കത്‌വാ സംഭവവും നാസ്തിക വിമര്‍ശനങ്ങളും

കത്‌വ സംഭവത്തെ വിശകലനം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സൂചിപ്പിക്കപ്പെടേï ഏതാനും കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്:
1. ഒരു കൊച്ചു പെണ്‍കുട്ടിയില്‍ പോലും വംശവെറി കാണുക, അതിന്റെ ഭാഗമായി അവളെ തട്ടിക്കൊണ്ടുപോ
വുകയും പോലീസ് ഉദ്യോഗസ്ഥരടക്കം ഒരുകൂട്ടമാളുകള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച്തന്നെ ആ കൊച്ചു ശരീരത്തെ ഒരാഴ്ച്ചക്കാലം മാറിമാറി ബലാത്സംഗം ചെയ്യുകയും എന്നിട്ട് എല്ലാറ്റിനുമൊടുവില്‍ തലയില്‍ കല്ലിട്ട് പച്ചയായിക്കൊല്ലുകയും ചെയ്യുക. മനുഷ്യത്വമുള്ളവര്‍ക്കൊന്നും ഒരു നടുക്കത്തോടെയല്ലാതെ ഇതൊന്നും കേട്ട് നില്‍ക്കാന്‍ കഴിയില്ല. എന്നിട്ടും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ഈ നീചകൃത്യം ചെയ്ത നരഭോജികളെ പിന്താങ്ങി, അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരാന്‍ അവിടെ ബിജെപി
സംസ്ഥാനമന്ത്രിമാരും, ഹൈന്ദവ സംഘടനകളും, പ്രാ
ദേശിക അഭിഭാഷക സംഘടനയുമെല്ലാം ഉണ്ടായി എന്ന് കേള്‍ക്കുമ്പോഴാണ് ഫാഷിസം മലിനമാക്കിയ സാമൂഹ്യ പൊ
തുബോധത്തിന്റെ കോലം വ്യക്തമാകുന്നത്.
2. ഇതിലും അശ്ലീലമായൊരു വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഒരുപ്രമുഖ പോണ്‍സൈറ്റിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി കാണിക്കുന്നത് ആസിഫാഭാനു എന്ന ആ നിഷ്‌കളങ്ക ബാലികയുടെ പേരാണത്രെ. എന്നുവച്ചാല്‍ കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യക്കാര്‍ പോണ്‍ സൈറ്റുകളില്‍ അധികമായി തിരഞ്ഞിരിക്കുന്നത് ആ കൊച്ചുപെണ്‍കുട്ടിയുടെ കുഞ്ഞുമേനി കടിച്ചുകീറുന്ന വീഡിയോ കിട്ടുമോന്നാണ്. ഇന്റര്‍നെറ്റ് സേര്‍ച്ചുകളില്‍ത്തന്നെ നല്ലൊരു ശതമാനം പോര്‍ണിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആ സേര്‍ച്ചുകളില്‍ത്തന്നെ ഒട്ടും തുച്ചമല്ലാത്തത്ത്ര ആളുകള്‍ ഈ കീവേഡ് സേര്‍ച്ചായി കൊടുത്താല്‍ മാത്രമേ അത് ട്രെന്‍ഡിങ്‌ലിസ്റ്റില്‍ വരൂ.ഇത്തരമൊരു ബലാല്‍സംഗം തിരഞ്ഞുനടക്കാന്‍ മാത്രം മനുഷ്യത്വം മരവിച്ച എത്രത്തോളം മനോരോഗികള്‍ നമുക്ക് ചുറ്റുമുïെന്നതാണ് ഇത് കാണിക്കുന്നത്. ഇതിനുമുമ്പ് ‘forced sex india’ ‘rape sex videos Indian’ എന്നീ keyword-കളാണ് കൂടുതല്‍ തിരയപ്പെട്ടത് എന്ന വസ്തുത തന്നെ ഈ ബലാത്സംഗപ്രി
യരുടെ എണ്ണവും കണക്കും മനസ്സിലാക്കിത്തരുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ ക്രൂരമായ പ്രാദേശിക ബലാത്സംഗങ്ങളുടെ ദൃശ്യങ്ങള്‍ ചായക്കാശിന് വില്‍ക്കുന്ന ബലാത്സംഗ വീഡിയോ വിപണി അന്താരാഷ്ട്ര തലത്തില്‍ മുമ്പ് അല്‍ജസീറ വാര്‍ത്തയാക്കിയിരുന്നു.
