ക്യൂബന്‍ ഭരണഘടന കൊമ്മ്യൂണിസത്തോട് ‘ബൈ’ പറയുമ്പോള്‍

അബദ്ധജഡിലവും അപ്രായോഗികവുമായ എല്ലാ ഭൗതികശാസ്ത്രങ്ങളെയും പോലെ മാര്‍ക്‌സിസവും എന്ന് ശാസ്ത്രവും തത്ത്വശാസ്ത്രവും ചരിത്രവും സമ്പദ് ദര്‍ശനവുമെല്ലാം നിരന്തരമായി ബോധ്യപ്പെടുത്തിയിട്ടും സോവിയറ്റ് ഗൃഹാതുരതകളില്‍ നിന്ന് പുറത്തുകടക്കാനാവാതെ മാര്‍ക്‌സിസത്തിന്റെ പരാജയത്തെ സൈദ്ധാന്തിക കസര്‍ത്തുകള്‍ കൊണ്ട് മറച്ചുവെക്കാന്‍ ശ്രമിക്കുന്ന മലയാളി കൊമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ കപടനാട്യങ്ങള്‍ക്ക് മരണപ്രഹരമാവുകയാണ് ക്യൂബയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. മാര്‍ക്‌സിന് ഇരുന്നൂറ് വയസ്സ് തികയുമ്പോള്‍ ലോകം ചുവപ്പിനെ സംബന്ധിച്ച പ്രത്യാശകള്‍ വീïെടുക്കുകയാണെന്നൊക്കെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നവര്‍ കൊമ്മ്യൂണിസ്റ്റ് ആത്മവിശ്വാസത്തിന്റെ അവസാന മരുപ്പച്ചകളിലൊന്നായിരുന്ന ക്യൂബ ഔദ്യോഗികമായിത്തന്നെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് രക്ഷപെടുന്ന വാര്‍ത്തയെ ആത്മാര്‍ത്ഥമായി വിശകലനം ചെയ്യാന്‍ സന്നദ്ധമാകുമോ? കൊമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ഏകകക്ഷി ഭരണസംവിധാനത്തിന്റെ ജനാധിപത്യ വിരുദ്ധതയില്‍ അധികാരം സംരക്ഷിച്ചും ‘വിപ്ലവ’ത്തെ ‘ബഹുമാനിക്കുന്ന’ വാക്കുകളില്‍ എഴുത്തും പ്രസംഗവും തുടര്‍
ന്നും നേതാക്കള്‍ കാസ്‌ട്രോയുടെ പ്രഭാവം നിലനില്‍ക്കുന്നുവെന്ന പ്രതീതി കുറച്ചൊക്കെ മുന്നോട്ടുകൊണ്ടുപോയേക്കാമെങ്കിലും മാര്‍ക്‌സിസവുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ക്യൂബന്‍ സോഷ്യലിസമായിരിക്കും ഇനി രാജ്യത്തിന്റെ താല്‍പര്യമെന്ന കാര്യം പുതിയ പരിഷ്‌കരണശ്രമങ്ങളില്‍ നിന്ന് വ്യക്തമാണ്. സോവിയറ്റ് കാലത്ത് നിര്‍മിച്ച ഭരണഘടനയില്‍ നിന്ന് കൊമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിയാണ് രാജ്യത്തിന്റെ ലക്ഷ്യം എന്ന പരാമര്‍ശം വെട്ടിമാറ്റിക്കൊണ്ടും സ്വകാര്യസ്വത്ത് അനുവദിച്ചുകൊണ്ടുമാണ് നാഷണല്‍ അസംബ്ലി ചര്‍ച്ച ചെയ്ത പുതിയ ഭരണഘടനാ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന വസ്തുത, കൊമ്മ്യൂണിസം വിമോചനമല്ല, മറിച്ച് പാരതന്ത്ര്യമാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ ക്യൂബന്‍ അനുഭവസാക്ഷ്യമായി മാറുന്നുണ്ട്.
