ദൈവകാരുണ്യം കാത്തിരിക്കുന്നു

ദൈവിക മാര്‍ഗദര്‍ശനപ്രകാരം ജീവിക്കേïവരാണ് മനുഷ്യര്‍. വ്യക്തിജീവിതത്തിലും കുടുംബ-സാമൂഹ്യജീവിതത്തിലും മനുഷ്യര്‍ പുലര്‍ത്തേï ജീവിതക്രമം വേദഗ്രന്ഥത്തിലൂടെയും പ്രവാചക ശിക്ഷണങ്ങളിലൂടെയും പഠിപ്പിക്കപ്പെട്ടിട്ടുï്. അവ അനുധാവനം ചെയ്തുകൊï് വിശുദ്ധ ജീവിതം നയിക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. ഏതൊരു മനുഷ്യനും ഏതൊരു കാലഘട്ടത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ദൈവം മനുഷ്യനു നല്‍കിയിട്ടുള്ളത്. അപ്രായോഗികവും അസംഭവ്യങ്ങളുമായ യാതൊരു മാര്‍ഗനിര്‍ദ്ദേശവും ദൈവം മനുഷ്യനുമേല്‍ ബാധ്യതയാക്കിയിട്ടില്ല. സര്‍വകാലികവും സര്‍വജനീനവും പ്രകൃതിപരവുമായ നിയമനിര്‍ദ്ദേശങ്ങളാണ് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്‍മാരിലൂടെയും മനുഷ്യനു ദൈവം നല്‍കിയിട്ടുള്ളതെന്നര്‍ത്ഥം. എന്നാല്‍ എത്രതന്നെ ശ്രദ്ധയുള്ളവരായി ജീവിച്ചാലും മനുഷ്യരില്‍ പാപങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയെ ഇസ്‌ലാം കാണാതിരിക്കുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും പൈശാചികപ്രേരണയും മനുഷ്യനില്‍ പാപത്തെ സൃഷ്ടിക്കുന്നു. പ്രവാചകന്‍മാരല്ലാത്ത എല്ലാ മനുഷ്യരിലും അതിനാല്‍ പാപസാധ്യത നിലനില്‍ക്കുന്നുï്. പ്രവാചകന്‍മാര്‍ ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരായതിനാല്‍ ജീവിതവിശുദ്ധിയില്‍ കളങ്കം വന്നു ഭവിക്കാതിരിക്കുവാന്‍ പ്രത്യേകമായ ദൈവികഇടപെടല്‍ അവരുടെ ജീവിതത്തിലുïായിരിക്കും. ‘ഇസ്മത്ത്’ എന്നാണ് ഇസ്‌ലാമിലെ അതിന്റെ സാങ്കേതികഭാഷ്യം. പ്രവാചകന്‍മാരല്ലാത്ത ആര്‍ക്കും ഈ ‘ഇസ്മത്ത്’ ദൈവം നല്‍കിയിട്ടില്ല. അതുകൊï് തന്നെ മനുഷ്യരില്‍ തിന്മ സംഭവിക്കാനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു.
ജീവിതത്തില്‍ പാപങ്ങള്‍ സംഭവിച്ചുപോയവരോട് മുഖം തിരിഞ്ഞുനില്‍ക്കുന്നവനല്ല ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവം. മറിച്ച് അങ്ങേയറ്റത്തെ കാരുണ്യത്തോടെ അവരെ സമാശ്വസിപ്പിക്കുന്നവനാണവന്‍. പാപം നിമിത്തം ദൈവകാരുണ്യത്തെപ്പറ്റിയുള്ള നിരാശാബോധമല്ല ഉïാകേïത്. പകരം അങ്ങേയറ്റത്തെ പ്രതീക്ഷയും പ്രത്യാശയുമാണ് മനുഷ്യനില്‍ ജനിക്കേïത്. പാപം മനുഷ്യസഹജമാവുകയും ദൈവം പാപി
കളെ പരിഗണിക്കാത്തവനാവുകയും ചെയ്താല്‍ മനുഷ്യനില്‍ നിരാശാബോധമുïാകും. കൂടുതല്‍ പാപങ്ങളിലേക്കായിരിക്കും ആ ബോധം അവനെ നയിക്കുക. അതുകൊïുതന്നെ പാപമോചനദാഹം ആരാധനയായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നിഷ്‌കളങ്കമായ പശ്ചാതാപത്തോടെ ദൈവത്തിലേക്ക് ഖേദിച്ചു മടങ്ങുന്ന മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നു. ആ ഖേദം അവനെ പാപത്തില്‍ നിന്നും പരിശുദ്ധപ്പെടുത്തുന്നു. കൂടുതല്‍ നന്മകളിലേക്ക് ആഴ്ന്നിറങ്ങാനും സംഭവിച്ചുപോയ തിന്മകളെ സൂക്ഷിക്കുവാനും ദൈവത്തിന്റെ കരുണാര്‍ദ്രമായ ഈ സമീപനം മനുഷ്യനെ സഹായിക്കുന്നു.
വിശുദ്ധ റമള്വാന്‍ പുണ്യങ്ങളുടെ പൂക്കാലം മാത്രമല്ല. പാപമോചനത്തിന്റെ തീര്‍ത്ഥയാത്ര കൂടിയാണ്. ഇന്നലെകളില്‍ സംഭവിച്ചുപോയ എല്ലാ തിന്മകളില്‍ നിന്നും പരിശുദ്ധപ്പെടാന്‍ മനുഷ്യനെ സജ്ജനാക്കുന്ന രാപ്പകലുകള്‍ കൂടിയാണത്. വ്രതവും ദാനധര്‍മങ്ങളും ആരാധനകളും പ്രാര്‍ത്ഥനകളും ദൈവപ്രകീര്‍ത്തനങ്ങളും എല്ലാം മനുഷ്യന്റെ പുണ്യസമ്പാധനം മാത്രമല്ല പാപങ്ങളില്‍ നിന്നുള്ള പരിശുദ്ധി പ്രാപിക്കലും കൂടിയാണ്. ഒരു മാസത്തെ രാപ്പകല്‍ പൊഴിഞ്ഞുപോകുമ്പോഴേക്കും മനുഷ്യന്‍ പരിശുദ്ധി പ്രാപിക്കുന്നു. തിന്മകള്‍ ബാക്കി നില്‍ക്കാത്ത പുതുജീവിതം അവനു പ്രാപ്യമാകുന്നു. ദൈവകാരുണ്യത്തില്‍ നിരാശരാവുകയോ അശ്രദ്ധരാവുകയോ ചെയ്ത് പാപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കു മാത്രമാണ് മരണാനന്തര ജീവിതത്തില്‍ നഷ്ടം സംഭവിക്കുന്നത്. ദൈവത്തിന്റെ ശാപകോപങ്ങള്‍ക്കു പാത്രമാവുന്നത് അവര്‍ മാത്രമാണ്. ഐഹികജീവിതത്തില്‍ പാപങ്ങളില്‍ മുങ്ങികുളിക്കുകയും രസിച്ചുല്ലസിക്കുകയും ചെയ്ത് മരണത്തെ മുഖാമുഖം കാണുമ്പോള്‍ മാത്രം പശ്ചാതപി
ക്കുന്നവര്‍ക്ക് മാത്രമാണ് പശ്ചാതാപം ഉപകരിക്കാതെ പോകുന്നത്. അവര്‍ക്ക് വേദനയേറിയ ശിക്ഷ മാത്രമാണ് ദൈവസന്നിധിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അതല്ല മനുഷ്യസഹജമായ തിന്മകള്‍ സംഭവിക്കുകയും ഉടന്‍ പശ്ചാതപിച്ച് മടങ്ങുകയും ചെയ്തവര്‍ക്ക് പാപമോചനത്തിന്റെ സുവിശേഷമറിയിക്കുന്നവനാണ് കരുണാവാരിധിയായ ദൈവം. അവരെ അവന്‍ ചേര്‍ത്തുപിടിക്കുന്നു. പവിത്രജീവിതം അവനവര്‍ക്ക്  തുറന്നുകൊടുക്കുന്നു.