ക്വുര്‍ആനും യുക്തിവാദികളും

വിശുദ്ധ ക്വുര്‍ആന്‍; ഇന്ന് കേരളക്കരയില്‍ ഏറ്റവും ചുരുങ്ങിയ വിലക്ക് വാങ്ങാന്‍ ലഭിക്കുന്ന ഗ്രന്ഥം. മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും അമൂല്യനിധിയായി മുസ്‌ലിംകള്‍ ഗണിക്കുന്ന ഗ്രന്ഥം. പതിനാല് നൂറ്റാണ്ടുകളായി ഇസ്‌ലാംവിരുദ്ധരുടെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ അജയ്യമായി നിലനില്‍ക്കുന്ന ഗ്രന്ഥം. യുക്തിവാദത്തിന്റെ കുന്തമുന ആദ്യമായിട്ടല്ല അതിന്റെ നേര്‍ക്ക് തിരിയുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ, വിശുദ്ധ ക്വുര്‍ആനിന്റെ വിമര്‍ശകര്‍ അതിന്റെ വലിയ വക്താ ക്കളായി മാറിയ ചരിത്രംതന്നെയാണ് കേരളക്കരയിലുള്ളത്. പക്ഷേ, മുസ്‌ലിംകളില്‍ ഒരു വിഭാഗം വിശുദ്ധ ഖുര്‍ആനിനെ വേണ്ടതുപോലെ വിലയിരുത്താത്തവരായി ഇന്നുമുണ്ട്. ആരുടെയെങ്കിലും ജല്‍പനങ്ങള്‍ കേട്ട് വിശുദ്ധ ക്വുര്‍ആനിനെപ്പറ്റി വികലമായ ധാരണ വെച്ചുപുലര്‍ത്തുന്നവരെയും വിരളമായെങ്കിലും കാണാം.
വിശുദ്ധ ക്വുര്‍ആനിനെ നാം എങ്ങനെയാണ് വിലയിരുത്തേണ്ടത്? ലോകചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള മറ്റ് ഗ്രന്ഥങ്ങളുമായി ഒരു താരതമ്യപഠനം നടത്തുകയാണ് ഒരു മാര്‍ഗം. അതിന്റെ ഭാഷാപരമായ സവിശേഷതകളും സാഹിത്യമേന്മയും പരിശോധനാവിധേയമാക്കുകയാണ് മറ്റൊരു മാര്‍ഗം. അതിന്റെ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും പ്രായോഗികതയുമാണ് വിലയിരുത്തപ്പെടേണ്ട മറ്റ് ഘടകങ്ങള്‍.
ഇന്ത്യന്‍,  ചൈനീസ്, പേര്‍ഷ്യന്‍, ഈജിപ്
ഷ്യന്‍, ഹീബ്രു തുടങ്ങിയ ഭാഷകളിലുള്ള മതഗ്രന്ഥങ്ങള്‍ മനുഷ്യരാശിയുടെ മുമ്പിലുണ്ട്. കവിതകളും കഥകളും മറ്റും ഉള്‍പ്പെടുന്ന ലോക ക്ലാസിക്കുകള്‍ വേറെയുമുണ്ട്. മാനവതയെ മുഴുക്കെ, മുഴു ജീവിതരംഗങ്ങളിലും വിശ്വാസകര്‍മങ്ങളുടെ അവക്രമായ പാതയിലൂടെ മുന്നോട്ട് നയിക്കാന്‍ മതിയായ മാര്‍ഗദര്‍ശകരേഖ എന്നവകാശപ്പെടാന്‍ അവയില്‍ ഏത് ഗ്രന്ഥത്തിന് കഴിയും? അറബി ഭാഷയില്‍ ഗ്രന്ഥരൂപത്തിലല്ലെങ്കിലും വിശുദ്ധ ക്വുര്‍ആനിന് മുമ്പ് സാഹിത്യകൃതികളുണ്ടായിട്ടുണ്ട്. ഹമുറബി ചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ മുതല്‍ മുഅല്ലഖാത് എന്ന് വിളിക്കപ്പെടുന്ന കാവ്യങ്ങള്‍ വരെ. ഗദ്യപദ്യരൂപത്തിലുള്ള സാഹിത്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിന് ശേഷവുമുണ്ടായിട്ടുണ്ട്. ഭുവനപ്രശസ്തമായ അറേബ്യന്‍ ക്ലാസിക്കുകള്‍. ജരീര്‍ മുതല്‍ ജിബ്രാന്‍ വരെയുള്ളവരുടെ പദ്യരചനകളും ജാഹിള് മുതല്‍ ത്വാഹാ ഹുസൈന്‍വരെ യുള്ളവരുടെ ഗദ്യകൃതികളും അറബി സാഹിത്യത്തിലെ അമൂല്യ രത്‌നങ്ങളത്രെ.
വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷാസാഹിത്യ മൂല്യത്തെ തള്ളിപ്പറയാന്‍ അന്നും ഇന്നും ആളുകളുണ്ടായിട്ടുണ്ട്. ഗ്രീക്കോ റോമന്‍ സാഹിത്യങ്ങളെയും, ഈജിപ്ഷ്യന്‍, പേര്‍ഷ്യര്‍ നാഗരി കതകളെയും വാനോളം പുകഴ്ത്തി പറയുന്നവരും വിരളമല്ല. എന്നാല്‍, അറബിഭാഷയുടെ ഭാഗധേയവും ലോകനാഗരികതകളുടെ ഗതിവിഗതികളും നിര്‍ണയിക്കുന്നതില്‍ വിശുദ്ധ ഖുര്‍ആനിനെപോലെ പങ്കുവഹിച്ച യാതൊരു ഗ്രന്ഥവും വേറെയുണ്ടായിട്ടില്ല. ഭാഷാശാസ്ത്രപരമായി വീക്ഷിച്ചാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷതന്നെയാണ് ആധുനിക അറബി ഭാഷയും. ഏതാനും നൂതന സാങ്കേതികപദങ്ങള്‍ രൂപം
കൊണ്ടു എന്നതൊഴിച്ചാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന അറബി ഭാഷക്ക് ഇന്നും യാതൊരു മാറ്റവും നേരിട്ടിട്ടില്ല. അതോടൊപ്പം സമകാലീന ലോകത്തിന്റെ ആശയാവിഷ്‌ക്കരണത്തിന് ഉപയുക്തമായ ഒരു ജീവല്‍ഭാഷ എന്ന നിലയില്‍ അതിന് അപര്യാപ്തതകളൊന്നുമില്ലതാനും.
ആയിരത്തിനാനൂറ് വര്‍ഷംമുമ്പത്തെ ഹിജാസിലെ വരമൊഴിയില്‍ ഒരു ഗ്രന്ഥം അവതരിക്കുന്നു. അറബിഭാഷക്ക് അന്ന് പ്രാദേശികമായ പല മൊഴികളുമുണ്ടായിരുന്നു. എന്നാല്‍ അവിടന്നിങ്ങോട്ട് അറബിഭാഷക്ക് ഒരൊറ്റ അംഗീകൃത മൊഴിയേ ഉണ്ടായിരുന്നുള്ളൂ. ആ ഗ്രന്ഥം ആ മൊഴിക്ക് ശാശ്വതീകത്വം നേടിക്കൊടുത്തു. വിശുദ്ധ ക്വുര്‍ആനിനോടൊപ്പം അതിന്റെ ഭാഷയും നിത്യയൗവ്വനം പ്രാപിച്ചു. ഈ ആശയം കൂടുതല്‍ സ്പഷ്ടമാവാന്‍ ചില താരതമ്യങ്ങള്‍ ആവശ്യമാണ്. അതെ, മറ്റ് ക്ലാസിക്കുകളെ വഴിയില്‍ വിട്ടുകൊണ്ട് അവയുടെ ഭാഷ വഴി മാറി മുന്നോട്ട് നീങ്ങിയ ചരിത്രവുമായുള്ള താരതമ്യം. ഹോമറുടെ ‘ഇലിയഡും ഒഡീസ്സി’യും (Illiad & Odyssey) എഴുതിയ യവന ഭാഷാശൈലി, സൊറോസ്റ്ററുടെ സെന്തവസ്തയുടെ പേര്‍ഷ്യന്‍ ശൈലി, തിരുക്കുറള്‍ കുറിക്കപ്പെട്ട തമിഴ്‌ശൈലി, മഹാഭാരതമെഴുതപ്പെട്ട സംസ്‌കൃത ശൈലി, ഷേക്‌സ്പിയറുടെ ഇംഗ്ലീഷ് ശൈലി ഇവയൊന്നും ഇന്ന് ജീവല്‍ ഭാഷാ ശൈലികളല്ലെന്ന വസ്തുത വിലയിരുത്തുമ്പോള്‍ വിശുദ്ധ ക്വുര്‍ആനിന്റെ അതുല്യത അംഗീകരിക്കാതെ നിവൃത്തിയില്ല.