മലയാളി കൊമ്മ്യൂണിസ്റ്റുകളുടെ പു രോഗമന, മനുഷ്യാവകാശ, ജനാധിപത്യ മുദ്രാവാക്യങ്ങള്‍ക്കൊന്നും യഥാര്‍ത്ഥ്യ കൊമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ലെന്ന് കൊമ്മ്യൂണിസ്റ്റ് നാടുകളുടെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. നമ്മുടെ കാലത്തെ ചൈനയും ക്യൂബയും പൗരസ്വാതന്ത്ര്യങ്ങളെ എത്ര ശക്തമായാണ് നിയന്ത്രിക്കുന്നത് എന്നു നോക്കിയാല്‍ തന്നെ സഊദി അറേബ്യയെ ജനാധിപത്യം പഠിപ്പിക്കാന്‍ മെനക്കെടുന്ന പുകസ പ്രവര്‍ത്തകരുടെ തട്ടിപ്പ് പൊളിയും. സൗഊദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയത് ഇപ്പോഴാണെന്നൊക്കെ വലിയ വായില്‍ പറയുന്നവര്‍ ക്യൂബയില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കപ്പെട്ടത് 2018 ജൂലൈ മാസത്തില്‍ മാത്രമാണെന്നും രാജ്യത്തിനിഷ്ടമില്ലാത്ത വിവരങ്ങള്‍ പൗരന്‍മാരുടെ വിരല്‍തുമ്പ് ദൂരത്തുണ്ടാകുന്നത് തടയാനാണ് ഈ മുന്‍കരുതലുകള്‍ പ്രത്യയശാസ്ത്ര പ്രചോദിതമായി നടപ്പിലാക്കപ്പെടുന്നതെന്നും ഓര്‍ക്കാന്‍ തയ്യാറുണ്ടാകുമോ? ചൈനയിലെ ഇന്റര്‍നെറ്റിന്റെ അവസ്ഥ എന്തായിരുന്നുവെന്നും ഇപ്പോഴും എന്താണെന്നും തൊട്ടയല്‍പ്പക്കമായതുകൊണ്ട് ഇന്‍ഡ്യന്‍ കൊമ്മ്യൂണിസ്റ്റുകള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല. ഇന്നുള്ളതിനേക്കാള്‍ ശക്തമായ നിയന്ത്രണങ്ങളാണ് യഥാര്‍ത്ഥ കൊമ്മ്യൂണിസത്തിന്റെ കാലത്ത് ചൈനയിലും ക്യൂബയിലുമടക്കം ഉണ്ടായിരുന്നത്.
കൊമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ പ്രത്യയശാസ്ത്രപരമായി എപ്പോഴും പൗരാവകാശങ്ങള്‍ക്കെതിരായിരിക്കും എന്ന യാഥാര്‍ഥ്യത്തിന് അടിവരയിട്ടുകൊണ്ടാണ് ഫിദലിയന്‍ ക്യൂബ അതിന്റെ പ്രയാണം ആരംഭിച്ചത്. വിപ്ലവത്തെത്തുടര്‍ന്ന് വിപ്ലവവിരുദ്ധരായ ഒട്ടനേകം ക്യൂബക്കാര്‍ ഹവാനയില്‍ നിന്ന് അധികം വിദൂരമല്ലാത്ത യു.