ഫാഷിസം മുതല്‍ പോണ്‍ ഇന്‍ഡസ്ട്രി വരെ ഇന്ത്യയെ എത്രത്തോളം മലിനമാക്കിയിരിക്കുന്നു എന്നതിന് ചില ഉദാഹരണങ്ങള്‍ മാത്രമാണിതൊക്കെ.

3. ഒരു എട്ട് വയസുകാരിയോട് കാണിക്കാന്‍ കഴിയുന്ന ക്രൂരതയുടെ അങ്ങേയറ്റം അരങ്ങേറിയതും, അതിനെ പി
ന്താങ്ങാന്‍ പോലും ആളുകളുണ്ടായതും, മനു
ഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള ഫാഷിസ്റ്റ് ഇടപെടലുകളുമൊക്കെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ക്കിടയിലും കയറി രംഗബോധമില്ലാത്ത കോമാളി കളിക്കുകയാണ് ചില സ്വയം പ്രഖ്യാപിത യുക്തിവാദി ബുജികള്‍. ഒരു കൊച്ചുകുഞ്ഞിന്റെ മരണവാര്‍ത്ത പോ
ലും മതവിരോധം മോങ്ങിത്തീര്‍ക്കാനുള്ള നിമിത്തമാക്കുന്നവരെ വിശേഷിപ്പിക്കുവാനുള്ള വാക്കുകള്‍ ഭാഷകളിലൊന്നുമുïാവുകയില്ല. മനുഷ്യാവകാശങ്ങള്‍ ചര്‍ച്ചക്കെടുക്കേണ്ടിടത് ദൈവാസ്ഥിത്ത്വത്തെ ഖണ്ഡിക്കാന്‍ നടക്കുന്ന മരയൂളകളോടൊക്കെ പ്രതികരിക്കുന്നത് തന്നെ മോശമാണ്. എന്നിട്ടും പറയുന്നത് അല്പത്തവും വിവരമില്ലായ്മയുമാണെന്ന് പോലും സ്വയം തിരിച്ചറിയാന്‍ ശേഷിയില്ലാത്ത ഒരു വിഭാഗം ഇതൊക്കെ ആനച്ചോദ്യങ്ങളാണെന്ന് കരുതി തലയില്‍ വെച്ച് നടക്കുന്നത് കാണുമ്പോഴുണ്ടാവുന്ന സഹതാപം കൊണ്ടാണ് പ്രതികരിച്ച് പോ
വുന്നത്.

4. നന്മതിന്മകളെക്കുറിച്ചോ ധാര്‍മികതയെക്കുറിച്ചോ ഒരു വീക്ഷണം പോ
ലും മുന്നോട്ട് വെക്കാനില്ലാതെ ആശയദാരിദ്ര്യം ചുമന്ന് ജീവിക്കുന്ന ഭൗതിക വാദികള്‍ ഓരോ പ്രശ്‌നങ്ങളുണ്ടാവുമ്പോഴും അതില്‍ അതിജീവനത്തിനുള്ള പഴുത് തേടുന്നത് സ്വാഭാവികമാണ്.
എന്നാല്‍ മതങ്ങളെ കൊഞ്ഞനംകുത്താന്‍ യുക്തി തിരയും മുമ്പ് നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ സ്വന്തം നാസ്തിക ലോകവീക്ഷണത്തില്‍ നീതിയുക്തമായ ജീവിതമാണോ ഉണ്ടാവുന്നതെന്നന്വേഷിച്ചാല്‍ തീരുന്നതേയുള്ളൂ ഈ മതവിമര്‍ശനങ്ങളൊക്കെ. ആസിഫാ ഭാനുവിനുണ്ടായ ദാരുണാന്ത്യത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ എന്തുകൊണ്ട് ദൈവം പ്രത്യക്ഷപ്പെട്ടില്ലാ എന്നതാണല്ലോ പുതിയകാല പ്രശ്‌നങ്ങളോടനുബന്ധിച്ച് നാസ്തികര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം ഇതിനുമറുപടി പറയും മുമ്പ് ആസിഫാ ഭാനു വിഷയത്തില്‍ നാസ്തികതയില്‍ എന്ത് നീതിയാണ് ഉണ്ടാവുന്നതെന്ന് ആദ്യം സ്വയംപ്രഖ്യാപിത യുക്തിവാദികള്‍ സ്വയംതന്നെ ചിന്തിച്ചുനോക്കണം.