വിശുദ്ധ ക്വുര്‍ആനിന്‍േറത് അറബിയിലെ ഒരു സവിശേഷ സാഹിത്യസങ്കേതമത്രെ. ഗദ്യത്തിനും പദ്യത്തിനും മധ്യേയുള്ള ഒരു സവിശേഷ ശൈലി. അനനുകരണീയമായ ആ സാഹിത്യ സങ്കേതമുപയോഗിച്ച് രചന നടത്താന്‍ അപൂര്‍വം ചിലരെങ്കിലും ശ്രമിക്കാതിരുന്നിട്ടില്ല. പക്ഷേ, അതൊരു സാഹിത്യവിജയമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രം. അതിന്റെ അധ്യായങ്ങളില്‍ ഒന്നൊഴിച്ചെല്ലാം ഒരേ സൂക്തത്തിലാരംഭിക്കുന്നു. ”ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം”. അതിന്റെ ആമുഖം അഥവാ ‘ഫാത്തിഹ’ നോക്കൂ. രചനയുടെ പശ്ചാത്തലമോ ഉള്ളടക്കത്തെപ്പറ്റിയുള്ള ചര്‍ച്ചയോ അതിലില്ല. പ്രത്യുത ഗൗരവപ്രാധാന്യമുള്ള ഒരു ഗ്രന്ഥം അവധാനതയോടെ പഠിക്കുവാന്‍ ആമുഖം മാര്‍ഗനിര്‍ദേശകവും പ്രചോദകവുമായിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. വിശുദ്ധ ക്വുര്‍ആനിന്റെ ആമുഖത്തിന് ശേഷമുള്ള ആദ്യ അധ്യായം നോക്കൂ! കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തിലാരംഭിക്കുന്ന ആ അധ്യായം തുടങ്ങുന്നതിങ്ങനെയാണ്. ‘അലിഫ്-ലാം-മീം’, അതത്രെ ഗ്രന്ഥം!  അതില്‍ സംശയമേ ഇല്ല. അലിഫും ലാമും മീമും അറബി അക്ഷരമാലയിലെ മൂന്നക്ഷരങ്ങ ളാണ്. ഭാഷയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചുവരുന്ന അക്ഷരങ്ങളില്‍ ചിലത്. ഇത്തരം അക്ഷരങ്ങളുടെ സമുച്ചയം തന്നെയാണ് അറബിഭാഷയിലെ രചനകളെല്ലാം. എന്നാല്‍, അവ യിലൊന്നിന്റെയും രചയിതാവിന് സ്വന്തം അപ്രമാദിത്വത്തെപ്പറ്റി തറപ്പിച്ചുപറഞ്ഞുകൊണ്ട് രചനയാരംഭിക്കാന്‍ ധൈര്യമുണ്ടായിട്ടില്ല. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ തുടക്കത്തില്‍തന്നെ ഊന്നിപ്പറയുന്നു. ”അല്‍ കിതാബ്” അഥവാ ‘ലക്ഷണമൊത്ത ഗ്രന്ഥം’ അതാണെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും. വിശുദ്ധ ക്വുര്‍ആന്‍ ലോകത്ത് വരുത്തിയ പരിവര്‍ത്തനവും സമകാലീന നാഗരികതകളെയാകെ അതിന് അതിജയിക്കാന്‍ കഴിഞ്ഞതും ഈ അവകാശവാദത്തെ അന്വര്‍ഥമാക്കുന്നു. അറബിഭാഷയിലെ മറ്റ് ക്ലാസിക്കുകളില്‍ ഏതിനാണ് യുഗങ്ങളെ അതിജീവിക്കുവാനും മനുഷ്യതലമുറകള്‍ക്ക് അഭംഗുരം മാര്‍ഗദര്‍ശനം നല്‍കി ക്കൊണ്ടിരിക്കുവാനും സാധിച്ചിട്ടുള്ളത്? ലോക ക്ലാസിക്കുകളില്‍ തന്നെ ഏതിനാണ് യുഗാന്തരങ്ങളിലെ ജനകോടികളുടെ വാക്, വിചാര, കര്‍മങ്ങളുടെ ആധാരശിലയായി വര്‍ത്തിക്കുവാന്‍ അവസരം സിദ്ധിച്ചിട്ടുള്ളത്?
തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് അതിന്റെ ഉള്ളടക്കത്തെപ്പറ്റിത്തന്നെയാണ്. ”ജീവിതത്തെ കാത്തുസൂക്ഷി ക്കുന്നവര്‍ക്ക് അത് വഴികാട്ടിയാകുന്നു”. വിശുദ്ധ ക്വുര്‍ആനിനെതിരെ ഒളിയമ്പുകള്‍ തൊടുത്തുവിടുന്ന യുക്തിവാദികള്‍ പോലും തീര്‍ത്തും നിഷേധിക്കാത്ത കാര്യമാണ് അതിലെ വിധിവിലക്കുകള്‍ക്കനുരൂപമായി ജീവിതം ചിട്ടപ്പെടുത്തുന്ന യാതൊരാളും പിഴച്ചുപോവില്ല എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പഴഞ്ചനാണ്, പി
ന്തിരിപ്പനാണ്, പുരോഗതിക്ക് വിഘാതമാണ് എന്നൊക്കെ മുറവിളി കൂട്ടുന്നവര്‍ ഒരിക്കലും ഇവ്വിഷയകമായി ഒരു സൂക്ഷ്മ വിശകലനത്തിന് മുതിരാറില്ല. വിശുദ്ധ ക്വുര്‍ആനിന്റെ വിധികള്‍ എടുത്തുനോക്കൂ! മനുഷ്യവര്‍ഗത്തോട് ആകെ കരുണകാണി ക്കണം, സമ്പാദിച്ച ധനത്തില്‍ ന്യായമായ ചെലവ് കഴിച്ചിട്ടുള്ളത് വിഷമമനുഭവിക്കുന്നവര്‍ക്കിടയില്‍ നിര്‍ദ്ദിഷ്ട രീതിയില്‍ വിതരണം ചെയ്യണം, അനാഥരെയും അഗതികളെയും സഹായിക്കണം, മാതാപിതാക്കളോട് തികച്ചും മാന്യമായി പെരുമാറണം, അവരുടെ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് താങ്ങും തണലുമായിരിക്കണം, കുഞ്ഞുങ്ങളോട് കരുണയും വാല്‍സല്യവും കാണിക്കണം, സംസാരവും നടത്തവും സര്‍വത്ര വിനയാന്വിതമായിരിക്കണം, അന്യരെപ്പറ്റി നല്ലത് മാത്രം വിചാരിക്കുകയും നല്ലത് മാത്രം പറയുകയും വേണം, വിവാഹജീവിതത്തിന്റെ വിശുദ്ധിയും അഖണ്ഡതയും കാത്തുസൂക്ഷിക്കണം, സ്ത്രീയും പുരുഷനും
വാക്കിലും പെരുമാറ്റത്തിലും വേഷവിധാനത്തിലും സഭ്യതയുടെ സീമകളിലൊതുങ്ങി നില്‍ക്കണം. ഇത്തരം അനുശാസനങ്ങളില്‍ ഏതെങ്കിലും ഒന്ന് യുക്തിവിരുദ്ധമാണെന്നോ, പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതാണെന്നോ, മനുഷ്യ മഹത്വത്തിന് നിരക്കാത്തതാണെന്നോ നാളിതുവരെ ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. മതം പുരോഗതിയുടെ ശത്രുവാണെന്ന് വിളിച്ചുകൂവുന്നവര്‍ പോ
ലും അവരുടെ ധാര്‍മികതയുടെ- Socialist Morality യുടെ ഭാഗമായി ഈ ആശയങ്ങൡ മിക്കതിനും അംഗീകാരം നല്‍കുന്നു എന്നതാണ് അത്യന്തം വിചിത്രമായ വസ്തുത. ഒരേ അനുശാസനം തന്നെ സാക്ഷാല്‍ ദൈവത്തിന്‍േറതാണെങ്കില്‍ പിന്തിരിപ്പന്‍! സോഷ്യലിസ്റ്റ് ആചാര്യന്‍േറതാണെങ്കില്‍
പുരോഗമനപരം! എത്രമാത്രം വിചിത്രം!
ഇനി വിശുദ്ധ ക്വുര്‍ആനിന്റെ വിലക്കുകള്‍ നോക്കൂ! അന്യായമായി ഒരു മനുഷ്യനെയും വധിക്കരുത്, അന്യായമായി ഒരു തുള്ളി രക്തംപോലും ചിന്തരുത്, വ്യഭിചരിക്കരുത്, ചാരിത്ര്യവതികളെപ്പറ്റി അപവാദം പറയരുത്, മോഷ്ടിക്കരുത്, മദ്യപിക്കരുത്, ചൂതാട്ടം നടത്തരുത്, ധൂര്‍ത്തടിക്കരുത്, അനാഥരുടെ ധനം അപഹരിക്കരുത്, അശരണരുടെ അവകാശങ്ങള്‍ ഹനിക്കരുത്, കള്ളം പറയരുത്, തെറി പറയരുത്, വഞ്ചിക്കരുത്, മായം ചേര്‍ക്കരുത്, ഏഷണിയും പരദൂഷണവും പാ
ടില്ല, അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്, പലിശ വാങ്ങരുത്, കൊടുക്കരുത്. ഇത്തരത്തിലുള്ളതാണ് വിശുദ്ധ ക്വുര്‍ആനിന്റെ ധാര്‍മികമായ വിലക്കുകള്‍. ഇതൊക്കെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും
പുരോഗതിക്കും വിരുദ്ധമായ അരുതുകള്‍ അഥവാ Taboos മാത്രമാണെന്നും ഇവയൊക്കെ കാലഹരണപ്പെട്ടിരിക്കയാണെന്നും യുക്തിവാദികള്‍പോലും വാദിക്കുകയില്ലെന്നാണ് തോന്നുന്നത്. കാരണം, സാത്താന്റെ ദുര്‍ബോധനങ്ങള്‍ മാര്‍ഗരേഖയായി സ്വീകരിച്ചുകൊണ്ട് ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ലെന്ന് ഭൗതികവാദികള്‍ക്കു പോലും നന്നായറിയാം. അതുകൊണ്ട് തന്നെ ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തില്‍നിന്ന് കടമെടുത്തുകൊണ്ടും അതോടൊപ്പം ദൈവത്തെ തള്ളിപ്പറഞ്ഞുകൊണ്ടും, ‘മാനവിക ധര്‍മം’ എന്നൊന്ന് തല്ലിക്കൂട്ടാനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇനി വിശുദ്ധ ക്വുര്‍ആനിന്റെ വിധിവിലക്കുകളല്ല, പ്രപഞ്ചത്തെയും ജീവിതത്തെയും മനുഷ്യനെയും കുറിച്ചുള്ള ക്വുര്‍ആ നിക വീക്ഷണങ്ങളാണ് യുക്തിവിരുദ്ധമെന്നാണ് വാദമെങ്കില്‍ നമുക്ക് അതെക്കുറിച്ച് വസ്തുനിഷ്ഠമായ വിശകലനം നടത്തിനോക്കാം.