എസിലെ ഫ്‌ളോറിഡയിലെ മിയാമി നഗരത്തിലേക്ക് കുടിയേറിയിരുന്നു. അവശേഷിച്ചവര്‍ക്ക് സ്വാത്യന്ത്ര്യം ശക്തമായ ഭരണകൂട നിയന്ത്രണങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടതായി. ഭൗതികവാദപരമായ ഒരു ദര്‍ശനം എന്ന നിലയില്‍ മാര്‍ക്‌സിസത്തിന് മതവിശ്വാസങ്ങളോടുള്ള ശത്രുത ഭരണതലത്തില്‍ വളരെപ്പെട്ടെന്നാണ് പ്രകടമായത്. രാഷ്ട്രം ഒരു ‘നിരീശ്വര’ (atheist) രാഷ്ട്രമായാണ്  പ്രഖ്യാപിക്കപ്പെട്ടത്. മതം പൊതു ഇടങ്ങളില്‍ പ്രത്യക്ഷമാകുന്നതിനെ ശക്തമായി തടഞ്ഞു. മതാനുഷ്ഠാനങ്ങളും ചിഹ്നങ്ങളും വീടകങ്ങളിലേക്ക് ഭയത്തോടെ ഉള്‍വലിഞ്ഞു. കത്തോലിക്കാ ക്രിസ്തുമതത്തിനാണ് ക്യൂബയില്‍ ഏറ്റവുമധികം അനുയായികളുള്ളത്. സഭയുടെ ആശയങ്ങള്‍ കൊമ്മ്യൂണിസ്റ്റ് വിരുദ്ധമായതുകൊണ്ട് ചര്‍ച്ചിനെ അതിശക്തമായി നിയന്ത്രിക്കണം എന്നായിരുന്നു തീരുമാനം. പള്ളികള്‍ വ്യാപകമായി അടച്ചുപൂട്ടി. സഭയുടെ സ്വത്തുക്കള്‍ ദേശസാല്‍കരിച്ചു. പള്ളികളുടെ അധീനതയിലുണ്ടായിരുന്ന സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മതവിശ്വാസം കൊണ്ടുനടക്കുന്നവര്‍ക്ക് പല ജോലികളും വിലക്കപ്പെട്ടതായി പ്രഖ്യാപിച്ചു.എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അത് സ്വതന്ത്രമാക്കിയ പ്രദേശങ്ങളില്‍ മതം നടത്തിയ ശക്തമായ തിരിച്ചുവരവും കാസ്‌ട്രോയെ പുനരാലോചനകള്‍ക്ക് പ്രേരിപ്പിച്ചു പില്‍കാലത്ത്.
രാഷ്ട്രത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആചാര്യന്മാരുടെ അക്ഷരങ്ങളില്‍നിന്ന് പുറത്തുകടക്കേണ്ടിവരുമെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് ‘അപ്പേര്‍ച്ചറര്‍’ എന്ന പേരില്‍ അറിയപ്പെട്ട പരിഷ്‌കാരങ്ങള്‍ക്ക് 1991ല്‍ തുടക്കമാകുന്നത്. മതത്തിനുള്ള നിയന്ത്രണങ്ങള്‍ പലതും നിലനിര്‍ത്തിയെങ്കിലും രാഷ്ട്രം ‘നിരീശ്വരം’ അല്ല മറിച്ച് ‘മതേതരം’ (secular) ആണ് എന്ന് പുനര്‍നിര്‍വചിച്ച ഫിദല്‍, കത്തോലിക്കാ ക്രിസ്തുമതത്തെ കുറെയൊക്കെ ‘സ്വതന്ത്രമാക്കി’ത്തുടങ്ങുകയും വിശ്വാസികളെ കൊമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും മതത്തെക്കുറിച്ച് പൊസിറ്റീവ് ആയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വത്തിക്കാനില്‍ പോയി കാസ്‌ട്രോ പോപ്പിനെ സന്ദര്‍ശിച്ചതും അതിനെത്തുടര്‍ന്ന് പോ
പ്പ് ക്യൂബയില്‍ ഗവണ്‍മെന്റ് അതിഥിയായി വന്നതുമെല്ലാം മഞ്ഞുരുക്കത്തിന്റെ പ്രഖ്യാപനങ്ങളായി മാറി.