5. നന്മതിന്മകളെക്കുറിച്ചോ പാപ ബോധത്തെക്കുറിച്ചോ മനുഷ്യനോട് സംസാരിക്കാത്ത, അങ്ങനെയൊരു ധാര്‍മിക വീക്ഷണം പോലും മുന്നോട്ടു വയ്ക്കാനില്ലാത്ത നാസ്തിക ലോകവീക്ഷണപ്രകാരം ആസിഫയുടെ ചോരകുടിച്ചവര്‍ ചെയ്തത് തെറ്റാണെന്നെങ്കിലും പറയാന്‍ പറ്റുവോ? കേവലം കുരങ്ങില്‍ നിന്നുണ്ടായ മറ്റൊരു മൃഗം മാത്രമാണ് മനുഷ്യന്‍ എന്നു പറയുമ്പോള്‍, ഈ മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ യാതൊരു ദര്‍ശനവും മുന്നോട്ടുവയ്ക്കാന്‍ നിരീശ്വരവാദത്തിനില്ലാ എന്നിരിക്കുമ്പോള്‍, കുറേ മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കാനേ നിരീശ്വരവാദത്തിന് കഴിയൂ എന്നതുറപ്പാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരായിരം ആസിഫാമാരെ ഇരയാക്കാന്‍പോ
ന്ന, മനുഷ്യമൃഗങ്ങളെ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് നിരീശ്വരവാദം.

6. നന്മതിന്മകളെക്കുറിച്ച് ഒരു ധാര്‍മിക വീക്ഷണം പോലും മുന്നോട്ടുവയ്ക്കാന്‍ നാസ്തികതയ്ക്കില്ലായെന്നിരിക്കെപ്പിന്നെ അതില്‍ നന്മയെ പി
ന്‍പറ്റണമെന്നതിനും, നല്ല മനുഷ്യനാവണമെന്നതിനും എന്ത് reason ആണ് നിരീശ്വരവാദത്തിന് പറയാന്‍ പറ്റുക? അപ്പോള്‍ അതുമില്ല! ഇതുപോലൊരു വരണ്ട ഭൗതികവാദത്തെ ആശ്രയിച്ച് മത വിമര്‍ശനത്തിനിറങ്ങുന്ന ജബ്ര മാമന്മാരെ ഓര്‍ത്ത് സഹതാപവും പുച്ഛവുമാണ് തോന്നുന്നത്. ഇനി നിരീശ്വരയുക്തിവാദം reason നല്‍കുന്നത് എന്തിനാണെന്ന് പരിണാമത്തെ ഉദ്ദരിച്ച് അവരുടെ തന്നെ യുക്തിയുഗം മാസിക പറയുന്നത് കാണുക
‘ചുരുങ്ങിയസമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതകപദാര്‍ത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാര്‍ത്ഥത്തിന്റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്ഷ്യം. അതിനാല്‍ ഓരോ സ്ത്രീയും, പുരുഷന് ഒരു പുതിയ സാധ്യതയാണ്.’ (യുക്തിയുഗം മാസിക ഏപ്രില്‍ 2013, പേജ് 50).
പരിണാമത്തെ അടിസ്ഥാനമാക്കി യുക്തിവാദികളുടെ പ്രമുഖമാസിക തന്നെ പറഞ്ഞിരിക്കുന്നത് പുരുഷന്റെ ജീവിതലക്ഷ്യം പെണ്ണ്പിടുത്തവും ഓരോ സ്ത്രീയും അതിനുള്ള പുതിയ സാധ്യതകളുമാണെന്നാണ്. നിരീശ്വരവാദികളുടെ തന്നെ ഈ യുക്തി ഉപയോഗിച്ച് പറഞ്ഞാല്‍ ആ പി
ഞ്ചുകുഞ്ഞിന്റെ ചോരകുടിച്ചവരെല്ലാം തന്നെ നല്ല ഒന്നാന്തരം ഫാഷിസ്റ്റ് യുക്തിവാദികളാണ്. ഇത്രയും ചീഞ്ഞ് നാറിയ ആശയം ചുമന്ന് നടക്കുന്നവരാണ് ‘മതം ഉപേക്ഷിക്കൂ മനുഷ്യരാകൂന്ന്’ തിരുനെറ്റിയില്‍ ഒട്ടി നടക്കുന്നത് എന്നതാണ് മറ്റൊരു അപഹാസ്യത.

7. വളരെ യാദൃഛികമായുണ്ടായ പ്രപഞ്ചത്തില്‍ അതിലും യാദൃച്ഛികമായിക്കിട്ടിയതാണ് ജീവിതമെന്നും, മരിച്ചാല്‍ മറ്റൊരു ജീവിതമില്ലെന്നും സിദ്ധാന്തിക്കുന്ന ഭൗതികവാദത്തിന്റെ ജീവിതവീക്ഷണം തന്നെ സമൂഹത്തിന് ആപത്താണ്. ഇങ്ങനെ ലോട്ടറിയടിക്കും പോ
ലെ കിട്ടിയതാണ് ജീവിതമെന്ന് വരുന്നിടത്ത് അത് പരമാവധി മുതലാക്കുകയെന്ന യുക്തിയേ വരുന്നുള്ളൂ. ഈ ജീവിതത്തില്‍ മദ്യപി
ച്ചില്ലെങ്കില്‍, ലഹരിയുടെ സുഖം അനുഭവിച്ചില്ലെങ്കില്‍ മറ്റൊരിടത്തുനിന്നും അത് കിട്ടില്ലാ എന്ന വീക്ഷണം പരമാവധി അതെല്ലാം ഉപയോഗിക്കുക എന്ന യുക്തിയല്ലാതെ വേറെയെന്താണ് നല്‍കുക? ഇങ്ങനെ നൈസര്‍ക്ഷികമായി സ്വാര്‍ത്ഥനായ, ബഹുഇണ തത്പരതയുള്ള (polygamous nature)മനുഷ്യന്‍ അവന്റെ യുക്തിക്ക് തോന്നിയപോലെ അപൂ
ര്‍വ്വമായിക്കിട്ടിയ ഈ ജീവിതം മുതലാക്കാനിറങ്ങിയാല്‍ അതിലും വലിയൊരാപത്ത് ഒരു സമൂഹത്തിനും വേറെ ഉണ്ടാകാനിടയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സമൂഹത്തെ വളരെവേഗം നശിപ്പിക്കാന്‍ പോന്നൊരു കേന്‍സറാണ് നിരീശ്വരവാദം.

8. ആസിഫാ വിഷയത്തിലുള്ള പ്രശ്‌നം ഒരു കൂട്ടബലാത്സംഗത്തില്‍ മാത്രമൊതുങ്ങുന്നതല്ല. ഒരു ന്യൂനപക്ഷത്തെ ആ പ്രദേശത്തുനിന്ന് വിരട്ടണമെന്ന് ചിന്തിച്ച തീവ്രവര്‍ക്ഷീയതയുടെ ഇരകൂടിയാണ് ആസിഫാഭാനു എന്ന എട്ടു വയസ്സുകാരി. ഇത് കേവലം ചില ഹിന്ദുത്വ വര്‍ക്ഷീയവാദികളുടെ തലയില്‍ മാത്രം കെട്ടിവച്ച് മാറിനില്‍ക്കാന്‍ കഴിയുന്ന വിഷയമല്ല നിരീശ്വരന്മാര്‍ക്ക്. കേരളത്തിന്റെ പശ്ചാത്തലത്തിലെടുത്ത് പരിശോധിച്ചാല്‍ മതവിദ്വേഷ പ്രചരണത്തിലൂടെ മാത്രം അതിജീവിച്ച് പോ
വുന്ന ഒരേഒരു കൂട്ടര്‍ ഇവിടുത്തെ നിരീശ്വര സംഘടനകള്‍ മാത്രമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ക്ഷീയതയും, മതവിദ്വേഷവും പടര്‍ത്തുന്ന ഗ്രൂപ്പ് തന്നെ ഫ്രീതിങ്കേഴ്‌സ് എന്ന നാസ്തിക ഗ്രൂപ്പ് ആണെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടുത്തെ നാസ്തികസംഘടനകളല്ലാതെ മറ്റുമതങ്ങളെ കുറ്റംപറച്ചിലും, മതവിദ്വേഷ പ്രചാരണവും ഒരു സംഘടനാ പ്രവര്‍ത്തനമായി അംഗീകരിച്ചിരിക്കും എന്നുപോലും തോന്നുന്നില്ല.
ഇത്രയും മാനസിക രോഗികളും ഇവരുടെ ഈ അശ്ലീല സംഘടനാ പ്രവര്‍ത്തനങ്ങളും തന്നെ ധാരാളമാണ് ഒരായിരം ആസിഫമാരേക്കൂടെ സൃഷ്ടിക്കാന്‍.

9. കേരളീയ യുക്തിവാദി പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്ന രണ്ട് പ്രമുഖര്‍  കേരളത്തിന്റെ മതേതര മുഖത്തിന് അപമാനവും അപകടവുമാണ്. ഇസ്‌ലാമോഫോബിയ (islamophobia) ഭയക്കാനുള്ള അവകാശമാണെന്ന് വിഡ്ഢിത്തം പറയുന്ന രവിചന്ദ്രന്‍ മുതല്‍ ഒരു പ്രത്യേക വിഭാഗത്തോടുള്ള മതവിരോധം മൂത്ത് വട്ടായി അവര്‍ക്കെതിരെമാത്രം മതവിദ്വേഷം ഛര്‍ദ്ദിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി യുക്തിവാദി സംഘടനകളെ ഇരയാക്കുന്ന ജബ്ബാര്‍ വരെ കേരളത്തില്‍ സൃഷ്ടിക്കുന്നത് വര്‍ക്ഷീയതയുടെയും, മതവിദ്വേഷത്തിന്റെയും, ഇസ്‌ലാമോഫോബിയയുടെയും മനോനിലയാണ്.
സിറിയയില്‍ ഐ എസ് ഭീകരരുïെന്നത് നാട്ടിലെ കാതറൂട്ടി മാഷിനെ ഭയക്കുന്നതിനുള്ള ന്യായമാണെന്ന് പച്ചപ്പോഴത്തങ്ങള്‍ പറയുന്നവര് മനസ്സിലാക്കേണ്ടത് ഈ കൃത്രിമ ഭയമുണ്ടാക്കലിന്റെ സ്വാഭാവിക ഉത്പന്നമായി ഉണ്ടാവുന്നത് വെറുപ്പാണെന്നതാണ്.ഈ വെറുപ്പിന്റെ സംഘടിതമുഖം കൂടിയായിരുന്നു ആസിഫയേക്കൊന്നത്.

10. കത്‌വാ സംഭവത്തില്‍ ദൈവനീതിയെവിടെയാണ് എന്നതാണല്ലോ പ്രധാന ചോദ്യങ്ങളിലൊന്ന്.
ദൈവനീതി പരിശോധിക്കും മുമ്പ് നാസ്തിക ലോകവീക്ഷണത്തില്‍ ഒരശേഷം നീതിയെന്ന ഒന്നുïോ എന്നന്വേഷിക്കാം
ഒരു ധാര്‍മിക വീക്ഷണമുള്ളിടത്താണ് മനുഷ്യന് നീതിബോധം കൈവരുന്നത്. ഈ നീതിബോധമാണ് മനുഷ്യാവകാശങ്ങള്‍ക്കും അവകാശ സംരക്ഷണങ്ങള്‍ക്കും അടിത്തറയാകുന്നതും.
ഇവിടെ നന്മതിന്മകളെ ക്കുറിച്ച് ഒരു ധാര്‍മികവീക്ഷണം സ്വന്തമായില്ലാത്ത നാസ്തികതയ്‌ക്കെവിടുന്നാണ് നീതിബോധം? ഒരു നീതിബോധം പോലുമില്ലാത്തിടത്ത് എന്ത് മനുഷ്യാവകാശം? എന്ത് അവകാശ ലംഘനങ്ങള്‍?
അഥവാ നാസ്തികരുരുവിടുന്ന ‘നീതി’ എന്ന വാക്കുപോലും മതദര്‍ശനങ്ങളില്‍ നിന്നും കടംകൊണ്ട ഭിക്ഷയാണ്. നാസ്തിക
തയ്ക്ക് ധാര്‍മികതയില്ല, നീതിബോധമില്ല, അ
വകാശങ്ങളും അവകാശ ലംഘനങ്ങളുമില്ല!
ഭൗതികവാദത്തിന്റെ കാഴ്ചപ്പാടില്‍ ആസിഫ എന്നത് വെറും പദാര്‍ത്ഥ മിശ്രിതം മാത്രം. അവളെ ബലാത്സംഗം ചെയ്തവര് നിര്‍വ്വഹിച്ചത് പദാര്‍ത്ഥപരമായ പുരുഷന്റെ ജൈവിക ചോതന മാത്രമാണെന്നും വേണമെങ്കില്‍ പരിണാമത്തെ ഉദ്ദരിച്ച് സമര്‍ത്ഥിക്കാം.
ഇവിടെ ധാര്‍മികതയ്ക്ക് പദാര്‍ത്ഥപരമായ വ്യാഖ്യാനങ്ങളില്ല. അതുകൊണ്ട് തന്നെ കൃത്യമായ ധാര്‍മിക വീക്ഷണം മുന്നോട്ടു വെക്കുന്ന, എന്തിന് നല്ല മനുഷ്യനാവണമെന്നതിന് ആശയപരമായ ബോധ്യം നല്‍കുന്ന, പദാര്‍ത്ഥമാത്ര വാദത്തിനപ്പുറം നീതിബോധവും, ജീവിത വീക്ഷണവും മനുഷ്യന് നല്‍കുന്ന ഒരു ദര്‍ശനം അത്യാവശ്യമാണ്.

11. ഇരയാകപ്പെട്ടവള്‍ കേവലം ഭൗതിക സംയുക്തങ്ങളായി വികടിച്ചൊതുങ്ങുമെന്ന് സിദ്ധാന്തിക്കുന്ന ഭൗതികവാദത്തിന്റെ വരണ്ട സിദ്ധാന്തങ്ങളില്‍ സംതൃപ്
തമായ നീതിയുïെന്ന് കരുതി ആശ്വസിക്കുന്ന നിരീശ്വരന്മാരുടെ നീതിബോധം തന്നെയൊരു കോമടിയാണ്. ഇനി നാസ്തിക ലോകവീക്ഷണത്തില്‍ അക്രമികള്‍ക്കുള്ള ശിക്ഷയുടെ കാര്യമെടുത്താല്‍ അവിടെയെങ്കിലുമൊരു നീതി പ്രാവര്‍ത്തികമാവുന്നുïോ? പതിനായിരങ്ങളെയും, ലക്ഷങ്ങളെയും കൊന്നാലും ഒരൊറ്റ മനുഷ്യനെക്കൊന്നാലും പരമാവധി കൊടുക്കാന്‍ പറ്റുന്ന ശിക്ഷ വധശിക്ഷ മാത്രം. ഇതിലെന്താണ് നീതി?
ത്യാഗങ്ങളനുഭവിച്ച് പുണ്യാളനായി ജീവിച്ചാലും, ഹിറ്റ്‌ലറെപ്പോലെ ലക്ഷങ്ങളെക്കൊന്ന്, സര്‍വ്വരേയും ചൂഷണം ചെയ്ത്, സര്‍വ്വരേയും അടിച്ചമര്‍ത്തി ഒരു ഏകാധിപത്യ വ്യവസ്ഥയില്‍ സുഖിച്ച് ജീവിച്ചാലും തുല്യമായ പര്യവസാനമാണുണ്ടാവുന്നതെന്ന് പറയുന്നിടത്ത് എന്ത് നീതിയാണുണ്ടാവുന്നത്? എത്ര നന്മ ചെയ്താലും, തിന്മ ചെയ്താലും യാതൊരു ഗുണവുമില്ലെന്ന് വാദിക്കുന്ന, എത്ര നല്ല വ്യക്തിയുംഎത്ര ദുഷിച്ച മനുഷ്യനും ഒരു മരണത്തോടെ തുല്യരാവുമെന്ന് പച്ചയായിപ്പറയുന്ന നാസ്തികതയുടെ അശ്ലീല സിദ്ധാന്തങ്ങള്‍ക്ക് എന്ത് നീതിബോധമാണ് നല്‍കാന്‍ കഴിയുക?
നീതിയുടെ തരിമ്പ് പോലും അവകാശപ്പെടാനില്ലാത്ത നാസ്തികവാദത്തെച്ചുമന്ന് നീതി അന്വേഷിക്കുന്നവരെയൊക്കെപ്പിടിച്ച് വല്ല മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടുപോയി ആക്കണം.

12. ദാര്‍ശനികമായി ഇത്തരം ന്യൂ
നതകള്‍ക്കപ്പുറമുള്ളൊരു ജീവിതദര്‍ശനം മുന്നോട്ടുവെക്കാന്‍ കഴിയുന്നൊരു പ്രത്യയശാസ്ത്രമേ ഇവിടെ പരിഹാരം ആയുള്ളു. ആസിഫാ ഭാനു കേവലംപു
ഴുവരിച്ച് മണ്ണായിത്തീരുമെന്ന നാസ്തിക വീക്ഷണത്തിനപ്പുറം സ്വര്‍ക്ഷീയാരാമങ്ങളുടെ ഉന്നതിയില്‍ അനാദികാലം സര്‍വ്വ സൗഭാഗ്യങ്ങളുമനുഭവിച്ചൊരു മാലാഖയെപ്പോലെ റബ്ബിന്റെയടുക്കല്‍ ഉണ്ടാവുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവിടെ മാത്രമാണ് സമ്പൂര്‍ണ്ണ നീതി.
ഈ ഭൂമിയില്‍ അവളെ പച്ചയായി ഹിംസിച്ചവര്‍ക്ക് ജയ് വിളിക്കാനും
ഫണ്ട് പിരിക്കാനും ആളുകളുണ്ടായാലും, സമ്പത്തും സ്വാധീനവും ഉപയോഗിച്ച് നിയമവ്യവസ്ഥയെത്തന്നെ അവര്‍ക്ക് കബളിപ്പിക്കാന്‍ കഴിഞ്ഞാലും നാളെ റബ്ബിന്റെയടുക്കല്‍ അവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് ഇരയാക്കപ്പെട്ടവളായിരിക്കുമെന്ന ജീവിത വീക്ഷണത്തില്‍ മാത്രമാണ് നീതി. അഥവാ ഇസ്‌ലാമില്‍ മാത്രമാണ് സമ്പൂര്‍ണ്ണ നീതിയുള്ളത്.
ഈ നീതി ബോധമുള്ള ഒരാള്‍ക്കും നിരീശ്വരന്‍ ആവാന്‍ പറ്റില്ല. നീതി ബോധമില്ലാത്ത ഒരാള്‍ക്കും മുസ്‌ലിമാകാനും പറ്റില്ല.

13. ആസിഫ ഇരയാകുമ്പോള്‍ എന്തുകൊണ്ട് ദൈവം പ്രത്യക്ഷപ്പെട്ടില്ല എന്ന് ചോദിക്കുന്നവരിലെ തന്നെ വലിയൊരു വിഭാഗവും ഇതില്‍ പ്രതിയാണ്. അവരറിയണം സുഖത്തിനുവേണ്ടി എന്തുംചെയ്യാമെന്നും, അങ്ങനെ ചെയ്യുന്നതിനൊന്നും ആരോടും കണക്ക് ബോധിപ്പിക്കേണ്ടി വരില്ലെന്നും പഠിപ്പിക്കപ്പെട്ടത് കൂടിയാണ് ഇത്തരം മനുഷ്യപ്പിശാചുക്കള്‍ പെരുകാനുള്ള കാരണമെന്ന്.
ഇനി അക്രമങ്ങളുണ്ടാകുന്നിടത്ത് സ്‌പൈഡര്‍മാനെപ്പോലെ തടയാന്‍ ദൈവം എന്തുകൊണ്ട് അവതരിക്കുന്നില്ല എന്ന് ചോദിക്കുന്നവര്‍ ആദ്യം സ്വന്തം മനസ്സിലെ ബാലിശ ഡിങ്ക സങ്കല്‍പ്പങ്ങളെയാണ് കഴുകിക്കളയേണ്ടത്. ഇസ്‌ലാമികമായി പറഞ്ഞാല്‍ നന്മ ചെയ്ത് ഉന്നതനാവാനും, തിന്മ ചെയ്ത് അധമനാവാനുമുള്ള സ്വതന്ത്ര ഇച്ഛയുള്ള ഒരേയൊരു ജീവവിഭാഗമാണ് മനു
ഷ്യര്‍. ഈ സ്വതന്ത്ര അസ്തിത്വം തന്നെയാണ് മറ്റിതര ജന്തുക്കളില്‍ നിന്നും മനുഷ്യനെ ശ്രേഷ്ഠനും നാഗരികതകളുടെ സൃഷ്ടികര്‍ത്താക്കളുമാക്കി മാറ്റുന്നത്.നന്മയെയും തിന്മയെയും തിരഞ്ഞെടുക്കാനുള്ള ഈ സമ്പൂര്‍ണ്ണ സ്വാതന്ത്രം മനുഷ്യനില്ലായിരുന്നെങ്കില്‍ അവനും കേവലമൊരു മൃഗജാതി മാത്രമായി ഒതുങ്ങുമായിരുന്നു. സ്വാഭാവികമായും അക്രമികള്‍ ദുരുപയോഗിക്കുന്നതും ഈ സ്വതന്ത്രചിന്തയെയാണ്. എന്നാല്‍ മനുഷ്യന് നല്‍കപ്പെട്ട സ്വതന്ത്ര ഇച്ഛയുടെ ഭാഗമായുണ്ടാകുന്ന കാര്യകാരണ ബന്ധങ്ങളെ സാധാരണഗതിയില്‍ ദൈവം ഇല്ലായ്മ ചെയ്യുന്നില്ലെന്നതാണ് ഇസ്‌ലാമികവീക്ഷണം. എന്തുകൊïെന്നാല്‍ അത് മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയേയും പ്രകൃതിയിലുള്ള അവന്റെ സ്വതന്ത്രമായ ഇടപെടലിനേയും നശിപ്പിക്കലാണ്. മനുഷ്യന്റെ സ്വതന്ത്രമായ അസ്തിത്വത്തെ ഇല്ലായ്മചെയ്യല്‍ അവനെ കേവലമൊരു ജന്തുമാത്രമാക്കലാണ്.എന്നുമാത്രമല്ല സ്വതന്ത്രചിന്ത എന്നത് പരീക്ഷണാത്മകമായ ജീവിതമെന്ന ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ ഖാണ്ഡഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ സ്വതന്ത്രചിന്തയേയും ബോധത്തെയും ഒരനുഗ്രഹമായി നിലനിര്‍ത്തിക്കൊണ്ട്, അതുപയോഗിച്ച് തന്നെ എന്തിന് നല്ല മനുഷ്യനാവണമെന്നതിന് ന്യാ
യം നല്‍കലാണ് ഇസ്‌ലാം പ്രത്യയശാസ്ത്രപരമായി ചെയ്യുന്ന ധര്‍മ്മം. രണ്ടാമതായി ചെറിയതെങ്കിലും ചില തെറ്റുകള്‍ ആവര്‍ത്തിക്കുന്നതാണ് നൈസര്‍ക്ഷികമായ മനുഷ്യ പ്രകൃതം. ഈ തെറ്റുകളില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങി നല്ല മനുഷ്യനാകാനുള്ള സാധ്യതകളാണ് പു
തിയ ഓരോ നിമിഷങ്ങളും. ഇതിന് വിരുദ്ധമായി അക്രമികളെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉടന്‍ പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തു പോലും അവശേഷിക്കാത്ത അവസ്ഥ സംജാതമാകുമായിരുന്നു എന്നതാണ് ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന യുക്തി ‘അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന് വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന് അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെഅവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല’ (ഖുര്‍ആന്‍ 16:61) ഈയൊരു വിശാലമായ ജീവിതകാലഘട്ടം മുഴുവനായി ലഭിച്ചിട്ടും കര്‍മ്മങ്ങള്‍ നന്നാക്കാത്തവര്‍ക്കും അന്യരോട് അക്രമം പ്രവര്‍ത്തിച്ചവര്‍ക്കുമുള്ളതാണ് ഭയാനകമായ ആ ദിവസം. നീതി നിഷേധിക്കപ്പെട്ടവര്‍ നീതി നിഷേധിച്ചവര്‍ക്കെതിരില്‍ നില്‍ക്കുന്ന ദിവസം. സമ്പൂര്‍ണ്ണമായ നീതി നടപ്പിലാക്കപ്പെടുന്ന ദിവസം. മറ്റൊരു അനാധികാലത്തെ ജീവിതത്തിന് തുടക്കമാവുന്ന ദിവസം.
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (ഖുര്‍ആന്‍ 14:42)

Leave a Reply

Your email address will not be published. Required fields are marked *