എന്താണ് ക്വുര്‍ആനികദര്‍ശനത്തിന്റെ കാതലായ ഭാഗം? പ്രപഞ്ചം സ്വയംഭൂവല്ലെന്നും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊണ്ട് ഒരു വിധാതാവിനാല്‍ സൃഷ്ടിച്ച് നിയന്ത്രിക്കപ്പെടുന്നതാണെന്നുമുള്ള സൃഷ്ടിസിദ്ധാന്തമാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ സുപ്രധാനമായ ഒരു ഭാഗം. സൃഷ്ടികര്‍ത്താവിന്റെ മാത്രം ആരാധ്യത, മനുഷ്യാസ്തിത്വത്തിന്റെ സ്വാതന്ത്ര്യം, ബാധ്യതകള്‍ എന്നിവയെ സംബന്ധിച്ച ദര്‍ശനമാണ് മറ്റൊരു സുപ്രധാനമായ ഭാഗം. ദിവ്യസന്ദേശം, ആത്മാവ്, മലക്കുകള്‍, പി
ശാച്, സ്വര്‍ഗനരകങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിശ്വാസമാണ് പിന്നെ മൗലികമായിട്ടുള്ള വിഷയം. ഈ കാര്യങ്ങളത്രയും ശാസ്ത്രത്തിനും ബുദ്ധിക്കും എതിരായ  മൂഢവിശ്വാസങ്ങളാണെന്നും ചില നിക്ഷി
പ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി മുഹമ്മദ് നബി(സ) കെട്ടിച്ചമച്ചതാണ് ഈ മൗഢ്യം നിറഞ്ഞ ക്വുര്‍ആനെന്നുമാണ് യുക്തിവാദികള്‍ ജല്‍പിക്കുന്നത്. എന്നാല്‍ ഭൗതികശാ
സ്ത്രത്തിലെയോ തര്‍ക്കശാസ്ത്രത്തിലെയോ ഏത് നിയമമാണ് ദൈവാസ്തിക്യം ഉള്‍പ്പെടെയുള്ള ഉപര്യുക്തകാര്യങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതെന്ന് യുക്തിവാദികള്‍ ചൂണ്ടിക്കാണി ക്കാറില്ല. കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലെ പദാര്‍ഥ സമുച്ചയം നിരന്തര പരിണാമപ്രക്രിയയിലൂടെ, ജൈവപദാര്‍ഥത്തിന്റെ അത്യുന്നതരൂപമായ മനുഷ്യമസ്തിഷ്‌കം വരെ സ്വയമേവ യാതൊരു ബാഹ്യശക്തിയുടെയും നിയന്ത്രണമില്ലാതെ വളര്‍ച്ച പ്രാപിച്ച് എത്തിച്ചേരുമെന്ന് ഭൗതിക ശാസ്ത്രം ഖണ്ഡിതമായി തെളിയിച്ചുകഴിഞ്ഞിട്ടുïോ? നെബുലെ (Nebulae) കളില്‍നിന്ന് തുടങ്ങി വൈവിധ്യമാര്‍ന്ന ധാതു-ജന്തു-സസ്യജാലങ്ങളിലൂടെ പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന ഭൗതിക പ്രപഞ്ചത്തിലെ നിയതമായ നിയമവ്യവസ്ഥകളത്രയും ആരുടെയും ആസൂത്രണമോ നിയന്ത്രണമോ കൂടാതെ യാദൃച്ഛികമായും അനൈച്ഛികമായും രൂപം പ്രാപിച്ചതാണെന്ന് തര്‍ക്കശാസ്ത്രത്തിലെ ഏതെങ്കിലും നിയമം സമര്‍ഥിച്ചിട്ടുïോ?
ഊര്‍ജ്ജ ദ്രവ്യ സംയോജന നിയമത്തെ സാക്ഷിനിര്‍ത്തിക്കൊïാണ് ഇന്ന് യുക്തിവാദികള്‍ പ്രപഞ്ചം സ്വയംഭൂവാണെന്ന് ശഠിച്ച് പറയുന്നത്. ഊര്‍ജ്ജം പദാര്‍ഥത്തിന്റെ വിഘടിതരൂപമാണെന്നും പദാര്‍ഥത്തെ ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയുന്ന പോ ലെ ഊര്‍ജ്ജത്തെ പദാര്‍ഥമാക്കി മാറ്റാനും
കഴിയും എന്നുമാണത്രെ ഈ നിയമം നി
ര്‍ദേശിക്കുന്നത്. എന്നാല്‍, ദൈവവിശ്വാസ ത്തിന്റെ അനിവാര്യതയിലേക്കാണ് യഥാര്‍ഥത്തില്‍ ഈ നിയമം വിരല്‍ചൂണ്ടുന്നത്. അതുകൊണ്ട് തന്നെയാണ് ഊര്‍ജ്ജ ദ്രവ്യ സംയോജനം സംബന്ധിച്ച ഫോര്‍മുല ആവിഷ്‌ക്കരിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്നെ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വ്യവസ്ഥിതത്വത്തിന്റെ പിന്നില്‍ ഏതോ അജ്ഞാതമായൊരു നിയാമക ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. കാരണമെന്തെന്നല്ലേ? യാതൊരു മൂലകത്തിന്റെയും പരമാണു യാതൊരു ബാഹ്യശക്തിയുടെയും പ്രവര്‍ത്തനം കൂടാതെ ഊര്‍ജ്ജമായി പരിവര്‍ത്തിപ്പിക്കപ്പെടുകയില്ല. മറ്റൊരു പരമാണു യാതൊരു ബാഹ്യ പ്രേരണയും കൂടാതെ ഈ പരമാണുവിനെ ഊര്‍ജ്ജമാക്കി മാറ്റുന്നതില്‍ പങ്കുവഹിക്കുകയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദ്രവ്യം ഊര്‍ജ്ജമാക്കി മാറ്റണമെങ്കില്‍ fission (വിഘടനം) അല്ലെങ്കില്‍ fusion (സംയോജനം) നടക്കണം. ഇത് രണ്ടും നടക്കണമെങ്കില്‍ ഒരു ബാഹ്യ ശക്തിയുടെയും -ഒരു external agency യുടെ -ഇടപെടല്‍ നടക്കണം. അതുപോലെ തന്നെ ഊര്‍ജ്ജത്തെ ദ്രവ്യമാക്കി മാറ്റാന്‍ സാധിച്ചേക്കുമോ എന്നതല്ല മൗലിക പ്രശ്‌നം. യാതൊരു ബാഹ്യശക്തിയുടെയും ഇടപെടല്‍ കൂടാതെ ഊര്‍ജ്ജകണങ്ങള്‍ ദ്രവ്യമായി പരിവര്‍ത്തിതമാകുമോ എന്നതാണ് പ്രശ്‌നം. ഏതൊരു ഭൗതികമാറ്റത്തിനും സംയോജിപ്പിക്കലോ, വിഘടിപ്പിക്കലോ, ത്വരിതപ്പെടുത്തലോ ആവശ്യമാണെങ്കില്‍ ആദിപദാര്‍ഥത്തിന്റെ ജഢത്വം അഥവാ inertia നീങ്ങുകയും പരിണാമചക്രം കറങ്ങിത്തുടങ്ങുകയും ചെയ്യാനും ഒരു ബാഹ്യശക്തിയുടെ ഇടപെടല്‍ കൂടിയേ തീരൂ. പരമാണുവിനുള്ളിലെ ചലനങ്ങളെ എടുത്തുകാട്ടിയതുകൊണ്ട് പ്രയോജന മില്ല. കോടാനുകോടി പരമാണുക്കള്‍ ചേര്‍ന്നുണ്ടായ കല്ലും ഇരുമ്പ് ദണ്ഡുമൊക്കെ തികച്ചും ജഢാവസ്ഥയില്‍ തന്നെയാണ ല്ലോ കഴിയുന്നത്. അതിന് നിയതമായ ഒരു ക്രമമുണ്ടാകണമെങ്കില്‍ അതും ആകസ്മികവും അനാസൂത്രിതവുമായ ചലന ങ്ങളുടെ ഫലമായി സംഭവിക്കുക സാധ്യമല്ല. ഉദാഹരണമായി ആദിസ്‌ഫോടനത്തില്‍ നിന്നുരുത്തിരിഞ്ഞ പദാര്‍ഥസമുച്ചയം നക്ഷത്രങ്ങളായി, ഗ്രഹങ്ങളായി, ഉപഗ്രഹങ്ങളായി സ്വതന്ത്രവും വ്യതിരിക്തവുമായ പരിമാണത്തോടും പ്രത്യേകതകളോടും കൂടി, സ്വന്തമായ ഭ്രമണപരിക്രമണ വ്യവസ്ഥകളോടെ പരിണമിച്ചുണ്ടായത് യാദൃച്ഛിക സംഭവങ്ങളുടെ അവ്യവസ്ഥിതമായ ഗതിവിപര്യയത്താലാണെന്ന് പറഞ്ഞാല്‍ സംഭവ്യതാ നിയമങ്ങള്‍ക്കോ തര്‍ക്കശാസ്ത്രതത്വങ്ങള്‍ക്കോ നിരക്കാത്ത ഒരു നിരര്‍ഥകവാദം മാത്രമായിരിക്കുമത്.