കൊമ്മ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപകന്‍ ഫിദല്‍ കാസ്‌ട്രോ മരണമടഞ്ഞത് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ മാര്‍ക്‌സിസ്റ്റു ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കൊണ്ട് നടന്ന ‘അപ്പേര്‍ച്ചര്‍’ (aperture) പരിഷ്‌ക്കാരങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ട് തികയുന്ന വേളയിലായിരുന്നു. അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന ഏകാധിപതി ബാറ്റിസ്റ്റയെ 1959ല്‍ വര്‍ഷങ്ങളോളം നീണ്ട ഗറില്ലാ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫിദലിന്റെയും സഹോദരന്‍ റൗളിന്റെയും നേതൃത്വത്തില്‍ സായുധ വിപ്ലവകാരികള്‍ അട്ടിമറിച്ചതിനെത്തടര്‍ന്നാണ് ഫിദല്‍ ക്യൂബയുടെ അധികാരമേല്‍ക്കുന്നതും ക്യൂബ ‘ചുവന്ന’ കാലത്തിലേക്ക് പ്രവേശിക്കുന്നതും. അര്‍ജന്റീനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ചെഗുവേര ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ യു.എസിന്റെ സാമ്രാജ്യത്വ നയങ്ങള്‍ ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാണിച്ച് അമേരിക്കന്‍ പാവ ഭരണകൂടങ്ങള്‍ക്കെതിരില്‍ കൊമ്മ്യൂണിസ്റ്റ് ആശയാടിത്തറകളില്‍ നിന്നുകൊണ്ടുള്ള ഒളിപ്പോരുകള്‍ക്ക് കോപ്പുകൂട്ടിക്കൊണ്ടിരുന്ന സമയത്താണ് ക്യൂബന്‍ വിപ്ലവം ആസൂത്രണം ചെയ്യപ്പെടുന്നത്.
വിപ്ലവത്തില്‍ ആവേശപൂര്‍വം പങ്കുകൊണ്ട ചെഗുവേര കാസ്‌ട്രോ ഭരണകൂടത്തിന്റെ ഭാഗമായെങ്കിലും മറ്റു രാഷ്ട്രങ്ങളിലും സമാനമായ അട്ടിമറികള്‍ക്ക് ശ്രമിക്കുന്നതിനുവേണ്ടി ഒളിജീവിതത്തിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ബൊളീവിയന്‍ കാടുകളില്‍ ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ക്കിടെ അദ്ദേഹം അമേരിക്ക ആസൂത്രണം ചെയ്ത വെടിവെപ്പില്‍ കൊല്ലപ്പെടുകയാണുണ്ടായത്. ഫിദലും ഗുവേരയും അവര്‍ തമ്മിലുണ്ടായ ഗാഢമായ ആത്മസൗഹൃദവും അത് വിപ്ലവത്തിനുനല്‍കിയ ഊര്‍ജവുമെല്ലാം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കാല്പനികമായ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ ബിംബങ്ങള്‍ ആയിരുന്നു. എന്നാല്‍ ഭരണകൂടങ്ങളെ ഒളിപ്പോരുകള്‍ വഴി വിസ്ഥാപിച്ച് വ്യവസ്ഥിതി മാറ്റത്തിലൂടെ രാഷ്ട്രീയ മാറ്റത്തിന് ശ്രമിക്കുക എന്ന ഈ ആശയമാണ് ഭീകരപ്രസ്ഥാനങ്ങള്‍ക്കെല്ലാം വഴിയും വെളിച്ചവുമായത് എന്ന വസ്തുത ഭീകരവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം പൊതുവില്‍ തമസ്‌കരിക്കപ്പെടുകയാണ് ചെയ്യാറുള്ളത്.
അമേരിക്കയുടെ തൊട്ട അയല്‍പക്കത്ത് ഒരു വിമതശബ്ദമായി ക്യൂബ നിലവില്‍ വന്നത് സാമ്രാജ്യത്വവിരുദ്ധ മനോഭാവമുള്ളവരുടെയെല്ലാം അനുഭാവം കാസ്‌ട്രോക്ക് നേടിക്കൊടുത്തിരുന്നു. സോവിയറ്റ് യൂണിയന
അമേരിക്കയും തമ്മിലുള്ള പോരിന് സോവിയറ്റു മനസ്സുള്ള ക്യൂബ പുതിയ എരിവ് പകര്‍ന്നു. വിപ്ലവം നടന്നയുടനെ പുതിയ ക്യൂബന്‍ ഗവണ്മെന്റിനെതിരെ അമേരിക്ക നടത്തിയ രഹസ്യ സൈനിക നീക്കവും അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ സോവിയറ്റ് റഷ്യ ക്യൂബയില്‍ വിന്യസിച്ച, അമേരിക്കയെ ലക്ഷ്യമാക്കിയുള്ള ബാലിസ്റ്റിക് ന്യൂക്‌ളിയാര്‍ മിസൈലുകളും അന്താരാഷ്ട്രീയ ബന്ധങ്ങളില്‍ വലിയ കോളിളക്കങ്ങളാണുണ്ടാക്കിയത്. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഫിദല്‍ നടത്തിയ ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനകള്‍ മുസ്‌ലിം ചെറുപ്പക്കാരെ വലിയ അളവില്‍ സ്വാധീനിച്ചു. ശീഈ വിപ്ലവത്തെ തുടര്‍ന്ന് നിലവില്‍ വന്ന ഖുമൈനിസ്റ്റ് ഇറാന്‍ ക്യൂബയെ ആദര്‍ശവല്കരിച്ചുകൊണ്ട് നിരന്തരം സംസാരിച്ചിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യന്‍ അലി ശരീഅത്തിയുടെ ചിന്തകളില്‍ മാര്‍ക്‌സിസ്റ്റ് സ്വാധീനം വളരെ പ്രകടമായിരുന്നു. ക്യൂബന്‍ വിപ്ലവം പരോക്ഷമായും ഇറാന്‍ വിപ്ലവം പ്രത്യക്ഷമായും സാമ്രാജ്യത്വ വിരുദ്ധതയുടെ മേല്‍വിലാസത്തില്‍ പ്രസരിപ്പിച്ച സായുധ ചിന്തകളാണ് മുസ്ലിം ലോകത്ത് ഭീകരപ്രസ്ഥാനങ്ങളുടെ പി
റവിക്ക് നിമിത്തമായത് എന്ന് നിരീക്ഷിക്കാവുന്നതാണ്. ഇസ്‌ലാമികമല്ല, മറിച്ച് ശീഈ നക്‌സലിസമാണ് മുസ്‌ലിം ഭീകരവാദം എന്ന നിരീക്ഷണത്തിന്റെ അടിത്തറ ഈ വസ്തുതയാണ്.
ക്യൂബയില്‍ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ആണ് ഇപ്പോള്‍ ഇസ്‌ലാം. നിരവധി ക്യൂബക്കാരാണ് ദിനം പ്രതി ഇസ്‌ലാം ആശ്ലേഷിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പള്ളിക്കും ജുമുഅ നമസ്‌കാരത്തിനുമെല്ലാം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുïെങ്കിലും മുസ്‌ലിം സമൂഹം ആത്മവീര്യം കെടാത്തന്യൂനപക്ഷമായി നിലനില്‍ക്കുന്നു. മദ്യത്തിന് സോഫ്റ്റ് ഡ്രിങ്ക്‌സിനേക്കാള്‍ വില കുറവുള്ള, പന്നിയിറച്ചി മുഖ്യാഹാരമായ, കത്തോലിക്കാ സംസ്‌കാരവും ഭൗതികവാദികളുടെ ഭരണവും നിലനി
ല്‍ക്കുന്ന ക്യൂബയില്‍ മുസ്‌ലിം ജീവിതം അനുഭവിക്കുന്ന പ്രതിസന്ധികള്‍ ഈയിടെ ചില പാ
ശ്ചാത്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *