ടവ മാനവരാശിക്ക് പുരോഗതിയിലേക്കു വഴികാണിക്കുകയും വൈയക്തികമായ ശാന്തി അനുഭവവേദ്യമാക്കുകയും സാമൂഹികമായ സുരക്ഷിതത്വത്തിനു നിമിത്തമാവുകയും ധാര്‍മികമായ വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നവയാണ്. വിരോധിക്കപ്പെട്ടവയാകട്ടെ മനുഷ്യരാശിയെ അധോഗതിയിലേക്ക് വഴിനടത്തുന്നതും വ്യക്തിപരമായ അസ്വസ്ഥത സൃഷ്ടിക്കുന്നതും സാമൂഹികമായ അരാജകത്വത്തിനു നിമിത്തമാകുന്നതും ധാര്‍മികമായ അധഃപതനത്തിനു കാരണമാകുന്നതുമായിരിക്കും.
സ്വാതന്ത്ര്യത്തിലെ ഈ പ്രകൃതിപരതയെയും പ്രകൃതിവിരുദ്ധതയെയും വേര്‍തിരിച്ചു കാണാത്ത അന്ധമായ സ്വാതന്ത്ര്യദാഹത്തിനു പിറകിലാണ് ലോകം ഇന്നുപൊതുവെ നിലകൊള്ളുന്നത്. സ്വവര്‍ഗരതിയും ശിശുകാമവും മൃഗരതിയും വിവാഹ ബാഹ്യലൈംഗിക ബന്ധങ്ങളും വിലയിരുത്തപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. മനുഷ്യനിലെ സ്വാതന്ത്ര്യദാഹം അവയെല്ലാം ആവശ്യപ്പെടുന്നുïെങ്കില് അവിടെ അതിര്‍ത്തി രേഖകളൊന്നും പാടില്ലെന്നതാണ് ഇതിന്റെ പുരോഗമനപക്ഷം. ഇവിടെ വാസ്തവത്തില്‍ നാം കാണാതെ പോ
കുന്നതോ, കïില്ലെന്നു നടിക്കുന്നതോ ആയ ചില വസ്തുതകളുï്. വ്യക്തിക്കും സമൂഹത്തിനും
അതുമൂലമുïാകുന്ന നാശങ്ങളും ധാര്‍മിക ജീവിതത്തിനും സദാചാരമൂല്യങ്ങള്‍ക്കും അതേല്പി
ക്കുന്ന പരിക്കുകളുമാണവ. മാരകമായ ലൈംഗിക രോഗങ്ങള്‍, കുടുംബബന്ധങ്ങളുടെ തകര്‍ച്ച, സ്ത്രീകളുടെയും കുട്ടികളുടെയും അരക്ഷിതാവസ്ഥ, ലൈംഗിക അരാജകത്വം, നൈരാശ്യം, മരവിപ്പ് തുടങ്ങി സാമൂഹികവും സാംസ്കാരികവും വൈയക്തികവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് നിമിത്തമാകുന്ന ‘സ്വാതന്ത്ര്യം’ മാനവരാശിയെ നാശത്തിലേക്കല്ലാതെ പുരോഗതിയിലേക്കു നയിക്കുകയില്ല.
ഇതര ജന്തുക്കളുടെ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി മനുഷ്യജീവിതത്തിന്റെ പ്രത്യക്ഷ സവിശേഷത അതിനു പ്രകൃതിയെ പ്രതികൂലമായി ബാധിക്കുവാന്‍ സാധിക്കുമെന്നതാണ്. മറ്റു ജീവജാലങ്ങളെല്ലാം പ്രകൃതിയുടെ ഭാഗമാണ്. അവയുടെ ജീവിതവും വര്‍ത്തനങ്ങളും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നില്ല. കാരണം അവയുടെ ജീവിതം ജന്മവാസനകളാലും പ്രകൃതി നിയമങ്ങളാലും നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതാണ്. എന്നാല്‍ മനുഷ്യന്റേത് അങ്ങനെയല്ല. അവന്റെ ജീവിതവും വര്‍ത്തനങ്ങളും പ്രകൃതിപരമായും പ്രകൃതിവിരുദ്ധമായും ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. മനുഷ്യേതര ജന്തുജാലങ്ങള്‍ക്കൊന്നും പ്രകൃതിവിരുദ്ധമായി ജീവിക്കുവാന്‍ സാധ്യമല്ല. അതുകൊïുതന്നെ മനുഷ്യന് സര്‍വതന്ത്രസ്വാതന്ത്ര്യം അനുവദിക്കപ്പെടാന്‍ പാടില്ല. സ്വാതന്ത്ര്യത്തിലെ പ്രകൃതിപരതയും പ്രകൃതിവിരുദ്ധതയും അവന് വേര്തിരിക്കേïിയിരിക്കുന്നു. ചുവപ്പ് വെളിച്ചം തെളിഞ്ഞാല്‍ നിര്ത്തേïതും പച്ച വെളിച്ചം തെളിയുമ്പോള്‍ തുടരേïതുമാണ് അവന്റെ യാത്രയും ജീവിതവും.