സൗരയൂഥത്തെപ്പറ്റി മനുഷ്യന്‍ മനസ്സിലാക്കിയ വസ്തുതകളുടെ വെളിച്ചത്തില്‍ തന്നെ നമുക്കൊരു വിശകലനം നടത്തി നോക്കാം. സൂര്യന്‍ ജനനം മുതല്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ജ്വലിക്കുന്നില്ല. അവയുടെ ഉപരിതലമെങ്കിലും ഘനീഭവിച്ചു കെട്ടടങ്ങിയിരിക്കുന്നു. പ്രപഞ്ച രശ്മിക ളുടെ പ്രസരണത്തിനും ഉല്‍ക്കകളുടെ നിപാ
തത്തിനും ശരവ്യമായി ഭൂമി ഒഴികെയുള്ള ഗ്രഹങ്ങള്‍ നിശ്‌ചേതനമായിക്കിടക്കുന്നു. ഭൂമിയാകട്ടെ, വിവിധ അടുക്കുകളുള്ള അന്തരീക്ഷമെന്ന കവചത്താല്‍ പ്രപഞ്ചരശ്മികളുടെയും ഉല്‍ക്കകളുടെയും ആക്രമണത്തില്‍നിന്ന് വലിയൊരളവോളം സംരക്ഷിക്ക പ്പെട്ടിരിക്കുന്നു. അന്തരീക്ഷം ഒരു കവചമായി, കാണാത്ത മേല്‍പുരയായി വര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ സസ്യജന്തുജാലങ്ങളൊന്നും തന്നെ ഭൂമുഖത്ത് ഉടലെടുക്കുകയോ നിലനി
ല്‍ക്കുകയോ ചെയ്യില്ലായിരുന്നു. ഈ അന്തരീക്ഷ മേല്‍പുരയില്ലായിരുന്നുവെങ്കില്‍ ഇവിടെ മേഘമോ മഴയോ കാറ്റോ ഉണ്ടാവില്ലാ യിരുന്നു.
ഇനി ഈ ഭൂമിയുടെ ഏതെങ്കിലും ഒരു തുണ്ട് ശ്രദ്ധിച്ചുനോക്കൂ. ഒരേ രാസഘടനയുള്ള മണ്ണില്‍ ഒരേ വെള്ളം വലിച്ചെടുത്ത്, ഒരേ വളത്തില്‍നിന്ന് പോഷണമുള്‍ക്കൊണ്ട് വളരുന്ന ചെടികളില്‍ ഒന്നിന്റെ കായ് കയ്ക്കുന്നു. മറ്റൊന്നിന്‍േറത് മധുരിക്കുന്നു. വേറെയൊന്നിന്‍േറത് പുളിക്കുന്നു. ഒന്നിന്റെ പൂവിന് ചുവപ്പുനിറം, പഴത്തിന് മഞ്ഞനിറം. മറ്റൊന്നിന്റെ പൂവിന് വെള്ളനിറം, കായ്ക്ക് പച്ചനിറം. മൂന്നാമതൊന്നിന്റെ പൂവിന് നീലനിറം, കായ്ക്ക് ചുവപ്പുനിറം. നാനാനിറങ്ങള്‍, ഭിന്നരുചി. ചിലത് വര്‍ഷത്തില്‍ പല തവണ കായ്ക്കുന്നു. ചിലത് ഒരു തവണ കായ്ക്കുന്നു. ചിലത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍, വേറെ ചിലത് മുപ്പത്താറ് വര്‍ഷത്തിലൊരിക്കല്‍ പൂത്ത്, കായ്ച്ച് കാലഗതിയടയുന്നു. മണ്ണില്‍, വെള്ളത്തില്‍, വളത്തില്‍ ഓറഞ്ചിന്റെ മധുരിമയില്ല. ചെറുനാരങ്ങയുടെ അമ്ലതയില്ല. തക്കാളിയുടെ ചുവപ്പും പൂവന്‍പഴത്തിന്റെ മഞ്ഞനിറവുമില്ല. ബീജകോശത്തില്‍ മുദ്രണം ചെയ്യപ്പെട്ട പാരമ്പര്യത്തിന്റെ അലി ഖിത നിയമങ്ങള്‍ക്കനുസരിച്ച്, ഇലകളുടെ, പൂ
ക്കളുടെ, പഴങ്ങളുടെ, വര്‍ണ-ഗന്ധ-രുചിഭേദങ്ങള്‍ വിന്യസിക്കപ്പെടുന്നു.
അതിസൂക്ഷ്മജീവികള്‍ മുതല്‍ മനുഷ്യന്‍വരെയുള്ള ജന്തുജാലങ്ങളെ നിരീക്ഷിച്ചുനോക്കൂ. വ്യതിരിക്തമായ പ്രജനന രീതികള്‍, വിഭിന്നമായ അഭിരുചികള്‍, വ്യത്യസ്തമായ ആവാസവ്യവസ്ഥകള്‍.  പ്രകൃതിയുടെ സന്തുലിതത്വം നിലനില്‍ക്കുകയും മലിനീകരണ ഹേതുക്കള്‍ ഒഴിവാക്കുകയും ചെയ്യത്തക്കവണ്ണം ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള ചാക്രികബന്ധങ്ങള്‍. എണ്ണിയാലൊതുങ്ങാത്ത അത്ഭുതങ്ങളുടെ കലവറയത്രെ ജന്തുലോകം!
മനുഷ്യനെ നോക്കൂ, ഭൂമിയിലെ നായകത്വമേല്‍ക്കാന്‍ പ്രാപ്തി നല്‍കുന്ന അസ്തിത്വത്തിന്റെ സ്വാതന്ത്ര്യം. കണ്ണിന്റെയും കാതിന്റെയും പരിധിയില്‍വരുന്ന വസ്തുക്കളെ ബാഹ്യമായും ആന്തരികമായും വിലയിരുത്താനും ഉപയോഗപ്പെടുത്താനുമുള്ള ബുദ്ധിശക്തി. മനസ്സിലെ ആശയങ്ങളെ ഭാഷയാക്കി തനിമയോടെ, തെളിമയോടെ, പൂര്‍ണതയോടെ സഹജീവികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള കഴിവ്. വചനങ്ങളെ വരകളാക്കി മാറ്റി സ്ഥിരപ്രതിഷ്ഠ നല്‍കാന്‍ സഹായിക്കുന്ന അക്ഷരവിദ്യ. വ്യക്തിത്വത്തിന് വിവിധ മാനങ്ങള്‍ നല്‍കുന്ന വസ്ത്രം, വാഹനം എന്നിങ്ങനെ അസംഖ്യം സവിശേഷതകള്‍. ദശലക്ഷക്കണക്കിന് ജന്തുജാലങ്ങളില്‍നിന്ന് അവരെ വേര്‍തിരിച്ചുയര്‍ത്തി നി
ര്‍ത്തുന്ന സവിശേഷതകള്‍. വിസ്മയാവഹവും സുവ്യവസ്ഥിതവുമായ ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളത്രയും വിവിധ മൂലകങ്ങളുടെ യാദൃച്ഛികമായ വിഘടന സംയോജനങ്ങളുടെ ഫലമായി ഉരുത്തിരിയുന്ന ആകസ്മിക സംഭവങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ആകസ്മികത എന്നതിന്റെ സാധ്യതകള്‍ എത്ര വലിച്ചുനീട്ടിയാലും വ്യവസ്ഥാപിത പ്രപഞ്ചത്തിന്റെ കാരണമായിരിക്കാന്‍ അത് പോരാ എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യു ന്നത്. വിശുദ്ധ ഖുര്‍ആനിനോട് യുക്തിവാദികള്‍ക്കുള്ള അമര്‍ഷത്തിനുള്ള മൂലകാരണം ഇതല്ലാതെ മറ്റൊന്നുമല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
‘ഉപരിലോകങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ പരിവര്‍ത്തനത്തിലും ജനോപകാരപ്രദമായ വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ഉപരിഭാഗത്തുനിന്ന് അല്ലാഹു വെള്ളം ചൊരിഞ്ഞുതന്നിട്ട് നിര്‍ജ്ജീവമായ ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കുകയും അതില്‍ ജന്തുജാലങ്ങളെ വിന്യസിക്കുകയും ചെയ്തതിലും കാറ്റുകളുടെ നിയന്ത്രണത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ കാര്‍മേഘങ്ങള്‍ നയിക്കപ്പെടുന്നതിലുമെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച’ (2:164).
ഏതുകാലത്തുമുള്ള ഏത് വിവേകശാലിക്കും ബോധ്യമാകുന്ന സുവ്യക്തമായ പ്രാപഞ്ചിക വ്യവസ്ഥകളുടെ നിദര്‍ശനങ്ങ ളാണ് ഈ വചനത്തില്‍ ചൂണ്ടിക്കാണിച്ച വസ്തുതകളത്രയും. ഇവയൊക്കെ എങ്ങനെയൊക്കെയോ സംഭവിക്കുന്ന യാദൃച്ഛി കതകള്‍ മാത്രമാണെന്ന് ബുദ്ധിയുള്ള ആര്‍ക്കെങ്കിലും അവകാശപ്പെടാനൊക്കുമോ? എന്ത്
കാരണത്താല്‍ എന്ത് ലക്ഷ്യത്തെ മുന്‍നിര്‍ത്തി ദൈവത്തെ ആരാധിക്കണമെന്ന് വിശുദ്ധ
ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഭാഗം നോക്കൂ!
”ജനങ്ങളേ! നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ വണങ്ങുവീന്‍; നിങ്ങള്‍ സ്വയം സൂക്ഷ്മതയുള്ളവരായിരിക്കാന്‍ വേണ്ടി. നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയായും ഉപരിഭാഗത്തെ മേല്‍പുരയായും സംവിധാനിച്ച നാഥനെ. ഉപരിഭാഗത്തുനിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അത് മുഖേന വൈവിധ്യമാര്‍ന്ന കനികള്‍ നിങ്ങള്‍ക്ക് ഭുജിക്കുവാനായി ഉല്‍പാ
ദിപ്പിച്ചുതന്ന നാഥനെ.  ആയതിനാല്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് നിങ്ങള്‍ ദൈവത്തിന് പങ്കാളികളെ വെച്ചുകൂടാത്തതാകുന്നു” (2:21, 22).
ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെയല്ല, എല്ലാകാലത്തുമുള്ള മുഴുവന്‍ മനുഷ്യരുടെയും മുഴുപ്രപഞ്ചത്തിന്റെയും നാഥനായ പ്രാപഞ്ചിക ദൈവത്തെപ്പറ്റിയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സംസാരിക്കുന്നത്. ആ ദൈവത്തെ വണങ്ങുകയും അവ ന്റെ മാര്‍ഗദര്‍ശനത്തിനനുഗുണമായി ജീവിതത്തെ ക്രമീകരിക്കുകയും ചെയ്താല്‍ നേട്ടങ്ങളുണ്ടാകുന്നത് ദൈവത്തിനല്ല, മനുഷ്യന് തന്നെയാണ്. ദൈവത്തിന്റെ നന്മക്കുവേണ്ടി മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ദുര്‍ബോധനം നടത്തുന്നവര്‍ പ്രസ്തുത ആശയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ജീവിതം ദൈവത്തിന് സമര്‍പ്പിച്ചാല്‍ സകലമാന കളങ്കങ്ങൡനിന്നും സ്വയം കാത്തുസൂക്ഷിക്കാന്‍ മനുഷ്യന് സാധിക്കുന്നു. മറിച്ചാണെങ്കിലോ? മനുഷ്യന്‍ സ്വയംകൃതാനര്‍ഥങ്ങളുടെ വാരിക്കുഴികളില്‍ വീണ് തകര്‍ന്നടിയുന്നു.
”നിങ്ങള്‍ക്ക് മാര്‍ഗച്യുതി നേരിടാതിരിക്കാന്‍ വേണ്ടി ദൈവം നിങ്ങള്‍ക്ക്  കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു” (ക്വുര്‍ആന്‍: 4:176).
ദൈവത്തോടുള്ള മനുഷ്യന്റെ കടപ്പാടിന് നിദാനമായിട്ടുള്ളത് എന്താണ്? ഒന്നാമത്തേത് സവിശേഷമായ അസ്തിത്വം മനുഷ്യന് നല്‍കി
എന്നതുതന്നെ. പിന്നെ, ആ അസ്തിത്വത്തി ന്റെ സര്‍വതോന്മുഖമായ വളര്‍ച്ചക്കുതകുന്ന പാരിസ്ഥിതിക ഘടകങ്ങള്‍ സജ്ജമാക്കിത്തന്നു എന്നത്. ഭൂമിയെ മെത്തയാക്കിയതും ഉപരിഭാഗത്തെ മേല്‍പുരയാക്കിയതും, കനികളൊരുക്കിയതുമാണ് അത്യന്തം പ്രസ്താവ്യമായിട്ടുള്ളത്. ശാസ്ത്രത്തിന്റെ തുളച്ചുകയറുന്ന ദൃഷ്ടി എത്തിനോക്കിയ ഭൂമിക്കപ്പുറത്തുള്ള ഒരു മേഖലയിലും മനുഷ്യന് നീണ്ടുനിവര്‍ന്ന് കിടന്ന് വിശ്രമിക്കാവുന്ന ഒരു മെത്ത ലഭ്യമല്ല എന്നാണ് ഇതഃപര്യന്തം അറിയാന്‍ കഴിഞ്ഞി ട്ടുള്ളത്. അതെ, മാരകമായ പ്രപഞ്ച രശ്മികളേല്‍ക്കാതെ, കൊള്ളിമീനുകള്‍ വീണ് തലപൊ
ളിയാതെ, ഓക്‌സിജന്‍ സിലിïര്‍ കൂടെ കൊണ്ടുനടക്കാതെ കയറിക്കിടന്ന് വിശ്രമിക്കാനുള്ള മെത്ത. അതാണീ ഭൂമുഖത്തിന്റെ സവിശേഷത. മുഹമ്മദിന്റെ ഭൂമി പായപോ
ലെ പരന്നതോ, പപ്പടംപോലെ വട്ടത്തിലുള്ളതോ ആണെന്ന് പറഞ്ഞ് ഇസ്‌ലാമിനെ അവഹേളിക്കുന്ന യുക്തി വാദികള്‍ നന്നെ ചുരുങ്ങിയത് 2:22 വചനത്തിലെ ‘ഫിറാശ്’ എന്ന അറബി പദത്തിന്റെ അര്‍ത്ഥമെങ്കിലും ഗ്രഹിച്ചിരുന്നെങ്കില്‍!
സൂപ്പര്‍സോണിക് വിമാനങ്ങളോട് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ക്കുള്ള എതിര്‍പ്പിന്റെ അടിസ്ഥാനമെന്താണെന്നോ? മാരകമായ കോസ്മിക് (cosmic) പാ
ളികളില്‍ വിള്ളലുണ്ടാവുകയും തന്മൂലം ജന്തുസസ്യജാലങ്ങള്‍ സമൂലനാശത്തിന് വിധേയമാകാന്‍ വഴിയൊരുക്കുകയും ചെയ്‌തേക്കുമോ എന്ന ആശങ്ക. അതെ, അന്തരീക്ഷമാകുന്ന മേല്‍പുരയാണ് ഉല്‍ക്കാപി
ണ്ഡങ്ങളെ ദഹിപ്പിച്ചുകളയുന്നത്. അന്തരീക്ഷമാണ് കോസ്മിക് രശ്മികളെ അരിച്ച് ഒഴിവാക്കുന്നത്. അന്തരീക്ഷമേലാപ്പിലെ മര്‍ദ്ദ- വ്യതിയാനങ്ങളാണ് കാലാവസ്ഥയെയും കാലവര്‍ഷത്തെയും നിയന്ത്രിക്കുന്നത്. ഭൂമിയില്‍ സുലഭമായ പ്രാണവായുവും ജീവജലവും പ്രപഞ്ചത്തിലെ അതുല്യവും അനിതരവുമായ രണ്ട് പദാര്‍ത്ഥങ്ങളത്രെ. അത് രണ്ടും അന്തരീക്ഷമാകുന്ന മേല്‍പു
രയില്‍നിന്ന് നമുക്ക് ലഭിക്കുന്നത് നിര്‍ലോഭമായിക്കൊണ്ടാണ്. ആ മേല്‍പുരയെപ്പറ്റി മറ്റൊരിടത്ത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
”ഉപരിഭാഗത്തെ നാം സുരക്ഷിതമായ ഒരു മേല്‍പുരയാക്കിയിരിക്കുന്നു. എന്നിട്ടും അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി വിമുഖ രത്രെ!” (ക്വുര്‍ആന്‍: 21:32)

ഭൗതികവാദവും
സൃഷ്ടിസിദ്ധാന്തവും
കേവല ഭൗതികവാദത്തിന് ഉത്തരം കണ്ടെത്താന്‍ പ്രയാസമുള്ള ചില ചോദ്യങ്ങളെ നേരിടുന്നതിനുവേണ്ടി ആവിഷ്‌ക്കരിക്ക പ്പെട്ടതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. കാള്‍ മാര്‍ക്‌സാണ് ഇതിന്റെ ഉപജ്ഞാതാവ്. പദാര്‍ത്ഥത്തിന്റെ വിരുദ്ധഭാവങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍നിന്നാണ് പു
തിയ വസ്തുക്കളും വര്‍ക്ഷങ്ങളും രൂപം
കൊള്ളുന്നത് എന്നത്രെ ഈ വാദത്തിന്റെ ചുരുക്കം. മരവും കായും തമ്മിലും തള്ളയും കുഞ്ഞും തമ്മിലും കോഴിയും മുട്ടയും തമ്മിലുമൊക്കെ ദ്വന്ദ്വഭാവമുണ്ടെന്നും മാവിന്റെ നിഷേധമാണ് മാങ്ങയെന്നും കോഴിയുടെ നിഷേധമാണ് കോഴിമുട്ടയെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഭാഷ്യകാരന്മാര്‍ വിശദീകരിക്കുമ്പോള്‍ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാകാത്ത മനുഷ്യരെല്ലാം മൂക്കത്ത് വിരല്‍ വെച്ചുപോകും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് സസ്യജന്തുജാലങ്ങളടക്കമുള്ള ഭൗതികവസ്തുക്കളെ യുഗ്മങ്ങളായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ഇണകളായി സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ വൈവിദ്ധ്യപൂര്‍ണവും പരസ്പരപൂരകവുമായ ഗുണങ്ങളുടെ സംയോജനത്തിലൂടെയാണ് പദാര്‍ത്ഥ ലോകം നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നത്. ദൈവം നല്‍കിയ ഇണക്കവും സംയോജനവുമാണ് പ്രകൃതിയിലെ നിയാമകഘടകം; വികൃതമനസ്സുകളില്‍ രൂപം കൊണ്ട സംഘട്ടനമല്ല. പ്രകൃതിയിലെ യുഗ്മങ്ങളെ നിരീക്ഷിക്കുന്ന ഏതൊരു സൂക്ഷ്മദൃക്കിനും അനുഭവവേദ്യമാകുന്ന വസ്തുത സംഘട്ടനാത്മകമായ വൈരുദ്ധ്യമല്ല, സഹകരണാത്മകമായ വൈജാത്യമാണ് പ്രപഞ്ചത്തിന്റെ അന്തര്‍ധാരയെന്നത്രെ. യാദൃച്ഛികവും അനാസൂത്രിതവുമാണ് ജന്തുസസ്യജാലങ്ങളുടെ പരിണാമമെങ്കില്‍ സകല ജനുസ്സുകളും ജോടികളായി പരിണമിക്കുക എന്നത് സംഭവ്യതാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രപഞ്ചോല്‍പത്തിയെപ്പറ്റിയുള്ള മതവീക്ഷണത്തെ പുച്ഛിച്ചു തള്ളുവാന്‍ യുക്തിവാദികള്‍ പൊക്കിക്കാണിക്കാറുള്ളത് പïൊരു മാര്‍പ്പാപ്പ ഭൂമിയുടെ ആയുസ്സ് ഗണിച്ചതിലെ വൈചിത്ര്യത്തെയാണ്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ അയുക്തികമായ യാതൊന്നും തന്നെ തദ്‌വിഷയകമായി പ്രസ്താവിച്ചിട്ടില്ല. പ്രപഞ്ചത്തെ ആറുഘട്ടങ്ങളിലായി സൃഷ്ടിച്ചു എന്ന ഖുര്‍ആനിക പരാമര്‍ശത്തില്‍ അവിശ്വസനീയമായി യാതൊന്നുമില്ല. ഉപരിലോകങ്ങളും ഭൂമിയും ഒന്നിച്ചായിരുന്നുവെന്നും പിന്നീട് ദൈവം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നുമാണ് പ്രപഞ്ചോല്‍പത്തിയെപ്പറ്റി വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു പ്രസ്താവം. ആകാശ ഗോളങ്ങളും ഭൂമിയും തമ്മിലുള്ള ഉല്‍പത്തിപരമായ ബന്ധത്തെപ്പറ്റി യാതൊരു ധാരണയും നിലവിലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നടത്തപ്പെട്ട ഈ പ്രസ്താവം വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയുടെ പ്രകടമായ തെളിവുകളില്‍ ഒന്നത്രെ.
രണ്ട് ഉദയസ്ഥാനങ്ങളെയും അസ്തമയ സ്ഥാനങ്ങളെയും പറ്റിയുള്ള പ്രസ്താവവും രാത്രിയെ പകലിന്മേലും പകലിനെ രാത്രിയിന്മേലും ചുറ്റുന്നു എന്ന് തുടങ്ങിയ പരാമര്‍ശങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ അപ്രമാദിത്വത്തിന്റെ തെളിവുകളത്രെ. പരന്ന ഭൂമിയോ നിശ്ചലമായ ഭൂമിയോ അല്ല ഈ വാക്യങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉരുണ്ടതും കറങ്ങുന്നതുമായ ഭൂമിയെക്കുറിച്ചുതന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.
‘പര്‍വതങ്ങള്‍ ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നതിനുള്ള ആണികളാണ്’ എന്ന വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശത്തെ ചില യുക്തിവാദികള്‍ അപഹസിച്ചു തള്ളാറുണ്ടെങ്കിലും ഒരു വസ്തുവിന്റെ പതനം ചന്ദ്രനില്‍ സൃഷ്ടിക്കുന്ന ആനുപാതികമല്ലാത്ത ഉഗ്രമായ ചന്ദ്രകമ്പത്തെപ്പറ്റി സോവിയറ്റ് വിദഗ്ധന്മാര്‍ നടത്തിയ സൈസ്‌മോഗ്രാഫിക് പഠനങ്ങള്‍, പര്‍വതങ്ങള്‍ ഭൂമിക്ക് നല്‍കുന്ന കെട്ടുറപ്പിനെപ്പറ്റി വ്യക്തമായ ധാരണയിലേക്ക് നയിച്ചിരിക്കയാണ്. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിയ പര്‍വതങ്ങളുടെ ഘടനയും ഭൂമിയുടെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കും ഇന്നും പഠനവിധേയമായിക്കൊണ്ടിരിക്കയാണ്. സൂര്യനെ ദീപമെന്നും ചന്ദ്രനെ വെളിച്ചമെന്നും വിളിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ ഏഴാം നൂറ്റാണ്ടിലെ യാതൊരറബിക്കും അറിയാനിടവരാത്ത ജ്യോതിശാസ്ത്ര തത്ത്വത്തെയാണ് സൂചിപ്പിക്കുന്നത്. സൂര്യന്‍ ഒരു ദീപമായി ജ്വലിക്കുന്നു. ചന്ദ്രന്‍ അതിന്റെ വെളിച്ചം പ്രതിബിംബിപ്പിക്കുക മാത്രം ചെയ്യുന്നു.

മനുഷ്യന്‍-ഖുര്‍ആനിലും യുക്തിവാദത്തിലും
യാദൃച്ഛികമായി വാല് പോവുകയും നട്ടെല്ല് നിവരുകയും താടിയെല്ലിന് ആകൃതി വ്യത്യാസം നേരിടുകയും ചെയ്ത ചിമ്പാന്‍സിയുടെ പിന്‍തലമുറയിലെ ഒരു സ്പീഷിസ് (species) മാത്രമാണ് യുക്തിവാദികളുടെ വീക്ഷണത്തില്‍ മനുഷ്യന്‍. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യാസ്തിത്വത്തിന്റെ മഹിത ഭാവങ്ങളോരോന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവത്തിന്റെ അതിവിശിഷ്ടവും സുന്ദരവും അനിതരവുമായ സൃഷ്ടി എന്ന നിലയില്‍ അവന് പ്രാപിക്കാവുന്ന മഹത്വത്തിന്റെ കൊടുമുടികളും അവന് ചെന്നുപതിക്കാവുന്ന പാ
താളത്തിന്റെ അഗാധതകളും ചൂണ്ടിക്കാണിച്ചുകൊണ്ട് മനുഷ്യനെ സ്വയം കïെത്താന്‍ സഹായിക്കുന്നു.
”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ (അഥവാ, സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള ഒരു സൃഷ്ടിവിഭാഗത്തെ)  വിന്യസി ക്കുകയാണ്” (2:30).
ആദിമ മനുഷ്യന്റെ സൃഷ്ടിപ്പിനോടനുബന്ധിച്ച് ദൈവം പ്രഖ്യാപിച്ചത് വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിപ്പിക്കുന്നു. ”ആദമിന്-ആദിമ മനുഷ്യന്-അവന്‍ പേരുകളെല്ലാം പഠിപ്പിച്ചു” (2:31).
ഭൂമിയില്‍ സ്വതന്ത്രമായ ദൗത്യനിര്‍വഹണത്തിന് സഹായകമാംവണ്ണം ഏത് വസ്തുവിന്റെയും പേരും പൊരുളും ഗ്രഹിക്കാനും ഏത് വസ്തുവും കൈകാര്യം ചെയ്യാനുമുള്ള വൈഭ വവും ദൈവം അവന് നല്‍കി.
ദശലക്ഷക്കണക്കിന് ജന്തുവര്‍ഗങ്ങളില്‍ ഒന്നിനുമില്ലാത്ത സ്വതന്ത്രമായ കഴിവുകളും അപാരമായ അറിവുകളും മനുഷ്യന് കൈവന്നതിനെപ്പറ്റി വിശ്വസനീയമായ ഒരു വസ്തുസ്ഥിതി പഠനം ഇവിടെ ഖുര്‍ആന്‍ നടത്തുന്നു. വാനരന്റെ വാലുമുറിഞ്ഞ കുറ്റിയില്‍ ഉന്നതമായ കഴിവുകളും അറിവുകളും മുളച്ചുവരുമെന്ന് പാരമ്പര്യശാസ്ത്രം സിദ്ധാന്തിക്കുന്നുïോ, എന്തോ?
”പരമകാരുണികനാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. മനുഷ്യനെ സൃഷ്ടിക്കുകയും അവന് ആശയാവിഷ്‌കരണ പാടവം- അഥവാ-പ്രസംഗവൈഭവം-നല്‍കുകയും ചെയ്തത് അവനത്രെ” (55:1-4).
”വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിഞ്ഞുകൂടാത്തത് അവനെ പഠിപ്പിച്ചു” (96:34).
മനുഷ്യനെ മനുഷ്യനാക്കുന്നതില്‍, മനുഷ്യനെ നാഗരികനാക്കുന്നതില്‍, മനുഷ്യനെ സാഹിത്യകാരനാക്കുന്നതില്‍, മനുഷ്യനെ ശാസ്ത്രജ്ഞനാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച രണ്ട് ഘടകങ്ങളാണ് വചനവും ലേഖനവും. ഭൂമുഖത്ത് അധിവസിക്കുന്ന ദശലക്ഷക്കണക്കിന് ജന്തുജാലങ്ങളില്‍ ഒന്നുപോ
ലും നാളിതുവരെ പ്രസംഗിച്ചിട്ടില്ല. ചിത്രങ്ങളോ അക്ഷരങ്ങളോ ആലേഖനം ചെയ്തിട്ടില്ല. മനുഷ്യന്‍ മാത്രമാണ് അത് രണ്ടും ചെയ്തത്. അത് രണ്ടും ചേര്‍ന്ന് അവന്റെ ജീവിത ത്തിന്ന് അതുല്യമായ മാനങ്ങള്‍ നല്‍കി. അവരെ ഭൂമിയിലെ നായകനാക്കി-ഖലീഫയാക്കി. ജന്തുജാലങ്ങളില്‍ മനുഷ്യന്‍ മാത്രമാണ് വാഹനമുപയോഗിച്ചത്. അവന്‍ മാത്രമാണ് വസ്ത്രം ധരിച്ചത്. അത് സംബന്ധിച്ചും വിശുദ്ധ ഖുര്‍ആന്‍ വിശ്വസനീയമായ ഭാഷ്യങ്ങള്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ആയത്തുകള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല.
”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് അതിവിശിഷ്ടമായ ഘടനയോടുകൂടിയാണ്. പിന്നീട് അവനെത്തന്നെ നാം അധഃസ്ഥിതരില്‍ അധഃസ്ഥിതനാക്കി മാറ്റിയിട്ടുമുണ്ട്” (95:4-5).
മനുഷ്യന്‍ തന്റെ മഹത്തായ കഴിവുകള്‍ സേവനത്തിനായി സമര്‍പ്പിക്കുമ്പോള്‍ തന്റെ അസ്തിത്വത്തിന് സമ്പൂര്‍ണതയും ഔന്നത്യവും കൈവരുന്നു. അതേ കഴിവുകള്‍ ദ്രോഹത്തിനും ചൂഷണത്തിനും വേണ്ടി വിനിയോഗിക്കുമ്പോള്‍ മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ അധമനായിത്തീരുന്നു. മനുഷ്യാസ്തിത്വത്തി ന്റെ നിമ്‌നോന്നതികളെപ്പറ്റി ഇതിനെക്കാള്‍ ആധികാരികവും വസ്തുനിഷ്ഠവുമായ പരാമര്‍ശം ഏത് ഗ്രന്ഥത്തിലാണുള്ളത്? മനുഷ്യന്റെ ജീവിതലക്ഷ്യത്തെപ്പറ്റിയുള്ള ഖുര്‍ആനികവീക്ഷണവും യുക്തിയുക്തമാണ്- ഉദാത്തമാണ്. ജീവിതത്തെ നന്മയില്‍ ഉറപ്പിച്ചുകൊണ്ട് ദൈവത്തിന് സമര്‍പ്പിക്കുന്ന  മനുഷ്യന്‍, ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും ജീവിതത്തിന് നിത്യചൈതന്യം നല്‍കിക്കഴിഞ്ഞു. മനസ്സമാധാനവും ആത്മസംതൃപ്
തിയും ഒരു ദൈവവിശ്വാസിയുടെ ഭൗതികജീവിതത്തെ ചൈതന്യപൂര്‍ണമാക്കുന്നു. ദൈവാനുഗ്രഹം ഭൂമിയിലും സ്വര്‍ഗത്തിലും അവന് തണല്‍ നല്‍കുന്നു. വിശ്വാസിയുടെ എല്ലാ നഷ്ടവും ലാഭമായി മാറുന്നു. എല്ലാ ത്യാഗവും നേട്ടമായി ഭവിക്കുന്നു. യുക്തിവാദിയോ, വിഡ്ഢികള്‍ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മറ്റൊരു പടുവിഡ്ഢിയായി ആയുസ്സ് വ്യര്‍ഥമാക്കുന്നു. നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍ അണിചേര്‍ന്ന് മരണം വരിക്കുന്നതില്‍ യാതൊരു വൈമുഖ്യവും യുക്തിവാദി കാണുന്നില്ല. മറ്റാരുടെയെങ്കിലും തലയ്ക്ക് മീതെ ഉദിക്കുന്നത് നല്ല നാളെയായാലും ചീത്ത നാളെയായാലും അയാള്‍ക്ക് നേടാനൊന്നുമില്ല. യുക്തി വാദമനുസരിച്ച് ഏത് സംപൂജ്യ നേതാവും മരിച്ചുകഴിഞ്ഞാല്‍ പൂജ്യമായി മാറിക്കഴിഞ്ഞു. പിന്നെയുള്ള പുഷ്പചക്രവും ആദരാ ഞ്ജലിയും സ്മാരകമണ്ഡപങ്ങളുമൊക്കെ മിഥ്യകളാണ്, തട്ടിപ്പുകളാണ്, കാപട്യത്തിന്റെ മുഖമുദ്രകളാണ്. പിന്നെയുണ്ട് ഒരു സാന്ത്വനം: അദ്ദേഹം മരിച്ചിട്ടില്ല, ജനകോടികളുടെ മനസ്സില്‍ അദ്ദേഹം എന്നെന്നും ജീവിക്കും. യുക്തിവാദം പുനര്‍ജന്മത്തിന്റെ കീറക്കുപ്പായം ചായം മുക്കി അണിയാനുള്ള ഭാവമാണ്. മരണത്തോടെ നേതാവിന്റെ ആത്മാവ് ജനഹൃദയങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതിന്റെ യുക്തി, ‘യുക്തിദര്‍ശന’ത്തില്‍ കുറിച്ചു കണ്ടില്ല. ഏതായാലും സ്ഥിതിസമത്വത്തിന്റെ ശവപ്പറമ്പുകളില്‍ കൂടുതല്‍ സമത്വമുള്ള നേതാക്കളുടെ ശവകുടീരങ്ങള്‍ കോന്ത്രന്‍പല്ലുകളെപോലെ ഉയര്‍ന്ന്, വേറിട്ട് നില്‍ക്കാറുണ്ട്. പൂജ്യങ്ങള്‍ക്കിടയില്‍ ‘ഇമ്മിണി ബല്യ’ പൂജ്യങ്ങള്‍.

തെറ്റിദ്ധാരണകള്‍, ആരോപണങ്ങള്‍
ഇസ്‌ലാം നരബലി അടക്കമുള്ള അന്ധവിശ്വാസങ്ങളെ വളര്‍ത്തുന്നു, ഇസ്‌ലാം സ്ത്രീസമത്വത്തെ എതിര്‍ക്കുന്നു, ഇസ്‌ലാം അടിമത്തം നിലനിര്‍ത്തുന്നു എന്നിങ്ങനെ അനേകം ആരോപണങ്ങള്‍ തലങ്ങും വിലങ്ങും ഉന്നയിച്ചുകൊണ്ടാണ് ഇന്ന് യുക്തിവാദികള്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ നരബലിയെ പ്രോ
ത്‌സാഹിപ്പിച്ചത് എവിടെയാണ്? ഇബ്രാഹിം നബി (അ)യുടെ ത്യാഗസന്നദ്ധത പരീക്ഷിച്ച കാര്യവും മകനെ അറുക്കേണ്ടതില്ലെന്നും പ്രതീകാത്മകമായി ഒരു മൃഗത്തെ ബലിയര്‍പ്പിച്ചാല്‍ മതിയെന്നും അല്ലാഹു നി
ര്‍ദേശിച്ച കാര്യവുമാണ് ഖുര്‍ആനിലുള്ളത്. ഇതില്‍ ഏത് ഭാഗമാണ് യുക്തിവാദികള്‍ക്ക് ദഹിക്കാത്തതെന്ന് മനസ്സിലാകുന്നില്ല. ബലി എന്ന ആശയത്തോടുതന്നെ എതിര്‍പ്പാണെങ്കില്‍ അത് തികച്ചും യുക്തിവിരുദ്ധമായ നിലപാടാണ്. ജീവന്‍ ഉള്‍പ്പെടെ അമൂല്യമായ പലതും ബലികഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമെ നിര്‍ണായക വിജയങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധ്യമാവൂ എന്നതിന് ചരിത്രവും സമകാലീന സംഭവങ്ങളും സാക്ഷിയാണ്. ഒരു യോദ്ധാവ് അയാളുടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാവേണ്ടിവരും. ഒരു രോഗി അയാളുടെ ശീലങ്ങള്‍ കൈയൊഴിക്കാന്‍ തയാറാവേണ്ടിവരും. കാര്യമായാലും കളിയായാലും വിജയത്തിലെത്താന്‍ പല ബലികളും വേണ്ടിവരും. ഒരു മതവിശ്വാസി ജീവിത ത്തില്‍ ബലിക്കുള്ള സ്ഥാനത്തെപ്പറ്റി സദാബോധവാനായിരിക്കുന്നു. യുക്തിവാദിയോ, വല്ലതും ബലിയര്‍പ്പിക്കേണ്ടിവന്നാല്‍ ബോധം കെട്ടുവീഴാനേ അയാള്‍ക്ക് കഴിയൂ.
ഒരു പുരുഷന്‍ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലോ, സ്ത്രീകളുടെ നഗ്‌നത നോക്കി രസിക്കുന്നതിലോ, സ്ത്രീ സൗന്ദര്യം വിറ്റ് കാശാക്കുന്നതിലോ യുക്തിവാദികള്‍ക്ക് വിഷമമുള്ളതായി കണ്ടിട്ടില്ല. കേട്ടിട്ടില്ല. വീട്ടിലൊരു ഭാര്യ, ഓഫീസില്‍ സ്‌റ്റെനോ, യാത്രയില്‍ ഗൈഡ്, ഹോട്ടലില്‍ കാള്‍ഗേള്‍….. ഇങ്ങനെ നീണ്ടുപോകുന്ന പരസ്ത്രീ സമ്പര്‍ക്കങ്ങളൊന്നും യുക്തിവാദികളുടെ വിമര്‍ശനത്തിന് വിധേയമായിക്കണ്ടിട്ടില്ല. ഭാര്യയുടെ ഗര്‍ഭധാരണം, പ്രസവം, മാസമുറ തുടങ്ങിയ കാരണങ്ങളാല്‍ ലൈംഗികവിശപ്പനുഭവിക്കുന്ന പുരുഷന്റെ പിരിമുറുക്കം കാബറെയില്‍ അലിയിച്ചു കളയേണ്ടത് മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ഒരു അനിവാര്യതയാണെന്ന് പോലും എഴുതിയ യുക്തിരാക്ഷസന്മാരുണ്ട്. എന്നാല്‍ നിയമാനുസൃതമായി, ഉത്തരവാദിത്തത്തോടെ നീതിനിഷ്ഠമായി ഒരാള്‍ ബഹുഭാര്യത്വം സ്വീകരിച്ചാല്‍ അത് പ്രാകൃതമാണ്, മ്ലേച്ഛമാണ് എന്നത്രെ യുക്തിവാദികളുടെ നിലപാട്. ഖുര്‍ആന്‍ സോപാധികമായി നാലുവരെ വിവാഹങ്ങള്‍ അനുവദിക്കുന്നു. തികച്ചും നീതിനിലനിര്‍ത്താന്‍ കഴിയുമെന്ന് ഉത്തമവിശ്വാസമുള്ളവന് മാത്രമെ ബഹുഭാര്യത്വം ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ചില യുക്തിവാദികള്‍ ചോദിക്കുന്നത്, എന്നാല്‍ എന്തുകൊണ്ട് ബഹുഭര്‍തൃത്വം ഇസ്‌ലാം അനുവദിക്കുന്നില്ല എന്നാണ്. അച്ഛനാരെന്നും അമ്മയാരെന്നും ഉറപ്പ് നല്‍കുന്ന സമ്പ്രദായമാണ് ബഹുഭാര്യത്വം. എന്നാല്‍ ബഹുഭര്‍തൃത്വത്തിലോ? അച്ഛന്‍ ഒരു സമസ്യയായിരിക്കും. അതിനാല്‍ തന്തയും തള്ളയും ഉള്ള സമ്പ്രദായം ഇസ്‌ലാം അനുവദിച്ചു, തന്തയെ തിരിച്ചറിയാത്ത സമ്പ്രദായം യുക്തിവാദികള്‍ക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്തു.
ഇസ്‌ലാം വരുന്നതിന് മുമ്പ് അറേബ്യയില്‍ മാത്രമല്ല, ഭൂമുഖത്തെങ്ങും നിലവിലുണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു അടിമത്തം. അത് അവിടത്തെ സംസ്‌കാരവുമായും സമ്പല്‍ഘടനയുമായും കെട്ടുപി
ടിച്ചു കിടക്കുകയായിരുന്നു. അതുകൊണ്ട് ജനങ്ങളില്‍ മാനസികമായ പരിവര്‍ത്തനത്തിന് വേണ്ടി ശ്രമിക്കാന്‍ പ്രതിജ്ഞാബദ്ധനായ പ്രവാചകന് പ്രഥമമായും പ്രധാനമായും ചെയ്യാനുണ്ടായിരുന്നത് അടിമകള്‍ അനുഭവിക്കുന്ന വിഷമതകള്‍ പരിഹരിക്കുക എന്നതായിരുന്നു. അതിനുവേണ്ടി നബി(സ)യും അനുചരന്മാരും അര്‍പ്പിച്ച സേവനങ്ങള്‍ക്ക് കണക്കില്ല. മാനവികപ്രതിസന്ധിക്കുള്ള ഇസ്‌ലാമിക പരിഹാരത്തിന്റെ ആദ്യത്തെ കടമ്പതന്നെ അടിമത്തവിപാടനമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. പല കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി ഖുര്‍ആന്‍ നിര്‍ദേശിച്ചത് അടിമകളുടെ വിമോചനമാണ്. യാതൊരു കാരണവശാലും ഒരു സ്വതന്ത്രമനുഷ്യനെ അടിമയാക്കി മാറ്റാന്‍ ഒരു മുസ്‌ലിമിനും അവകാശമില്ല. യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റാന്‍ ഖുര്‍ആന്‍ അനുശാസിക്കുന്നില്ല. അവരെ ഒന്നുകില്‍ വെറുതെ വിടുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യാനാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്.
സ്ത്രീയുടെ അനന്തരാവകാശമാണ് വിമര്‍ശകരുടെ മറ്റൊരു ഉന്നം. സ്ത്രീയുടെ സാമ്പത്തിക ബാധ്യതയുടെ കാര്യമോ? അതിനെപ്പറ്റി വിമര്‍ശകര്‍ മൗനം അവലംബിക്കുകയാണ് പതിവ്. ഒരു സ്ത്രീ മകളായാലും പെങ്ങളായാലും ഭാര്യയായാലും അമ്മയായാലും അമ്മൂമ്മയായാലും സ്വന്തം ജീവിതച്ചെലവോ, കുടുംബത്തിന്റെ ജീവിതച്ചെലവോ ഇസ്‌ലാം അവളുടെമേല്‍ ചുമത്തുന്നില്ല. പ്രായപൂര്‍ത്തിവന്ന പുരുഷനാകട്ടെ, സ്വന്തം ചെലവും കുടുംബത്തിന്റെ ചെലവും വഹിക്കാന്‍ ബാധ്യസ്ഥനാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ സ്ത്രീയോട് ഇസ്‌ലാം തികച്ചും നീതി പുലര്‍ത്തുന്നുണ്ടെന്ന് കാണാന്‍ ഒട്ടും പ്രയാസമില്ല. ലൈംഗിക വിദ്യാഭ്യാസ വിജ്ഞാനകോശത്തിന്റെ സുദീര്‍ഘമായ മുഖവുരയില്‍ ലൈംഗികതയോട് വിവിധ സംസ്‌കാരങ്ങളുടെ സമീപനം താരതമ്യം ചെയ്‌തേടത്ത്, ഇസ്‌ലാമിന്റെ സമഗ്രവും അന്യൂനവുമായ കുടുംബനിയമങ്ങളെ ശ്രീ. സി.പി. ശ്രീധരന്‍ മുക്തകണ്ഠം പ്രശംസിച്ച വസ്തുത ഇത്തരുണത്തില്‍ അനുസ്മരിക്കട്ടെ.
പൗരോഹിത്യം, മന്ത്രവാദം, ചൂതാട്ടം, മാരണം, ചെപ്പടിവിദ്യകള്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ സമ്പ്രദായങ്ങളോടും ചൂഷണോപാധികളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടത്രെ ഇസ്‌ലാമിനുള്ളത്. തല്‍സംബന്ധിയായ ഖുര്‍ആന്‍ വാക്യങ്ങള്‍ സ്ഥലപരിമിതി കാരണം ഉദ്ധരിക്കുന്നില്ല. മനുഷ്യന്റെ പതനത്തി ന്റെ മൗലിക കാരണമായി വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്, അവരുടെ മനസ്സ് ചിന്തിക്കുവാനും കണ്ണ് വസ്തുതകള്‍ കണ്ടറിയുവാനും
കാത് സത്യങ്ങള്‍ കേട്ടറിയുവാനും ഉപയോഗിക്കുന്നില്ല എന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവം മനുഷ്യന് നല്‍കിയ യുക്തിബോധം സമഗ്രമായി, സമ്പൂര്‍ണമായി വിനിയോഗിക്കാത്തതാണ് മനുഷ്യന്‍ അധഃപതിക്കുവാനും ദൈവത്തിന്റെ ശാപത്തിന് കാരണമായിത്തീരാനും ഇടവരുത്തുന്നത് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്. വെപ്പാട്ടി സമ്പ്രദായത്തിന്റെ പേരിലാണ് ഏറെ കോലാഹലങ്ങള്‍ ഉയരാറുള്ളത്. അടിമത്തം വേരറ്റുപോകുന്നതിനിടക്കുള്ള ഒരു അന്തരാള ഘട്ടത്തിലെ പ്രശ്‌നം മാത്രമാണിത്. അടിമയുടെ മുതലാളി, തന്റെ ദാസിയെ, യോഗ്യനായ ഒരു പുരുഷന് വിവാഹം ചെയ്തു കൊടുക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ്, വെപ്പാട്ടിയാക്കിവെക്കണമെന്നല്ല ഇസ്‌ലാം കല്‍പിക്കുന്നത്.
പക്ഷേ, അഭിജാതരായ അറബികള്‍ അടിമസ്ത്രീകളെ ഭാര്യമാരാക്കിവെക്കുന്നതില്‍ പലപ്പോഴും വൈമുഖ്യം പ്രകടിപ്പിക്കു ന്നവരായിരുന്നു. ഒരാള്‍ തന്റെ ദാസിയെ ഏതെങ്കിലുമൊരടിമക്ക് തന്നെ വിവാഹം ചെയ്തുകൊടുത്താലും പല വിഷമപ്രശ്‌നങ്ങളും തരണം ചെയ്യേണ്ടതുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു തലമുറയോടെ അടിമത്തത്തിന്റെ അന്ത്യം കുറിക്കുവാന്‍ സഹായിക്കുന്ന ഉപാധികളോടെ സ്വന്തം ദാസിയെ ഭാര്യയെ പോലെ സ്വീകരിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചത്. ഈ നിര്‍ദേശമനുസരിച്ച് ഒരു വെപ്പാട്ടിയില്‍ യജമാനന് സന്താനം ലഭിച്ചു കഴിഞ്ഞാല്‍, പിന്നെ അവളെ ഒരു അടിമയെപ്പോലെ കൈമാറ്റം ചെയ്യാന്‍ പാടില്ല. അയാളുടെ മരണത്തോടെ അവള്‍ സ്വതന്ത്ര സ്ത്രീയായി മാറുന്നു. അവളുടെ സന്താനങ്ങള്‍ സ്വതന്ത്രരായി രിക്കുമെന്ന് മാത്രമല്ല, കുടുംബത്തില്‍ തുല്യമായ അവകാശാധി കാരങ്ങള്‍ ഉള്ളവര്‍ കൂടിയായിരിക്കും. അടിമത്തത്തിന്റെ ഒരു തലമുറ അവിടെവെച്ചവസാനിക്കുന്നു.
യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ യുക്തിവിരുദ്ധമോ അപ്രായോഗികമോ ആയ യാതൊരു വിശ്വാസാചാരങ്ങളും അതനുശാസിക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *